അധ്യാപക സംഘം പ്രസിഡന്റ് എബിസൺ കെ. ഏബ്രഹാം ഉദ്ഘാടനം ചെയ്യുന്നു.
കോട്ടയം: സംസ്ഥാനത്തെ പലവക സഹകരണ സംഘങ്ങളുടെ സംഘടനയായ യുണൈറ്റഡ് കോ ഓപ്പറേറ്റീവ് സൊസൈറ്റീസ് അസോസിയേഷൻ ജില്ലാതല അംഗത്വ കാമ്പയിൻ തുടങ്ങി. കാമ്പയിൻ ഉദ്ഘാടനം കോട്ടയം എയ്ഡഡ് പ്രൈമറി അധ്യാപക സംഘം പ്രസിഡന്റ് എബിസൺ കെ. ഏബ്രഹാം നിർവഹിച്ചു.
ജില്ലാ പ്രസിഡന്റ് പി.എച്ച്. നൗഷാദ് അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി നെല്ലിമൂട് പ്രഭാകരൻ, ജില്ലാ സെക്രട്ടറി സന്തോഷ് കിടങ്ങയിൽ, സംസ്ഥാന കമ്മിറ്റിയംഗം ജോൺ കുര്യൻ, രാജൻ ചിറക്കടവ്, ചിന്നമ്മ വർഗീസ്, പി.വി. പ്രസാദ്, ദിവാകരൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു. സംഘടനയുടെ നേതൃത്വത്തിൽ നവംബർ അഞ്ചിന് തിരുവനന്തപുരം കേരള ബാങ്ക് ആസ്ഥാനത്തിന് മുമ്പിൽ നടത്തുന്ന സമരം വിജയിപ്പിക്കുവാനും യോഗം തീരുമാനിച്ചു.
Tags :