ചേരാനല്ലൂരില്‍ 17കാരൻ ഓടിച്ച കാറിടിച്ച് മരിച്ച ജയബാലകൃഷ്ണന്റെ വീട് ഹൈബി ഈഡന് എംപി സന്ദര്‍ശിക്കുന്നു.
കൊച്ചി: ചേരാനല്ലൂരില്‍ 17കാരന് ഓടിച്ച കാറിടിച്ച് മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തെ ഹൈബി ഈഡന് എംപി സന്ദര്‍ശിച്ചു. കുടുംബത്തിന് നീതി ലഭ്യമാക്കാന്‍ ഏതറ്റം വരെയും കൂടെയുണ്ടാകുമെന്ന് ഹൈബി ഈഡന് പറഞ്ഞു.
ദാരുണാന്ത്യത്തിന് ഇടയാക്കിയ യഥാര്‍ഥ കുറ്റക്കാര്‍ക്കെതിരേ കൃത്യമായ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും. കുറ്റക്കാര്‍ എത്ര ഉന്നതരായാലും നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് അര്‍ഹമായ ശിക്ഷ വാങ്ങിക്കൊടുക്കും. കുടുംബത്തിന് അര്‍ഹമായതും മാന്യമായതുമായ നീതി ലഭിക്കുന്നതുവരെയുള്ള എല്ലാ നിയമ പോരാട്ടങ്ങളിലും പിന്തുണയുമായി ഒപ്പമുണ്ടാകുമെന്നും ഹൈബി ഈഡന് കുടുംബത്തിന് ഉറപ്പുനല്‍കി. മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും ഇത് സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായി ബോധ്യപ്പെടുത്തുന്നുണ്ടെന്നും നിയമസഭ സമ്മേളനം കഴിഞ്ഞാലുടന്‍ ഇരുവരും ജയബാലകൃഷ്ണന്റെ വീട് സന്ദര്‍ശിക്കുമെന്നും എംപി പറഞ്ഞു.
Tags :