x
ad
Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​റ്റ​കു​റ്റ​പ്പ​ണി വൈ​കു​ന്നു: കാ​ടു​മൂ​ടി​യ മ​റ്റ​ത്തൂ​ര്‍ ക​നാ​ല്‍ ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ താ​വ​ളം

വെബ് ഡെസ്ക്
Published: October 29, 2026 06:40 AM IST | Updated: October 29, 2026 06:40 AM IST

കാ​ടു​മൂ​ടി​യ മ​റ്റ​ത്തൂ​ര്‍ ക​നാ​ല്‍.

മ​റ്റ​ത്തൂ​ര്‍: പാ​ഴ്‌​ച്ചെ​ടി​ക​ളും മാ​ലി​ന്യ​വും നി​റ​ഞ്ഞു​കി​ട​ക്കു​ന്ന മ​റ്റ​ത്തൂ​ര്‍ ഇ​റി​ഗേ​ഷ​ന്‍ ക​നാ​ല്‍ ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ താ​വ​ള​മാ​യി. ക​നാ​ലി​ന്‍റെ ഇ​രു​വ​ശ​ത്തു​മാ​യി താ​മ​സി​ക്കു​ന്ന കു​ടും​ബ​ങ്ങ​ള്‍​ക്കും ബ​ണ്ട് റോ​ഡു​ക​ളി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന യാ​ത്ര​ക്കാ​ര്‍​ക്കും വി​ഷ​പ്പാ​മ്പു​ക​ള്‍ ഭീ​ഷ​ണി​യാ​യി​ട്ടു​ണ്ട്

ചാ​ല​ക്കു​ടി ജ​ല​സേ​ച​ന പ​ദ്ധ​തി​യി​ലെ വ​ല​തു​ക​ര മെ​യി​ന്‍ ക​നാ​ലി​ന്‍റെ ശാ​ഖ​യാ​യ മ​റ്റ​ത്തൂ​ര്‍ ക​നാ​ലി​ന് 19 കി​ലോ​മീ​റ്റ​ര്‍ നീ​ള​മാ​ണു​ള്ള​ത്. കോ​ട​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ മാ​രാ​ങ്കോ​ട് നി​ന്നാ​രം​ഭി​ച്ച് മ​റ്റ​ത്തൂ​ര്‍, പ​റ​പ്പൂ​ക്ക​ര പ​ഞ്ചാ​യ ത്തു​ക​ളു​ടെ അ​തി​ര്‍​ത്തി​യി​ലു​ള്ള മ​റ്റ​ത്തൂ​ര്‍ പ​ടി​ഞ്ഞാ​റ്റു​മു​റി ചോ​ങ്കു​ള​ത്തി​ല്‍ അ​വ​സാ​നി​ക്കു​ന്ന ക​നാ​ലി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും പാ​ഴ്ച്ചെ​ടി​ക​ള്‍ വ​ള​ര്‍​ന്നു​നി​ല്‍​ക്കു​ക​യാ​ണ്. വി​സ്തൃ​ത​മാ​യ മ​റ്റ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ന്‍റെ പ​കു​തി​യോ​ളം പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വേ​ന​ല്‍​ക്കാ​ല​ത്ത് ജ​ല​സേ​ച​ന​ത്തി​ന് വെ​ള്ള​മെ​ത്തു​ന്ന​ത് മ​റ്റ​ത്തൂ​ര്‍ ക​നാ​ലി​ലൂ​ടെ​യാ​ണ്. കി​ണ​റു​ക​ളി​ലും കു​ള​ങ്ങ​ളി​ലും ജ​ല​നി​ര​പ്പ് നി​ല​നി​ര്‍​ത്തു​ന്ന​തും ക​നാ​ല്‍​വെ​ള്ള​ത്തെ ആ​ശ്ര​യി​ച്ചാ​ണ്.

ഇ​റി​ഗേ​ഷ​ന്‍ വ​കു​പ്പ് നേ​രി​ട്ടാ​ണു നേ​ര​ത്തെ വേ​ന​ല്‍​ക്കാ​ല​ത്ത് ക​നാ​ല്‍ വൃ​ത്തി​യാ​ക്കി​യി​രു​ന്ന​ത്. പി​ന്നീ​ട് തൊ​ഴി​ലു​റ​പ്പു​തൊ​ഴി​ലാ​ളി​ക​ള്‍ ഏ​റ്റെ​ടു​ത്തു. വ​ര്‍​ഷ​ത്തി​ല്‍ ര​ണ്ടു​ത​വ​ണ തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി​ക​ള്‍ ക​നാ​ല്‍ വൃ​ത്തി​യാ​ക്കാ​നി​റ​ങ്ങി​യ​തി​ന്‍റെ ഫ​ല​മാ​യി സു​ഗ​മ​മാ​യി ക​നാ​ല്‍​വെ​ള്ളം ഒ​ഴു​കാ​ന്‍​തു​ട​ങ്ങി. എ​ന്നാ​ല്‍ പി​ന്നീ​ട് ഇ​റി​ഗേ​ഷ​ന്‍ വ​കു​പ്പ് ക​രാ​റു​കാ​ര്‍ മു​ഖേ​ന അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ന്‍ തു​ട​ങ്ങി. മ​ണ്ണു​മാ​ന്തി​യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് ക​നാ​ലി​ന്‍റെ അ​ടി​ത്ത​ട്ട് വൃ​ത്തി​യാ​ക്കു​ക​യും ക​നാ​ലി​ല്‍​നി​ന്ന് കോ​രി​യെ​ടു​ക്കു​ന്ന മ​ണ്ണും ചെ​ളി​യും മാ​ലി​ന്യ​ങ്ങ​ളും ക​നാ​ല്‍​ബ​ണ്ടി​ല്‍ ത​ന്നെ നി​ക്ഷേ​പി​ക്കു​ക​യു​മാ​ണ് പ​ല​പ്പോ​ഴും ചെ​യ്യു​ന്ന​ത്. ഇ​തെ​ല്ലാം മ​ഴ​ക്കാ​ല​മാ​യാ​ല്‍ തി​രി​കെ ക​നാ​ലി​ലേ​ക്കു​ത​ന്നെ വീ​ഴു​ക​യാ​ണ്.

ബ​ണ്ടു​ക​ളി​ല്‍ നി​ക്ഷേ​പി​ക്കു​ന്ന മ​ണ്ണി​ല്‍ പാ​ഴ്‌​ചെ​ടി​ക​ള്‍ വ​ള​ര്‍​ന്ന് ക​നാ​ല്‍ മൂ​ടാ​നും ഇ​ട​വ​രു​ന്നു​ണ്ട്. ജൂ​ണ്‍ മു​ത​ല്‍ ന​വം​ബ​ര്‍ വ​രെ​യു​ള്ള മാ​സ​ങ്ങ​ളി​ല്‍ ക​നാ​ലി​ലേ​ക്ക് വെ​ള്ളം തു​റ​ന്നു​വി​ടാ​ത്ത​തി​നാ​ല്‍ കാ​ടു​മൂ​ടി​ക്കി​ട​ക്കു​ക​യാ​ണ്. ച​തു​പ്പു​നി​ല​ങ്ങ​ളി​ലും ഒ​ഴു​ക്കു കു​റ​ഞ്ഞ തോ​ടു​ക​ളി​ലും കാ​ണ​പ്പെ​ടു​ന്ന കു​ള​വാ​ഴ​ക​ളും വ​യ​ല്‍​ചു​ള്ളി ഇ​ന​ത്തി​ലു​ള്ള മു​ള്‍​ച്ചെ​ടി​ക​ളും മ​റ്റ​ത്തൂ​ര്‍ ക​നാ​ലി​ല്‍ വ്യാ​പ​ക​മാ​യി കാ​ണ​പ്പെ​ടു​ന്നു​ണ്ട്. കാ​ടു​മൂ​ടി​ക്കി​ട​ക്കു​ന്ന ക​നാ​ലി​ല്‍ വി​ഷ​പ്പാ​മ്പു​ക​ള​ട​ക്ക​മു​ള്ള ക്ഷു​ദ്ര​ജീ​വി​ക​ള്‍ നി​റ​ഞ്ഞ​തോ​ടെ ക​നാ​ലോ​ര​ത്തു താ​മ​സി​ക്കു​ന്ന കു​ടും​ബ​ങ്ങ​ളും കാ​ന​ല്‍​ബ​ണ്ടു റോ​ഡു​ക​ളി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന​വ​രും ദു​രി​ത​ത്തി​ലാ​ണ്.
ക​നാ​ല്‍ അ​റ്റ​കു​റ്റ​പ​ണി​ക്ക് തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി​ക​ളെ നി​യോ​ഗി​ക്കു​ക​യും കു​റ്റി്ച്ചെ​ടി​ക​ളും മാ​ലി​ന്യ​വും നീ​ക്കി നീ​രൊ​ഴു​ക്കി​നും ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷി​ത സ​ഞ്ചാ​ര​ത്തി​നും സൗ​ക​ര്യ​മൊ​രു​ക്ക​ണ​മെ​ന്നു​മാ​ണ് ആ​വ​ശ്യ​മു​യ​രു​ന്ന​ത്.

Tags :

Recent News

Corehub Up