Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Digital

പൗ​ര​കേ​ന്ദ്രീ​കൃ​ത ഡി​ജി​റ്റ​ൽ സേ​വ​ന​ങ്ങ​ൾ​ക്ക് പു​തി​യ ചു​വ​ടു​വ​യ്പ്

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ നൂ​​​​റു​​​​ദി​​​​ന ക​​​​ർ​​​​മ​​​പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി കേ​​​​ര​​​​ള സ്റ്റേ​​​​റ്റ് ഐ​​​​ടി മി​​​​ഷ​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന അ​​​​ഞ്ച് പൗ​​​​ര​​​​കേ​​​​ന്ദ്രീ​​​​കൃ​​​​ത ഡി​​​​ജി​​​​റ്റ​​​​ൽ സം​​​​രം​​​​ഭ​​​​ങ്ങ​​​​ൾ വ്യ​​​​വ​​​​സാ​​​​യം, ഐ​​​​ടി, എ​​​​ഐ വ​​​​കു​​​​പ്പ് മ​​​​ന്ത്രി പി. ​​കെ. കു​​​​ഞ്ഞാ​​​​ലി​​​​ക്കു​​​​ട്ടി 30നു ​​​​രാ​​​​വി​​​​ലെ 11ന് ​​​​തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ഹ​​​​യാ​​​​ത്ത് റീ​​​​ജ​​​​ൻ​​​​സി ഹോ​​​​ട്ട​​​​ലി​​​​ൽ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും. ഗ​​​​താ​​​​ഗ​​​​ത മ​​​​ന്ത്രി സി ​​.പി. ജോ​​​​ൺ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ക്കും.

ന​​​​മ്മു​​​​ടെ കേ​​​​ര​​​​ളം 2.0, സിഎ​​​​ക്സ് ഇ​​​​ൻ​​​​ഡ​​​​ക്‌​​​​സ്, വാ​​​​ട്സ്ആ​​​​പ്പ് സ​​​​ർ​​​​വീ​​​​സ​​​​സ്, എ ​​​​ഐ ചാ​​​​റ്റ്‌​​​​ബോ​​​​ട്ട്, കെ - എ​​ഐ എ​​​​ന്നി​​​​വ​​​​യാ​​​​ണു പു​​​​തി​​​​യ സം​​​​രം​​​​ഭ​​​​ങ്ങ​​​​ൾ.

വി​​​​വി​​​​ധ സ​​​​ർ​​​​ക്കാ​​​​ർ സേ​​​​വ​​​​ന​​​​ങ്ങ​​​​ൾ ഒ​​​​രി​​​​ട​​​​ത്തേ​​​​ക്കു കൊ​​​​ണ്ടു​​​​വ​​​​രു​​​​ന്ന​​​​താ​​​​ണ് ന​​​​മ്മു​​​​ടെ കേ​​​​ര​​​​ളം 2.0. പൗ​​​​രനുള്ള സേ​​​​വ​​​​നാ​​​​നു​​​​ഭ​​​​വം മെ​​​​ച്ച​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​നാ​​​​ണ് സി​​​​എ​​​​ക്സ് ഇ​​​​ൻ​​​​ഡെക്സ് ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​ത്.

ജ​​​​ന​​​​ങ്ങ​​​​ൾ ദി​​​​വ​​​​സേ​​​​ന ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന വാ​​​​ട്സ്ആ​​​​പ്പ് സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ലൂ​​​​ടെ സ​​​​ർ​​​​ക്കാ​​​​ർ സേ​​​​വ​​​​ന​​​​ങ്ങ​​​​ൾ ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ന്ന​​​​താ​​​​ണ് വാ​​​​ട്സ്ആ​​​​പ്പ് സ​​​​ർ​​​​വീ​​​​സ​​​​സ്.

International

പൂട്ടു വീഴും; 15-ൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കാനൊരുങ്ങി ഫ്രാൻസ്

സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ളു​ടെ അ​മി​ത ഉ​പ​യോ​ഗം കൗ​മാ​ര​ക്കാ​രു​ടെ മാ​ന​സി​കാ​രോ​ഗ്യ​ത്തെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്നു​വെ​ന്ന ഫ്ര​ഞ്ച് പ​ബ്ലി​ക് ഹെ​ൽ​ത്ത് വകുപ്പിന്‍റെ ഗൗരവമേറിയ റി​പ്പോ​ർ​ട്ടാ​ണ് ശ​ക്ത​മാ​യ നടപടിയിലേക്ക് സർക്കാരിനെ നയിച്ചത്.

 

പാരീസ്: പതിനഞ്ചുവയസിൽ താഴെയുള്ള കു​ട്ടി​ക​ൾ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതിൽ നിരോധനമേർപ്പെടുത്താനൊരുങ്ങി ഫ്രാൻസ്. ഇതുമായി ബന്ധപ്പെട്ട നിയമനിർമാണത്തിനൊരുങ്ങുകയാണ് ഫ്ര​ഞ്ച് പാ​ർ​ല​മെന്‍റ്. നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന​തോ​ടെ കു​ട്ടി​ക​ളു​ടെ സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ഗം ത​ട​യു​ന്ന യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ലെ ആ​ദ്യ രാ​ജ്യ​മാ​യി ഫ്രാ​ൻ​സ് മാ​റും. പാ​ർ​ല​മെന്‍റിന്‍റെ ഇ​രു​സ​ഭ​ക​ളും ത​മ്മി​ൽ ബി​ല്ലിന്‍റെ ക​ര​ടു​രേ​ഖ​യി​ൽ ഒരേ അഭിപ്രായത്തിലെത്തിയതോടെയാണ് ച​രി​ത്ര​പ​ര​മാ​യ ​നി​യ​മ​നി​ർ​മാ​ണ​ത്തി​നു വ​ഴി​യൊ​രു​ങ്ങുന്നത്.

കു​ട്ടി​ക​ളെ സൈബർ ലോ​ക​ത്തെ അ​പ​ക​ട​ങ്ങ​ളി​ൽനിന്നു സം​ര​ക്ഷി​ക്കാനുള്ള നിയമനിർമാണം നടത്തുന്ന ആദ്യത്തെ യൂറോപ്യൻ രാജ്യമായി ഫ്രാൻസ് മാറുകയാണെന്ന് ഡിജിറ്റൽ അഫ‍യേഴ്സ് മ​ന്ത്രി ആ​നി ലെ ​ഹെ​നാ​ൻ​ഫ് വ്യ​ക്ത​മാ​ക്കി. ഫ്ര​ഞ്ച് പ്ര​സി​ഡന്‍റ് ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ണി​ന്‍റെ ഭ​ര​ണ​കാ​ല​ത്തെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ന​യ​രൂ​പീ​ക​ര​ണ​ങ്ങ​ളി​ൽ ഒ​ന്നാ​യാ​ണ് ഇ​തി​നെ വി​ല​യി​രു​ത്തു​ന്ന​ത്. സെ​പ്റ്റം​ബ​റി​ൽ പു​തി​യ അ​ധ്യ​യ​ന വ​ർ​ഷം ആ​രം​ഭി​ക്കു​ന്ന​തോ​ടെ സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ൽ മൊ​ബൈ​ൽ ഫോ​ണു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​ള്ള നി​രോ​ധ​ന​വും പൂ​ർണ​മാ​യി നി​ല​വി​ൽ വ​രുമെന്നും ഹെനാൻഫ് കൂട്ടിച്ചേർത്തു.

ര​ണ്ടു ഘ​ട്ട​ങ്ങ​ളാ​​യി നിയമം നടപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഒ​ന്നാം ഘ​ട്ടത്തിൽ, സെ​പ്റ്റം​ബ​ർ ഒ​ന്നു മു​ത​ൽ 15 വ​യസി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ൾ തു​ട​ങ്ങു​ന്ന​ത് പൂ​ർണ​മാ​യും ‌നിർത്തലാക്കും. നി​ല​വി​ലെ അ​ക്കൗ​ണ്ടുകൾ നിരോധിക്കാനുള്ള നടപടികൾ, അടുത്തവർഷം ജനുവരി ഒന്നുമുതൽ ഘട്ടംഘട്ടമായി നടപ്പാക്കും. എ​ന്നാ​ൽ ഓ​ൺ​ലൈ​ൻ എ​ൻ​സൈ​ക്ലോ​പീ​ഡി​യ​ക​ൾ, വി​ദ്യാ​ഭ്യാ​സ പ്ലാ​റ്റ്‌​ഫോ​മു​ക​ൾ എ​ന്നി​വ​യെ ​നി​രോ​ധ​ന​ത്തി​ൽനി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ടെന്ന് മന്ത്രാലയം അറിയിച്ചു.

ടി​ക് ടോ​ക്, ഇ​ൻ​സ്റ്റ​ഗ്രാം, സ്നാ​പ്ചാ​റ്റ് തു​ട​ങ്ങി​യ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ളു​ടെ അ​മി​ത ഉ​പ​യോ​ഗം കൗ​മാ​ര​ക്കാ​രു​ടെ മാ​ന​സി​കാ​രോ​ഗ്യ​ത്തെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്നു​വെ​ന്ന ഫ്ര​ഞ്ച് പ​ബ്ലി​ക് ഹെ​ൽ​ത്ത് വകുപ്പിന്‍റെ ഗൗരവമേറിയ റി​പ്പോ​ർ​ട്ടാ​ണ് ശ​ക്ത​മാ​യ നടപടിയിലേക്ക് സർക്കാരിനെ നയിച്ചത്. കു​ട്ടി​ക​ളു​ടെ പ്രാ​യം കൃ​ത്യ​മാ​യി പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി യൂ​റോ​പ്യ​ൻ ക​മ്മീ​ഷ​ൻ സാ​ങ്കേ​തി​കവി​ദ്യ​ക​ൾ വി​ക​സി​പ്പിക്കുകയാണ്.

നി​ല​വി​ൽ ഓ​സ്ട്രേ​ലി​യ ഉ​ൾ​പ്പെ​ടെ​യു​ള്ള ചി​ല രാ​ജ്യ​ങ്ങ​ൾ പതിനാറു വ​യസി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ ഉപയോഗിക്കുന്നതു നിയമപരമായി വിലക്കിയിട്ടുണ്ട്.

Kerala

വീ​ഡി​യോ​യ്ക്ക് ഒ​പ്പം ന​ൽ​കി​യി​രു​ന്ന ലി​ങ്കി​ൽ ക്ലി​ക്ക് ചെ​യ്തു; വ​യോ​ധി​ക​ന് ന​ഷ്ട​മാ​യ​ത് 1.37 കോ​ടി

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് വ​ട​ക​ര​യി​ൽ സൈ​ബ​ര്‍ ത​ട്ടി​പ്പി​നി​ര​യാ​യ വ​യോ​ധി​ക​ന് 1.37 കോ​ടി രൂ​പ ന​ഷ്ട​മാ​യി. എ​ഐ നി​ർ​മി​ത വീ​ഡി​യോ​യ്ക്ക് ഒ​പ്പം ന​ൽ​കി​യി​രു​ന്ന ലി​ങ്കി​ൽ ക്ലി​ക്ക് ചെ​യ്ത​തി​ന് പി​ന്നാ​ലെ​യാ​ണ് പ​ണം ന​ഷ്ട​മാ​യ​ത്.

ത​ട്ടി​പ്പി​നി​ര​യാ​യ വ​യോ​ധി​ക​ൻ സൈ​ബ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. സാ​മൂ​ഹ്യ​മാ​ധ്യ​മ​ത്തി​ൽ ക​ണ്ട എ​ഐ വീ​ഡി​യോ​യ്ക്ക് ഒ​പ്പം ന​ൽ​കി​യി​രു​ന്ന ലി​ങ്കി​ൽ ക്ലി​ക്ക് ചെ​യ്ത​തി​ന് പി​ന്നാ​ലെ ത​ട്ടി​പ്പു​കാ​ര്‍ ഫോ​ൺ ഹാ​ക്ക് ചെ​യ്യു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ത​ട്ടി​പ്പ് സം​ഘ​ത്തി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം വ​യോ​ധി​ക​ൻ വ്യാ​ജ ഓ​ൺ​ലൈ​ൻ ട്രേ​ഡിം​ഗ് ആ​പ്ലി​ക്കേ​ഷ​നും ഫോ​ണി​ൽ ഇ​ന്‍​സ്റ്റാ​ള്‍ ചെ​യ്തു. ഉ​യ​ർ​ന്ന ലാ​ഭം വാ​ഗ്ദാ​നം ചെ​യ്ത വ്യാ​ജ ആ​പ്പി​ലൂ​ടെ പ​ല ത​വ​ണ​ക​ളാ​യി ഇ​ദ്ദേ​ഹം നി​ക്ഷേ​പി​ച്ച 1.37 കോ​ടി രൂ​പ സം​ഘം ത​ട്ടി​യെ​ടു​ത്തു.

പ​ണം ന​ഷ്ട​മാ​യെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​തോ​ടെ വ​യോ​ധി​ക​ൻ സൈ​ബ​ർ പോ​ലീ​സി​നെ ബ​ന്ധ​പ്പെ​ടു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ സൈ​ബ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Kerala

അ​യാ​പ്സ് ഹാ​ക്ക് ചെ​യ്യാ​ൻ ശ്ര​മം

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: പോ​​​​ലീ​​​​സി​​​​ന്‍റെ ആ​​​​ഭ്യ​​​​ന്ത​​​​ര സോ​​​​ഫ്റ്റ്‌വേ​​​​​​​​റാ​​​​യ അ​​​​യാ​​​​പ്സ് ഹാ​​​​ക്ക് ചെ​​​​യ്യാ​​​​ൻ ശ്ര​​​​മം. പ​​​​ല​​​​ത​​​​വ​​​​ണ ഹാ​​​​ക്കിം​​​​ഗ് ശ്ര​​​​മം ന​​​​ട​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ പോ​​​​ലീ​​​​സി​​​​ന്‍റെ ഫ​​​​യ​​​​ൽ​​​​നീ​​​​ക്കം മ​​​​ണി​​​​ക്കൂ​​​​റു​​​​ക​​​​ളോ​​​​ളം ത​​​​ട​​​​സ​​​​പ്പെ​​​​ടു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​വു​​​​മു​​​​ണ്ടാ​​​​യി.

പോ​​​​ലീ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ അ​​​​ക്കൗ​​​​ണ്ടും പാ​​​​സ്‌വേ​​​​ഡും ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് സോ​​​​ഫ്റ്റ്‌വേ​​​​റി​​​​ൽ ക​​​​ട​​​​ന്നു​​​​ക​​​​യ​​​​റാ​​​​ൻ ശ്ര​​​​മം ന​​​​ട​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

National

അരലക്ഷം സംഘങ്ങള്‍ക്ക് ഡിജിറ്റല്‍ ശക്തീകരണം

ന്യൂ​ഡ​ല്‍ഹി: ഇ​ന്ത്യ​യി​ലെ 50,000 പ്രാ​ഥ​മി​ക കാ​ര്‍ഷി​ക സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളെ കം​പ്യൂ​ട്ട​ര്‍വ​ത്ക​രി​ച്ച് ഇ-​പി​എ​സി​എ​സു​ക​ളാ​ക്കി മാ​റ്റി​യ​താ​യി കേ​ന്ദ്ര സ​ഹ​ക​ര​ണ​മ​ന്ത്രി അ​മി​ത് ഷാ ​അ​റി​യി​ച്ചു.

അ​ടി​സ്ഥാ​ന സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഡി​ജി​റ്റ​ല്‍ ശ​ക്തീ​ക​ര​ണ​ത്തി​ലേ​ക്കു​ള്ള സു​പ്ര​ധാ​ന ചു​വ​ടു​വ​യ്പാ​ണി​തെ​ന്നു കേ​ന്ദ്ര സ​ഹ​ക​ര​ണ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ സ്ഥാ​പ​ക ദി​നാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു മ​ന്ത്രി പ​റ​ഞ്ഞു.

75,000 ട​ണ്‍ ശേ​ഷി​യു​ള്ള 135 ഗോ​ഡൗ​ണു​ക​ളു​ടെ കൈ​മാ​റ്റ​വും 85 ഗോ​ഡൗ​ണു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും 47 ധാ​ന്യ സം​ഭ​ര​ണ ഗോ​ഡൗ​ണു​ക​ളു​ടെ ത​റ​ക്ക​ല്ലി​ട​ലും മ​ന്ത്രി ഷാ ​ഇ​ന്ന​ലെ ഡ​ല്‍ഹി​യി​ല്‍ നി​ര്‍വ​ഹി​ച്ചു. വി​ത്തു സം​വി​ധാ​ന​ങ്ങ​ള്‍ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ബി​ബി​എ​സ്എ​സ്എ​ല്ലും ഐ​സി​എ​ആ​റും ത​മ്മി​ല്‍ ധാ​ര​ണാ​പ​ത്ര​വും ഒ​പ്പു​വ​ച്ചു.

ഉ​ത്ത​ര്‍പ്ര​ദേ​ശി​ലെ ബ​രാ​ബ​ങ്കി​യി​ലും മ​ഹാ​രാ​ഷ്‌​ട്ര​യി​ലെ ജ​ല്‍ഗാ​വി​ലും ഭാ​ര​തീ​യ ബീ​ജ് സ​ഹ​കാ​രി സ​മി​തി ലി​മി​റ്റ​ഡി​ന്‍റെ (ബി​ബി​എ​സ്എ​സ്എ​ല്‍) ടി​ഷ്യു ക​ള്‍ച്ച​ര്‍ സൗ​ക​ര്യ​ങ്ങ​ളു​ടെ ത​റ​ക്ക​ല്ലി​ട​ലും അ​മു​ലും എ​ന്‍സി​സി​എ​ഫും ചേ​ര്‍ന്നു​ള്ള സ​ഹ​ക​ര്‍ വാ​നി​ന്‍റെ ത​റ​ക്ക​ല്ലി​ട​ലും ന​ട​ന്നു.

കോ​ണ്‍ഗ്ര​സ് ഭ​ര​ണ​കാ​ല​ത്ത് അ​വ​ഗ​ണി​ക്ക​പ്പെ​ട്ടി​രു​ന്ന സ​ഹ​ക​ര​ണ പ്ര​സ്ഥാ​ന​ത്തി​ന്, പ്ര​ത്യേ​ക മ​ന്ത്രാ​ല​യ​ത്തി​ന്‍റെ രൂ​പീ​ക​ര​ണം ജീ​വ​നാ​ഡി​യാ​യെ​ന്ന് ഷാ ​പ​റ​ഞ്ഞു.

Tech

പ്ലേ​സ്റ്റേ​ഷ​ൻ ഗെ​യിം ഡി​സ്കു​ക​ൾ സോ​ണി നി​ർ​ത്ത​ലാ​ക്കു​ന്നു; 2028 മു​ത​ൽ ഡി​ജി​റ്റ​ൽ യു​ഗം മാ​ത്രം

ജാ​പ്പ​നീ​സ് ടെ​ക് ഭീ​മ​ന്മാ​രാ​യ സോ​ണി ത​ങ്ങ​ളു​ടെ ജ​ന​പ്രി​യ ഗെ​യി​മിം​ഗ് ക​ൺ​സോ​ളാ​യ പ്ലേ​സ്റ്റേ​ഷ​ന്‍റെ ഫി​സി​ക്ക​ൽ ഗെ​യിം ഡി​സ്കു​ക​ളു​ടെ വി​ൽ​പ്പ​ന പൂ​ർ​ണ​മാ​യും നി​ർ​ത്ത​ലാ​ക്കാ​ൻ ക​മ്പ​നി തീ​രു​മാ​നി​ച്ച​താ​യി പ്ര​ഖ്യാ​പി​ച്ചു. വീ​ഡി​യോ ഗെ​യി​മിം​ഗ് ലോ​ക​ത്ത് വ​ലി​യൊ​രു യു​ഗ​ത്തി​ന് അ​ന്ത്യം കു​റി​ച്ചു​കൊ​ണ്ടാ​ണ് സോ​ണി​യു​ടെ ഈ ​നി​ർ​ണാ​യ​ക തീ​രു​മാ​നം.

2028 ജ​നു​വ​രി മു​ത​ൽ പു​റ​ത്തി​റ​ങ്ങു​ന്ന പു​തി​യ പ്ലേ​സ്റ്റേ​ഷ​ൻ ഗെ​യി​മു​ക​ൾ ഇ​നി ഡി​ജി​റ്റ​ൽ ഡൗ​ൺ​ലോ​ഡു​ക​ളാ​യി മാ​ത്ര​മേ ല​ഭ്യ​മാ​കൂ എ​ന്ന് സോ​ണി ഇ​ന്‍റ​റാ​ക്ടീ​വ് എ​ന്‍റ​ർ​ടെ​യ്മെ​ന്‍റ് അ​റി​യി​ച്ചു.ഗെ​യി​മ​ർ​മാ​രു​ടെ വാ​ങ്ങ​ൽ ശീ​ല​ങ്ങ​ളി​ൽ ഉ​ണ്ടാ​യ വ​ലി​യ മാ​റ്റ​മാ​ണ് ഈ ​തീ​രു​മാ​ന​ത്തി​ന് പി​ന്നി​ലെ​ന്ന് സോ​ണി വ്യ​ക്ത​മാ​ക്കി. ആ​ളു​ക​ൾ ക​ട​ക​ളി​ൽ പോ​യി സി​ഡി​ക​ളും ഡി​സ്കു​ക​ളും വാ​ങ്ങു​ന്ന​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ ഓ​ൺ​ലൈ​നാ​യി ഗെ​യി​മു​ക​ൾ ഡൗ​ൺ​ലോ​ഡ് ചെ​യ്ത് ക​ളി​ക്കാ​നാ​ണ് ഇ​പ്പോ​ൾ താ​ല്പ​ര്യ​പ്പെ​ടു​ന്ന​ത്.

2025 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ന്‍റെ അ​വ​സാ​ന പാ​ദ​ത്തി​ലെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം, പ്ലേ​സ്റ്റേ​ഷ​ൻ 4, പ്ലേ​സ്റ്റേ​ഷ​ൻ 5 ഗെ​യിം വി​ൽ​പ്പ​ന​യു​ടെ 85 ശ​ത​മാ​ന​വും ഡി​ജി​റ്റ​ൽ ഡൗ​ൺ​ലോ​ഡു​ക​ൾ വ​ഴി​യാ​യി​രു​ന്നു. വെ​റും 15 ശ​ത​മാ​നം ആ​ളു​ക​ൾ മാ​ത്ര​മാ​ണ് ഫി​സി​ക്ക​ൽ ഡി​സ്കു​ക​ൾ വാ​ങ്ങി​യ​ത്.

ഈ ​പു​തി​യ തീ​രു​മാ​നം 2028ന് ​മു​ൻ​പ് ഇ​റ​ങ്ങി​യ പ​ഴ​യ ഗെ​യി​മു​ക​ളെ ബാ​ധി​ക്കി​ല്ലെ​ന്ന് സോ​ണി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. നി​ല​വി​ൽ വി​പ​ണി​യി​ലു​ള്ള ഡി​സ്കു​ക​ൾ ക​ട​ക​ൾ വ​ഴി തു​ട​ർ​ന്നും വാ​ങ്ങാ​ൻ സാ​ധി​ക്കും. എ​ന്നാ​ൽ ഭാ​വി​യി​ൽ വ​രാ​നി​രി​ക്കു​ന്ന പു​ത്ത​ൻ ഗെ​യി​മു​ക​ൾ​ക്ക് ഡി​സ്കു​ക​ൾ ഉ​ണ്ടാ​കി​ല്ല.

അ​ടു​ത്തി​ടെ പു​റ​ത്തി​റ​ങ്ങാ​നി​രി​ക്കു​ന്ന 'ഗ്രാ​ൻ​ഡ് തെ​ഫ്റ്റ് ഓ​ട്ടോ 6' എ​ന്ന ഗെ​യി​മി​ന്‍റെ ഫി​സി​ക്ക​ൽ ബോ​ക്സി​നു​ള്ളി​ൽ ഡി​സ്കി​ന് പ​ക​രം ഡൗ​ൺ​ലോ​ഡ് കോ​ഡ് മാ​ത്ര​മാ​യി​രി​ക്കും ഉ​ണ്ടാ​കു​ക എ​ന്ന വാ​ർ​ത്ത വ​ലി​യ ച​ർ​ച്ച​യാ​യി​രു​ന്നു.

ഡി​ജി​റ്റ​ൽ യു​ഗ​ത്തി​ലേ​ക്കു​ള്ള ഈ ​മാ​റ്റം ഗെ​യിം സി​ഡി​ക​ൾ വി​റ്റി​രു​ന്ന ക​ട​ക​ളെ​യും സാ​ര​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വീ​ഡി​യോ ഗെ​യിം റീ​ട്ടെ​യ്‌​ല​റാ​യ 'ഗെ​യിം​സ്റ്റോ​പ്പ്' ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​ത്തി​നി​ടെ 1,300ല​ധി​കം സ്റ്റോ​റു​ക​ളാ​ണ് പൂ​ട്ടി​പ്പോ​യ​ത്. ഇ​തോ​ടൊ​പ്പം ത​ങ്ങ​ളു​ടെ പ​ഴ​യ ഗെ​യി​മിം​ഗ് സി​സ്റ്റ​ങ്ങ​ളാ​യ പ്ലേ​സ്റ്റേ​ഷ​ൻ 3, പ്ലേ​സ്റ്റേ​ഷ​ൻ വീ​റ്റ എ​ന്നി​വ​യ്ക്കു​ള്ള ഡി​ജി​റ്റ​ൽ സ്റ്റോ​ർ പി​ന്തു​ണ​യും സോ​ണി അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണ്.

ഈ ​വ​ർ​ഷം അ​വ​സാ​നം മു​ത​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വി​പ​ണി​ക​ളി​ലും, അ​ടു​ത്ത വ​ർ​ഷ​ത്തോ​ടെ ആ​ഗോ​ള​ത​ല​ത്തി​ലും ഈ ​സ്റ്റോ​റു​ക​ൾ അ​ട​ച്ചു​പൂ​ട്ടും. ഇ​തി​നു​ശേ​ഷം ഈ ​പ​ഴ​യ ക​ൺ​സോ​ളു​ക​ളി​ൽ പു​തി​യ ഗെ​യി​മു​ക​ൾ വാ​ങ്ങാ​ൻ സാ​ധി​ക്കി​ല്ല. എ​ങ്കി​ലും മു​ൻ​പ് വാ​ങ്ങി​യ ഗെ​യി​മു​ക​ൾ തു​ട​ർ​ന്നും ഡൗ​ൺ​ലോ​ഡ് ചെ​യ്യാം.

Leader Page

ആഭിചാരവും അന്ധവിശ്വാസ വിപണിയും


ഉ​​​​​​യ​​​​​​ർ​​​​​​ന്ന സാ​​​​​​ക്ഷ​​​​​​ര​​​​​​ത​​​​​​യു​​​​​​ടെ​​​​​​യും ആ​​​​​​രോ​​​​​​ഗ്യ​​​​​​സൂ​​​​​​ചി​​​​​​ക​​​​​​യു​​​​​​ടെ​​​​​​യും സാ​​​​​​മൂ​​​​​​ഹി​​​​​​ക വി​​​​​​ക​​​​​​സ​​​​​​ന​​​​​​ത്തി​​​​​​ന്‍റെ​​​​​​യും പേ​​​​​​രി​​​​​​ൽ അ​​​​​​ഭി​​​​​​മാ​​​​​​നി​​​​​​ക്കു​​​​​​ന്ന സ​​​​​​മൂ​​​​​​ഹ​​​​​​മാ​​​​​​ണു കേ​​​​​​ര​​​​​​ളം. അ​​​​​​തേ കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ൽ​​​ത്ത​​​​​​ന്നെ​​​​​​യാ​​​​​​ണ് മ​​​​​​ന്ത്ര​​​​​​വാ​​​​​​ദം, കൂ​​​​​​ടോ​​​​​​ത്രം തു​​​​​​ട​​​​​​ങ്ങി​​​​​​യ അ​​​​​​ന്ധ​​​​​​വി​​​​​​ശ്വാ​​​​​​സ​​​രീ​​​​​​തി​​​​​​ക​​​​​​ൾ ത​​​​​​ഴ​​​​​​ച്ചു​​​​​​വ​​​​​​ള​​​​​​രു​​​​​​ന്ന​​​​​​ത്. ഇ​​​​​​തി​​​​​​ന്‍റെ മ​​​​​​റ​​​​​​വി​​​​​​ൽ കൊ​​​​​​ല​​​​​​പാ​​​​​​ത​​​​​​ക​​​​​​മു​​​​​​ൾ​​​​​​പ്പെ​​​​​​ടെ​​​​​​യു​​​​​​ള്ള കു​​​​​​റ്റ​​​​​​കൃ​​​​​​ത്യ​​​​​​ങ്ങ​​​​​​ൾ ന​​​​ട​​​​ക്കു​​​​​​ന്നു.

സം​​​​​​സ്ഥാ​​​​​​ന​​​​​​ത്ത് 34 ത​​​​​​ര​​​​​​ത്തി​​​​​​ലു​​​​​​ള്ള ആ​​​​​​ഭി​​​​​​ചാ​​​​​​ര​​​​​​ക്രി​​​​​​യ​​​​​​ക​​​​​​ളും അ​​​​​​നാ​​​​​​ചാ​​​​​​ര​​​​​​ങ്ങ​​​​​​ളും നി​​​​​​ല​​​​​​നി​​​​​​ൽ​​​​​​ക്കു​​​​​​ന്നു​​​​​​വെ​​​​​​ന്നാ​​​​ണ് ഹൈ​​​​​​ക്കോ​​​​​​ട​​​​​​തി നി​​​​​​ർ​​​​​​ദേ​​​​​​ശ​​​​​​പ്ര​​​​​​കാ​​​​​​ര​​​​​​മു​​​​​​ള്ള വി​​​​​​ദ​​​​​​ഗ്ധ​​​​​​ സ​​​​​​മി​​​​​​തി​​​​​​യു​​​​​​ടെ ക​​​​​​ണ്ടെ​​​​​​ത്ത​​​​​​ൽ. ന​​​​​​മ്മു​​​​​​ടെ സാ​​​​​​മൂ​​​​​​ഹി​​​​​​ക ബോ​​​​​​ധ​​​​​​ത്തി​​​​​​നേ​​​​​​റ്റ ക​​​​​​ന​​​​​​ത്ത പ്ര​​​​​​ഹ​​​​​​രം. ന​​​​​​ര​​​​​​ബ​​​​​​ലി​​​​​പോ​​​​​​ലു​​​​​​ള്ള സം​​​​​​ഭ​​​​​​വ​​​​​​ങ്ങ​​​​​​ൾ ദു​​​​​​ർ​​​​​​മ​​​​​​ന്ത്ര​​​​​​വാ​​​​​​ദ​​​​​​ത്തി​​​​​​ന്‍റെ ഏ​​​​​​റ്റ​​​​​​വും ഭീ​​​​​​ക​​​​​​ര​​​​​​ രൂ​​​​​​പ​​​​​​മാ​​​​​​ണ്. ഇ​​​​​​തെ​​​​ല്ലാം ജ​​​​​​നാ​​​​​​ധി​​​​​​പ​​​​​​ത്യ സ​​​​​​മൂ​​​​​​ഹ​​​​​​ത്തി​​​​​​നു ഗു​​​​​​രു​​​​​​ത​​​​​​ര ഭീ​​​​​​ഷ​​​​​​ണി​​​​​​യും സാ​​​​​​മൂ​​​​​​ഹി​​​​​​ക പു​​​​​​രോ​​​​​​ഗ​​​​​​തി​​​​​​ക്ക് ക​​​​​​ടു​​​​​​ത്ത വെ​​​​​​ല്ലു​​​​​​വി​​​​​​ളി​​​​​​യു​​​​മാ​​​​​​ണ്.

കൊ​​​​​​ല്ലം ജി​​​​​​ല്ല​​​​​​യി​​​​​​ലെ പു​​​​​​ത്തൂ​​​​​​രി​​​​​​ൽ ‘ബാ​​​​​​ധ ഒ​​​​​​ഴി​​​​​​പ്പി​​​​​​ക്ക​​​​​​ൽ’ എ​​​​​​ന്ന പേ​​​​​​രി​​​​​​ൽ 16കാ​​​​​​രി​​​​​​യെ ലൈം​​​​​​ഗി​​​​​​ക​​​​​​മാ​​​​​​യി പീ​​​​​​ഡി​​​​​​പ്പി​​​​​​ച്ച സം​​​​​​ഭ​​​​​​വം ഒ​​​​​​ടു​​​​​​വി​​​​​​ല​​​​​​ത്തെ ഉ​​​​​​ദാ​​​​​​ഹ​​​​​​ര​​​​​​ണ​​​​​​മാ​​​​​​ണ്. പ​​​​​​ല​​​​​​പ്പോ​​​​​​ഴും കു​​​​​​ടും​​​​​​ബാം​​​​​​ഗ​​​​​​ങ്ങ​​​​​​ൾ​​​​ത​​​​​​ന്നെ ഈ ​​​​​​ആ​​​​​​ചാ​​​​​​ര​​​​​​ങ്ങ​​​​​​ൾ​​​​​​ക്ക് വ​​​​​​ഴ​​​​​​ങ്ങു​​​​​​ക​​​​​​യും പ്രോ​​​​​​ത്സാ​​​​​​ഹി​​​​​​പ്പി​​​​​​ക്കു​​​​​​ക​​​​​​യും ചെ​​​​​​യ്യു​​​​​​ന്നു. സ്ത്രീ​​​​​​ക​​​​​​ൾ​​​​​​ക്കെ​​​​​​തി​​​​​​രാ​​​​​​യ പീ​​​​​​ഡ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ൽ അ​​​​​​ടു​​​​​​ത്ത ബ​​​​​​ന്ധു​​​​​​ക്ക​​​​​​ൾ​​​​ത​​​​​​ന്നെ ‘മ​​​​​​ന്ത്ര​​​​​​വാ​​​​​​ദം’ എ​​​​​​ന്ന പേ​​​​​​രി​​​​​​ൽ മാ​​​​​​ന​​​​​​സി​​​​​​ക–​​​​​​ശാ​​​​​​രീ​​​​​​രി​​​​​​ക പീ​​​​​​ഡ​​​​​​ന​​​​​​ങ്ങ​​​​​​ളെ ന്യാ​​​​​​യീ​​​​​​ക​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​ത് റി​​​​​​പ്പോ​​​​​​ർ​​​​​​ട്ട് ചെ​​​​​​യ്യ​​​​​​പ്പെ​​​​​​ടു​​​​​​ന്നു​​​​​​ണ്ട്. മ​​​​​​ക​​​​​​ൾ​​​​​​ക്കു പി​​​​​​ശാ​​​​​​ചുബാ​​​​​​ധ​​​​​​യു​​​​​​ണ്ടെ​​​​​​ന്ന വി​​​​​​ശ്വാ​​​​​​സ​​​​​​ത്തി​​​​​​ൽ അ​​​​​​മ്മ​​​​​ത​​​​​​ന്നെ താ​​​​​​ന്ത്രി​​​​​​ക​​​​​​ൻ എ​​​​​​ന്ന് അ​​​​​​വ​​​​​​കാ​​​​​​ശ​​​​​​പ്പെ​​​​​​ടു​​​​​​ന്ന​​​​​​യാ​​​​​​ളു​​​​​​ടെ വീ​​​​​​ട്ടി​​​​​​ലേ​​​​​​ക്കു കു​​​​​​ട്ടി​​​​​​യെ എ​​​​​​ത്തി​​​​​​ക്കു​​​​​​ക​​​​​​യും അ​​​​​​വി​​​​​​ടെ ക്രൂ​​​​​​ര​​​​​​മാ​​​​​​യ പീ​​​​​​ഡ​​​​​​ന​​​​​​ത്തി​​​​​​ന് വ​​​ഴി​​​യൊ​​​രു​​​​​​ങ്ങു​​​ക​​​​​​യും ചെ​​​​​​യ്യു​​​​​​ന്ന​​​​​​ത് കു​​​​​​റ്റ​​​​​​കൃ​​​​​​ത്യ​​​​ത്തി​​​​ന​​​​പ്പു​​​​റം വി​​​​​​ശ്വാ​​​​​​സ​​​​​​ത്തി​​​​​​ന്‍റെ പേ​​​​​​രി​​​​​​ലു​​​​ള്ള സാ​​​​​​മൂ​​​​​​ഹി​​​​​​ക ചൂ​​​​​​ഷ​​​​​​ണ​​​​​​മാ​​​​​​ണ്.

വി​​​​​​ശ്വാ​​​​​​സ വി​​​​​​പ​​​​​​ണി

ഈ ​​​​​​സം​​​​​​ഭ​​​​​​വ​​​​​​ങ്ങ​​​​ൾ ചി​​​​​​ല വ്യ​​​​​​ക്തി​​​​​​ക​​​​​​ളു​​​​​​ടെ ലൈം​​​​​​ഗി​​​​​​ക വൈ​​​​​​കൃ​​​​​​ത​​​മോ രോ​​​​​​ഗ​​​​​​മോ മാ​​​​​​ത്ര​​​മ​​​ല്ല. അ​​​​​​ന്ധ​​​​​​വി​​​​​​ശ്വാ​​​​​​സ​​​​​​ത്തെ ചൂ​​​​​​ഷ​​​​​​ണം ചെ​​​​​​യ്ത് വ​​​​​​ള​​​​​​രു​​​​​​ന്ന ഒ​​​​​​രു സം​​​​​​ഘ​​​​​​ടി​​​​​​ത സം​​​​​​സ്കാ​​​​​​ര​​​​​​ത്തി​​​​​​ന്‍റെ പ്ര​​​​​​തി​​​​​​ഫ​​​​​​ല​​​​​​ന​​​വും കൂ​​​ടി​​​യാ​​​​​​ണ്. സ്ത്രീ​​​​​​ശ​​​​​​രീ​​​​​​ര​​​​​​ത്തെ​​​​​​യും പാ​​​​​​ർ​​​​​​ശ്വ​​​​​​വ​​​​​​ത്ക​​​​​​രി​​​​​​ക്ക​​​​​​പ്പെ​​​​​​ട്ട സ​​​​​​മൂ​​​​​​ഹ​​​​​​ങ്ങ​​​​​​ളെ​​​​​​യും നി​​​​​​യ​​​​​​ന്ത്രി​​​​​​ക്കു​​​​​​ന്ന പു​​​​​​രു​​​​​​ഷാ​​​​​​ധി​​​​​​പ​​​​​​ത്യ-​​​​​ജാ​​​​​​തി​​​​​​കേ​​​​​​ന്ദ്രീ​​​കൃ​​​​​​ത സാ​​​​​​മൂ​​​​​​ഹി​​​​ക​​​​ വ്യ​​​​​​വ​​​​​​സ്ഥ​​​​​​ക​​​​​​ളു​​​​​​മാ​​​​​​യി ഇ​​​വ ബ​​​​​​ന്ധ​​​​​​പ്പെ​​​​​​ട്ടു കി​​​​​​ട​​​​​​ക്കു​​​​​​ന്നു. ‘ബാ​​​​​​ധ’ എ​​​​​​ന്നും ‘ദോ​​​​​​ഷം’ എ​​​​​​ന്നും മു​​​​​​ദ്ര​​​​​​കു​​​​​​ത്തു​​​​​​ന്ന​​​​​​ത് ദു​​​​​​ർ​​​​​​ബ​​​​​​ല​​​​​​​​രെ അ​​​​​​ടി​​​​​​ച്ച​​​​​​മ​​​​​​ർ​​​​​​ത്താ​​​​​​നു​​​​​​ള്ള ഉ​​​​​​പാ​​​​​​ധി​​​​​​ക​​​​​​ളാ​​​യി മാ​​​റു​​​ന്നു. സാ​​​​​​മൂ​​​​​​ഹി​​​​ക​​​​പ്ര​​​​​​ശ്ന​​​​​​മാ​​​​യ ഇ​​​​​​തി​​​​​​നെ​​​​​​തി​​​​​​രേ ന​​​​​​ട​​​​​​പ​​​​​​ടി​​​​​​ക​​​​​​ൾ അ​​​​നി​​​​വാ​​​​ര്യ​​​​മാ​​​​ണ്.

ക​​​​​​ഴി​​​​​​ഞ്ഞ വ​​​​​​ർ​​​​​​ഷ​​​​​​ങ്ങ​​​​​​ളി​​​​​​ൽ കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ൽ ദു​​​​​​ർ​​​​​​മ​​​​​​ന്ത്ര​​​​​​വാ​​​​​​ദം, കൂ​​​​​​ടോ​​​​​​ത്രം, ന​​​​​​ര​​​​​​ബ​​​​​​ലി, ദോ​​​​​​ഷ​​​​​​നി​​​​​​വാ​​​​​​ര​​​​​​ണ പൂ​​​​​​ജ, ചാ​​​​​​ത്ത​​​​​​ൻ സേ​​​​​​വ എ​​​​​​ന്നി​​​​​​വ​​​​​​യു​​​​​​മാ​​​​​​യി ബ​​​​​​ന്ധ​​​​​​പ്പെ​​​​​​ട്ട നി​​​​​​ര​​​​​​വ​​​​​​ധി കേ​​​​​​സു​​​​​​ക​​​​​​ൾ റി​​​​​​പ്പോ​​​​​​ർ​​​​​​ട്ട് ചെ​​​​​​യ്തി​​​​​​ട്ടു​​​​​​ണ്ട്. ചി​​​​​​ല​​​​​​ത് കൊ​​​​​​ല​​​​​​പാ​​​​​​ത​​​​​​ക​​​​​​ങ്ങ​​​​​​ളി​​​​​​ലെ​​​​​​ത്തി. ഇ​​​​​​ത് സാ​​​​​​മൂ​​​​​​ഹി​​​​​​ക അ​​​​​​ര​​​​​​ക്ഷി​​​​​​താ​​​​​​വ​​​​​​സ്ഥ​​​​​​യും സാ​​​​​​മ്പ​​​​​​ത്തി​​​​​​ക പ്ര​​​​​​തി​​​​​​സ​​​​​​ന്ധി​​​​​​യും സൃ​​​​​​ഷ്‌​​​​ടി​​​​​​ക്കു​​​​​​ന്ന ‘വി​​​​​​ശ്വാ​​​​​​സ വി​​​​​​പ​​​​​​ണി’യു​​​​​​ടെ അ​​​​​​ട​​​​​​യാ​​​​​​ള​​​​​​മാ​​​​​​ണ്.

വ്യ​​​​​​ക്തി​​​​​​ത​​​​​​ല​​​​​​ത്തി​​​​​​ലും കു​​​​​​ടും​​​​​​ബ​​​​​​ത്തി​​​ലു​​​​​​മു​​​​​​ള്ള പ്ര​​​​​​ശ്ന​​​​​​ങ്ങ​​​​​​ൾ ഒ​​​​​​രു വ​​​​​​ശ​​​​​​ത്ത്. ജാ​​​​​​തി, സ​​​​​​മു​​​​​​ദാ​​​​​​യ, മ​​​​​​ത, രാ​​​​​​ഷ്‌​​​​​ട്രീ​​​​​​യ വി​​​​​​ദ്വേ​​​​​​ഷ​​​​​​ങ്ങ​​​​​​ൾ, പ​​​​​​ക​​​​​​പോ​​​​​​ക്ക​​​​​​ലു​​​​​​ക​​​​​​ൾ തു​​​​ട​​​​ങ്ങി​​​​യ സ്ഫോ​​​​​​ട​​​​​​നാ​​​​​​ത്മ​​​​​​ക അ​​​​​​ന്ത​​​​​​രീ​​​​​​ക്ഷം മ​​​​റു​​​​വ​​​​ശ​​​​ത്ത്. പെ​​​​​​രു​​​​​​കു​​​​​​ന്ന ഉ​​​​​​പ​​​​​​ഭോ​​​​​​ഗാ​​​​​​സ​​​​​​ക്തി​​​​യും ല​​​​​​ഹ​​​​​​രി ഉ​​​​പ​​​​യോ​​​​ഗ​​​​വും വേ​​​​റെ. പ്രാ​​​​​​യ​​​​​​മാ​​​​​​യ​​​​​​വ​​​​​​ർ, കു​​​​​​ട്ടി​​​​​​ക​​​​​​ൾ, സ്ത്രീ​​​​​​ക​​​​​​ൾ, ഭി​​​​​​ന്ന​​​​​​ലിം​​​​​​ഗ​​​​​​ക്കാ​​​​​​ർ എ​​​​​​ന്നി​​​​​​വ​​​​​​ർ​​​​​​ക്കെ​​​​​​തി​​​​​​രേയു​​​​​​ള്ള അ​​​​​​ക്ര​​​​​​മ​​​​​​ങ്ങ​​​​​​ളും കൂ​​​​​​ടി​​​​വ​​​​​​രു​​​​​​ന്നു. ഇ​​​​​​വ​​​​​​യൊ​​​​​​ക്കെ മ​​​​​​നു​​​​​​ഷ്യ​​​​​​നെ നി​​​​​​ര​​​​​​ന്ത​​​​​​രം ഭീ​​​​​​തി​​​​​​യി​​​​​​ലാ​​​​​​ഴ്ത്തു​​​​​​ന്നു.

ദൗ​​​​​​ർ​​​​​​ഭാ​​​​​​ഗ്യ​​​​​​ക​​​​​​ര​​​​​മെ​​​​​​ന്നു പ​​​​​​റ​​​​​​യ​​​​​​ട്ടെ, ന​​​​​​മ്മു​​​​​​ടെ നാ​​​​​​ട്ടി​​​​​​ലെ വ്യ​​​​വ​​​​സ്ഥാ​​​​പി​​​​ത സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ കൈ​​​​യി​​​​ൽ ഈ ​​​​ഭ​​​​യ​​​​ത്തി​​​​ന് പ​​​​രി​​​​ഹാ​​​​ര​​​​ങ്ങ​​​​ളി​​​​ല്ല. മാ​​​​​​ത്ര​​​​​​മ​​​​​​ല്ല, കൂ​​​​​​ടു​​​​​​ത​​​​​​ൽ ഭ​​​​​​യ​​​​​​വും നി​​​​​​രാ​​​​​​ശ​​​​​​യു​​​​മാ​​​​​​ണ് ഈ ​​​​സം​​​​​​വി​​​​​​ധാ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ൽ​​​​​നി​​​​ന്നു​​​​​​ണ്ടാ​​​​​​കു​​​​​​ന്ന​​​​​​ത്. അ​​​​തോ​​​​ടെ ‘ഇ​​​​​​ൻ​​​​​​സ്റ്റ​​​​​​ന്‍റ്’ പ​​​​​​രി​​​​​​ഹാ​​​​​​ര​​​​​​ങ്ങ​​​​​​ൾ വാ​​​​​​ഗ്ദാ​​​​​​നം ചെ​​​​​​യ്യു​​​​​​ന്ന മ​​​​​​ന്ത്ര​​​​​​വാ​​​​​​ദി​​​​​​ക​​​​​​ളു​​​​​​ടെ വ​​​​​​ല​​​​​​യി​​​​​​ൽ ദു​​​​​​ർ​​​​​​ബ​​​​​​ല മ​​​​​​ന​​​​​​​സു​​​​​​ക​​​​​​ൾ വീ​​​​​​ണു​​​​​​പോ​​​​​​കു​​​​​​ന്നു.

ലിം​​​​​​ഗ​​​​​​നീ​​​​​​തി​​​​​​യും ആ​​​​​​ഭി​​​​​​ചാ​​​​​​ര​​​​​​വും

‘ആ​​​​​​ത്മീ​​​​​​യ ഹീ​​​​​​ല​​​​​​ർ’, ‘താ​​​​​​ന്ത്രി​​​​​​ക​​​​​​ൻ’, ‘സ്വാ​​​​​​മി​’ എ​​​​​​ന്നീ വി​​​​​​ശേ​​​​​​ഷ​​​​​​ണ​​​​​​ങ്ങ​​​​​​ൾ വ്യ​​​​​​ക്തി​​​​​​ക​​​​​​ൾ​​​​​​ക്ക് സ​​​​​​മൂ​​​​​​ഹ​​​​​​ത്തി​​​​​​ൽ ചോ​​​​​​ദ്യം ചെ​​​​​​യ്യാ​​​​​​നാ​​​​​​വാ​​​​​​ത്ത അ​​​​​​ധി​​​​​​കാ​​​​​​രം ന​​​​​​ൽ​​​​​​കു​​​​​​ന്നു. വി​​​​​​ശ്വാ​​​​​​സ​​​​​​ത്തി​​​​​​ന്‍റെ പ​​​​​​വി​​​​​​ത്ര​​​​​​ത​​​​​​യെ​​​​​​ന്ന പേ​​​​​​രി​​​​​​ൽ ഈ ​​​​​​അ​​​​​​ധി​​​​​​കാ​​​​​​രം ചൂ​​​​​​ഷ​​​​​​ണ​​​​​​ത്തി​​​​​ന്‍റെ ഉ​​​​​​റ​​​​​​വി​​​​​​ട​​​​​​മാ​​​​​​യി മാ​​​​​​റു​​​​​​ന്നു. പു​​​​​​ത്തൂ​​​​​​ർ സം​​​​​​ഭ​​​​​​വ​​​​​​ത്തി​​​​​​ൽ കു​​​​​​ട്ടി​​​​​​യെ ഒ​​​​​​റ്റ​​​​​​യ്ക്കാ​​​​​​ക്കി ആ​​​​ഭി​​​​​​ചാ​​​​​​രം ന​​​​​​ട​​​​​​ത്തു​​​​​​ന്ന​​​​​​ത് അ​​​​​​മ്മ ത​​​​ട​​​​യാ​​​​​​തി​​​​​​രു​​​​​​ന്ന​​​​​​ത് അ​​​​​​ന്ധ​​​​​​മാ​​​​​​യ വി​​​​​​ശ്വാ​​​​​​സംകൊ​​​​​​ണ്ടാ​​​​​​ണ്.

കു​​​​​​ട്ടി​​​​​​ക​​​​​​ളും സ്ത്രീ​​​​​​ക​​​​​​ളും ഇ​​​​​​ത്ത​​​​​​രം കേ​​​​​​സു​​​​​​ക​​​​​​ളി​​​​​​ൽ ഇ​​​​​​ര​​​​​​ക​​​​​​ളാ​​​​​​കു​​​​​​ന്ന​​​​​​ത് യാ​​​​​​ദൃ​​​​​​ച്ഛി​​​​​​ക​​​​​​മ​​​​​​ല്ല. സ്ത്രീ​​​​​​യു​​​​​​ടെ ശ​​​​​​രീ​​​​​​രം ‘ശു​​​​​​ദ്ധി-​​​​​​അ​​​​​​ശു​​​​​​ദ്ധി’, ‘കു​​​​​​ല-​​​​​​കു​​​​​​ല​​​​​​ട’ തു​​​​​​ട​​​​​​ങ്ങി​​​​​​യ ദ്വ​​​​​​ന്ദ്വ​​​​​​ങ്ങ​​​​​​ളാ​​​​​​ൽ വ​​​​​​രി​​​​​​ഞ്ഞു​​​​മു​​​​​​റു​​​​​​ക്ക​​​​​​പ്പെ​​​​​​ട്ടി​​​​​​രി​​​​​​ക്കു​​​​​​ന്നു. ആ​​​​​​ൺ​​​​​​കോ​​​​​​യ്മ സം​​​​​​സ്കാ​​​​​​ര​​​​​​ത്തി​​​​​​ലു​​​​ള്ള ഇ​​​​​​മ്മാ​​​​​​തി​​​​​​രി ദ്വ​​​​​​ന്ദ്വാ​​​​​​ത്മ​​​​​​ക ആ​​​​​​ശ​​​​​​യ​​​​​​ങ്ങ​​​​​​ളാ​​​​​​ണ് ‘ബാ​​​​​​ധ’ പോ​​​​​​ലു​​​​​​ള്ള വി​​​​​​ശ്വാ​​​​​​സ​​​​​​ങ്ങ​​​​​​ളെ ഊ​​​​​​ട്ടി​​​​​​വ​​​​​​ള​​​​​​ർ​​​​​​ത്തു​​​​​​ന്ന​​​​​​ത്. ഒ​​​​​​രു പെ​​​​​​ൺ​​​​​​കു​​​​​​ട്ടി​​​​​​യു​​​​​​ടെ മാ​​​​​​ന​​​​​​സി​​​​​​കാ​​​​​​വ​​​​​​സ്ഥ​​​​​​യെ ‘പി​​​​​​ശാ​​​​​​ച് ബാ​​​​​​ധ’​​​​​​യാ​​​​​​യി ചി​​​​​​ത്രീ​​​​​​ക​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​തും അ​​​​​​വ​​​​​​ളു​​​​​​ടെ ശ​​​​​​രീ​​​​​​ര​​​​​​ത്തെ ആ​​​​​​ഭി​​​​​​ചാ​​​​​​ര​​​​​​ക്രി​​​​​​യ​​​​​​ക​​​​​​ൾ​​​​ക്കു വി​​​​ട്ടു​​​​കൊ​​​​ടു​​​​​​ക്കു​​​​​​ന്ന​​​​​​തും പു​​​​​​രു​​​​​​ഷ മേ​​​​​​ധാ​​​​​​വി​​​​​​ത്വ​​​​​​ത്തി​​​​​​ന്‍റെ ക്രൂ​​​​​​ര​​​​രൂ​​​​​​പ​​​​​​മാ​​​​​​ണ്.

നി​​​​​​യ​​​​​​മ​​​​​​നി​​​​​​ർ​​​​​​മാ​​​​​​ണം

കേ​​​​​​ര​​​​​​ള​​​​ത്തി​​​​ന്‍റെ ന​​​​വോ​​​​ത്ഥാ​​​​ന​​​​ച​​​​രി​​​​ത്രം അ​​​​​​ന്ധ​​​​​​വി​​​​​​ശ്വാ​​​​​​സ​​​​​​ത്തി​​​​​​നെ​​​​​​തി​​​​​​രാ​​​​​​യ സാ​​​​​​മൂ​​​​​​ഹി​​​​​​ക വി​​​​​​പ്ല​​​​​​വ​​​​​​ത്തി​​​​​​ന്‍റെ ച​​​​​​രി​​​​​​ത്ര​​​വു​​​​​​മാ​​​​​​ണ്. എ​​​​​​ന്നാ​​​​​​ലി​​​​​​ന്ന് ആ ​​​​​​പാ​​​​​​ര​​​​​​മ്പ​​​​​​ര്യ​​​​​​ത്തി​​​​​​ന്‍റെ ആ​​​​​​ത്മാ​​​​​​വ് ക്ഷ​​​​​​യി​​​​​​ച്ചു​​​​​​കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​​​ന്നു. വി​​​​​​ശ്വാ​​​​​​സ​​​​​​ത്തി​​​​​ന്‍റെ പേ​​​​​​രി​​​​​​ൽ ന​​​​​​ട​​​​​​ക്കു​​​​​​ന്ന കു​​​​​​റ്റ​​​​​​കൃ​​​​​​ത്യ​​​​​​ങ്ങ​​​​ൾ ഒ​​​​​​റ്റ​​​​​​പ്പെ​​​​​​ട്ട സം​​​​​​ഭ​​​​​​വ​​​​​​ങ്ങ​​​​​​ളെ​​​​​​ന്നു ക​​​​​​രു​​​​​​തി അ​​​​​​വ​​​​​​ഗ​​​​​​ണി​​​​​​ക്കു​​​​​​ന്ന​​​​​​ത് നൈ​​​​​​തി​​​​​​ക​​​​​​മാ​​​​​​യി തെ​​​​​​റ്റാ​​​​​​ണ്. ഇ​​​​​​ത് സാ​​​​​​മൂ​​​​​​ഹി​​​​​​ക​​​​ഘ​​​​​​ട​​​​​​ന​​​​​​യു​​​​​​ടെ വൈ​​​​​​ക​​​​​​ല്യ​​​​​​മാ​​​​​​ണെ​​​​​​ന്നു തി​​​​​​രി​​​​​​ച്ച​​​​​​റി​​​​​​യേ​​​​​​ണ്ട​​​​​​തു​​​​​​ണ്ട്. അ​​​​​​തി​​​​​​നാ​​​​​​ൽ ക​​​​​​ർ​​​​​​ശ​​​​​​ന​​​​​​മാ​​​​​​യ നി​​​​​​യ​​​​​​മ​​​​​​നി​​​​​​ർ​​​​​​മാ​​​​​​ണ​​​​​​വും ബോ​​​​ധ​​​​വ​​​​ത്ക​​​​ര​​​​ണ​​​​വും ഉ​​​ണ്ടാ​​​യേ മ​​​തി​​​യാ​​​കൂ.

അ​​​​​​ന്ധ​​​​​​വി​​​​​​ശ്വാ​​​​​​സവി​​​​​​രു​​​​​​ദ്ധ നി​​​​​​യ​​​​​​മം കൊ​​​​​​ണ്ടു​​​​​​വ​​​​​​ര​​​​​​ണ​​​​​​മെ​​​​​​ന്ന ആ​​​​​​വ​​​​​​ശ്യം ഉ​​​​​​യ​​​​​​രാ​​​​​​ൻ തു​​​​​​ട​​​​​​ങ്ങി​​​​​​യി​​​​​​ട്ട് ദ​​​​​​ശ​​​​​​ക​​​​​​ങ്ങ​​​​​​ളാ​​​​​​യെ​​​​​​ങ്കി​​​​​​ലും ചു​​​​​​വ​​​​​​പ്പു​​​​​​നാ​​​​​​ട​​​​​​യി​​​​​​ൽ കു​​​​​​രു​​​​​​ങ്ങി​​​​​​ക്കി​​​​​​ട​​​​​​ക്കു​​​​​​ക​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു.

ഹൈ​​​​​​ക്കോ​​​​​​ട​​​​​​തി നി​​​​​​ർ​​​​​​ദേ​​​​​​ശ​​​​​​പ്ര​​​​​​കാ​​​​​​രം രൂ​​​​​​പീ​​​​​​ക​​​​​​രി​​​​​​ച്ച വി​​​​​​ദ​​​​​​ഗ്ധ​​​​​​സ​​​​​​മി​​​​​​തി​​​​​​യു​​​​​​ടെ റി​​​​​​പ്പോ​​​​​​ർ​​​​​​ട്ടും പൊ​​​​​​തു​​​​​​ജ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ൽ​​​​നി​​​​​​ന്നു​​​​​​ള്ള അ​​​​​​ഭി​​​​​​പ്രാ​​​​​​യ​​​​​​ രൂ​​​​​​പീ​​​​​​ക​​​​​​ര​​​​​​ണ​​​​​​വും നി​​​​​​യ​​​​​​മ​​​​​​നി​​​​​​ർ​​​​​​മാ​​​​​​ണ​​​​​​ത്തി​​​​​​ലേ​​​​​​ക്കു​​​​​​ള്ള നി​​​​​​ർ​​​​​​ണാ​​​​​​യ​​​​​​ക ചു​​​​​​വ​​​​​​ടു​​​​​​വ​​​​​യ്​​​​​​പു​​​​​​ക​​​​​​ളാ​​​​​​ണ്.

മ​​​​​​ത​​​​​​സ്വാ​​​​​​ത​​​​​​ന്ത്ര്യ​​​​​​ത്തെ ബാ​​​​​​ധി​​​​​​ക്കു​​​​​​മെ​​​​​​ന്ന വാ​​​​​​ദ​​​​​​മു​​​​​​യ​​​​​​ർ​​​​​​ത്തി നി​​​​​യ​​​​​​മ​​​ത്തെ പ്ര​​​​​​തി​​​​​​രോ​​​​​​ധി​​​​​​ക്കു​​​​​​ന്ന​​​​​​ത് ബാ​​​​​​ലി​​​​​​ശ​​​​​​മാ​​​​​​ണ്. ഇ​​​​​​ത് മ​​​​​​നു​​​​​​ഷ്യാ​​​​​​വ​​​​​​കാ​​​​​​ശ​​​​​​ത്തി​​​​​​ന്‍റെ​ പ്ര​​​​​​ശ്ന​​​​​​മാ​​​​​​ണ്. അ​​​​​​തു​​​​​​കൊ​​​​​​ണ്ടു​​​​​ത​​​​​​ന്നെ ആ​​​​​​ഭി​​​​​​ചാ​​​​​​ര നി​​​​​​രോ​​​​​​ധ​​​​​​ന നി​​​​​​യ​​​​​​മ​​​​​​ത്തെ ജീ​​​​​​വി​​​​​​ക്കാ​​​​​​നു​​​​​​ള്ള അ​​​​​​വ​​​​​​കാ​​​​​​ശ​​​​​​ത്തി​​​​​​ന്‍റെ അ​​​​​​ടി​​​​​​സ്ഥാ​​​​​​ന​​​​​​ത്തി​​​​​​ലാ​​​​​​ണ് വി​​​​​​ല​​​​​​യി​​​​​​രു​​​​​​ത്തേ​​​​​​ണ്ട​​​​​​ത്.

കേ​​​​​​വ​​​​​​ലം നി​​​​​​യ​​​​​​മംകൊ​​​​​​ണ്ടു​​​​​​ മാ​​​​​​ത്രം വേ​​​​​​ര​​​​​​റക്കാ​​​​​​വു​​​​​​ന്ന ഒ​​​​​​ന്ന​​​​​​ല്ല അ​​​​​​ന്ധ​​​​​​വി​​​​​​ശ്വാ​​​​​​സം. ഭ​​​​​​ര​​​​​​ണ​​​​​​ഘ​​​​​​ട​​​​​​ന വി​​​​​​ഭാ​​​​​​വ​​​​​​ന ചെ​​​​​​യ്യു​​​​​​ന്ന ശാ​​​​​​സ്ത്രീ​​​​​​യാ​​​​​​വ​​​​​​ബോ​​​​​​ധ​​​​​​വും മാ​​​​​​ന​​​​​​വി​​​​​​ക​​​​​​ത​​​​​​യും സ​​​​​​മൂ​​​​​​ഹ​​​​​​ത്തി​​​​​​ൽ വ​​​​​​ള​​​​​​ർ​​​​​​ത്തി​​​​​​യെ​​​​​​ടു​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​ലൂ​​​​​​ടെ മാ​​​​​​ത്ര​​​​​​മേ അ​​​​​​നാ​​​​​​ചാ​​​​​​ര​​​​​​ങ്ങ​​​​​​ളെ പൂ​​​​​​ർ​​​​​​ണ​​​​​​മാ​​​​​​യും ഇ​​​​​​ല്ലാ​​​​​​താ​​​​​​ക്കാ​​​​​​നും നി​​​​​​യ​​​​​​മം ഫ​​​​​​ല​​​​​​വ​​​​​​ത്താ​​​​​​യി ന​​​​​​ട​​​​​​പ്പി​​​​​​ലാ​​​​​​ക്കാ​​​​​​നും സാ​​​​​​ധി​​​​​​ക്കു​​​​​​ക​​​​​​യു​​​​​​ള്ളൂ.

Business

റി​ല​യ​ന്‍​സ് ഡി​ജി​റ്റ​ല്‍ ഇ​ന്ത്യ സെ​യി​ല്‍ ആ​രം​ഭി​ച്ചു

കൊ​​​​ച്ചി: ഇ​​​​ല​​​​ക്‌​​ട്രോ​​​​ണി​​​​ക്‌​​​​സി​​​​ലും ഹോം ​​​​അ​​​​പ്ല​​​​യ​​​​ന്‍​സു​​​​ക​​​​ളി​​​​ലും അ​​​​തി​​​​ശ​​​​യി​​​​പ്പി​​​​ക്കു​​​​ന്ന ഓ​​​​ഫ​​​​റു​​​​ക​​​​ളു​​​​മാ​​​​യി റി​​​​ല​​​​യ​​​​ന്‍​സ് ഡി​​​​ജി​​​​റ്റ​​​​ലി​​​​ന്‍റെ ഡി​​​​ജി​​​​റ്റ​​​​ല്‍ ഇ​​​​ന്ത്യ സെ​​​​യി​​​​ല്‍ ആ​​​​രം​​​​ഭി​​​​ച്ചു.

26 വ​​​​രെ നീ​​​​ണ്ടു​​​​നി​​​​ല്‍​ക്കു​​​​ന്ന ഡി​​​​ജി​​​​റ്റ​​​​ല്‍ ഇ​​​​ന്ത്യ സെ​​​​യി​​​​ലി​​​​ല്‍ 26,000 വ​​​​രെ ഇ​​​​ന്‍​സ്റ്റ​​​​ന്‍റ് ബാ​​​​ങ്ക് ഡി​​​​സ്‌​​​​കൗ​​​​ണ്ടും ക​​​​ണ്‍​സ്യൂ​​​​മ​​​​ര്‍ ഡ്യൂ​​​​റ​​​​ബി​​​​ള്‍ ലോ​​​​ണു​​​​ക​​​​ളി​​​​ല്‍ 30,000 വ​​​​രെ കാ​​​ഷ് ബാ​​​​ക്കും യു​​​​പി​​​​ഐ പേ​​​​​മെ​​​​ന്‍റു​​​​ക​​​​ളി​​​​ല്‍ അ​​​​ഞ്ചു ശ​​​​ത​​​​മാ​​​​നം അ​​​​ണ്‍​ലി​​​​മി​​​​റ്റ​​​​ഡ് ഡി​​​​സ്‌​​​​കൗ​​​​ണ്ടും ല​​​​ഭി​​​​ക്കും.

ഐ​​​​ഫോ​​​​ണു​​​​ക​​​​ള്‍​ക്ക് ഇ​​​​തു​​​​വ​​​​രെ കാ​​​​ണാ​​​​ത്ത വി​​​​ല​​​​ക്കു​​​​റ​​​​വാ​​​​ണ് ഏ​​​​ര്‍​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. 20,000 രൂ​​​​പ വ​​​​രെ ഡി​​​​സ്‌​​​​കൗ​​​​ണ്ട് ല​​​​ഭി​​​​ക്കും. അ​​​​ഡീ​​​​ഷ​​​​ണ​​​​ല്‍ ബാ​​​​ങ്ക് ഡി​​​​സ്‌​​​​കൗ​​​​ണ്ടു​​​​ക​​​​ളും ല​​​​ഭ്യ​​​​മാ​​​​ണ്. ലാ​​​​ര്‍​ജ് സ്‌​​​​ക്രീ​​​​ന്‍ ടി​​​​വി​​​​ക​​​​ള്‍, ഫ്രി​​​​ഡ്ജ്, വാ​​​​ഷിം​​​​ഗ് മെ​​​​ഷീ​​​​ന്‍, എ​​​​സി എ​​​​ന്നി​​​​വ​​​​യ്ക്കും ആ​​​​ക​​​​ര്‍​ഷ​​​​ക​​​​മാ​​​​യ ഓ​​​​ഫ​​​​റു​​​​ക​​​​ളു​​​​ണ്ട്. രാ​ജ്യ​ത്തെ എ​ല്ലാ റി​ല​യ​ന്‍​സ് ഡി​ജി​റ്റ​ല്‍, മൈ​ജി​യോ സ്‌​റ്റോ​റു​ക​ളി​ലും റി​ല​യ​ന്‍​സ് ഡി​ജി​റ്റ​ല്‍ വെ​ബ്‌​സൈ​റ്റി​ലും വി​ല​ക്കി​ഴി​വു​ക​ള്‍ ല​ഭ്യ​മാ​ണ്.

Business

ഗോ​പു ന​ന്തി​ല​ത്ത് ജി-​മാ​ർ​ട്ടി​ൽ ബി​ഗ് ഡേ ​മ​ഹാ സെ​യി​ൽ ര​ണ്ടു​ ദി​വ​സം​ കൂ​ടി

തൃ​​​ശൂ​​​ർ: സൗ​​​ത്ത് ഇ​​​ന്ത്യ​​​യി​​​ലെ പ്ര​​​മു​​​ഖ ഗൃ​​​ഹോ​​​പ​​​ക​​​ര​​​ണ-​​​ഇ​​​ല​​​ക്ട്രോ​​​ണി​​​ക്-​​​ഡി​​​ജി​​​റ്റ​​​ൽ വി​​​ത​​​ര​​​ണ​​​ശൃം​​​ഖ​​​ല​​​യാ​​​യ ഗോ​​​പു ന​​​ന്തി​​​ല​​​ത്ത് ജി-​​​മാ​​​ർ​​​ട്ടി​​​ൽ ബി​​​ഗ് ഡേ ​​​മ​​​ഹാ സെ​​​യി​​​ൽ നാ​​​ളെ അ​​​വ​​​സാ​​​നി​​​ക്കും.

ജി-​​​മാ​​​ർ​​​ട്ട് ബി​​​ഗ് ഡേ ​​​മ​​​ഹാ സെ​​​യി​​​ലി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത ഗൃ​​​ഹോ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ​​​ക്ക് 70 ശ​​​ത​​​മാ​​​നം​​​വ​​​രെ ഡി​​​സ്കൗ​​​ണ്ടാ​​ണു ന​​​ൽ​​​കു​​​ന്ന​​​ത്. കൂ​​​ടാ​​​തെ 2025 ജൂ​​​ലൈ 20 മു​​​ത​​​ൽ 2026 ജ​​​നു​​​വ​​​രി 31 വ​​​രെ പ​​​ർ​​​ച്ചേ​​​സ് ചെ​​​യ്യു​​​ന്പോ​​​ൾ ജി-​​​മാ​​​ർ​​​ട്ട് വ​​​ക്കാ ല​​​ക്കാ ഓ​​​ഫ​​​റി​​​ലൂ​​​ടെ കൊ​​​ച്ചി​​​യി​​​ൽ ഒ​​​രു സ്റ്റു​​​ഡി​​​യോ അ​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റ്, അ​​​ഞ്ചു ഹ്യു​​​ണ്ടാ​​​യ് എ​​​ക്സ്റ്റ​​​ർ കാ​​​റു​​​ക​​​ൾ, 100 എ​​​ൽ​​​ഇ​​​ഡി ടി​​​വി​​​ക​​​ൾ, 100 വാ​​​ഷിം​​​ഗ് മെ​​​ഷീ​​​നു​​​ക​​​ൾ, 100 റ​​​ഫ്രി​​​ജ​​​റേ​​​റ്റ​​​റു​​​ക​​​ൾ എ​​​ന്നി​​​വ ന​​​റു​​​ക്കെ​​​ടു​​​പ്പി​​​ലൂ​​​ടെ സ​​​മ്മാ​​​ന​​​മാ​​​യി നേ​​​ടാ​​​നു​​​ള്ള അ​​​വ​​​സ​​​ര​​​വു​​​മു​​​ണ്ട്. ടി​​​വി​​​ക​​​ൾ, വാ​​​ഷിം​​​ഗ് മെ​​​ഷീ​​​നു​​​ക​​​ൾ, റ​​​ഫ്രി​​​ജ​​​റേ​​​റ്റ​​​ർ, എ​​​സി​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ വ​​​ന്പ​​​ൻ വി​​​ല​​​ക്കു​​​റ​​​വി​​​ൽ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്കു സ്വ​​​ന്ത​​​മാ​​​ക്കാം. ഇ​​​തോ​​​ടൊ​​​പ്പം തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട മോ​​​ഡ​​​ലു​​​ക​​​ൾ വാ​​​ങ്ങു​​​ന്പോ​​​ൾ 8,999 രൂ​​​പ വി​​​ല​​​യു​​​ള്ള സ്വി​​​സ്‌ മി​​​ലി​​​ട്ട​​​റി ട്രോ​​​ളി​​​ബാ​​​ഗ് സൗ​​​ജ​​​ന്യ​​​മാ​​​യി ല​​​ഭി​​​ക്കും.

32 ഇ​​​ഞ്ച് മു​​​ത​​​ലു​​​ള്ള എ​​​ൽ​​​ഇ​​​ഡി ടി​​​വി​​​ക​​​ൾ 6,990 രൂ​​​പ മു​​​ത​​​ലും ബ്രാ​​​ൻ​​​ഡ​​​ഡ് എ​​​സി​​​ക​​​ൾ 21,990 രൂ​​​പ മു​​​ത​​​ലും സിം​​​ഗി​​​ൾ ഡോ​​​ർ ഫ്രി​​​ഡ്ജു​​​ക​​​ൾ 9,990 രൂ​​​പ മു​​​ത​​​ലും ഫു​​​ള്ളി ഓ​​​ട്ടോ​​​മാ​​​റ്റി​​​ക് ഫ്ര​​​ണ്ട്‌​​​ലോ​​​ഡ് വാ​​​ഷിം​​​ഗ് മെ​​​ഷീ​​​നു​​​ക​​​ൾ 24,990 രൂ​​​പ മു​​​ത​​​ലും ല​​​ഭ്യ​​​മാ​​​ണ്. കൂ​​​ടാ​​​തെ മൊ​​​ബൈ​​​ലു​​​ക​​​ൾ, ലാ​​​പ്ടോ​​​പ്പു​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​യ്ക്ക് ബി​​​ഗ് ഡീ​​​ലു​​​ക​​​ളും ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

Kerala

ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ ഡി​ജി​റ്റ​ല്‍ സെ​ന്‍​സ​സി​നു​ള്ള പ്രീ ​ടെ​സ്റ്റി​ന് സം​സ്ഥാ​ന​ത്ത് തു​ട​ക്കം

കൊ​ച്ചി: 1948 ലെ ​സെ​ന്‍​സ​സ് ആ​ക്ട് പ്ര​കാ​രം ന​ട​ത്ത​പ്പെ​ടു​ന്ന സെ​ന്‍​സ​സ് 2027 ന്‍റെ ഒ​ന്നാം ഘ​ട്ട പ്രീ ​ടെ​സ്റ്റ് 2025 കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ വി​ജ്ഞാ​പ​നം ചെ​യ്ത​തി​നെ തു​ട​ര്‍​ന്ന് കേ​ര​ള​ത്തി​ലും ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു. പാ​ല​ക്കാ​ട്, എ​റ​ണാ​കു​ളം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലെ സാ​മ്പി​ള്‍ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് നി​ല​വി​ല്‍ പ്രീ​ടെ​സ്റ്റ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ അ​ട്ട​പ്പാ​ടി ട്രൈ​ബ​ല്‍ താ​ലൂ​ക്ക് ഓ​ഫീ​സി​ലെ ക​ള്ള​മ​ല, ഷോ​ള​യൂ​ര്‍ വി​ല്ലേ​ജു​ക​ളി​ലും, ഇ​ടു​ക്കി ജി​ല്ല​യി​ലെ ഉ​ടു​മ്പ​ന്‍​ചോ​ല താ​ലൂ​ക്കി​ലെ ഇ​ര​ട്ട​യാ​ര്‍ വി​ല്ലേ​ജി​ലും, എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ കൊ​ച്ചി മു​നി​സി​പ്പ​ല്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍റെ ഒ​ന്നു മു​ത​ല്‍ നാ​ലു​വ​രെ​യു​ള്ള വാ​ര്‍​ഡു​ക​ളി​ലു​മാ​ണ് പ്രീ​ടെ​സ്റ്റ് ന​ട​ത്തു​ന്ന​ത്.

ഈ ​പ്ര​ക്രി​യ​യ്ക്കാ​യി ജി​ല്ലാ ക​ള​ക്ട​ര്‍​മാ​രെ പ്രി​ന്‍​സി​പ്പ​ല്‍ സെ​ന്‍​സ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യി നി​യ​മി​ച്ചി​ട്ടു​ണ്ട്. ഉ​ടു​മ്പ​ന്‍​ചോ​ല, അ​ട്ട​പ്പാ​ടി താ​ലൂ​ക്കു​ക​ളി​ലെ ത​ഹ​സി​ല്‍​ദാ​ര്‍​മാ​രേ​യും കൊ​ച്ചി കോ​ര്‍​പ​റേ​ഷ​ന്‍ സെ​ക്ര​ട്ട​റി​യെ​യു​മാ​ണ് ചാ​ര്‍​ജ് ഓ​ഫീ​സ​ര്‍​മാ​രാ​യി നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്യൂ​മ​റേ​റ്റ​ര്‍​മാ​ര്‍ വീ​ടു​ക​ളി​ല്‍ നി​ന്ന് വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കും.

ഇ​ന്ത്യ​യി​ല്‍ ആ​ദ്യ​മാ​യി ന​ട​ക്കു​ന്ന ഡി​ജി​റ്റ​ല്‍ സെ​ന്‍​സ​സ് ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് ന​ട​ത്തു​ന്ന​ത്. വീ​ടു​ക​ളു​ടെ പ​ട്ടി​ക ത​യ്യാ​റാ​ക്ക​ലും വീ​ടു​ക​ളു​ടെ സെ​ന്‍​സ​സും. ജ​ന​സം​ഖ്യാ ക​ണ​ക്കെ​ടു​പ്പി​നു​മു​ള്ള വി​വ​ര​ങ്ങ​ള്‍ മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നു​ക​ള്‍ വ​ഴി​യാ​ണ് ശേ​ഖ​രി​ക്കു​ക.

ഇ​തോ​ടൊ​പ്പം, സെ​ന്‍​സ​സി​ന്‍റെ പു​രോ​ഗ​തി ത​ത്സ​മ​യം നി​രീ​ക്ഷി​ക്കു​ന്ന​തി​ന് ആ​ദ്യ​മാ​യി ഒ​രു സി​എം​എം​എ​സ് വെ​ബ് പോ​ര്‍​ട്ട​ലും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. സെ​ന്‍​സ​സ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ സു​ഗ​മ​മാ​യ നി​ര്‍​വ​ഹ​ണം ഉ​റ​പ്പാ​ക്കാ​ന്‍, ഉ​പ​യോ​ഗി​ക്കേ​ണ്ട ഡി​ജി​റ്റ​ല്‍ ടൂ​ളു​ക​ളി​ലെ​യും ഡി​സൈ​ന്‍ ച​ട്ട​ക്കൂ​ടി​ലെ​യും പ്ര​ധാ​ന പ്ര​ശ്‌​ന​ങ്ങ​ള്‍ തി​രി​ച്ച​റി​യു​ന്ന​തി​നും പ​രി​ഹ​രി​ക്കു​ന്ന​തി​നും പ്രീ ​ടെ​സ്റ്റ് നി​ര്‍​ണാ​യ​ക​മാ​ണ്.

വി​ദൂ​ര​ത, ദു​ര്‍​ഘ​ട​മാ​യ ഭൂ​പ്ര​ദേ​ശം, ഇ​ന്‍റ​ര്‍​നെ​റ്റ് ക​ണ​ക്റ്റി​വി​റ്റി പ്ര​ശ്‌​ന​ങ്ങ​ള്‍, ചേ​രി പ്ര​ദേ​ശം മു​ത​ലാ​യ​വ പ​രി​ഗ​ണി​ച്ചാ​ണ് പ്രീ​ടെ​സ്റ്റ് സാ​മ്പി​ളു​ക​ള്‍ തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്. പൊ​തു​ജ​ന​ങ്ങ​ള്‍ വ​സ്തു​താ​പ​ര​മാ​യ വി​വ​ര​ങ്ങ​ള്‍ ന​ല്‍​കി സ​ഹ​ക​രി​ക്കു​ക​യും പ്രീ ​ടെ​സ്റ്റ് വി​ജ​യ​ക​ര​മാ​ക്കു​ക​യും ചെ​യ്യേ​ണ്ട​താ​ണെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലെ സെ​ന്‍​സ​സ് ഓ​പ്പ​റേ​ഷ​ന്‍​സ് ഡ​യ​റ​ക്ട​റേ​റ്റ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ പ​ത്ര​ക്കു​റി​പ്പി​ലൂ​ടെ അ​റി​യി​ച്ചു.

2025 ന​വം​ബ​ര്‍ ഒ​ന്നു മു​ത​ല്‍ ന​വം​ബ​ര്‍ ഏ​ഴു​വ​രെ സെ​ല്‍​ഫ് എ​ന്യൂ​മ​റേ​ഷ​നു​ള്ള അ​വ​സ​രം ന​ല്‍​കി​യി​രു​ന്നു. ന​വം​ബ​ര്‍ 30 വ​രെ പ്രീ​ടെ​സ്റ്റ് തു​ട​രും.

Latest News

Corehub Up