x
ad
Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​തി​ക​ളെ സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി​ച്ച് ഇ​ന്ന് തെ​ളി​വെ​ടു​ക്കും

വെബ് ഡെസ്ക്
Published: October 29, 2026 05:02 AM IST | Updated: October 29, 2026 05:02 AM IST

കോ​വ​ളം: കോ​വ​ള​ത്തെ സ്പാ​ക​ളി​ൽ ആ​ന്ധ്ര സ്വ​ദേ​ശി​നി​യാ​യ പ​തി​നാ​റു​കാ​രി പീ​ഡ​ന​ത്തി​നി​ര​യാ​യ സം​ഭ​വ​ത്തി​ൽ ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ലു​ള്ള പ്ര​തി​ക​ളെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം ഇ​ന്ന് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി തെ​ളി​വെ​ടു​പ്പ് ന​ട​ത്തും.​ അ​ഞ്ച് ദി​വ​സ​ത്തേ​ക്കാ​ണ് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​ന്ന​ത്.

അ​ട്ട​കു​ള​ങ്ങ​ര വ​നി​താ ജ​യി​ലി​ൽ ക​ഴി​യു​ന്ന ഇ​ള​യ​മ്മ, നെ​യ്യാ​റ്റി​ൻ​ക​ര ജ​യി​ലി​ൽ ത​ട​വി​ൽ ക​ഴി​യു​ന്ന ഇ​വ​രു​ടെ ഭ​ർ​ത്താ​വ് എ​ന്നി​വ​രെ​യാ​ണ് ഇ​ന്നു​ച്ച​യോ​ടെ കോ​വ​ള​ത്തും വി​ഴി​ഞ്ഞം ച​പ്പാ​ത്തി​ലു​മെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പു ന​ട​ത്തു​ക. അ​ന്വേ​ഷ​ണ സം​ഘം ഉ​ദ്യോ​ഗ​സ്ഥ​നും അ​സി​സ്റ്റ​ന്‍റ് ക​മ്മി​ഷ​ണ​റു​മാ​യ എ​സ്‌. ച​ന്ദ്ര​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​തി​നു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്.

സ്പാ ​ന​ട​ത്തി​പ്പു​കാ​രാ​യ മൂ​ന്നാം പ്ര​തി ആ​ല​പ്പു​ഴ സ്വ​ദേ​ശി സ​ജി​ത്ത് കു​മാ​ർ, നാ​ലാം പ്ര​തി പൂ​വാ​ർ സ്വ​ദേ​ശി നി​ഷാ​ന്ത്, അ​ഞ്ചാം പ്ര​തി ഉ​ള്ളൂ​ർ സോ​ൺ പ​ബ്ലി​ക് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പൂ​വാ​ർ സ്വ​ദേ​ശി അ​നൂ​രൂ​പ് എ​ന്നി​വ​രെ​യും തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ സ്പാ​ക​ളി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പു ന​ട​ത്തും. ഒ​ന്നും ര​ണ്ടും പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​ന്ന​തി​നാ​യി ത​മി​ഴ്‌​നാ​ട് വ​ണ്ട​ല്ലൂ​ർ പൊ​ലി​സ് ന​വം​ബ​ർ ആ​ദ്യ​വാ​രം തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തും.

ചെ​ങ്ക​ൽ​പ്പേ​ട്ടി​ലെ പോ​ക്സോ കോ​ട​തി​യു​ടെ പ്രൊ​ഡ​ക്‌​ഷ​ൻ വാ​റ​ണ്ടോ​ടെ എ​ത്തു​ന്ന പൊ​ലി​സ്, കു​ട്ടി​യു​ടെ മൊ​ഴി​പ്ര​കാ​രം ചെ​ന്നൈ​യി​ലെ റി​സോ​ർ​ട്ടി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തു​മെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ ഇ​ൻ​സ്പെ​ക്ട​ർ ടി.​പി. ഗൗ​ത​മി അ​റി​യി​ച്ചു. കേ​സി​ന്‍റെ പു​രോ​ഗ​തി​യു​ടെ ഭാ​ഗ​മാ​യി അ​ന്വേ​ഷ​ണ സം​ഘം പീ​ഡ​ന​ത്തി​നി​ര​യാ​യ കു​ട്ടി പ​ഠി​ച്ചി​രു​ന്ന ആ​ന്ധ്ര​യി​ലെ സ്കൂ​ളി​ലെ​ത്തി പ്ര​ധാ​നാ​ധ്യാ​പ​ക​നി​ൽ​നി​ന്ന് രേ​ഖ​ക​ൾ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ, ഐ.​ജി. നി​ശാ​ന്തി​നി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം വ​നി​താ എ​സ്ഐ ഉ​ൾ​പ്പെ​ട്ട സം​ഘം അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.

Tags :

Recent News

Corehub Up