x
ad
Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈ​ദ്യു​ത പോ​സ്റ്റ് റോ​ഡി​ലേ​ക്ക് ചെ​രി​ഞ്ഞ​ത് പ​രി​ഭ്രാ​ന്തി​ പ​ര​ത്തി

വെബ് ഡെസ്ക്
Published: October 29, 2026 06:20 AM IST | Updated: October 29, 2026 06:20 AM IST

പു​തു​ക്കാ​ട് ദേ​ശീ​യ​പാ​ത​യി​ല്‍ വൈ​ദ്യു​ത പോ​സ്റ്റ് റോ​ഡി​ലേ​ക്ക് ചെ​രി​ഞ്ഞ​തി​നെത്തു​ട​ര്‍​ന്ന് താ​ങ്ങിനി​ര്‍​ത്തി​യി​രി​ക്കു​ന്നു.

പു​തു​ക്കാ​ട്: ദേ​ശീ​യ​പാ​ത​യി​ല്‍ സ​ര്‍​വീ​സ് റോ​ഡ് നി​ര്‍​മാ​ണ​ത്തി​നി​ടെ വൈ​ദ്യു​ത പോ​സ്റ്റ് റോ​ഡി​ലേ​ക്ക് ചെ​രി​ഞ്ഞ​ത് പ​രി​ഭ്രാ​ന്തി​പ​ര​ത്തി. സം​ഭ​വ​ത്തെ​ത്തു​ട​ര്‍​ന്ന് ദേ​ശീ​യ​പാ​ത​യി​ല്‍ വ​ന്‍ ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു.

പു​തു​ക്കാ​ട് കെ​എ​സ്ആ​ര്‍​ടി​സി സ്റ്റാ​ന്‍​ഡി​ന് എ​തി​ര്‍​വ​ശ​ത്താ​ണ് സം​ഭ​വം ന​ട​ന്ന​ത്. സ​ര്‍​വീ​സ് റോ​ഡ് നി​ര്‍​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വൈ​ദ്യു​ത പോ​സ്റ്റി​ന് സ​മീ​പം കു​ഴി​യെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് പോ​സ്റ്റ് ദേ​ശീ​യ​പാ​ത​യി​ലേ​ക്ക് അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ല്‍ ചെ​രി​ഞ്ഞ​ത്. പോ​സ്റ്റ് റോ​ഡി​ലേ​ക്ക് ചെ​രി​ഞ്ഞ​തോ​ടെ ദേ​ശീ​യ​പാ​ത​യ്ക്ക് കു​റു​കെ പോ​യി​രു​ന്ന വൈ​ദ്യു​തി ക​മ്പി താ​ഴു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ഇ​തു​വ​ഴി​യു​ള്ള വാ​ഹ​ന​ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ദേ​ശീ​യ​പാ​ത​യി​ലൂ​ടെ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ ഏ​റെ​നേ​രം കു​ടു​ങ്ങി​ക്കി​ട​ന്ന​തോ​ടെ യാ​ത്ര​ക്കാ​ര്‍ ദു​രി​ത​ത്തി​ലാ​യി.

ഏ​ക​ദേ​ശം അ​ര​മ​ണി​ക്കൂ​റി​ലേ​റെ ഗ​താ​ഗ​ത​ക്കു​രു​ക്ക് നീ​ണ്ടു. തി​ര​ക്കേ​റി​യ ദേ​ശീ​യ​പാ​ത​യി​ല്‍ വൈ​ദ്യു​ത പോ​സ്റ്റ് ചെ​രി​ഞ്ഞ​ത് വ​ലി​യ അ​പ​ക​ട​സാ​ധ്യ​ത​യ്ക്കും വ​ഴി​വ​ച്ചു. വി​വ​ര​മ​റി​ഞ്ഞ് ക​രാ​ര്‍ ക​മ്പ​നി അ​ധി​കൃ​ത​രും കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​രും പു​തു​ക്കാ​ട് പൊ​ലി​സും സ്ഥ​ല​ത്തെ​ത്തി ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​മ്പോ​ള്‍ ആ​വ​ശ്യ​മാ​യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള മേ​ഖ​ല​ക​ളി​ല്‍ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നു​മാ​ണ് യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം.

Tags :

Recent News

Corehub Up