x
ad
Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ച്ചോ​ത്ത് കു​ന്നി​ടി​ച്ച് മ​ണ്ണെ​ടു​പ്പ്, വ്യാ​പ​ക പ്ര​തി​ഷേ​ധം

വെബ് ഡെസ്ക്
Published: October 29, 2026 06:18 AM IST | Updated: October 29, 2026 06:18 AM IST

പ​ഴ​യ​ന്നൂ​ർ പൊ​ലി​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധി​ക്കു​ന്നു.

തി​രു​വി​ല്വാ​മ​ല: പാ​മ്പാ​ടി സ്കൂ​ളി​നും വി​ല്വാ​ദ്രി​നാ​ഥ ക്ഷേ​ത്ര​ത്തി​ന്‍റെ വ​ട​ക്കേ​ന​ട​യി​ലെ ക്ഷേ​ത്ര​ക്കു​ള​ത്തി​നു​മി​ട​യി​ൽ സ്ഥി​തി​ചെ​യ്യു​ന്ന ത​ച്ചോ​ത്ത് കു​ന്നി​ന്‍റെ ഭാ​ഗ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി മ​ണ്ണി​ടി​ച്ച് കൊ​ണ്ടു പോ​കു​ന്ന​തി​നെ​തി​രേ പ്ര​തി​ഷേ​ധ​മി​ര​മ്പി.

നാ​ഷ​ണ​ൽ ഹൈ​വേ നി​ർ​മാ​ണ​ത്തി​നെ​ന്നു പ​റ​ഞ്ഞാ​ണ് മ​ണ്ണ് ക​ട​ത്തു​ന്ന​ത്. ഇ​ന്ന​ലെ​രാ​വി​ലെ മ​ണ്ണു​മാ​യി എ​ത്തി​യ വാ​ഹ​ന​ങ്ങ​ൾ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​കൃ​ഷ്ണ​പ്ര​സാ​ദ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷീ​ല പ​ണി​ക്ക​ർ, പ​ഞ്ചാ​യ​ത്തം​ഗം കെ.​ആ​ർ. മ​നോ​ജ്കു​മാ​ർ, എ​ൻ. രാം​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് നാ​ട്ടു​കാ​ർ മ​ണ്ണ് ക​ട​ത്തി​യി​രു​ന്ന ടോ​റ​സ് ലോ​റി​ക​ൾ ത​ട​ഞ്ഞ​ത്.

സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ കൈ​വ​ശ​മു​ള്ള അ​ഞ്ചേ​ക്ക​റോ​ളം​വ​രു​ന്ന കു​ന്നി​ന്‍റെ ഭാ​ഗ​ങ്ങ​ൾ ഇ​ടി​ച്ചു​നി​ര​ത്തി മ​ണ്ണ് കൊ​ണ്ടു​പോ​കു​ന്ന​തി​നെ​തി​രേ സ​മീ​പ​വാ​സി​ക​ൾ ജി​ല്ല ക​ള​ക്ട​ർ​ക്ക് പ​രാ​തി​ന​ൽ​കി​യി​രു​ന്നു.

എ​ന്നാ​ൽ ത​ങ്ങ​ൾ, അ​ധി​കൃ​ത​രു​ടെ അ​നു​മ​തി​യോ​ടെ​യാ​ണ് മ​ണ്ണെ​ടു​ക്കു​ന്ന​തെ​ന്ന് അ​വ​ർ പ​റ​ഞ്ഞു. പ​ഴ​യ​ന്നൂ​ർ പൊ​ലി​സ് സ്ഥ​ല​ത്തെ​ത്തി മ​ണ്ണെ​ടു​പ്പ് താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​യ്ക്കു​മെ​ന്ന് അ​റി​യി​ച്ച​തോ​ടെ സ​മ​ര​ക്കാ​ർ പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ച്ചു. 2021ലും ​ഇ​വി​ടെ സ​മാ​ന​സം​ഭ​വ​മു​ണ്ടാ​യി. അ​ന്നും മ​ണ്ണ് ക​ട​ത്താ​നു​ള്ള ശ്ര​മം നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്നാ​ണ് ന​ട​ക്കാ​തെ​പോ​യ​ത്. ര​ണ്ട് മ​ല​ക​ൾ​ക്കി​ട​യി​ലു​ള്ള ഈ ​പ്ര​ദേ​ശ​ത്ത്

ക​ഴി​ഞ്ഞ ര​ണ്ടു പ്ര​ള​യ​കാ​ല​ത്തും മ​ണ്ണും വെ​ള്ള​വും കു​ത്തി​യൊ​ലി​ച്ചു വ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് പാ​മ്പാ​ടി സ്കൂ​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ൽ ക​ഴി​യേ​ണ്ടി​വ​ന്ന​താ​യി പ​രി​സ​ര​വാ​സി​ക​ൾ പ​റ​ഞ്ഞു. ഇ​വി​ടെ​യു​ള്ള മ​ര​ങ്ങ​ളും മ​റ്റും മു​റി​ച്ചു​മാ​റ്റി മ​ണ്ണി​ടി​ച്ചു നി​ര​ത്തു​ന്ന​ത് പ​രി​സ​ര​ത്തു​ള്ള വീ​ടു​ക​ൾ​ക്കും ഭീ​ഷ​ണി​യാ​ണ്.

വേ​ന​ൽ​ക്കാ​ല​ത്ത് ക​ടു​ത്ത വ​ര​ൾ​ച്ച നേ​രി​ടു​ന്ന പ്ര​ദേ​ശ​ത്തെ കി​ണ​റു​ക​ളി​ലെ വെ​ള്ള​വും നി​ര​വ​ധി​യാ​ളു​ക​ൾ കു​ളി​ക്കു​ന്ന​തി​നും മ​റ്റും ഉ​പ​യോ​ഗി​ക്കു​ന്ന ര​ണ്ട് ക്ഷേ​ത്ര​ക്കു​ള​ങ്ങ​ളും വ​റ്റി​പ്പോ​കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ജ​ന​ങ്ങ​ൾ. ഇ​തി​ന് തൊ​ട്ട​ടു​ത്താ​ണ് ഒ​രു അ​ങ്ക​ണ​വാ​ടി​യും പാ​മ്പാ​ടി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കു​ളും സ്ഥി​തി​ചെ​യ്യു​ന്ന​ത്. ‌

പാ​മ്പാ​ടി​യി​ലെ മ​ണ്ണെ​ടു​പ്പി​നെ​തി​രേ എ​ഐ​വൈ​എ​ഫ് അ​നി​ശ്ചി​ത​കാ​ല സ​ത്യ​ഗ്ര​ഹം ആ​രം​ഭി​ച്ചു. പാ​മ്പാ​ടി​യി​ൽ​നി​ന്ന് പ്ര​ക​ട​ന​മാ​യാ​ണ് പ്ര​വ​ർ​ത്ത​ക​ർ സ്കൂ​ളി​നു സ​മീ​പ​ത്തെ സ​മ​ര​പ​ന്ത​ലി​ൽ എ​ത്തി​യ​ത്.

Tags :

Recent News

Corehub Up