x
ad
Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മം​ഗ​ല​പു​ര​ത്ത് സഫ്രോൺ സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ മോ​ഷ​ണം

വെബ് ഡെസ്ക്
Published: October 29, 2026 05:05 AM IST | Updated: October 29, 2026 05:05 AM IST

മം​ഗ​ല​പു​രം: മം​ഗ​ല​പു​ര​ത്ത് സ​ഫ്രോ​ൺ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ മോ​ഷ​ണം. സി​സിടിവി കാ​മ​റ​ക​ളും ഡി​വി​ആറു​മു​ൾ​പ്പെ​ടെ മോ​ഷ​ണം പോ​യി. ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ലായിരുന്നു മോ​ഷ​ണം ന​ട​ന്നത്. ബു​ധ​നാ​ഴ്ച രാ​വി​ലെ ജീവനക്കാർ ക​ട തു​റ​ന്ന​പ്പോ​ഴാ​ണ് മോ​ഷ​ണം ന​ട​ന്ന വി​വ​രം അ​റി​യു​ന്ന​ത്. ക​ട​യു​ടെ മു​ൻ​വ​ശ​ത്തെ​യും അ​ക​ത്തെ​യും ഗ്ലാ​സ് ഡോ​റു​ക​ളുടെ പൂ​ട്ടു കു​ത്തി​ത്തു​റ​ന്ന് കാഷ് കൗ​ണ്ട​റി​ൽ പ​ണം സൂ​ക്ഷി​ക്കു​ന്ന മേ​ശ​യു​ടെ ഡ്രോ​യ​റി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 25000 രൂ​പ​യും കാഷ് കൗ​ണ്ട​റി​നു മു​ക​ളി​ലു​ള്ള ബോ​ക്സി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന സി​സി​ടി​വി കാ​മ​റ​യു​ടെ ഡി​വി​ആ​റും മോഷ്ടാക്കൾ കവർന്നെടുത്തി ട്ടുണ്ട്. മംഗലപുരം പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Tags :

Recent News

Corehub Up