കൊങ്കണ്‍ റെയിൽ കോർപറേഷൻ ഉദ്യോഗസ്ഥർ കള്ളാടിയിൽ സന്ദർശനം നടത്തുന്നു.
കൽപ്പറ്റ: തുരങ്കപാത പദ്ധതി പ്രദേശത്ത് ജൂലൈ ഏഴിന് ഏഴു പേരുടെ മരണത്തിന് ഇടയാക്കിയ മണ്ണിടിച്ചിൽ ഉണ്ടായ കള്ളാടി മീനാക്ഷായിൽ കൊങ്കണ്‍ റെയിേൽ കോർപറേഷൻ ഉദ്യോഗസ്ഥ#ർ ഇന്നലെ സന്ദർശനം നടത്തി. ഇടിഞ്ഞുവീണ മണ്ണ് മാറ്റി സ്ഥാപിക്കുന്നതിന് യോജിച്ച സ്ഥലം നിശ്ചയിക്കുന്നതിനാണ് കരാർ സ്ഥാപനമായ കോർപറേഷനിലെ ഉദ്യോഗസ്ഥർ കള്ളാടിയിൽ എത്തിയത്. താലൂക്ക്, വില്ലേജ്, പഞ്ചായത്ത് ഉദ്യോഗസ്ഥർക്കൊപ്പമായിരുന്നു സന്ദർശനം. കഴിഞ്ഞ ദിവസം ചേർന്ന ഡിഡിഎംഎ യോഗം നിർദേശിച്ചതനുസരിച്ചായിരുന്നു ഉദ്യോഗസ്ഥ സന്ദർശനം.
വയനാട് കള്ളാടി ഭാഗത്തും കോഴിക്കോട് ആനക്കാംപൊയിൽ ഭാഗത്തും തുടങ്ങിവച്ച തുരങ്കപാത നിർമാണം മീനാക്ഷി മണ്ണിടിച്ചിലിനെത്തുടർന്ന് നിർത്തിവച്ചിരിക്കയാണ്. മണ്ണിടിച്ചിലിന്റെ കാരണം ഉൾപ്പടെ കാര്യങ്ങൾ പഠിക്കുന്നതിന് സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് വൈകാതെ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് സൂചന.
\ഒരു അപകടസാധ്യതയുമില്ലാതെ തുരങ്കപാത യാഥാർഥ്യമാക്കാൻ പറ്റുമോ എന്നാണ് സർക്കാർ പരിശോധിക്കുന്നതെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നിയമസഭയിൽ സബ്മിഷനുള്ള മറുപടിയിൽ പറഞ്ഞത്.
Tags :