x
ad
Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ത​മം​ഗ​ലം ഉ​പ​ജി​ല്ല സ്കൂ​ൾ ക​ലോ​ത്സ​വം ന​വം​ബ​ർ മൂ​ന്ന് മു​ത​ൽ

കൊച്ചി ബ്യൂറോ
Published: October 29, 2026 04:24 AM IST | Updated: October 29, 2026 04:24 AM IST

കോ​ത​മം​ഗ​ലം ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ ലോ​ഗോ ഷി​ബു തെ​ക്കും​പു​റം എം​എ​ൽ​എ പ്ര​കാ​ശ​നം ചെ​യ്യു​ന്നു.

കോ​ത​മം​ഗ​ലം: കോ​ത​മം​ഗ​ലം ഉ​പ​ജി​ല്ല സ്കൂ​ൾ ക​ലോ​ത്സ​വം ക​വ​ള​ങ്ങാ​ട് സെ​ന്‍റ് ജോ​ൺ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​വം​ബ​ർ മൂ​ന്നു മു​ത​ൽ ആ​റു​വ​രെ ന​ട​ക്കും.

കോ​ത​മം​ഗ​ലം ഉ​പ​ജി​ല്ല​യി​ലെ എ​ൽ​പി, യു​പി, എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 97 സ്കൂ​ളു​ക​ളി​ൽ നി​ന്നാ​യി 5200 ഓ​ളം കു​ട്ടി​ക​ൾ 295 ഇ​നം മ​ത്സ​ര​ങ്ങ​ളി​ൽ മ​ത്സ​രി​ക്കും. ക​ലോ​ത്സ​വ​ത്തി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ ര​ണ്ടി​ന് രാ​വി​ലെ 10 മു​ത​ൽ ആ​രം​ഭി​ക്കും. മൂ​ന്നി​ന് ബാ​ൻ​ഡ് മേ​ളം, പെ​യി​ന്‍റിം​ഗ്, കാ​ർ​ട്ടൂ​ൺ, കൊ​ളാ​ഷ്, ക​ഥാ​ര​ച​ന, ഉ​പ​ന്യാ​സം, ക​വി​താ​ര​ച​ന, ഉ​റു​ദു പ്ര​ശ്നോ​ത്ത​രി, ഉ​റു​ദു ര​ച​നാ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും. നാ​ലു മു​ത​ൽ ആ​റു വ​രെ ഒ​ന്പ്ത് വേ​ദി​ക​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ക​ലോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഷി​ബു തെ​ക്കും​പു​റം എം​എ​ൽ​എ നാ​ലി​ന് നി​ർ​വ​ഹി​ക്കും.

ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ ലോ​ഗോ എം​എ​ൽ​എ പ്ര​കാ​ശ​നം ചെ​യ്തു. ചെ​റു​വ​ട്ടൂ​ർ ഗ​വ. എ​ൽ​പി സ്കൂ​ൾ നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ടി.​സി. അ​ർ​ച്ച​ന വ​ര​ച്ച ലോ​ഗോ​യാ​ണ് ഔ​ദ്യോ​ഗി​ക ലോ​ഗോ​യാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്.

Tags :

Recent News

Corehub Up