x
ad
Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹാ​ൾ​ട്ടിം​ഗ് പെ​ർ​മി​റ്റ്: ഓ​ട്ടോ​റി​ക്ഷ​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു

വെബ് ഡെസ്ക്
Published: October 29, 2026 05:49 AM IST | Updated: October 29, 2026 05:49 AM IST

ക​ൽ​പ്പ​റ്റ: ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ഹാ​ൾ​ട്ടിം​ഗ് പെ​ർ​മി​റ്റി​നു​ള്ള ഓ​ട്ടോ​റി​ക്ഷ​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ എ​സ്ക​ഐം​ജെ സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ച്ചു. ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ​യും പൊ​ലി​സി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന​യും ര​ജി​സ്ട്രേ​ഷ​നും ന​ട​ത്തു​ന്ന​ത്.
ആ​ദ്യ​ദി​നം ഒ​ന്ന് മു​ത​ൽ 300 വ​രെ​യു​ള്ള ന​ന്പ​റു​ക​ളി​ലു​ള്ള വാ​ഹ​ന​ങ്ങ​ളാ​ണ് പ​രി​ശോ​ധി​ച്ച് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. വാ​ഹ​ന​ങ്ങ​ളു​ടെ രേ​ഖ​ക​ൾ, ഉ​ട​മ​സ്ഥാ​വ​കാ​ശം, വാ​ഹ​ന​ത്തി​ന്‍റെ വി​വ​ര​ങ്ങ​ൾ എ​ന്നി​വ പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ് ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഇ​ന്ന് 301 മു​ത​ൽ 600 വ​രെ​യു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി​സ്ട്രേ​ഷ​നും ന​ളെ 601 മു​ത​ൽ 900 വ​രെ​യു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ​യും ശേ​ഷി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ​യും ര​ജി​സ്ട്രേ​ഷ​നും ഘ​ട്ടം​ഘ​ട്ട​മാ​യി പൂ​ർ​ത്തി​യാ​ക്കും.
ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ഓ​ട്ടോ​റി​ക്ഷ​ക​ളെ കൃ​ത്യ​മാ​യി തി​രി​ച്ച​റി​യു​ക, അ​വ​യു​ടെ ഹാ​ൾ​ട്ടിം​ഗ് സ്ഥ​ല​ങ്ങ​ൾ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക, ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ സ​ർ​വീ​സ് ന​ട​ത്താ​ൻ അ​നു​മ​തി​യു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ ഉ​റ​പ്പാ​ക്കു​ക എ​ന്നി​വ​യാ​ണ് ന​ട​പ​ടി​യു​ടെ ല​ക്ഷ്യം.

Tags :

Recent News

Corehub Up