x
ad
Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്ഷേ​ത്ര​ങ്ങ​ളി​ലെ കാ​ണി​ക്ക​വ​ഞ്ചി​ക​ൾ കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം വ്യാ​പ​കം

വെബ് ഡെസ്ക്
Published: October 29, 2026 12:35 AM IST | Updated: October 29, 2026 12:35 AM IST

മോ​ഷ​ണം ന​ട​ന്ന ച​ത്തി​യ​റ മു​തി​ര​ക്കാ​ല ക്ഷേ​ത്ര​ത്തി​ലെ നി​രീ​ക്ഷ​ണ കാ​മ​റ​യി​ൽനി​ന്നു ല​ഭി​ച്ച ദൃ​ശ്യം.

ചാ​രും​മൂ​ട്: ക്ഷേ​ത്ര​ങ്ങ​ളി​ലെ കാ​ണി​ക്ക​വ​ഞ്ചി​ക​ൾ കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം വ്യാ​പ​ക​മാ​കു​ന്നു. നൂ​റ​നാ​ട് മു​തു​കാ​ട്ടു​ക​ര ദേ​വീ​ക്ഷേ​ത്ര​ത്തി​ലെ കാ​ണി​ക്ക​വ​ഞ്ചി​യു​മാ​യി ക​ഴി​ഞ്ഞ ദി​വ​സം മോ​ഷ്ടാ​ക്ക​ൾ ക​ട​ന്നു​ക​ള​ഞ്ഞ​തി​ന് പി​ന്നാ​ലെ താ​മ​ര​ക്കു​ളം ച​ത്തി​യ​റ​യി​ലും മോ​ഷ​ണം ന​ട​ന്നു. ച​ത്തി​യ​റ മു​തി​ര​ക്കാ​ല ക്ഷേ​ത്ര​ത്തി​ലെ കാ​ണി​ക്ക​വ​ഞ്ചി​ക​ൾ കു​ത്തി​ത്തു​റ​ന്ന് പ​ണം അ​പ​ഹ​രി​ച്ചു.

മോ​ഷ്ടാ​ക്ക​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം മോ​ഷ​ണം ന​ട​ന്ന നൂ​റ​നാ​ട് മു​തു​കാ​ട്ടു​ക​ര ക്ഷേ​ത്ര​ത്തി​ലും മോ​ഷ്ടാ​ക്ക​ളു​ടെ സി​സി​ടി​വി ദൃ​ശ്യം ല​ഭി​ച്ചി​രു​ന്നു. സ​മാ​ന​രീ​തി​യി​ലാ​ണ് ര​ണ്ടു മോ​ഷ​ണ​ങ്ങ​ളും ന​ട​ന്നി​രി​ക്കു​ന്ന​ത്. ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ൾ ന​ൽ​കി​യ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത പൊ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Tags :

Recent News

Corehub Up