x
ad
Tue, 29 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കല്‍ക്കരി വായുമലിനീകരണം രൂക്ഷമായി

സ്വ​​​​ന്തം ലേ​​​​ഖ​​​​ക​​​​ൻ
Published: September 29, 2026 03:17 AM IST | Updated: September 29, 2026 03:17 AM IST

പ്രതീകാത്മക ചിത്രം

ന്യൂ​ഡ​ല്‍ഹി: ക​ല്‍​ക്ക​രി ഉ​പ​യോ​ഗി​ച്ചു​ള്ള വൈ​ദ്യു​തി ഉ​ത്പാ​ദ​ന​ത്തെ അ​മി​ത​മാ​യി ആ​ശ്ര​യി​ക്കു​ന്ന​ത് ന​ഗ​ര​ങ്ങ​ളി​ലെ വാ​യു​മ​ലി​നീ​ക​ര​ണം രൂ​ക്ഷ​മാ​ക്കു​ന്ന​തി​നും മ​ലി​നീ​ക​ര​ണം മൂ​ല​മു​ള്ള മ​ര​ണ​ങ്ങ​ള്‍ വ​ര്‍​ധി​ക്കു​ന്ന​തി​നും കാ​ര​ണ​മാ​കു​ന്നു.

ന​ഗ​ര​ങ്ങ​ളി​ലെ വാ​യൂ​മ​ലി​നീ​ക​ര​ണം മൂ​ലം​മു​ള്ള മ​ര​ണം 2000ല്‍ ​ഏ​ക​ദേ​ശം 15,000 ആ​യി​രു​ന്ന​ത് 2020 ത്തിൽ 3,00,000ത്തോ​ള​മാ​യി ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

ന​ഗ​ര​ങ്ങ​ളി​ലെ മ​ലി​നീ​ക​ര​ണം മൂ​ല​മു​ള്ള മ​ര​ണ​ങ്ങ​ൾ 30 ശ​ത​മാ​നം വ​ര്‍​ധ​ന​യു​ണ്ടെ​ന്നാ​ണ് ഓ​ക്സ്ഫ​ഡ് സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ ഗ​വേ​ഷ​ക​ര്‍ പ്ര​സി​ദ്ധീ​ക​രി​ച്ച പ​ഠ​ന​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. രാ​ജ്യ​ത്തെ വൈ​ദ്യു​തി ആ​വ​ശ്യ​ത്തി​ന്‍റെ 76 ശ​ത​മാ​ന​ത്തി​ല​ധി​ക​വും ക​ല്‍​ക്ക​രി ഉ​പ​യോ​ഗി​ച്ചാ​ണ് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത്.

ഇ​തോ​ടൊ​പ്പം സ​ള്‍​ഫ​ര്‍ ഡ​യോ​ക്‌​സൈ​ഡ് പു​റ​ന്ത​ള്ളു​ന്ന​തി​ന്‍റെ അ​ള​വും കൂ​ടി. ഇ​ത് അ​ന്ത​രീ​ക്ഷ​ത്തി​ല്‍ സ​ള്‍​ഫേ​റ്റ് എ​യ​റോ​സോ​ളു​ക​ളു​ടെ​യും സൂ​ക്ഷ്മ​ക​ണ​ങ്ങ​ളു​ടെ​യും സാ​ന്ദ്ര​ത വ​ര്‍​ധി​ക്കു​ന്ന​തി​ലേ​ക്ക് ന​യി​ച്ചു.

Tags : Pollution AirPollution Coal

Recent News

Corehub Up