x
ad
Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൂ​ന്തു​റ ആ​റ്റി​ൻ​പു​റം ​സെ​ന്‍റ് തോ​മ​സ് ന​ഗ​റിലെ ദു​രി​ത​ങ്ങ​ൾ​ക്ക് പ​രി​ഹാ​രംതേ​ടി മ​ന്ത്രി​ക്ക് നി​വേ​ദ​നം

വെബ് ഡെസ്ക്
Published: October 29, 2026 04:59 AM IST | Updated: October 29, 2026 04:59 AM IST

മ​ന്ത്രി സി.​പി. ജോ​ണി​നു സ്വ​ത​ന്ത്ര മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ നി​വേ​ദ​നം ന​ൽ​കു​ന്നു.

തി​രു​വ​ന​ന്ത​പു​രം: പൂ​ന്തു​റ ആ​റ്റി​ൻ​പു​റം സെന്‍റ് തോ​മ​സ് ന​ഗ​റിലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ഗ്രാ​മം നേ​രി​ടു​ന്ന വി​വി​ധ ദു​രി​ത​ങ്ങ​ൾ​ക്കു ശാ​ശ്വ​ത​പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു മ​ന്ത്രി​ സി.പി. ജോണി നു നി​വേ​ദ​നം ന​ൽ​കി.

പാ​ർ​വ​തി പു​ത്ത​നാ​റി​ലെ മാ​ലി​ന്യം നീ​ക്കം ചെ​യ്യു​ക, വെ​ള്ള​ക്കെ​ട്ടി​നു പ​രി​ഹാ​രം കാ​ണു​ക, ശു​ദ്ധ​മാ​യ കു​ടി​വെ​ള്ളം ഉ​റ​പ്പാ​ക്കു​ക, ആ​രോ​ഗ്യ​സം​ര​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ക, അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉന്നയിച്ചായിരുന്നു സ്വ​ത​ന്ത്ര മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ മ​ന്ത്രി സി.​പി. ജോ​ണനു നി​വേ​ദ​നം ന​ൽ​കി​യ​ത്. ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡന്‍റ്പി. ​സ്റ്റെ​ല്ല​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് നി​വേ​ദ​ക​സം​ഘം മ​ന്ത്രി​യെ സ​ന്ദ​ർ​ശി​ച്ച​ത്.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ൾ ദീ​ർ​ഘ​കാ​ല​മാ​യി നേ​രി​ടു​ന്ന അ​ടി​സ്ഥാ​ന പ്ര​ശ്ന​ങ്ങ​ൾ​ക്ക് അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ലി​ലൂ​ടെ പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ജീ​വി​ത​സാ​ഹ​ച​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്താ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. ഫെ​ഡ​റേ​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ പൂ​ന്തു​റ റ​ജീ​ന ബെ​ല്ലാ​ർ​ബ​ൻ, പൂ​ന്തു​റ ജ​ല​സ്‌​തീ​ൻ, പൂ​ന്തു​റ പി. ടൈ​റ്റ​സ്, ​പൂ​ന്തു​റ ആ​ബേ​ൽ എം. ​ചെ​റി​യമു​ട്ടം, ലി​ല്ലി​മേ​രി റോ​ക്കി, മൂ​ത്ത​മ്മ മാ​ർ​ക്കോ​സ്, മ​രി​യ വി​ക്ട​ർ, മേ​രി ശാ​ന്തി​നി എ​ന്നി​വ​ർ ​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Tags :

Recent News

Corehub Up