x
ad
Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ​വേ​ഷ​ണ​വ​ഴി​യി​ൽ ഒ​രു​മി​ച്ച്; ഡോ​ക്ട​റേ​റ്റ് നേ​ട്ട​ത്തി​ൽ ദ​മ്പ​തി​ക​ൾ

വെബ് ഡെസ്ക്
Published: October 29, 2026 04:58 AM IST | Updated: October 29, 2026 04:58 AM IST

നെ​യ്യാ​റ്റി​ൻ​ക​ര: കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ൽനി​ന്നു കാ​ർ​ഷി​ക ശാ​സ് ത്ര​ത്തി​ലെ വ്യ​ത്യ​സ്ത മേ​ഖ​ല​ക​ളി​ൽ പി​എ​ച്ച്ഡി നേ​ടി ദ​മ്പ​തി​ക​ൾ ശ്ര​ദ്ധേ​യ​രാ​യി. മാ​രാ​യ​മു​ട്ടം ചു​ള്ളി​യൂ​ർ ശ്രീ​ശൈ​ല​ത്തി​ൽ സു​കു​മാ​ര​ൻ നാ​യ​ർ - ശ്രീ​ലേ​ഖ ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ആ​ര്യ എ​സ്. നാ​യ​ർ പ്ലാ​ന്‍റ് ബ്രീ​ഡി​ംഗ് ആ​ൻ​ഡ് ജ​ന​റ്റി​ക്സി​ലും ഭ​ർ​ത്താ​വ് പ്ര​മോ​ദ് അ​ശോ​ക് പ്ലാ​ന്‍റ് ബ​യോ​ടെ​ക്നോ​ള​ജി​യി​ലു​മാ​ണ് ഡോ​ക്ട​റേ​റ്റ് ക​ര​സ്ഥ​മാ​ക്കി​യ​ത്. ആ​ര്യ നി​ല​വി​ൽ ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ചെ​റി​യ​നാ​ട് കൃ​ഷി ഓ​ഫീ​സ​റും പ്ര​മോ​ദ് വി​തു​ര​യി​ലെ ഓ​യി​ൽ പാം ​റി​സ​ർ​ച്ച് സെ​ന്‍റ​റി​ൽ പ്രോ​ജ​ക്ട് ഫെ​ലോ​യു​മാ​ണ്. കാ​ർ​ഷി​ക ശാ​സ്ത്ര​ത്തി​ലെ ര​ണ്ടു വ്യ​ത്യ​സ്ത ഗ​വേ​ഷ​ണ മേ​ഖ​ല​ക​ളി​ൽ ഒ​രേ സ​ർ​വ​ക​ലാ​ശാ​ല​യി​ൽനി​ന്നു ദ​മ്പ​തി​ക​ൾ ഡോ​ക്ട​റേ​റ്റ് നേ​ടി​യെ​ന്ന പ്ര​ത്യേ​ക​ത​യും ഈ ​നേ​ട്ട​ത്തി​നു​ണ്ട്.

Tags :

Recent News

Corehub Up