x
ad
Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റീ​ൻ​സ് അ​ന്താ​രാ​ഷ്ട്ര സെ​മി​നാ​റി​ന് തു​ട​ക്ക​മാ​യി

വെബ് ഡെസ്ക്
Published: October 29, 2026 05:01 AM IST | Updated: October 29, 2026 05:01 AM IST

സെ​മി​നാ​റി​ന് വെ​ള്ളാ​യ​ണി കാ​ർ​ഷി​ക കോ​ള​ജി​ലെ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ തു​ട​ക്ക​മാ​യ​പ്പോ​ൾ.

തി​രു​വ​ല്ലം: മ​ണ്ണി​ന്‍റെ ആ​രോ​ഗ്യ​സം​ര​ക്ഷ​ണം, നി​ർ​മി​ത​ബു​ദ്ധി അ​ധി​ഷ്ഠി​ത കാ​ർ​ഷി​ക സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ, കാ​ലാ​വ​സ്ഥാ പ്ര​തി​രോ​ധ​ശേ​ഷി, സു​സ്ഥി​ര ഭ​ക്ഷ്യ​സു​ര​ക്ഷ എ​ന്നി​വ​യ്ക്ക് പ്രാ​ധാ​ന്യം ന​ൽ​കു​ന്ന "റീ​ഇ​ൻ​വെ​ന്‍റിം​ഗ് സോ​യി​ൽ സി​സ്റ്റം​സ് - ഡി​ജി​റ്റ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ്, ബ​യോം​സ് ആ​ൻ​ഡ് സ​സ്റ്റെ​യി​ന​ബി​ൾ ഫു​ഡ് സെ​ക്യൂ​രി​റ്റി' (റീ​ൻ​സ് 2026) അ​ന്താ​രാ​ഷ്ട്ര സെ​മി​നാ​റി​ന് കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വെ​ള്ളാ​യ​ണി കാ​ർ​ഷി​ക കോ​ള​ജി​ൽ തു​ട​ക്ക​മാ​യി.

കാ​ർ​ഷി​ക കോ​ള​ജി​ലെ സോ​യി​ൽ സ​യ​ൻ​സ് ആ​ൻ​ഡ് അ​ഗ്രി​ക​ൾ​ച്ച​റ​ൽ കെ​മി​സ്ട്രി വി​ഭാ​ഗ​വും ഇ​ന്ത്യ​ൻ സൊ​സൈ​റ്റി ഓ​ഫ് സോ​യി​ൽ സ​യ​ൻ​സി​ന്‍റെ തി​രു​വ​ന​ന്ത​പു​രം ചാ​പ്റ്റ​റും സം​യു​ക്ത​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഇ​ക്രി​സാ​റ്റ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഡോ. ​ഹി​മാ​ൻ​ഷു പ​ഥ​ക് സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​ടി. സ​ജി​ത റാ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഐ​സി​എ​ആ​ർ-​സി​ടി​സി​ആ​ർ​ഐ ഡ​യ​റ​ക്ട​ർ ഡോ. ​ജി. ബൈ​ജു ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സെ​മി​നാ​ർ പ്രൊ​സീ​ഡിം​ഗ്സ് ഡോ. ​ഹി​മാ​ൻ​ഷു പ​ഥ​ക്കും സു​വ​നീ​ർ വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​ടി. സ​ജി​ത റാ​ണി​യും പ്ര​കാ​ശ​നം ചെ​യ്തു. കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല എ​ക്സ്റ്റ​ൻ​ഷ​ൻ ഡ​യ​റ​ക്ട​ർ ഡോ. ​ബി​നൂ പി. ​ബോ​ണി, പ്ലാ​നിം​ഗ് ഡ​യ​റ​ക്ട​ർ ഡോ. ​എം.​ആ​ർ. ബി​ന്ദു, സെ​ന്‍റ​ർ ഓ​ഫ് ഇ-​ലേ​ർ​ണിം​ഗ് ഡ​യ​റ​ക്ട​ർ ഡോ. ​ബെ​റി​ൻ പ​ത്രോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കാ​ർ​ഷി​ക കോ​ള​ജ് ഡീ​ൻ ഡോ. ​തോ​മ​സ് ജോ​ർ​ജ് സ്വാ​ഗ​ത​വും സോ​യി​ൽ സ​യ​ൻ​സ് ആ​ൻ​ഡ് അ​ഗ്രി​ക​ൾ​ച്ച​റ​ൽ കെ​മി​സ്ട്രി വി​ഭാ​ഗം മേ​ധാ​വി​യും റീ​ജി​യ​ണ​ൽ അ​ഗ്രി​ക​ൾ​ച്ച​റ​ൽ റി​സ​ർ​ച്ച് സ്റ്റേ​ഷ​ൻ (ദ​ക്ഷി​ണ മേ​ഖ​ല) അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ഓ​ഫ് റി​സ​ർ​ച്ചു​മാ​യ ഡോ. ​റാ​ണി ബി. ​ഇ​ന്നു ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല മു​ൻ വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​പി. രാ​ജേ​ന്ദ്ര​ൻ സ​മാ​പ​ന പ്ര​ഭാ​ഷ​ണ​വും പു​ര​സ്കാ​ര വി​ത​ര​ണ​വും നി​ർ​വ​ഹി​ക്കും.

Tags :

Recent News

Corehub Up