x
ad
Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‎നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​ം ഫ്ലക്സ് ബോ​ർ​ഡു​ക​ളാൽ നിറയുന്നു

വെബ് ഡെസ്ക്
Published: October 29, 2026 05:06 AM IST | Updated: October 29, 2026 05:06 AM IST

നെ​ടു​മ​ങ്ങാ​ട്: ‎കോ​ട​തി​യു​ടെ​യും കെഎ​സ്ആ​ർടി​സി ഡി​പ്പോ​യു​ടെ​യും മു​ന്നി​ലെ ന​ട​പ്പാ​ത രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക്കാ​രു​ടെ ഫ്ലക്സ് ബോ​ർ​ഡു​ക​ൾ ക്കൊണ്ടു നി​റ​ഞ്ഞ​തു ‎കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്കും ദു​രി​ത​മാ കുന്നു. പൊ​തു നി​ര​ത്തു​ക​ൾ കൈ ​യേ​റി ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വു നി​ല​നി​ൽ​ക്കെ​യാ​ണ് നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ നി​യ​മ​ലം​ഘ​ന​ത്തി​നു കൂ ​ട്ടു​നി​ൽ​ക്കു​ന്ന​ത്. ഫ്ള​ക്സ് നി​റ​യു​ന്ന​തു ഗ​താ​ഗ​ത​ക്കു​രു​ക്കി​നും അ​പ​ക​ട​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കു​ന്നു​ണ്ട്. ന​ട​പ്പാ​ത​ക​ളി​ലേ​ക്കു ത​ള്ളി​നി​ൽ​ക്കു​ന്ന വി​ധ​ത്തി​ലാ​ണ് പ​ല ബോ​ർ​ഡു​ക​ളും സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി പൊ​ന്ന​റ ശ്രീ​ധ​റി​ന്‍റെ പേ​രി​ൽ ‎നെ​ടു​മ​ങ്ങാ​ട് ച​ന്ത മു​ക്കി​ലു​ള്ള പാ​ർ​ക്കി​നു ചു​റ്റും ബോ​ർ​ഡു​ക​ൾ നി​റ​ഞ്ഞു. നെ​ടു​മ​ങ്ങാ​ട് ക​ച്ചേ​രി​ന​ട​യി​ൽ ആ​ലി​ന്‍റെ ചു​വ​ടും വി​ഭി​ന്ന​മ​ല്ല.

Tags :

Recent News

Corehub Up