മങ്കൊമ്പ് - ചമ്പക്കുളം റോഡിൽ തള്ളിയ ഭക്ഷ്യ അവശിഷ്ടം വാഹനം കയറി നിരന്ന് കിടക്കുന്നു.
ചമ്പക്കുളം: മങ്കൊമ്പ്-ചമ്പക്കുളം റോഡിൽ ഭക്ഷ്യ അവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും നിക്ഷേപിക്കുന്നത് നാട്ടുകാർക്കും യാത്രക്കാർക്കും ദുരിതം സൃഷ്ടിക്കുന്നു.
കഴിഞ്ഞ ദിവസം വലിയ പ്ലാസ്റ്റിക് കൂടിലാക്കി റോഡി ൽ നിക്ഷേപിച്ച ഭക്ഷ്യ അവശിഷ്ടങ്ങൾ വാഹനം കയറി ഇറങ്ങി റോഡിൽ നിരക്കുകയും കാൽ നടയാത്രക്കാരുടെമേൽ തെറിച്ച് വീഴുകയുമായിരുന്നു.
മങ്കൊമ്പ് നാലുകെട്ട് ജംഗ്ഷനിൽ നിന്ന് തെക്കോട്ടേയ്ക്കുള്ള ഒരു കിലോമിറ്റർ ദൂരത്തിൽ റോഡിന് വശങ്ങളിൽ വീടുകൾ ഇല്ലാത്തത് മാലിന്യം തള്ളുന്നവർക്ക് സൗകര്യമാണ്.
ഈ ഭാഗത്ത് റോഡിന്റെ വശങ്ങളിൽ വളർന്നു നിൽ ക്കുന്ന കാടുകളിൽ നിരവധി കൂടുകളിലായി പ്ലാസ്റ്റിക് മാലിന്യം തള്ളുന്നതു കൂടാതെയാണ് ഇപ്പോൾ റോഡിലും ദുർഗന്ധം വമിക്കുന്ന ഭക്ഷ്യഅവശിഷ്ടങ്ങളും തള്ളുന്നത്.
പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നതിനെതിരേ അധികാരികളുടെ ഭാഗത്ത് നിന്ന് അടിയന്തര നടപടി ഉണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags :