x
ad
Tue, 29 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇഷ്‌ടവിഷയം കിട്ടാത്ത മനോവിഷമത്തിൽ പ്ലസ്ടു വിദ്യാർഥിനി മലമുകളിൽ; ആ​​​ത്മ​​​ഹ​​​ത്യാ​​​ശ്ര​​​മ​​​ത്തി​​​ൽ​​​നി​​​ന്നു പി​​​ന്തി​​​രി​​​പ്പി​​​ച്ച് പൊ​​​ലി​​​സ്

വെബ്ഡെസ്ക്
Published: September 29, 2026 04:11 AM IST | Updated: September 29, 2026 04:11 AM IST

പ്രതീകാത്മക ചിത്രം

ആ​​​ലു​​​വ: ഇ​​​ഷ്‌​​​ട​​​വി​​​ഷ​​​യം പ​​​ഠി​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​ത്ത മ​​​നോ​​​വി​​​ഷ​​​മ​​​ത്തി​​​ൽ ഇ​​​ടു​​​ക്കി പ​​​രു​​​ന്തും​​​പാ​​​റ​​​യി​​​ൽ മ​​​ല​​​യ്ക്കു​​​ മു​​​ക​​​ളി​​​ൽ ക​​​യ​​​റി ജീ​​​വ​​​നൊ​​​ടു​​​ക്കാ​​​ൻ ത​​​യാ​​​റെ​​​ടു​​​ത്ത പ്ല​​​സ് വ​​​ൺ വി​​​ദ്യാ​​​ർ​​​ഥി​​​നി​​​യെ പി​​​ന്തി​​​രി​​​പ്പി​​​ച്ച് പൊ​​​ലി​​​സ്.

ആ​​​ലു​​​വ സൈ​​​ബ​​​ർ, ഇ​​​ടു​​​ക്കി പൊ​​​ലി​​​സ് സേ​​​ന​​​ക​​​ളു​​​ടെ ഇ​​​ട​​​പെ​​​ട​​​ലി​​​ലാ​​​ണു വി​​​ദ്യാ​​​ർ​​​ഥി​​​നി​​​യെ ര​​​ക്ഷി​​​ച്ച​​​ത്. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ആ​​​ലു​​​വ സൈ​​​ബ​​​ർ ക്രൈം ​​​പൊ​​​ലി​​​സ് സ്റ്റേ​​​ഷ​​​നി​​​ലെ ഇ ​​​മെ​​​യി​​​ലി​​​ൽ ല​​​ഭി​​​ച്ച മു​​​ന്ന​​​റി​​​യി​​​പ്പു​​​ സ​​​ന്ദേ​​​ശ​​​മാ​​​ണ് നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​യ​​​ത്.

‘ഞാ​​​ൻ ഇ​​​പ്പോ​​​ൾ പ​​​രു​​​ന്തും​​​പാ​​​റ​​​യി​​​ലാ​​​ണ്. ഫോ​​​ണും പ​​​ണ​​​വും പ​​​രു​​​ന്തും​​​പാ​​​റ സൂ​​​യി​​​സൈഡ് പോ​​​യി​​​ന്‍റി​​​ലി​​​രി​​​പ്പു​​​ണ്ട്. ഞാ​​​ൻ ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്യാ​​​ൻ പോ​​​കു​​​ന്നു’- എ​​​ന്ന​​​താ​​​യി​​​രു​​​ന്നു സ​​​ന്ദേ​​​ശം.

മ​​​ല​​​യു​​​ടെ ചി​​​ത്ര​​​വും സ​​​ന്ദേ​​​ശ​​​ത്തി​​​നൊ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. ഉ​​​ട​​​ൻ സൈ​​​ബ​​​ർ പൊ​​​ലി​​​സ് ടീം ​​​ഇ​​​ടു​​​ക്കി ജി​​​ല്ലാ വ​​​യ​​​ർ​​​ല​​​സ് ക​​​ൺ​​​ട്രോ​​​ൾ റൂം, ​​​ഇ​​​ടു​​​ക്കി സൈ​​​ബ​​​ർ സ്റ്റേ​​​ഷ​​​ൻ, പീ​​​രു​​​മേ​​​ട് പൊ​​​ലി​​​സ് സ്റ്റേ​​​ഷ​​​ൻ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്ക് വി​​​ളി​​​ച്ച​​​റി​​​യി​​​ച്ചു.

പീ​​​രു​​​മേ​​​ട് പൊ​​​ലി​​​സ് പ​​​രു​​​ന്തും​​​പാ​​​റ​​​യി​​​ൽ ചെ​​​ല്ലു​​​മ്പോ​​​ൾ പെ​​​ൺ​​​കു​​​ട്ടി മ​​​ല​​​യു​​​ടെ മു​​​ക​​​ളി​​​ൽ ആ​​​ത്മ​​​ഹ​​​ത്യാ​​​ശ്ര​​​മ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു. ഒ​​​ന്ന​​​ര മ​​​ണി​​​ക്കൂ​​​ർ നീ​​​ണ്ടു​​​നി​​​ന്ന പ​​​രി​​​ശ്ര​​​മ​​​ത്തി​​​നൊ​​​ടു​​​വി​​​ൽ പെ​​​ൺ​​​കു​​​ട്ടി​​​യെ പി​​​ന്തി​​​രി​​​പ്പി​​​ച്ചു പൊ​​​ലി​​​സ് വീ​​​ട്ടി​​​ലെ​​​ത്തി​​​ച്ചു.

പ്ല​​​സ്ടു​​​വി​​​ന് ഇ​​​ഷ്‌​​​ട​​​വി​​​ഷ​​​യം പ​​​ഠി​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​ത്ത മ​​​നോ​​​വി​​​ഷ​​​മ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു ഇ​​​ടു​​​ക്കി സ്വ​​​ദേ​​​ശി​​​നി​​​യാ​​​യ പെ​​​ൺ​​​കു​​​ട്ടി​​​യെ​​​ന്ന് പൊ​​​ലി​​​സ് അ​​​റി​​​യി​​​ച്ചു.

Tags : SuicideAttempt PlusTwoStudent Distressed Hilltop Police Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up