x
ad
Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെ​ള്ളി​ക്കു​ള​ങ്ങ​ര ബ​സ്് സ്റ്റാ​ന്‍ഡ് പരിസരം വൃ​ത്തി​ഹീ​നം

വെബ് ഡെസ്ക്
Published: October 29, 2026 06:26 AM IST | Updated: October 29, 2026 06:26 AM IST

വെ​ള്ളി​ക്കു​ള​ങ്ങ​ര ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ മ​ലി​നജ​ലം കെ​ട്ടി​ക്ക​ിട​ക്കു​ന്നു.

വെ​ള്ളി​ക്കു​ള​ങ്ങ​ര: പൊ​തുഇ​ട​ങ്ങ​ളു​ടെ ശു​ചി​ത്വ​വും മാ​ലി​ന്യ​നി​ര്‍​മാ​ര്‍​ജ​ന​വും ഉ​റ​പ്പാ​ക്കാ​ന്‍ വി​വി​ധ​ങ്ങ​ളാ​യ കാ​മ്പ​യി​നു​ക​ളും പ​ദ്ധ​തി​ക​ളും ആ​വി​ഷ്‌​ക്ക​രി​ച്ചു ന​ട​പ്പാ​ക്കു​മ്പോ​ഴും വെ​ള്ളി​ക്കു​ള​ങ്ങ​ര​യി​ലെ പ​ഞ്ചാ​യ​ത്ത് ബ​സ്്‌​സ്റ്റാ​ന്‍​ഡി​ന് വൃ​ത്തി​ഹീ​ന​ത​ക​ളി​ല്‍ നി​ന്ന് മോ​ച​ന​മി​ല്ല. ല​ക്ഷ​ങ്ങ​ള്‍ മു​ട​ക്കി നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ന​വീ​ക​ര​ണ​വും ന​ട​ത്തി​യി​ട്ടും ബ​സ് സ്റ്റാ​ന്‍​ഡി​ലെ​ത്തു​ന്ന യാ​ത്ര​ക്കാ​രു​ടെ ദു​രി​ത​ത്തി​ന് കു​റ​വു​ണ്ടാ​യി​ട്ടി​ല്ല.​

കൃ​ത്യ​മാ​യ പ​രി​പാ​ല​ന​മി​ല്ലാ​ത്ത​തി​നാ​ല്‍ വെ​ള്ളി​ക്കു​ള​ങ്ങ​ര ബ​സ് സ്റ്റാ​ന്‍​ഡ് നാ​ഥ​നി​ല്ലാ ക​ള​രി​പോ​ലെ​യാ​ണെ​ന്നും ഇ​ത്ര​യും ശോ​ച്യാ​വ​സ്ഥ​യി​ലു​ള്ള ഒ​രു ബ​സ് സ്റ്റാ​ന്‍​ഡ് ജി​ല്ല​യി​ല്‍ത​ന്നെ മ​റ്റൊ​രി​ട​ത്തും കാ​ണാ​നാ​കി​ല്ലെ​ന്നും സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​നാ​യ ജോ​ബി​ള്‍ വ​ടാ​ശേ​രി പ​റ​യു​ന്നു. ​

മ​റ്റ​ത്തൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള വെ​ള്ളി​ക്കു​ള​ങ്ങ​ര ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ ഇ​രി​ങ്ങാ​ല​ക്കു​ട, തൃ​ശൂ​ര്‍, ചാ​ല​ക്കു​ടി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള അ​മ്പ​തോ​ളം ബ​സു​ക​ളാ​ണ് ദി​വ​സേ​ന വ​ന്നു​പോ​കു​ന്ന​ത്. അൗ​ക​ര്യ​ങ്ങ​ളു​ടെ ന​ടു​വി​ല്‍ വീ​ര്‍​പ്പു​മു​ട്ടി കി​ട​ന്ന ബ​സ് സ്റ്റാ​ന്‍​ഡി​ന് ഘ​ട്ടംഘ​ട്ട​മാ​യു​ള്ള വി​ക​സ​ന​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലൂ​ടെ​യാ​ണ് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ കൈ​വ​ന്ന​ത്. 2018-19 സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തി​ല്‍ മ​ണ്ഡ​ലം ആ​സ്തി​വി​ക​സ​ന ഫ​ണ്ടി​ല്‍ നി​ന്നു​ള്ള തു​ക വി​നി​യോ​ഗി​ച്ച് ഹൈ​മാ​സ്റ്റ് വി​ള​ക്ക് അ​ട​ക്ക​മു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി. 2022ല്‍ 35 ​ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വ​ഴി​ച്ച് പു​തി​യ കെ​ട്ടി​ട​വും സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി. 2024-25 സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തി​ല്‍ കൊ​ട​ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​ഞ്ചുല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് ടേ​ക്ക് എ ​ബ്രേ​ക്ക് പ​ദ്ധ​തി പ്ര​കാ​രം ശൗ​ചാ​ല​യ​ങ്ങ​ളും ഫീ​ഡി​ംഗ് റൂ​മും അ​ട​ക്ക​മു​ള്ള സം​വി​ധാ​ന​ങ്ങ​ളും ഇ​വി​ടെ സ​ജ്ജ​മാ​ക്കി. എ​ന്നി​ട്ടും യാ​ത്ര​ക്കാ​ര്‍​ക്കും ബ​സ് ജീ​വ​ന​ക്കാ​ര്‍​ക്കും പ്രാ​ഥ​മി​കാ​വ​ശ്യ​ങ്ങ​ള്‍ നി​റ​വേ​റ്റാ​ന്‍ ഇ​പ്പോ​ഴും ഇ​വി​ടെ വേ​ണ്ട​ത്ര സൗ​ക​ര്യ​മി​ല്ലെ​ന്ന യാ​ഥാ​ര്‍​ഥ്യം ബാ​ക്കി നി​ല്‍​ക്കു​ന്നു.

ര​ണ്ട് ശൗ​ചാ​ല​യ​ങ്ങ​ള്‍ ഉ​ള്ള​തി​ല്‍ ഒ​ന്ന് വൃ​ത്തി​ഹീ​ന​മാ​യി​ കി​ട​ക്കു​ന്ന​തി​നാ​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ഉ​പ​യോ​ഗി​ക്കാ​നാ​കാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. ടേ​ക്ക് എ ​ബ്രേ​ക്ക് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ര്‍​മി​ക്ക​പ്പെ​ട്ട​താ​ണ് ര​ണ്ടാ​മ​ത്തെ ശൗ​ചാ​ല​യം . ഉ​ദ്ഘാ​ട​നം ചെ​യ്യ​പ്പെ​ട്ടെ​ങ്കി​ലും ഈ ​ശൗ​ചാ​ല​യ​ത്തി​ന്‍റെ പ​ണി​ക​ള്‍ ഇ​നി​യും ബാ​ക്കി​യാ​യ​തി​നാ​ല്‍ അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണി​പ്പോ​ള്‍. ഇ​തു​മൂ​ലം മ​തി​ലി​ന്‍റേ​യും കെ​ട്ടി​ട​ത്തി​ന്‍റെ മ​റ​വി​ല്‍ കാ​ര്യം സാ​ധി​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് യാ​ത്ര​ക്കാ​രും ബ​സ് തൊ​ഴി​ലാ​ളി​ക​ളും. സ്റ്റാ​ന്‍​ഡും പ​രി​സ​ര​വും അ​ങ്ങേ​യ​റ്റം മ​ലീ​മ​സ​മാ​യി കി​ട​ക്കു​ക​യാ​ണ്. മൂ​ക്കു​പൊ​ത്താ​തെ സ്റ്റാ​ന്‍​ഡി​ല്‍ നി​ല്‍​ക്കാ​നാ​വാ​ത്ത സ്ഥി​തി​യാ​ണ്.
കെ​ട്ടി​ക്കി​ട​ക്കു​ന്ന മ​ലി​ന​ജ​ല​ത്തി​ല്‍ ച​വിട്ടിവേ​ണം യാ​ത്ര​ക്കാ​ര്‍​ക്ക് ബ​സു​ക​ളി​ല്‍ ക​യ​റാ​ന്‍. മ​ലി​ന​ജ​ലം ഒ​ഴു​കി​പോ​കാ​തെ കെ​ട്ടി​ക്കി​ട​ക്കു​ന്ന​തി​നാ​ല്‍ കൊ​തു​കു​ശ​ല്യ​വും അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്.

യാ​ത്ര​ക്കാ​ര്‍​ക്ക് ബ​സ് കാ​ത്തു​നി​ല്‍​ക്കാ​നാ​യി സ്റ്റാ​ന്‍​ഡി​ല്‍ പ​ണി​ക​ഴി​ച്ചി​ട്ടു​ള്ള സ്ഥ​ലം ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളു​ടെ അ​ന​ധി​കൃ​ത സൂ​ക്ഷി​പ്പു​കേ​ന്ദ്ര​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ല​ക്ഷ​ങ്ങ​ള്‍ ചെ​ല​വ​ഴി​ച്ചി​ട്ടും ജ​ന​ങ്ങ​ള്‍​ക്ക് പ്ര​യോ​ജ​ന​പ്പെ​ടാ​തെ കി​ട​ക്കു​ന്ന ബ​സ് സ്റ്റാ​ന്‍​ഡ് വൃ​ത്തി​യാ​ക്കി സൂ​ക്ഷി​ക്കാ​നും അ​ടി്സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്താ​നും ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​മു​യ​രു​ന്ന​ത്.

Tags :

Recent News

Corehub Up