x
ad
Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെള്ളക്കെട്ട് ഒഴിവാക്കുന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു

വെബ് ഡെസ്ക്
Published: October 29, 2026 06:02 AM IST | Updated: October 29, 2026 06:02 AM IST

ന​ഗ​ര​ത്തി​ലെ മ​ഴ​വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കു​ന്ന പ്ര​വൃ​ത്തി​ക​ൾ മേ​യ​ർ രം​ഗ​നാ​യ​കി വി​ല​യി​രു​ത്തു​ന്നു.

കോ​യ​മ്പ​ത്തൂ​ർ: ന​ഗ​ര​ത്തി​ലെ മ​ഴ​വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കു​ന്ന​തി​നും വെ​ള്ള​പ്പൊ​ക്ക സാ​ധ്യ​ത കു​റ​യ്ക്കു​ന്ന​തി​നു​മാ​യി ന​ട​പ്പാ​ക്കു​ന്ന മു​ന്നൊ​രു​ക്ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മേ​യ​ർ രം​ഗ​നാ​യ​കി നേ​രി​ട്ട് സ​ന്ദ​ർ​ശി​ച്ച് വി​ല​യി​രു​ത്തി.
ഇ​ന്ന​ലെ ന​ഗ​ര​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ മേ​യ​ർ, കു​ള​ങ്ങ​ളും നീ​രൊ​ഴു​ക്കു​ക​ളും ശു​ചീ​ക​രി​ക്കു​ന്ന​തി​നും മ​ഴ​വെ​ള്ളം സു​ഗ​മ​മാ​യി ഒ​ഴു​കു​ന്ന​തി​നും ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.​

വാ​ർ​ഡ് ഒ​ന്നി​ലെ തു​ഡി​യ​ലൂ​ർ പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ്, തു​ഡി​യ​ലൂ​ർ ക​ണ്ണു​വാ​യ് പ്ര​ദേ​ശ​ത്തെ പ്ര​ധാ​ന റോ​ഡു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും മേ​യ​ർ പ​രി​ശോ​ധി​ച്ചു. വാ​ർ​ഡ് 29ലെ ​ക​ണ​പ​തി​പു​തൂ​രി​ൽ ഡെ​ക്സ​ൺ പാ​ല​ത്തി​ന് സ​മീ​പം മ​ഴ​വെ​ള്ളം സു​ഗ​മ​മാ​യി ഒ​ഴു​കു​ന്ന​തി​നാ​യി ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വി​ല​യി​രു​ത്തി. മ​ഴ​ക്കാ​ല​ത്ത് വെ​ള്ള​ക്കെ​ട്ട് മൂ​ല​മു​ള്ള ബു​ദ്ധി​മു​ട്ടു​ക​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​നും പൊ​തു​ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യി ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ന്നൊ​രു​ക്ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Tags :

Recent News

Corehub Up