അങ്കമാലി യൂദാപുരം തീർഥാടന കേന്ദ്രത്തിൽ ഇന്ന് നടക്കുന്ന നേർച്ചസദ്യയ്ക്കുള്ള ഒരുക്കങ്ങൾ ബെന്നി ബഹനാൻ എംപി ഉദ്ഘാടനം ചെയ്യുന്നു. യൂദാപുരം റെക്ടർ ഫാ. സെബാസ്റ്
അങ്കമാലി : പ്രസിദ്ധമായ അങ്കമാലി യൂദാപുരം തീർഥാടന കേന്ദ്രത്തിൽ ഇന്ന് രണ്ടര ലക്ഷം പേർക്ക് നേർച്ചസദ്യ വിളമ്പും. ഇന്നലെ രാവില 8.30 മുതൽ നേർച്ച സദ്യയുടെ ഒരുക്കങ്ങൾ ആരംഭിച്ചു. നേർച്ച സദ്യയോടൊപ്പം പായസവും വിതരണം നടത്തും.
നേർച്ച സദ്യയുടെ ഒരുക്കങ്ങളുടെ ഉദ്ഘാടനം ബെന്നി ബഹനാൻ എംപി നിർവഹിച്ചു. വികാരിയും റെക്ടറുമായ ഫാ. സെബാസ്റ്റ്യൻ കറുകപ്പിള്ളി , സഹവികാരി ഫാ. സുജിത് സ്റ്റാൻലി നടുവിലെ വീട്ടിൽ, ഫാ. മെർട്ടൻ ഡിസിൽവ, ജനറൽ കൺവീനർ ഹെർബെർട്ട് ജെയിംസ് മേടയിൽ , ജനറൽ സെക്രട്ടറി ഒ. ജി. കിഷോർ ഓടത്തുംപറമ്പിൽ , കൈക്കാരൻന്മാരായ കിഷോർ പാപ്പാളി, വില്യം പ്ലാസിഡ , പാരിഷ് കൗൺസിൽ വൈസ് പ്രസിഡന്റ് ടി.ജെ. സാബു , സെക്രട്ടറി ജോർജ് എഡിസൺ, എ.ജെ. സെബാസ്റ്റ്യൻ എന്നിവർ സന്നിഹിതരായിരുന്നു.
ഇന്ന് രാവിലെ പത്ത് മുതല്‍ രാത്രി പത്ത് മണി വരെ നേര്‍ച്ച സദ്യ ഉണ്ടായിരിക്കും. രാവിലെ 10 ന് വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ നേര്‍ച്ചസദ്യ ആശീര്‍വദിക്കും. രാവിലെ ആറു മുതല്‍ രാത്രി 9.30 വരെ തുടര്‍ച്ചയായി ദിവ്യബലി, നൊവേന, ആരാധന, അത്ഭുത രൂപം എഴുന്നള്ളിപ്പ് എന്നിവയുമുണ്ടായിരിക്കും. രാവിലെ പത്ത് മുതല്‍ കുട്ടികള്‍ക്ക് ആദ്യചോറൂട്ട് നടക്കും.
22 പ്ലോട്ടുകളിലായി വിപുലമായ പാര്‍ക്കിംഗ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ട്രാഫിക് നിയന്ത്രണത്തിന് പൊലിസ്, ട്രാഫിക് വാര്ഡന്മാര് എന്നിവരെയും ഒരുക്കിയിട്ടുണ്ട്.
Tags :