മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപദ്ധതിയുടെ ഭാഗമായി കേരള സ്റ്റേറ്റ് ഐടി മിഷന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന അഞ്ച് പൗരകേന്ദ്രീകൃത ഡിജിറ്റൽ സംരംഭങ്ങൾ വ്യവസായം, ഐടി, എഐ വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി 30നു രാവിലെ 11ന് തിരുവനന്തപുരം ഹയാത്ത് റീജൻസി ഹോട്ടലിൽ ഉദ്ഘാടനം ചെയ്യും. ഗതാഗത മന്ത്രി സി .പി. ജോൺ അധ്യക്ഷത വഹിക്കും.
നമ്മുടെ കേരളം 2.0, സിഎക്സ് ഇൻഡക്സ്, വാട്സ്ആപ്പ് സർവീസസ്, എ ഐ ചാറ്റ്ബോട്ട്, കെ - എഐ എന്നിവയാണു പുതിയ സംരംഭങ്ങൾ.
വിവിധ സർക്കാർ സേവനങ്ങൾ ഒരിടത്തേക്കു കൊണ്ടുവരുന്നതാണ് നമ്മുടെ കേരളം 2.0. പൗരനുള്ള സേവനാനുഭവം മെച്ചപ്പെടുത്തുന്നതിനാണ് സിഎക്സ് ഇൻഡെക്സ് ലക്ഷ്യമിടുന്നത്.
ജനങ്ങൾ ദിവസേന ഉപയോഗിക്കുന്ന വാട്സ്ആപ്പ് സംവിധാനത്തിലൂടെ സർക്കാർ സേവനങ്ങൾ ലഭ്യമാക്കുന്നതാണ് വാട്സ്ആപ്പ് സർവീസസ്.
Tags : Citizen Centric Digital Services Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash