x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​റു​കി​ട ബി​സി​ന​സു​ക​ൾ​ക്ക് സ​ഹാ​യ​മാ​യി വാ​ട്​സാ​പ്പി​ൽ ‘ബി​സി​ന​സ് എ​ഐ’


Published: May 7, 2026 10:44 PM IST | Updated: May 7, 2026 10:44 PM IST

കൊ​​​​ച്ചി: ഇ​​​​ന്ത്യ​​​​യി​​​​ലെ ചെ​​​​റു​​​​കി​​​​ട, ഇ​​​​ട​​​​ത്ത​​​​രം ബി​​​​സി​​​​ന​​​​സു​​​​ക​​​​ൾ​​​​ക്ക് ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ളു​​​​മാ​​​​യി എ​​​​ളു​​​​പ്പ​​​​ത്തി​​​​ൽ ബ​​​​ന്ധ​​​​പ്പെ​​​​ടാ​​​​ൻ സ​​​​ഹാ​​​​യി​​​​ക്കു​​​​ന്ന ബി​​​​സി​​​​ന​​​​സ് എ​​​​ഐ ഫീ​​​​ച്ച​​​​ർ വാ​​​​ട്​​​​സാ​​​​പ്പി​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച​​​​താ​​​​യി മെ​​​​റ്റ.

വാ​​​​ട്സാ​​​​പ് ബി​​​​സി​​​​ന​​​​സ് ആ​​​​പ്പി​​​​ൽ നേ​​​​രി​​​​ട്ടു ല​​​​ഭ്യ​​​​മാ​​​​കു​​​​ന്ന ഈ ​​​​എ​​​​ഐ സം​​​​വി​​​​ധാ​​​​നം ഉ​​​​പ​​​​ഭോ​​​​ക്തൃ ചോ​​​​ദ്യ​​​​ങ്ങ​​​​ൾ​​​​ക്ക് 24 മ​​​​ണി​​​​ക്കൂ​​​​റും മ​​​​റു​​​​പ​​​​ടി ന​​​​ൽ​​​​കു​​​​ക, ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ ശി​​​​പാ​​​​ർ​​​​ശ ചെ​​​​യ്യു​​​​ക, അ​​​​പ്പോ​​​​യി​​​​ന്‍റ്മെ​​​​ന്‍റു​​​​ക​​​​ൾ ബു​​​​ക്ക് ചെ​​​​യ്യു​​​​ക, വി​​​​ല്പ​​​​ന വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ക എ​​​​ന്നി​​​​വ​​​​യ്ക്ക് സ​​​​ഹാ​​​​യ​​​​ക​​​​​മാ​​​​കു​​​​ന്ന​​​​താ​​​​ണ്.

ബി​​​​സി​​​​ന​​​​സു​​​​ക​​​​ളു​​​​ടെ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി എ​​​​ഐ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ൽ വി​​​​ല, ഓ​​​​ഫ​​​​ർ, ഷി​​​​പ്പിം​​​​ഗ് തു​​​​ട​​​​ങ്ങി​​​​യ ചോ​​​​ദ്യ​​​​ങ്ങ​​​​ൾ​​​​ക്ക് ഉ​​​​ട​​​​ൻ മ​​​​റു​​​​പ​​​​ടി ല​​​​ഭി​​​​ക്കും. ആ​​​​വ​​​​ശ്യ​​​​മെ​​​​ങ്കി​​​​ൽ ബി​​​​സി​​​​ന​​​​സ് ഉ​​​​ട​​​​മ​​​​ക​​​​ൾ​​​​ക്ക് നേ​​​​രി​​​​ട്ടും ചാ​​​​റ്റി​​​​ൽ ഇ​​​​ട​​​​പെ​​​​ടാ​​​​നാ​​​​കും.

ഭാ​​​​വി​​​​യി​​​​ൽ യു​​​​പി​​​​ഐ വ​​​​ഴി​​​​യു​​​​ള്ള പേ​​​​മെ​​​​ന്‍റു​​​​ക​​​​ളും നേ​​​​രി​​​​ട്ടു വാ​​​​ട്സാ​​​​പ്പി​​​​ൽ ന​​​​ട​​​​ത്താ​​​​ൻ സൗ​​​​ക​​​​ര്യ​​​​മൊ​​​​രു​​​​ക്കു​​​​മെ​​​​ന്നും ക​​​​മ്പ​​​​നി അ​​​​റി​​​​യി​​​​ച്ചു. ഇ​​​​ന്ത്യ​​​​യി​​​​ലെ എ​​​​ല്ലാ വാ​​​​ട്​​​​സാ​​​​പ് ബി​​​​സി​​​​ന​​​​സ് അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ൾ​​​​ക്കും വ​​​​രും ആ​​​​ഴ്ച​​​​ക​​​​ളി​​​​ൽ ഈ ​​​​സൗ​​​​ക​​​​ര്യം ല​​​​ഭ്യ​​​​മാ​​​​കു​​​​മെ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു.

Tags : WhatsApp launches Business AI small businesses

Recent News

Corehub Up