Business
പരവൂർ: ഡിജിറ്റൽ ബാങ്കിംഗ് രംഗത്ത് പുതിയ മുന്നേറ്റവുമായി രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ. ഉപഭോക്താക്കൾക്ക് ബാങ്ക് ശാഖകളിലോ എടിഎം സെന്ററുകളിലോ പോകാതെ തന്നെ ഇടപാടുകൾ നടത്താനായി എസ്ബിഐ വാട്സ് ആപ്പ് ബാങ്കിംഗ് സേവനം വിപുലീകരിച്ചു.
അക്കൗണ്ട് ബാലൻസ് പരിശോധിക്കുന്നത് മുതൽ മിനി സ്റ്റേറ്റ്മെന്റ് എടുക്കുന്നത് ഉൾപ്പെടെയുള്ള പത്ത് സേവനങ്ങൾ ഉപഭോക്താക്കൾക്ക് വാട്സ് ആപ്പ് വഴി ഇനി ലഭ്യമാകും. ഇതിനായി അക്കൗണ്ട് ഉടമകൾ ബാങ്കിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പരിൽ നിന്ന് ഒരു എസ്എംഎസ് അയച്ച് സേവനം ആക്ടിവേറ്റ് ചെയ്യാം.
+917208933148 എന്ന നമ്പരിലേക്കാണ് എസ്എംഎസ് അയയ് ക്കേണ്ടത്. തുടർന്ന് ലഭിക്കുന്ന നിർദേശങ്ങൾ പിന്തുടർന്ന് രജിസ്ട്രേഷൻ പൂർത്തിയായാൽ ബാങ്കിൽനിന്ന് സ്ഥിരീകരണം ലഭിക്കും. പിന്നീട് +919022690226 എന്ന നമ്പരിലേക്ക് ഹായ് എന്ന വാട്സ് ആപ്പ് സന്ദേശം അയച്ചാൽ സേവനങ്ങൾ ലഭ്യമായി തുടങ്ങും. അക്കൗണ്ട് ബാലൻസ് പരിശോധിക്കൽ, പത്ത് ഇടപാടുകളുടെ മിനി സ്റ്റേറ്റ്മെന്റ്, 250 ഇടപാടുകൾ വരെയുള്ള അക്കൗണ്ട് സ്റ്റേറ്റ്മെന്റ് എന്നിവ ഇതു വഴി ലഭിക്കും.
ഇതുകൂടാതെ, പെൻഷൻ സ്ലിപ്പ്, ഭവന- വിദ്യാഭ്യാസ വായ്പകളുടെ പലിശ സർട്ടിഫിക്കറ്റ് എന്നിവ ഡൗൺലോഡ് ചെയ്ത് എടുക്കാനും സൗകര്യമുണ്ട്.
വായ്പകളെക്കുറിച്ചുള്ള വിവരങ്ങൾ, നിക്ഷേപ പദ്ധതികളുടെ പലിശനിരക്കുകൾ, എൻആർഐ സേവനങ്ങൾ എന്നിവയും വാട്സ് ആപ്പിലൂടെ അറിയാൻ സാധിക്കും.
എടിഎം കാർഡ് നഷ്ടപ്പെട്ടാൽ ബ്ലോക്ക് ചെയ്യുന്നതിനും അടുത്തുള്ള എടിഎം സെന്ററുകളും ബാങ്ക് ശാഖകളും കണ്ടെത്തുന്നതിനും ഈ സേവനം പ്രയോജനപ്പെടുത്താം.
സമയം ലാഭിക്കുന്നതിനൊപ്പം ഉപഭോക്താക്കൾക്ക് സുരക്ഷിതമായി ബാങ്കിംഗ് സേവനങ്ങൾ നടത്താൻ വാട്സ് ആപ്പ് ബാങ്കിംഗ് സേവനം സഹായിക്കുമെന്ന് എസ്ബിഐ അധികൃതർ അറിയിച്ചു.
Business
ന്യൂഡൽഹി: ഐഫോണ്‍ ഉപയോക്താക്കൾക്ക് കാറിൽ ഇനി വാട്സ്ആപ്പ് ഈസിയായി ഉപയോഗിക്കാം. ആപ്പിൾ കാർപ്ലേയ്ക്കായി വാട്സ്ആപ്പ് വലിയ മാറ്റം കൊണ്ടുവന്നിരിക്കുകയാണ്. ഇതിലൂടെ മെസേജിംഗ്, കോളിംഗ് ഫീച്ചറുകൾ കാറിലെ ഇൻഫോടെയ്മെന്റ് സിസ്റ്റത്തിൽ നേരിട്ട് ലഭിക്കും.
വാട്സ്ആപ്പ് കാറിലെ ഡാഷ്ബോർഡിൽ നേരിട്ട് പ്രവർത്തിക്കുന്ന സംവിധാനം ലഭ്യമാക്കിയിട്ടുണ്ട്. ഇനി മുതൽ വോയ്സ് കമാൻഡുകളെ മാത്രം ആശ്രയിക്കാതെ തന്നെ വാട്സ്ആപ്പ് ഉപയോഗിക്കാൻ സാധിക്കും.
ഉപയോക്താക്കൾ ഏറെ നാളായി കാത്തിരുന്ന മാറ്റമാണിത്. ആപ്പ് ഇപ്പോൾ നേരിട്ട് കാർപ്ലേ സ്ക്രീനിൽ ലഭ്യമാണ്. ഡ്രൈവിങ്ങിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത ഈ ഇന്റർഫേസിലൂടെ ഉപയോക്താക്കൾക്ക് ചാറ്റുകൾ, കോളുകൾ, കോണ്ടാക്റ്റുകൾ എന്നിവ എളുപ്പത്തിൽ ഉപയോഗിക്കാൻ സാധിക്കും.
വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ അപ്ഡേറ്റിൽ ഐഒഎസ് വേർഷൻ 26.13.74 ൽ പ്രവർത്തിക്കുന്ന ഡിവൈസിൽ കാർപ്ലേ സ്ക്രീനിൽ ആപ്പ് ദൃശ്യമാകും.
മെസേജുകളും കോളുകളും ഇപ്പോഴും എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ് ആയതിനാൽ, ഈ ആപ്പ് ലളിതവും വിശ്വസനീയവും സുരക്ഷിതവുമാണെന്നാണ് വാട്സ്ആപ്പ് പറയുന്നത്.
ഡ്രൈവർമാരുടെ ശ്രദ്ധ നഷ്ടപ്പെടാതിരിക്കാൻ തക്കവിധമാണ് ആപ്പിന്റെ ഡിസൈൻ. സംഭാഷണങ്ങൾ പൂർണമായി സ്ക്രീനിൽ കാണാൻ കഴിയില്ല. പകരം പെട്ടെന്നുള്ള സന്ദേശങ്ങൾ അയക്കാനുള്ള വിവരങ്ങൾ മാത്രമേ ഇതിൽ കാണിക്കൂ.
Tech
ഏറ്റവും ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ വാട്സ്ആപ്, തങ്ങളുടെ വ്യാജ പതിപ്പിലൂടെ സ്പൈവെയർ ആക്രമണം കണ്ടെത്തിയതിനെതുടർന്ന് ഉപയോക്താക്കൾക്ക് ജാഗ്രതാ നിർദേശം നല്കി. ഇറ്റലിയിൽ നിന്നുള്ള 200 വാട്സ്ആപ് ഉപയോക്താക്കൾ അപകടകരമായ സോഫ്റ്റ്വെയർ അടങ്ങിയ വ്യാജ വാട്സ്ആപ് ഡോൺലോഡ് ചെയ്തതായി മെറ്റ അറിയിച്ചു.
അവരുടെ അക്കൗണ്ടുകള്ളിൽ നിന്നു പുറത്താക്കുകയും വ്യാജ ആപ്പുകൾ ഉപയോഗിക്കുന്നതിലെ സുരക്ഷാ ഭീഷണികളെക്കുറിച്ച് മുന്നറിയിപ്പുകൾ നല്‍കുകയും ചെയ്തു. വ്യാജ ആപ് നീക്കം ചെയ്യാനും ഔദ്യോഗിക ആപ് ഡോൺലോഡ് ചെയ്യാനും നിർദേശം നല്‍കിയതായി മെറ്റ അറിയിച്ചു.
ഇറ്റാലിയൻ സ്പൈവെയർ നിർമാതാക്കളായ സിഐഒ ആണ് വ്യാജ പതിപ്പിനു പിന്നിലെന്ന് മെറ്റ ആരോപിച്ചു. ഇതിനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും ഇത്തരം പ്രവർത്തനങ്ങൾ നിർത്തലാക്കാൻ ഔദ്യോഗിക നോട്ടീസ് അയക്കുമെന്നും വാട്സ്ആപ് വ്യക്തമാക്കി.
ഔദ്യോഗിക സൈറ്റുകൾ മാത്രം ഉപയോഗിച്ച് ആപ്പുകൾ ഡോൺലോഡ് ചെയ്യുക, അജ്ഞാത ലിങ്കുകൾ ഒഴിവാക്കുക, മോഡിഫൈഡ് പതിപ്പുകൾ ഒഴിവാക്കുക, ഡേവലപ്പറെ പരിശോധിക്കുക, ആപ്പ് പെർമിഷനുകൾ പരിശോധിക്കുക, ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്പോൾ ശ്രദ്ധിക്കുക തുടങ്ങിയ നിർദേശങ്ങൾ മെറ്റ പങ്കുവെച്ചു. വ്യാജചതിക്കുഴികളിൽ പെട്ട്പോകാതെയിരിക്കാൻ ജാഗ്രതാ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും മെറ്റ അറിയിച്ചു.
Tech
പുതിയ ഫീച്ചറുകൾ പരീക്ഷിക്കാനൊരുങ്ങി വാട്സ്ആപ്. നിലവിൽ ഏറ്റവും പുതിയ പരിഷ്ക്കാരങ്ങളെക്കുറിച്ച് ഔദ്യോഗികമായി പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം, വാട്സ്ആപിൽ ഇനി മുതൽ ഗ്രൂപ്പിൽ സജീവമായ അംഗങ്ങളുടെ പേരുകൾ കൂടി കാണാൻ സാധിക്കും. ഗ്രൂപ്പുകളിൽ നിലവിലുള്ള ആക്ടിവിറ്റി ഇൻഡിക്കേറ്റർ കൂടുതൽ വ്യക്തമാക്കാൻ അധികൃതർ ഒരുങ്ങുകയാണ്.
പുതിയ അപ്ഡേറ്റിലൂടെ ഗ്രൂപ്പിൽ സജീവമായ അംഗങ്ങളുടെ പേരുകൾ കൂടി കാണാൻ സാധിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതുകൂടാതെ, ഗൂഗിൾ പ്ലേ സ്റ്റോറിലെ വാട്ട്സ്ആപ്പ് ബീറ്റ ആൻഡ്രോയിഡ് 2.26.13.3 പതിപ്പിൽ, നിലവിൽ ഓൺലൈനിലുള്ള കോൺടാക്റ്റുകളുടെ പട്ടിക കാണാൻ സഹായിക്കുന്ന പുതിയ ഫീച്ചറും വാട്ട്സ്ആപ്പ് വികസിപ്പിച്ചുവരികയാണ്. ഭാവിയിലെ അപ്ഡേറ്റുകളിൽ ഈ സൗകര്യം ഉപഭോക്താക്കൾക്ക് ലഭ്യമാകും എന്ന് അറിയിച്ചിട്ടുണ്ട്.
പുതിയ മാറ്റം വരുന്നതോടെ ഓരോ ചാറ്റുകളും പ്രത്യേകം പരിശോധിക്കാതെ തന്നെ കോൺടാക്റ്റ് ലിസ്റ്റിലൂടെ കണ്ണോടിച്ചാൽ ആരെല്ലാം ലഭ്യമാണെന്ന് മനസ്സിലാക്കാൻ സാധിക്കും.ഉപഭോക്താക്കളുടെ സ്വകാര്യതാ ക്രമീകരണങ്ങളെ പൂർണ്ണമായും മാനിച്ചുകൊണ്ടായിരിക്കും ഈ ഫീച്ചർ പ്രവർത്തിക്കുക. ആരെങ്കിലും അവരുടെ ലാസ്റ്റ് സീൻ ഓഫ് ചെയ്തിട്ടുണ്ടെങ്കിൽ അവർ ഈ ഓൺലൈൻ ലിസ്റ്റിൽ ദൃശ്യമാകില്ല. നിലവിൽ പരീക്ഷണ ഘട്ടത്തിലുള്ള ഈ ഫീച്ചർ ആദ്യം ബീറ്റാ ടെസ്റ്റർമാർക്കും പിന്നീട് എല്ലാ ഉപഭോക്താക്കൾക്കുമായി പുറത്തിറക്കും.
National
ന്യൂഡൽഹി: രാജ്യത്തു സൈബർ തട്ടിപ്പുകൾ തടയുന്നതിന്റെ ഭാഗമായി ഒരു വർഷത്തിനിടയിൽ 83867 വാട്സാപ് അക്കൗണ്ടുകളും 3962 സ്കൈപ്പ് ഐഡികളും ബ്ലോക്ക് ചെയ്തതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം.
ടെലികോം വകുപ്പ്, പോലീസ്, സിം സേവനദാതാക്കൾ തുടങ്ങിയവരുമായി ചേർന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോ-ഓർഡിനേഷൻ സെന്റർ ബ്ലോക്കാണ് തട്ടിപ്പുകാർക്കെതിരേ നടപടി സ്വീകരിച്ചത്.
ഇതോടൊപ്പം 8.45 ലക്ഷം സിം കാർഡുകളും 2.39 ലക്ഷം മൊബൈൽ ഐഎംഇഐ നന്പറുകളും നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടൽ വഴി തിരിച്ചറിഞ്ഞ് പ്രവർത്തനരഹിതമാക്കി.
സൈബർ തട്ടിപ്പിലേക്കു നയിച്ചേക്കാവുന്ന 827 വ്യാജ മൊബൈൽ ആപ്ലിക്കേഷനുകൾ തടഞ്ഞതായും സഹയോഗ് പോർട്ടൽ വഴി ഒരു ലക്ഷത്തിലധികം സംശയാസ്പദമായ ഓണ്‍ലൈൻ ഉള്ളടക്കങ്ങൾ നീക്കം ചെയ്തതായും കേന്ദ്രം അറിയിച്ചു.
Tech
വാട്സ്ആപ് ഐഫോൺ ഉപയോക്താക്കൾക്കായി പുതിയ ഓട്ടോട്രാൻസ്ലേറ്റ് ഫീച്ചർ പരീക്ഷിക്കാനൊരുങ്ങുന്നു. വാട്സ്ആപിലെ സന്ദേശങ്ങൾ 21 ഭാഷകളിലേക്ക് സ്വയമേവ വിവർത്തനം ചെയ്യാവുന്ന പുതിയ ഫീച്ചർ ഐഫോൺ ഉപയോക്താക്കൾക്കായി ഉടൻ പുറത്തിറങ്ങുമെന്ന് റിപ്പോർട്ട്.
ഈ പുതിയ അപ്ഡേറ്റ് വരുന്നതോടെ സ്പാനിഷ്, ഫ്രഞ്ച്, ഹിന്ദി തുടങ്ങിയ ഭാഷകളിൽ ലഭിക്കുന്ന സന്ദേശങ്ങൾ മറ്റൊരു ആപിന്റെയും സഹായമില്ലാതെ ചാറ്റ് വിൻഡോയിൽ തന്നെ വായിച്ചു മനസിലാക്കാൻ സാധിക്കും.
വാട്സ്ആപ് ബീറ്റ ഇൻഫോ നൽകുന്ന വിവരമനുസരിച്ച്, നിലവിൽ ഐഒഎസ് ബീറ്റ പതിപ്പിൽ പരീക്ഷിച്ചുവരുന്ന ഈ ഫീച്ചർ വ്യക്തിഗത ചാറ്റുകളിലും ഗ്രൂപ്പ് സംഭാഷണങ്ങളിലും ഒരേപോലെ ലഭ്യമാകും.
ഈ ഓട്ടോട്രാൻസ്ലേറ്റ് ഫീച്ചർ നേരിട്ട് ചാറ്റ് സെറ്റിംഗിൽ ഉൾപ്പെടുത്താനാണ് വാട്സ്ആപ്പ് ലക്ഷ്യമിടുന്നത്. ഒരിക്കൽ എനേബിൾ ചെയ്താൽ വരുന്ന സന്ദേശങ്ങൾ ഉപയോക്താവ് തിരഞ്ഞെടുത്ത ഭാഷയിലേക്ക് താനേ വിവർത്തനം ചെയ്യപ്പെടും.
സന്ദേശങ്ങൾ ഫോണിനുള്ളിൽ വച്ചുതന്നെ വിവർത്തനം ചെയ്യാനായി ആപ്പിളിന്റെ ട്രാൻസ്ലേഷൻ എപിഐ ആണ് ഉപയോഗിക്കുന്നത്. അതിനാൽ സന്ദേശങ്ങൾ പുറത്തുള്ള സെർവറുകളിലേക്ക് അയക്കേണ്ടി വരുന്നില്ലെന്നും ഇത് എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ സുരക്ഷിതമാക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
കൂടാതെ, ഇന്റർനെറ്റ് ഇല്ലാത്തപ്പോഴും വിവർത്തനം സാധ്യമാക്കാൻ ആവശ്യമായ ഭാഷാ പാക്കുകൾ ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യവും ഇതിലുണ്ടാകും.
നിലവിൽ സന്ദേശങ്ങൾ ഓരോന്നായി സെലക്ട് ചെയ്ത് ട്രാൻസ്ലേറ്റ് ചെയ്യേണ്ടി വരുന്നത് സമയം നഷ്ടപ്പെടുത്തുന്നതിനാൽ പുതിയ അപ്ഡേറ്റ് സന്ദേശങ്ങൾ തനിയെ വിവർത്തനം ചെയ്യുകയും യഥാർത്ഥ സന്ദേശം കാണാനുള്ള ഓപ്ഷനും ലഭ്യമാക്കും.
നിലവിൽ പരീക്ഷണ ഘട്ടത്തിലുള്ള ഈ ഫീച്ചർ വരും ദിവസങ്ങളിൽ എല്ലാ ഉപയോക്താക്കളിലേക്കും എത്തും എന്ന് അറിയിച്ചിട്ടുണ്ട്.
Tech
വാട്സ്ആപ് കോളുകൾ ചെയ്യുന്പോൾ കൃത്യമായി കേൾക്കാനും പുറമെയുള്ള ശബ്ദം സംസാരിക്കുന്നത് തടസപ്പെടുത്തുന്നത് ഒഴിവാക്കാനുമുള്ള പുതിയ ഫീച്ചർ പണിപുരയിലാണ്. വാട്സ്ആപ് ഈ പുതിയ ഫീച്ചർ അടുത്ത അപ്ഡേറ്റുകളിൽ പുറത്തിറക്കുമെന്ന് അറിയിച്ചു.
വാട്സ്ആപ് ബീറ്റഇൻഫോയുടെ പുതിയ റിപ്പോർട്ട് പ്രകാരം, വാട്സ്ആപ് കോളുകൾ ചെയ്യുന്പോൾ വ്യക്തമായി കേൾക്കാൻ സാധിക്കുന്ന, പുറമെയുള്ള ശബ്ദം ഫിൽറ്റർ ചെയ്യുന്ന പുതിയ ഫീച്ചർ വരുന്നു.
അനാവശ്യമായ ശബ്ദങ്ങളെ ഇല്ലാതാക്കാൻ നോയിസ് കാൻസലേഷൻ സഹായിക്കുന്നു. ഉപയോക്താവിന്റെ ശബ്ദം മാത്രം കേൾക്കുകയും മറ്റ് ശബ്ദ സിഗ്നലുകളെ തത്സമയം കുറയ്ക്കുകയും ചെയ്തുകൊണ്ടാണ് ഈ ഫീച്ചർ പ്രവർത്തിക്കുന്നത്.
നിലവിൽ ഐഫോണുകളിലും ഐപാഡുകളിലും ആപ്പിൾ വോയിസ് ഐസൊലേഷൻ സൗകര്യം നേരിട്ട് നൽകുന്നുണ്ട്. ഇത് വാട്സ്ആപിന് ഫോണിലെ ഓഡിയോ സെറ്റിംഗ്സ് വഴി പ്രയോജനപ്പെടുത്താൻ സാധിക്കും.
എന്നാൽ ആൻഡ്രോയിഡ് പ്ലാറ്റ്ഫോമിൽ ഇത്തരമൊരു ബിൽറ്റ്-ഇൻ ഫീച്ചർ ലഭ്യമല്ല. പുതിയ അപ്ഡേറ്റിലൂടെയാണ് ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി നോയിസ് കാൻസലേഷൻ സൗകര്യം ഡിഫോൾട്ടായി ഉൾപ്പെടുത്താൻ വാട്സ്ആപ് ഒരുങ്ങുന്നത്.
ഒരു ഉപയോക്താവ് കോൾ വിളിക്കുമ്പോൾ വാട്സ്ആപ് തനിയെ നോയിസ് കാൻസലേഷൻ എനേബിൾ ചെയ്യും. ഈ മാറ്റം വാട്സ്ആപിന്റെ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ സുരക്ഷയെ യാതൊരു തരത്തിലും ബാധിക്കില്ല എന്നതും ഉറപ്പ് നല്‍കുന്നുണ്ട്.
ഉപയോക്താക്കൾക്ക് ആവശ്യമെങ്കിൽ കോളിംഗ് മെനുവിൽ ഈ ഫീച്ചർ എപ്പോൾ വേണമെങ്കിലും ഓഫാക്കാനുള്ള നിയന്ത്രണവും ഉണ്ടായിരിക്കും.
Tech
വാട്സ്ആപ് ഇല്ലാത്തവർ വിഷമിക്കേണ്ട, നിങ്ങൾക്കും ഇനി മുതൽ വാട്സ്ആപ് സന്ദേശങ്ങൾ ലഭിക്കും. വാട്സ്ആപ് ഇല്ലാത്തവർക്കു മെസേജുകൾ വായിക്കാനും തിരികെ മറുപടി നല്‍കാനും സാധിക്കുന്ന പുതിയ ഫീച്ചറുമായി വാട്സ്ആപ് എത്തി.
വാട്സ്ആപ് ഇല്ലാത്തവർക്കു അക്കൗണ്ട് ക്രിയേറ്റ് ചെയ്യാതെ തന്നെ ഒരു ലിങ്കിലുടെ വാട്സ്ആപ് ചാറ്റിലെക്കു ജോയിൻ ചെയ്യുവാനും മെസേജുകൾക്ക് മറുപടി അയക്കുവാനും സാധിക്കും.
ഒരു ഐഡന്റിഫയർ ഉപയോഗിച്ച് എൻക്രിപ്ഷൻ കീ നിർമിക്കും, സാധാരണ വാട്സ്ആപ് ചാറ്റുകൾ പോലെ തന്നെ ഇവയും എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ്, ആയിരിക്കും.
വാട്സ്ആപ് ഗസ്റ്റ് ഫീച്ചർ ആൻഡ്രോയ്ഡിലും ഐഒഎസിലും ലഭ്യമാകും. പുതിയ അക്കൗണ്ട് എടുക്കാതെ തന്നെ സാധാരണ ഉപയോക്താക്കൾക്കു ലഭ്യമാകുന്ന എല്ലാ ഫീച്ചറുകളും വാട്സ്ആപ് ഗസ്റ്റ് ഫീച്ചർ ഉപയോക്താക്കൾക്കു സാധിക്കും.
വാട്സ്ആപ് ഗസ്റ്റ് ഫീച്ചർ ഉപയോക്താക്കൾക്കു ഒരു ലിങ്കിലുടെയോ ഇൻവിറ്റേഷനിലൂടെയോ ചേരുന്ന ചാറ്റിൽ മെസേജുകൾ അയക്കാൻ സാധിക്കും ഇതിനായി പുതിയ അക്കൗണ്ട് സൃഷ്ട്ടിക്കേണ്ടതില്ല.
എന്നാൽ ഈ ഫീച്ചറിലുടെ പരിമിതമായ സേവനങ്ങൾ മാത്രമേ ഉപയോക്താക്കൾക്കു ആസ്വദിക്കുവാൻ സാധിക്കൂ. ഉപയോക്താക്കൾക്കു എന്നു മുതൽ ഈ സേവനം ലഭ്യമാകും എന്നതിനെക്കുറിച്ച് ഇതുവരെ ഔദ്യോഗിക അറിയിപ്പു ഒന്നും ലഭിച്ചിട്ടില്ല.
നിലവിൽ ആൻഡ്രോയ്ഡിലും ഐഒഎസിലും പ്രത്യേക വാട്സ്ആപ് ഉപയോക്താക്കൾക്കു മാത്രമാണ് ഈ സേവനം ലഭ്യമാകുന്നതെന്നും അടുത്ത അപ്ഡേറ്റഡ് പതിപ്പുകളിൽ മറ്റുള്ളവർക്കും ലഭ്യമാകുമെന്നും റിപ്പോർട്ടുണ്ട്.
Kerala
കൊച്ചി: വാട്സ്ആപ്പിലൂടെ അധിക്ഷേപിച്ച യുവാവിനെ കൈകാര്യം ചെയ്ത് പെരുമ്പാവൂര്‍ സ്വദേശിനിയായ വീട്ടമ്മ. ആലുവ സ്വദേശിയായ സുധീറിനെയാണ് വീട്ടമ്മ വഴിയില്‍ വച്ച് മര്‍ദിച്ചത്. കാവല്‍ മാലാഖ എന്ന വാട്സ്ആപ്പ് കൂട്ടായ്മയിലുണ്ടായ തര്‍ക്കമാണ് സംഭവത്തിന് കാരണമായത്.
സംഭവത്തില്‍ വീട്ടമ്മയും യുവാവും പോലീസില്‍ പരാതി നല്കി. വാട്സ്ആപ്പ് കൂട്ടായ്മയിലൂടെ തന്നെ മോശമായി ചിത്രീകരിക്കാന്‍ ശ്രമിച്ചു, തനിക്ക് മാനഹാനി ഉണ്ടാക്കുന്ന തരത്തില്‍ യുവാവ് പ്രവര്‍ത്തിച്ചു എന്ന് ആരോപിച്ചു കൊണ്ടാണ് വീട്ടമ്മയുടെ പരാതി.
വീട്ടമ്മ ഗുണ്ടാ സംഘങ്ങള്‍ക്കൊപ്പം എത്തി തന്നെ മര്‍ദിച്ചു എന്ന് ആരോപിച്ചാണ് യുവാവിന്റെ പരാതി.
Kerala
കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നല്‍കിയവര്‍ക്ക് നന്ദി അറിയിക്കാനുണ്ടെന്നും അതിനായി വാട്സ്ആപ് സന്ദേശം അയയ്ക്കാന്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയിൽ.
അനുമതിക്കായി സര്‍ക്കാര്‍ പ്രത്യേകം അപേക്ഷ നല്കിയാല് പരിഗണിക്കാമെന്നു ജസ്റ്റീസ് ബെച്ചു കുര്യന് തോമസ് വ്യക്തമാക്കി.
വയനാട്ടിലെ വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായ സാഹചര്യത്തില്‍ സംഭാവന നല്‍കിയവര്‍ക്കു നന്ദിസന്ദേശം അയയ്ക്കാനാണ് അനുമതി തേടുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കു മുഖ്യമന്ത്രിയുടെ ഓഫീസില്‍ സന്ദേശമയച്ചതില്‍ ഡാറ്റാ ചോര്ച്ചയുണ്ടെന്നാരോപിച്ചുള്ള ഹര്‍ജിയില്‍ വാദത്തിനിടെയാണ് ആവശ്യമുന്നയിച്ചത്.
ജീവനക്കാര്‍ക്ക് അയച്ചതിനു സമാന രീതിയില്‍ സന്ദേശങ്ങള്‍ അയയ്ക്കരുതെന്ന് കോടതിയുടെ ഇടക്കാല ഉത്തരവുള്ളതിനാലാണ് പ്രത്യേക അനുമതി തേടിയത്.
ഐടി മിഷന് വികസിപ്പിച്ച ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ നിന്നാണ് സന്ദേശങ്ങള്‍ അയച്ചതെന്നും വ്യക്തിവിവരങ്ങള്‍ ചോര്ന്നിട്ടില്ലെന്നുമാണു സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.
Kerala
തിരുവനന്തപുരം: ജീവനക്കാർക്കും പെൻഷൻകാർക്കും സർക്കാർ നൽകിയ വാഗ്ദാനങ്ങളെല്ലാം നടപ്പാക്കിയെന്നു വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത് ജീവനക്കാരുടെയും പെൻഷൻകാരുടെയും വാട്സ്ആപ്പിൽ നേരിട്ടു ലഭിച്ചു.
കഴിഞ്ഞ ബജറ്റിൽ നൽകിയ പ്രധാന വാഗ്ദാനങ്ങൾ ഒന്നൊന്നായി നടപ്പാക്കുകയാണെന്നും ജീവനക്കാർക്കും പെൻഷൻകാർക്കും പ്രഖ്യാപിച്ച ഡിഎ, ഡിആർ ആനുകൂല്യങ്ങൾ സർക്കാർ പൂർണമായി അനുവദിച്ചെന്നും ജീവനക്കാരുടെ പേരെടുത്തു പറഞ്ഞുള്ള കത്തിന്റെ ആമുഖത്തിൽ വ്യക്തമാക്കുന്നു. 13 ശതമാനം ഡിഎ, ഡിആർ ഉത്തരവിറക്കിയതിനു പിന്നാലെയാണ് ജീവനക്കാരുടെ അസംതൃപ്തി മറികടക്കാനാണ് പേരെടുത്തു പറഞ്ഞു വ്യക്തിപരമായി എല്ലാവർക്കും മുഖ്യമന്ത്രി കത്തെഴുതിയത്.
മലയാളത്തിലുള്ള കത്തിൽ ജീവനക്കാരന്റെ പേര് മാത്രം ഇംഗ്ലീഷിലാണ്. ജീവനക്കാരുടെ ക്ഷേമവും അവകാശങ്ങളും സംരക്ഷിക്കാൻ സർക്കാർ ഒപ്പമുണ്ടെന്നും വരും നാളുകളിലും കരുതൽ തുടരുമെന്നും ഉറപ്പാണ് വാക്കെന്നും പിണറായി വിജയന്റെ സന്ദേശത്തിൽ പറയുന്നു.
എന്നാൽ, ജീവനക്കാരുടെ സ്വകാര്യ ഫോണ്‍ നന്പരുകളിലേക്ക് ഗ്രൂപ്പായി സന്ദേശം അയയ്ക്കുക വഴി ഡാറ്റ ചോർച്ചയും സ്വകാര്യതയുടെ ലംഘനവുമാണ് സർക്കാരിന്റെ നേതൃത്വത്തിൽ നടത്തുന്നതെന്ന ആരോപണവുമായി പ്രതിപക്ഷ സർവീസ് സംഘടനകൾ രംഗത്ത് എത്തിയതോടെ മുഖ്യമന്ത്രിയുടെ കത്തെഴുത്ത് വിവാദത്തിലായി.
ജീവനക്കാരുടെ ഫോണ്‍ നന്പർ ഉൾപ്പെടെയുള്ള വ്യക്തിവിവരങ്ങൾ സ്പാർക്കിൽ നിന്നു ചോർത്തി രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പിആർ സന്ദേശങ്ങൾ അയച്ചത് അപലപനീയമാണെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗണ്‍സിൽ കണ്‍വീനർ എം.എസ്. ഇർഷാദ് ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നുള്ള വെരിഫൈഡ് അക്കൗണ്ടിൽ നിന്നാണ് സന്ദേശം വന്നത്.
ഭരണാധികാരികൾ തന്നെ നിയമം ലംഘിക്കുന്ന അവസ്ഥയാണെന്നും മുഖ്യമന്ത്രിയുടെ പേരിൽ ജീവനക്കാരുടെ സ്വകാര്യ നന്പറുകളിലേക്കു വ്യാപകമായ പ്രചാരണ സന്ദേശമാണ് നൽകുന്നതെന്നും കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ ആരോപിച്ചു.
വ്യക്തിപരമായ വാട്സ്ആപ്പ് നന്പർ ഈ പ്രമോഷണൽ മെസേജ് അയയ്ക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിന് എവിടെനിന്ന് ലഭിച്ചു. ഔദ്യോഗിക ആവശ്യങ്ങൾക്കായി ശന്പള സോഫ്റ്റ് വെയറായ സ്പാർക്ക് അടക്കമുള്ള സർക്കാർ ഡാറ്റാബേസുകളിൽ ജീവനക്കാർ നൽകുന്ന ഫോണ്‍ നന്പറുകൾ അവരുടെ അറിവോ സമ്മതമോ ഇല്ലാതെ ബൾക്ക് മെസേജിംഗ് കാന്പയിനുകൾക്കും പിആർ ജോലിക്കും ഉപയോഗിക്കുന്നതു കടുത്ത സ്വകാര്യതാ ലംഘനമാണെന്നും കെജിഒഎ ആരോപിച്ചു.
International
മോസ്കോ: റഷ്യയിൽ ജനപ്രിയ മെസേജിംഗ് ആപ്പായ വാട്സാപ്പിന് നിരോധനം ഏർപ്പെടുത്തി. സുരക്ഷാപ്രശ്നങ്ങളും ഡാറ്റ സ്വകാര്യതയുമായി ബന്ധപ്പെട്ട തർക്കങ്ങളുമാണ് നിരോധനത്തിനു പിന്നിലെ പ്രധാന കാരണം.
ഇന്നലെമുതൽ രാജ്യത്തിന്റെ പല ഭാഗങ്ങളിലും വാട്സാപ് സേവനങ്ങൾ തടസപ്പെട്ടതായി ഉപഭോക്താക്കൾ പരാതിപ്പെട്ടു.
നേരത്തെതന്നെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയ്ക്ക് രാജ്യത്തു നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
വാട്സാപ് വഴി വിദേശ ഏജൻസികൾ റഷ്യൻ പൗരന്മാരുടെ വിവരങ്ങൾ ചോർത്തുന്നുവെന്ന് സർക്കാർ ആരോപിക്കുന്നു. ഇതോടൊപ്പം രാജ്യത്തെ വാർത്താവിനിമയ സംവിധാനങ്ങൾ കൂടുതൽ സുരക്ഷിതമാക്കാനാണ് പുടിൻ സർക്കാരിന്റെ നീക്കം.
National
മുംബൈ: കോടികൾ ആവശ്യപ്പെട്ട് ബോളിവുഡ് താരം രൺവീർ സിംഗിന് വാട്സ്ആപ് സന്ദേശം. സംഭവത്തിന് പിന്നാലെ നടന്റെ വീടിന് പുറത്ത് മുംബൈ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഭീഷണി സന്ദേശം അയച്ചയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
അതേസമയം, നിർമാതാവ് രോഹിത് ഷെട്ടിയുടെ മുംബൈയിലെ വീട്ടിൽ വെടിവയ്പ്പ് നടന്നതിന് പിന്നാലെയാണ് ഈ സംഭവം. ഫെബ്രുവരി ഒന്നിനാണ് രോഹിത് ഷെട്ടിയുടെ ജുഹുവിലെ ഒമ്പത് നില കെട്ടിടത്തിന് നേരെ വെടിവയ്പ്പുണ്ടായത്.
വെടിവയ്പ്പുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്, ലോറൻസ് ബിഷ്ണോയി സംഘത്തിലെ ഒളിവിൽ കഴിയുന്ന ശുഭം ലോങ്കറിന്റെ നിർദേശപ്രകാരമാണ് പ്രതികൾ പ്രവർത്തിച്ചതെന്ന് പോലീസ് പറഞ്ഞു.
എൻസിപി നേതാവ് ബാബ സിദ്ദിഖിയുടെ കൊലപാതകം, നടൻ സൽമാൻ ഖാന്റെ ബാന്ദ്രയിലെ വസതിക്ക് പുറത്ത് നടന്ന വെടിവയ്പ്പ് എന്നിവയുമായി ബന്ധപ്പെട്ട കേസുകളിലും ലോങ്കർ പോലീസ് തിരയുന്ന വ്യക്തിയാണ്.
International
വാഷിംഗ്ടൺ: ഉപയോക്താക്കളുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട് വാട്സ്ആപ്പിനും മെറ്റയ്ക്കുമെതിരെ ഗുരുതരമായ ആരോപണങ്ങളുമായി അമേരിക്കന്‍ കോടതിയില്‍ ഹര്‍ജി. ഉപയോക്താക്കളുടെ സന്ദേശങ്ങള്‍ 'എന്‍ഡ്ടുഎന്‍ഡ് എന്‍ക്രിപ്റ്റഡ്'ആണെന്നും അതിനാല്‍ സുരക്ഷിതമാണെന്നും കമ്പനി അവകാശപ്പെടുമ്പോഴും, രഹസ്യമായി സന്ദേശങ്ങള്‍ ആക്സസ് ചെയ്യുന്നുണ്ടെന്നാണ് ഹര്‍ജിയിലെ പ്രധാന ആരോപണം.
അയക്കുന്നയാള്‍ക്കും സ്വീകരിക്കുന്നയാള്‍ക്കും അല്ലാതെ മറ്റാര്‍ക്കും സന്ദേശങ്ങള്‍ വായിക്കാന്‍ കഴിയില്ലെന്ന വാട്സ്ആപ്പിന്റെ ഉറപ്പ് വ്യാജമാണെന്നും ഹര്‍ജിക്കാര്‍ ആരോപിക്കുന്നു. ഉപയോക്താക്കളുടെ ഡാറ്റയും സന്ദേശങ്ങളും പരസ്യ ആവശ്യങ്ങള്‍ക്കായും മറ്റും മെറ്റ വിശകലനം ചെയ്യുന്നുണ്ടെന്നാണ് വാദം. സന്ദേശങ്ങളുടെ ഉള്ളടക്കം മാത്രമല്ല, അവയുടെ മെറ്റാഡാറ്റ വ്യാപകമായി ദുരുപയോഗം ചെയ്യുന്നുണ്ടെന്നും ഹര്‍ജിക്കാര്‍ വാദിക്കുന്നു.
അമേരിക്കയിലെ കമ്പ്യൂട്ടര്‍ ഫ്രോഡ് ആന്‍ഡ് അബ്യൂസ് ആക്ട് ഉള്‍പ്പെടെയുള്ള സ്വകാര്യതാ നിയമങ്ങളുടെ ലംഘനമാണ് കമ്പനി നടത്തുന്നതെന്ന് കേസില്‍ ചൂണ്ടിക്കാട്ടുന്നു.വാട്സ്ആപ്പിലെ സന്ദേശങ്ങള്‍ പൂര്‍ണമായും സുരക്ഷിതമാണെന്നും ഉപയോക്താക്കളുടെ സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്യുന്നില്ലെന്നുമാണ് കമ്പനിയുടെ ഔദ്യോഗിക നിലപാട്. ഇതിന് മുന്‍പും സമാനമായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും അവയെല്ലാം മെറ്റ നിഷേധിച്ചിരുന്നു.
Tech
വാഷിംഗ്ടൺ: ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, വാട്സ്ആപ്പ് ഉപയോക്താ ക്കൾക്കായി പ്രീമിയം സബ്സ്ക്രിപ്ഷനുകൾ പരീക്ഷിക്കാൻ മെറ്റ ഒരുങ്ങുന്നു. പണമടച്ചുള്ള സേവനങ്ങളിലെ കമ്പനിയുടെ ഏറ്റവും പുതിയ പരീക്ഷണമാണിത്. ആർട്ടിഫിഷൽ ഇന്റലിജൻസ് സൗകര്യങ്ങൾ ഉൾപ്പെടെയുള്ള പ്രത്യേക ഫീച്ചറുകൾ ഈ പുതിയ സേവനത്തിലൂടെ ലഭ്യമാകും.
ഇതിനൊപ്പം പ്ലാറ്റ്ഫോമുകളുടെ അടിസ്ഥാന സേവനങ്ങൾ സൗജന്യമായും ഉപയോഗിക്കാം. വേരിഫൈഡ് അക്കൗണ്ടുകളിൽനിന്നു വ്യത്യസ്തമായിരിക്കും ഇത്തരം അക്കൗണ്ടിൽ ലഭ്യമാകുന്ന സേവനങ്ങൾ. സാധാരണ അക്കൗണ്ട് ഉടമകൾക്കു ലഭിക്കാത്ത പല എക്സ്ക്ലൂസീവ് ഫീച്ചറുകളും പ്രീമിയം ഉപയോക്താക്കൾക്കു ലഭിക്കും.
മാനുസ് എഐ
വൈബ്സ് വീഡിയോ ജനറേഷൻ ആപ്പ് പോലുള്ള ഫീച്ചറുകൾക്കായി സബ്സ്ക്രിപ്ഷനുകൾ പരീക്ഷിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. പുതിയ എഐ വിഷ്വൽ ക്രിയേഷൻ ടൂളുകൾ ഉപയോഗിച്ചു നിങ്ങളുടെ ആശയങ്ങൾക്കു ജീവൻ നൽകാൻ ഇതിനു സാധിക്കുമെന്നാണ് കമ്പനി പറയുന്നത്. മെറ്റ എഐ ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പായ മെറ്റ വൈബ്സ് സെപ്റ്റംബറിലാണ് പ്രഖ്യാപിച്ചത്. ഡിസംബറിൽ ഏകദേശം 200 കോടി ഡോളറിനു വാങ്ങാൻ ധാരണയായ ചൈനീസ് എഐ കമ്പനിയുടെ മാനുസ് എഐ, സേവനങ്ങളും തങ്ങളുടെ സബ്സ്ക്രിപ്ഷൻ പ്ലാനുകളിൽ ഉൾപ്പെടുത്താൻ മെറ്റ ലക്ഷ്യമിടുന്നു. ബിസിനസുകൾക്കായി മാനുസ് എഐയുടെ സേവനങ്ങൾ മെറ്റ തുടർന്നും ലഭ്യമാക്കും.
കൂടുതൽ കഴിവുകൾ
ചൈനയിൽനിന്നു സിംഗപ്പൂരിലേക്ക് ആസ്ഥാനം മാറ്റിയ മാനുസ്, പൂർണമായും സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയുന്ന ഏജന്റാണെന്ന് അവകാശപ്പെടുന്നുണ്ട്. പല ചാറ്റ്ബോട്ടുകളെ പോലെ ആഗ്രഹിച്ച ഉത്തരം നല്കുന്നതിനു വീണ്ടും വീണ്ടും നിർദേശങ്ങൾ നല്കുന്നതു പോലെയല്ല മാനുസിന്റെ സേവനം. ഉപയോക്താവിന്റെ നിർദേശങ്ങൾക്കനുസരിച്ച് കാര്യങ്ങൾ സ്വയം ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും പൂർത്തിയാക്കാനും പ്രാപ്തമാണ് മാനനുസ് എഐ എന്നു കമ്പനി പറഞ്ഞിരുന്നു. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾക്കു പ്രതിമാസ ഫീസോടെ ബ്ലൂ ടിക്ക് നൽകുന്ന പെയ്ഡ് വെരിഫിക്കേഷൻ സേവനം 2023ൽ മെറ്റ ആരംഭിച്ചിരുന്നു.
Kerala
കൊച്ചി: വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ അശ്ലീല സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്താല്‍ ക്രിമിനല്‍ കുറ്റം ചുമത്താമെന്ന് ഹൈക്കോടതി. വ്യക്തികള്‍ തമ്മിലുള്ള വാട്സ്ആപ്പ് സന്ദേശങ്ങളെ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്റെ അടിസ്ഥാനത്തില്‍ സ്വകാര്യമായി കണക്കാക്കും.
എന്നാൽ വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ പോസ്റ്റ് ചെയ്യുന്ന മെസേജുകള്‍ ഒന്നിലധികം അംഗങ്ങള്‍ക്ക് തുറക്കാനും വായിക്കാനും കാണാനും കഴിയുമെന്നതിനാല്‍ വ്യക്തിഗത സന്ദേശങ്ങളായി കണക്കാക്കാനാവില്ല.
അതിനാല്‍ വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ പോസ്റ്റ് ചെയ്യുന്ന സന്ദേശങ്ങള്‍ അശ്ലീലമാണെങ്കില്‍ അവ ഒരു പൊതുസ്ഥലത്ത് പ്രദർശിപ്പിക്കുന്നതിനു തുല്യമായ കണക്കാക്കുമെന്ന് ജസ്റ്റീസ് വി.എം.ശ്യാം കുമാര്‍ വിധിന്യായത്തില്‍ വ്യക്തമാക്കി.
National
മംഗളൂരു: വാട്സാപ്പിലൂടെ വർഗീയ പ്രചാരണം നടത്തിയെന്ന പരാതിയിൽ രണ്ടുപേർക്കെതിരേ മംഗളൂരു സിറ്റി പോലീസ് കേസെടുത്തു.
“മംഗളൂരു മറ്റൊരു മിനി ബംഗ്ലാദേശ് ആകുന്നതിനു മുന്‍പ് ഹിന്ദുവേ ഉണരൂ” എന്നതായിരുന്നു ഇവർ വാട്സാപ് ഗ്രൂപ്പിലിട്ട മെസേജ്.
വാട്സാപ്പിലെ ആരോപണങ്ങൾ വ്യാജമാണെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. രണ്ടുപേരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് സിറ്റി പോലീസ് അറിയിച്ചു.
Business
പരവൂർ: ദശലക്ഷക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന ജനപ്രിയ മെസേജിംഗ് ആപ്പുകളായ വാട്സാപ്പ്, ടെലിഗ്രാം, സിഗ്നൽ, സ്നാപ്ചാറ്റ്, ഷെയർചാറ്റ്, ജിയോചാറ്റ്, അരട്ടായി, ജോഷ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഒരു പ്രധാന മാറ്റത്തിനു നിർദേശിച്ചിരിക്കുകയാണ് ഇന്ത്യൻ സർക്കാർ. ഒരു ആക്റ്റീവ് സിം കാർഡ് ഇല്ലാതെ ഈ ആപ്പുകൾ ഉപയോഗിക്കുന്നതു തടയാൻ ടെലികമ്യൂണിക്കേഷൻ വകുപ്പ് ഈ പ്ലാറ്റ്ഫോമുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യയുടെ പുതിയ ടെലികമ്യൂണിക്കേഷൻ സൈബർ സുരക്ഷാ ഭേദഗതി നിയമങ്ങൾ, 2025ന്റെ ഭാഗമാണ് ഈ ഉത്തരവ്. പുതിയ നിയമം അനുസരിച്ച് ഔദ്യോഗികമായി ടെലികമ്യൂണിക്കേഷൻ ഐഡന്റിഫയർ യൂസർ എന്റിറ്റികൾ എന്ന് തരംതിരിച്ചിരിക്കുന്ന ഈ ആപ്പുകൾ 90 ദിവസത്തിനുള്ളിൽ സിം കാർഡുകൾ അവരുടെ സേവനങ്ങളുമായി തുടർച്ചയായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം.
വെബ് ബ്രൗസർ വഴി ലോഗിൻ ചെയ്യുന്ന ഉപയോക്താക്കൾക്ക് മറ്റൊരു വലിയ മാറ്റം കൂടി വരുത്തിയിട്ടുണ്ട്. ഓരോ ആറു മണിക്കൂറിലും ഉപയോക്താക്കളെ ലോഗ് ഔട്ട് ആക്കി ക്യൂആർ കോഡ് വഴി വീണ്ടും ലോഗിൻ ചെയ്യേണ്ടതുണ്ട്. ഓരോ സെഷനും ഇപ്പോൾ സജീവമായ ഒരു സിം കാർഡുമായി ബന്ധിപ്പിക്കേണ്ടതിനാൽ കുറ്റവാളികൾ ആപ്പുകൾ ദുരുപയോഗം ചെയ്യുന്നത് തടയാനാകുമെന്ന് സർക്കാർ അവകാശപ്പെടുന്നു.
ആശയവിനിമയ ആപ്ലിക്കേഷനുകൾ ഉപയോക്താക്കളെ എങ്ങനെ വെരിഫൈ ചെയ്യുന്നു എന്നതിലെ പഴുതടയ്ക്കുക എന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യമെന്നു ടെലികമ്യൂണിക്കേഷൻ വകുപ്പ് പറയുന്നു. നിലവിൽ മിക്ക സേവനങ്ങൾക്കും ഒരു ഉപയോക്താവിന്റെ മൊബൈൽ നമ്പർ ഇൻസ്റ്റലേഷൻ സമയത്ത് ഒരു തവണ മാത്രമേ ബന്ധിപ്പിക്കേണ്ടതുള്ളൂ. അതിനുശേഷം സിം നീക്കം ചെയ്യുകയോ നിർജീവമാക്കുകയോ ചെയ്താലും ആപ്പ് പ്രവർത്തിക്കുന്നത് തുടരും. ഇതിനാണ് മാറ്റം വരുത്താൻ പോകുന്നത്.
ഡിജിറ്റൽ പേയ്മെന്റുകൾ പോലുള്ള മേഖലകളിലും സമാനമായ സുരക്ഷാ സംവിധാനങ്ങൾ ഇതിനകം നിലവിലുണ്ട്. അനധികൃത ആക്സസ് തടയുന്നതിനു ബാങ്കിംഗും യുപിഐ ആപ്പുകളും കർശനമായ സിം പരിശോധന നടപ്പിലാക്കുന്നു. അതേസമയം തന്നെ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ട്രേഡിംഗ് അക്കൗണ്ടുകൾ സിം കാർഡുകളുമായി ബന്ധിപ്പിക്കാനും അധിക പരിരക്ഷയ്ക്കായി ഫേസ് ഐഡന്റിറ്റി ഉപയോഗിക്കാനും നിർദേശിച്ചിട്ടുണ്ട്.
Tech
ഐഫോണ്‍ ഉപയോക്താക്കള്‍ക്കും ഒരു ഐഫോണില്‍ രണ്ട് വാട്സ്ആപ്പ് ഉപയോഗിക്കാനുള്ള ക്രമീകരണം ഏര്‍പ്പെടുത്തി മെറ്റ. ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഏര്‍പ്പെടുത്തിയ ഫീച്ചറാണ് ഐഫോണ്‍ ഉപയോക്താക്കള്‍ക്കും നല്‍കുന്നത്.
ഇതിലുടെ പഴ്സണല്‍ നമ്പറും ഒഫീഷ്യല്‍ നമ്പറും ഒരു ഫോണില്‍ ഉപയോഗിക്കാന്‍ കഴിയും. ഈ ഫീച്ചര്‍ നിലവില്‍ ബീറ്റ ടെസ്റ്റിംഗിലാണെന്ന് വാട്സ്ആപ്പ് ട്രാക്കറായ വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു. വൈകാതെ എല്ലാവര്ക്കും ഇതുലഭ്യമാകും.
ഐഫോണുകളിലെ വാട്സ്ആപ്പ് സെറ്റിംഗ്സില് അക്കൗണ്ട് ലിസ്റ്റ് എന്നൊരു പുതിയ ഓപ്ഷന് പ്രത്യക്ഷപ്പെടും. ഇത് കൂടാതെ ക്യുആര്‍ കോഡ് ഐക്കണിന് അടുത്തായി ഒരു + ബട്ടണും പ്രത്യക്ഷപ്പെടും. ഇതുവഴി രണ്ടാമതൊരു വാട്സ്ആപ്പ് അക്കൗണ്ട് ക്രിയേറ്റ് ചെയ്യാം.
വാട്സ്ആപ്പിലെ ഓരോ അക്കൗണ്ടിനും അതിന്റേതായ ചാറ്റ് ഹിസ്റ്ററി, ബാക്കപ്പുകള്‍, പ്രൈവസി സെറ്റിംഗ്സുകള് എന്നിവ ഉണ്ടായിരിക്കും. വാട്സ്ആപ്പിലേക്ക് ഒരു സന്ദേശം വരുമ്പോള്‍, അത് ഏത് അക്കൗണ്ടിലേക്കാണെന്ന് നോട്ടിഫിക്കേഷനില്‍ സൂചിപ്പിക്കും.
അതേസമയം വാട്സ്ആപ്പ് ഉപയോക്താക്കളെ സംബന്ധിച്ച് അത്ര സുഖകരമല്ലാത്ത ഒരു റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. അടുത്തിടെ നടന്ന ഒരു ഗവേഷണത്തില്‍ വാട്സ്ആപ്പില്‍ വലിയ സുരക്ഷാ വീഴ്ചയുണ്ടായെന്നും 350 കോടി ഉപഭോക്താക്കളുടെ ഫോണ്‍ നമ്പറുകള്‍ ഭീഷണിയിലായെന്നുമാണ് കണ്ടെത്തിയത്.
വിയെന്ന സര്‍വകലാശാലയിലെ സുരക്ഷാ ഗവേഷകരാണ് സുരക്ഷാവീഴ്ച കണ്ടെത്തിയത്.
Tech
ഗ്രൂപ്പ് കോള്‍ ഫീച്ചറില്‍ കിടുക്കന്‍ അപ്ഡേറ്റുമായി വാട്സ്ആപ്. ഉപയോക്താക്കള്‍ക്ക് ഗ്രൂപ്പ് കോള്‍ മുന്‍കൂട്ടി ഷെഡ്യൂള്‍ ചെയ്യാന്‍ കഴിയുന്നതാണ് പുതിയ ഫീച്ചര്‍. കോള്‍ തുടങ്ങുന്നതിന് മുമ്പ് വാട്സ്ആപ് എല്ലാവര്ക്കും ഓര്‍മിപ്പിച്ചുകൊണ്ടുള്ള നോട്ടിഫിക്കഷന്‍ അയയ്ക്കുകയും ചെയ്യും.
ജോലി സംബന്ധമായതോ അല്ലെങ്കില്‍ സുഹൃത്തുക്കളുമായി സംസാരിക്കുന്നതിനോ മുന്‍കൂട്ടി ഷെഡ്യൂള്‍ ചെയ്ത് ഒരേസമയം നിരവധി പേരെ ഗ്രൂപ്പ് കോളിനായി ക്ഷണിക്കാം. ഇന്‍വൈറ്റ് ലിങ്കിലൂടെയും ആളുകളെ ചേര്‍ക്കാം.
ലിങ്കിലൂടെ ആരെങ്കിലും പുതുതായി ജോയിന്‍ ചെയ്യുമ്പോള്‍ കോള്‍ ക്രിയേറ്റേഴ്സിന് അലേര്‍ട്ടുകളും ലഭിക്കും. എല്ലാ കോളുകളും എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷനിലൂടെ സുരക്ഷിതമാണ്.
കൂടാതെ കോളുകളില്‍ പുതുതായി ഇന്‍-കോള്‍ ഇന്ററാക്ഷന് ടൂളുകള്‍ ലഭ്യമാണ്. ഇമോജികള്‍ ഉപയോഗിച്ച് സംസാരിക്കാനോ സന്ദേശങ്ങള്‍ കൈമാറുന്നതിനോ ഇതിലൂടെ സാധിക്കും.
ഗ്രൂപ്പ് കോള്‍ എങ്ങനെ ചെയ്യാം
വാട്സ്ആപിലെ കോള്‍സ് ടാബിലുള്ള കോള്‍ ഐക്കണില്‍ ടാപ്പ് ചെയ്ത് നിങ്ങള്‍ക്ക് വിളിക്കേണ്ട കോണ്ടാക്റ്റ് അല്ലെങ്കില്‍ ഗ്രൂപ്പ് തെരഞ്ഞെടുക്കുക. കോള്‍ ഉടന്‍ ആരംഭിക്കുന്നതിന് പകരം, ഷെഡ്യൂള്‍ കോള്‍ ഓപ്ഷന് തെരഞ്ഞെടുക്കുക.
ഇവിടെ തീയതിയും സമയവും സെറ്റ് ചെയ്യുക. വീഡിയോ കോളാണോ ഓഡിയോ കോളാണോ വേണ്ടതെന്ന കാര്യം തെരഞ്ഞെടുത്ത് പച്ച ബട്ടണ്‍ ടാപ്പ് ചെയ്യുക. ഷെഡ്യൂള്‍ ചെയ്ത കോള്‍ നിങ്ങളുടെ കോള്‍ ലിസ്റ്റില്‍ കാണാന്‍ കഴിയും.
Tech
പരിചയമില്ലാത്തവര്‍ വ്യക്തികളെ അനുവാദമില്ലാതെ വാട്സ്ആപ് ഗ്രൂപ്പുകളില്‍ ചേര്‍ക്കുന്നത് പലപ്പോഴും സുരക്ഷയ്ക്ക് ഭീഷണിയാണ്. ഡിജിറ്റല്‍ തട്ടിപ്പുകള്‍ക്ക് യാതൊരു കുറവുമില്ലാത്ത ഇക്കാലത്ത് ഇത്തരം അപരിചിത ഗ്രൂപ്പുകളില്‍ അംഗമായാല്‍ ഒരു പക്ഷേ വലിയ വിലതന്നെ നല്‍കേണ്ടി വന്നേക്കാം.
ഇത്തരം നീക്കം തടയാനുള്ള പുതിയ സുരക്ഷാ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് വാട്സ്ആപ്. ഉപഭോക്താക്കള്‍ പരിചിതമല്ലാത്തതുമായ ഗ്രൂപ്പുകളില്‍ അംഗമാകുന്നത് തടയുന്നതിനായുള്ള പുതിയ "സേഫ്റ്റി ഓവര്‍വ്യൂ' ഫീച്ചറാണ് വാട്സ്ആപ് അവതരിപ്പിച്ചത്.
കോണ്ടാക്ട് ലിസ്റ്റില്‍ ഇല്ലാത്ത ഒരാള്‍ ഉപഭോക്താവിനെ ഒരു ഗ്രൂപ്പില്‍ ചേര്‍ക്കുന്ന സമയത്താണ് സേഫ്റ്റി ഓവര്‍ വ്യൂ സ്ക്രീനില്‍ പ്രത്യക്ഷപ്പെടുക. കോണ്ടാക്ട് ലിസ്റ്റിലില്ലാത്ത ഒരാള്‍ നിങ്ങളെ ഗ്രൂപ്പില്‍ ചേര്‍ത്താല്‍ പുതിയ ഫീച്ചര്‍ ആ ഗ്രൂപ്പിനെ കുറിച്ചുള്ള പ്രധാന വിവരങ്ങളെല്ലാം നിങ്ങളെ കാണിക്കും.
ആരാണ് ഗ്രൂപ്പ് ക്രിയേറ്റ് ചെയ്തത്, ഗ്രൂപ്പില്‍ എത്രപേര്‍ അംഗങ്ങളാണ് തുടങ്ങിയ വിവരങ്ങളും പൊതുവായ സുരക്ഷാ ടിപ്പുകളും കാണാം. അത് വായിച്ചതിന് ശേഷം ഗ്രൂപ്പില്‍ തുടരുകയോ പുറത്തുപോവുകയോ ചെയ്യാം. അതുവരെ ഗ്രൂപ്പിലെ നോട്ടിഫിക്കേഷനുകളൊന്നും കാണില്ല.
ഇന്ത്യയില്‍ ഈ ആഴ്ച പുതിയ ഫീച്ചര്‍ എത്തും. ഗ്രൂപ്പ് ഇന്‍വിറ്റേഷനുകള്‍ കൂടുതല്‍ സുതാര്യമാക്കാനാണ് ഈ ഫീച്ചറിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.
Tech
ഉപയോക്താക്കളുടെ സ്വകാര്യത ഉറപ്പാക്കാന്‍ പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്സ്ആപ്പ്. "അഡ്വാന്‍സ്ഡ് ചാറ്റ് പ്രൈവസി' എന്ന് പേര് നല്‍കിയിരിക്കുന്ന ഈ ഫീച്ചര്‍ വാട്സ്ആപ്പില്‍ വരുന്ന മീഡിയ ഫയലുകള്‍ സ്വീകര്‍ത്താവിന്റെ ഫോണില്‍ സേവ് ആകുന്നത് തടയും.
വാട്സ്ആപ്പിന്റെ ഫീച്ചര്‍ ട്രാക്കിംഗ് വെബ്സൈറ്റായ വാബീറ്റാ ഇന്‍ഫോയുടെ റിപ്പോര്‍ട്ട് പ്രകാരം അടുത്ത അപ്ഡേറ്റുകളിലൊന്നില്‍ ഈ ഫീച്ചര്‍ ലഭ്യമാകും. ഇതുവരെ വാട്സ്ആപ്പ് അയച്ച ഫയലുകള്‍ സ്വീകര്‍ത്താവിന്റെ ഡിവൈസില്‍ ഓട്ടോമാറ്റിക്കായി സേവ് ചെയ്യപ്പെട്ടിരുന്നു.
എന്നാല്‍ ഈ അപ്ഡേറ്റിന് ശേഷം, ഓട്ടോ-സേവ് ഓപ്ഷന് ഓണാക്കണോ ഓഫാക്കണോ എന്ന് അയയ്ക്കുന്ന ഉപയോക്താവിന് സ്വയം തീരുമാനിക്കാന്‍ കഴിയും. ഒപ്പം മുഴുവന്‍ ചാറ്റും എക്സ്പോര്‍ട്ട് ചെയ്യുന്നതും ഫോര്‍വേഡ് ചെയ്യുന്നതും തടയും.
ഉപയോക്താക്കള്‍ ഈ സ്വകാര്യതാ ഫീച്ചര്‍ ഓണാക്കിയാല്‍ അവരെ "അഡ്വാന്‍സ്ഡ് ചാറ്റ് പ്രൈവസി'യുടെ ഭാഗമായി കണക്കാക്കും. ഇതിനുശേഷം അവര്‍ക്ക് ആ ചാറ്റില്‍ മെറ്റാ എഐ ഉപയോഗിക്കാന്‍ കഴിയില്ല.
താമസിയാതെ ഈ ഫീച്ചര്‍ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
Business
ന്യൂഡൽഹി: വായിക്കാത്ത സന്ദേശങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോകുന്നില്ലെന്ന് ഉറപ്പാക്കാൻ ദശലക്ഷക്കണക്കിന് ഉപയോക്താക്കളെ ലക്ഷ്യമിട്ട് വാട്സ്ആപ് ഒരു പ്രത്യേക എഐ ഫീച്ചർ അവതരിപ്പിച്ചു. ശ്രദ്ധയിൽപ്പെടാത്ത, വായിക്കാത്ത സന്ദേശങ്ങൾ ഉപയോക്താക്കളുടെ ശ്രദ്ധയിൽപ്പെടുത്തുന്നതാണ് ഫീച്ചർ. ശ്രദ്ധയിൽപ്പെടാത്ത ഇത്തരം സന്ദേശങ്ങൾ ഏതൊക്കെയെന്ന് ചൂണ്ടിക്കാണിക്കുന്നതാണ് ഫീച്ചർ.
എഐ സമ്മറൈസ് എന്നാണ് ഈ ഫീച്ചറിന്റെ പേര്. ഉഎയോക്താക്കൾ വായിക്കാത്തതോ ഓപ്പണ്‍ ചെയ്യാത്തതോ ആയ സന്ദേശങ്ങളുടെ സംക്ഷിപ്ത രൂപത്തിലാകും എഐ സാങ്കേതികവിദ്യ ഉപയോക്താക്കളിലെത്തിക്കുക. മെറ്റയുടെ ഒരു ബ്ലോഗ് പോസ്റ്റനുസരിച്ച്, പ്രൈവറ്റ് പ്രോസസിംഗ് എന്ന ഒരു നൂതന സാങ്കേതികവിദ്യയിലുടെയാണ് ഈ ഫീച്ചർ ലഭ്യമാകുക.
ഗ്രൂപ്പ് സന്ദേശങ്ങളിലും വ്യക്തിഗത സന്ദേശങ്ങളിലും ഈ എഐ സവിശേഷത പ്രവർത്തിക്കുമെന്ന് വാട്സ്ആപ്പിന്റെ ബ്ലോഗ് സ്ഥിരീകരിക്കുന്നു. വായിക്കാത്ത എല്ലാ സന്ദേശങ്ങളും സംഗ്രഹിച്ച്, നിർണായക വിവരങ്ങൾ നഷ്ടപ്പെടാതെ ഉപയോക്താവിനു കൈമാറും. ഉപയോക്താക്കളുടെ സന്ദേശങ്ങളുടെ സ്വകാര്യത എഐ ഉറപ്പാക്കുമെന്നും, സംഗ്രഹ കാഴ്ച ഓരോ ഉപയോക്താവിനും മാത്രമേ ദൃശ്യമാകൂ എന്നും മെറ്റാ ഉൗന്നിപ്പറഞ്ഞു.
ഉപയോക്താക്കൾ ആദ്യം വായിക്കേണ്ട ആവശ്യമില്ലാതെ തന്നെ ഈ സന്ദേശങ്ങൾക്ക് മറുപടികൾ നിർദ്ദേശിക്കുന്നതിനാണ് എഐ രൂപകൽപ്പന ചെയ്തിരിക്കുന്നത്. നിലവിൽ, അമേരിക്കയിലെ ഉപയോക്താക്കൾക്കായി ഈ സവിശേഷത പുറത്തിറക്കിയിരിക്കുന്നത്. കൂടാതെ ഇംഗ്ലീഷ് ഭാഷയെ മാത്രമേ പിന്തുണയ്ക്കുന്നുള്ളൂ.
Tech
ജനപ്രിയ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ് യുപിഐ ലൈറ്റ് ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങുന്നു. ഇത് ഉപയോക്താക്കള്‍ക്ക് വേഗത്തിലും എളുപ്പത്തിലും പേയ്മെന്റുകള്‍ നടത്താനുള്ള ഓപ്ഷന് നല്‍കും.
നിലവില്‍ ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം തുടങ്ങിയ പേയ്മെന്റ് ആപ്പുകളില്‍ ഈ ഫീച്ചര്‍ ഉണ്ട്. വാട്സ്ആപിന്റെ ബീറ്റ പതിപ്പില്‍ മാത്രമേ ഈ ഫീച്ചര്‍ ലഭ്യമാകൂ എന്നതിനാല്‍, എല്ലാ ഉപയോക്താക്കള്‍ക്കും ഇത് എപ്പോള്‍ ലഭ്യമാകുമെന്ന് വ്യക്തമല്ല.
ഇന്ത്യയില്‍ വ്യാപകമായി ഉപയോഗിക്കുന്ന യുപിഐ അഥവാ യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് സിസ്റ്റത്തിന്റെ ഒരു വിപുലീകരണമാണ് യുപിഐ ലൈറ്റ്. യുപിഐ ലൈറ്റ് ഉപയോക്താക്കളെ ഒരു വാലറ്റിലേക്ക് ചെറിയ തുക ലോഡ് ചെയ്യാന്‍ അനുവദിക്കുന്നു.
പിന് നല്‍കാതെ തന്നെ വേഗത്തിലുള്ളതും കുറഞ്ഞ തുകയ്ക്കുള്ളതുമായ ഇടപാടുകള്‍ക്കായി ഈ വാലറ്റ് പിന്നീട് ഉപയോഗിക്കാന്‍ സാധിക്കും. ചെറിയ പേയ്മെന്റുകള്‍ വേഗത്തിലും കാര്യക്ഷമമായും നടത്തുക എന്നതാണ് യുപിഐ ലൈറ്റിന് പിന്നിലെ ലക്ഷ്യം.
ഇതിലൂടെ ബാങ്ക് സെര്‍വര്‍ ഡൗണ്‍ ആകുകയോ മറ്റോ ചെയ്താലും പേയ്മെന്റിനു തടസമുണ്ടാകില്ല. മാത്രമല്ല ചെറിയ ഇടപാടുകള്‍ ബാങ്ക് സേറ്റ്മെന്റില് പ്രതിഫലിക്കുകയുമില്ല.
യുപിഐ ലൈറ്റിന് പുറമേ, വാട്സ്ആപ്പ് അതിന്റെ പ്ലാറ്റ്ഫോമില്‍ ബില്‍ പേയ്മെന്റ് ഓപ്ഷനുകള്‍ അവതരിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇത് ആപ്പിനുള്ളില്‍ തന്നെ യൂട്ടിലിറ്റി ബില്ലുകള്‍ അടയ്ക്കുന്നതും മൊബൈല്‍ പ്ലാനുകള്‍ റീചാര്‍ജ് ചെയ്യുന്നതും മറ്റും സാധ്യമാക്കും. ഇതിലൂടെ ഇലക്ട്രിസിറ്റി ബില്ലുകള്‍ അടക്കമുള്ളവ അടയ്ക്കാന്‍ കഴിയും.
Tech
സ്വകാര്യ ചാറ്റുകളില്‍ ഇവന്റുകള്‍ ഷെഡ്യൂള്‍ ചെയ്യാൻ അവസരം ഒരുക്കി വാട്സ്ആപ്പ്. മുമ്പ് ഗ്രൂപ്പ് ചാറ്റുകളില്‍ മാത്രമേ ഈ ഫീച്ചര്‍ ലഭ്യമായിരുന്നുള്ളൂ.
ഇത് ഉപയോക്താക്കളെ ഇവന്റുകള്‍ തയാറാക്കാനും അവ ഓര്‍മപ്പെടുത്താനും ആപ്പിനുള്ളില്‍ നേരിട്ട് അപ്പോയിന്റ്മെന്റുകള്‍ ഏകോപിപ്പിക്കാനും അനുവദിക്കുന്നു.
ഇവന്റുകള്‍ ആസൂത്രണം ചെയ്യുമ്പോള്‍ ഓഡിയോ, വീഡിയോ കോളുകളിലേക്ക് ലൊക്കേഷനുകളോ ലിങ്കുകളോ ചേര്‍ക്കാന്‍ ഉപയോക്താക്കളെ അനുവദിക്കും.
ഐഒഎസിനുള്ള വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ ബീറ്റ പതിപ്പില്‍(25.2.10.73) ഈ പുത്തന്‍ ഫീച്ചര്‍ പ്രവര്‍ത്തനക്ഷമമാക്കിയിട്ടുണ്ട്.
ആപ്പിളിന്റെ കലണ്ടര്‍ ആപ്പ് ഇവന്റ് ഫീച്ചറിനെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും പുതിയ ആപ്പ് കൂടുതല്‍ ഇന്ററാക്ടീവ് ഇന്റര്‍ഫേസ് വാഗ്ദാനം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.
Tech
വീഡിയോ കോള്‍ മുതല്‍ ഫയലുകള്‍ ഷെയര്‍ ചെയ്യാനും അടക്കം യുപിഐ പേയ്മെന്റുകള്‍ വരെ ഇപ്പോള്‍ വാട്സ്ആപ് ഉപയോഗിച്ച് ചെയ്യാവുന്നതാണ്. സമീപകാലത്ത് ഏറെ അപ്ഡേറ്റുകള് കൊണ്ടുവന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്.
ഇപ്പോള്‍ ചാറ്റ് തീമുകളും പശ്ചാത്തലവും മാറ്റാന്‍ കഴിയുന്ന ഫീച്ചറും വാട്സ്ആപിലേക്ക് വന്നിരിക്കുകയാണ്. നേരത്തെ ഡാര്‍ക്ക് ലൈറ്റ് എന്നീ രണ്ട് തീമുകള്‍ മാത്രമേ സെറ്റ് ചെയ്യാന്‍ സാധിക്കുമായിരുന്നൊള്ളൂ.
പ്രീ-സെറ്റ് തീമുകള്‍ക്കും പശ്ചാത്തലങ്ങള്‍ക്കും പുറമെ കാമറ റോളില്‍നിന്ന് ഒരു ബാക്ക്ഗ്രൗണ്ട് തെരഞ്ഞെടുത്ത് ചേര്‍ക്കുകയുമാകാം. വ്യത്യസ്ത ചാറ്റുകള്‍ക്ക് വ്യത്യസ്ത വാള്‍പേപ്പറും വേണമെങ്കില്‍ സെറ്റ് ചെയ്യാന്‍ കഴിയും.
30 വാള്‍പേപ്പറുകളും വാട്സ്ആപ് തന്നെ സെറ്റ് ചെയ്തിട്ടുണ്ട്. പോരാത്തതിന് ഗാലറിയില്‍ നിന്ന് സ്വന്തം ഇഷ്ടപ്രകാരമുള്ള ചിത്രങ്ങളും വാള്‍പേപ്പര്‍ ആക്കാന്‍ കഴിയും. വാട്സ്ആപ് നല്കുന്ന പ്രീ-സെറ്റ് കളര്‍ തീമുകള്‍ക്ക് പുറമെ ഉപയോക്താക്കളുടെ ആവശ്യമനുസരിച്ച് കസ്റ്റമൈസ്ഡ് കളര്‍തീമുകള്‍ നല്‍കാനും സാധിക്കും.
വാട്സ്ആപ് ചാറ്റ് തീം മാറ്റാനായി വാട്സ്ആപ് തുറന്നതിന് ശേഷം സെറ്റിംഗില്‍ പ്രവേശിച്ച് ചാറ്റ്സ് എന്ന ഓപ്ഷന് തെരഞ്ഞെടുക്കുക. ഇതിന് ശേഷം ഡിഫോള്‍ട്ട് ചാറ്റ് തീമില്‍ പ്രവേശിക്കുക. ഇനി നിങ്ങളുടെ ആവശ്യമനുസരിച്ച് ചാറ്റ് തീം കസ്റ്റമൈസ് ചെയ്യാവുന്നതാണ്.
ബില്ലുകള്‍ നേരിട്ട് അടയ്ക്കുന്നതിനുള്ള സൗകര്യം കൂടി വാട്സ്ആപില് ഉള്‍പ്പെടുത്തുമെന്നും നേരത്തെ റിപ്പോര്ട്ടുകളുണ്ടിരുന്നു. ഈ ഫീച്ചര്‍ യാഥാര്‍ഥ്യമായാല്‍ ഇലക്ട്രിസിറ്റി ബില്ല്, വാട്ടര്‍ ബില്ല്, മൊബൈല്‍ പ്രീപെയ്ഡ് റീചാര്‍ജ്, എല്‍പിജി ഗ്യാസ് ബില്ല്, ലാന്‍ഡ് ലൈന്‍-പോസ്റ്റ് പെയ്ഡ് ബില്ല്, റെന്റ് പേയ്മെന്റ് എന്നിവയെല്ലാം വാട്സ്ആപ് വഴി അടയ്ക്കാന്‍ സാധിക്കും.
വീഡിയോ കോള്‍ മുതല്‍ ഫയലുകള്‍ ഷെയര്‍ ചെയ്യാനും അടക്കം യുപിഐ പേയ്മെന്റുകള്‍ വരെ ഇപ്പോള്‍ വാട്സ്ആപ് ഉപയോഗിച്ച് ചെയ്യാവുന്നതാണ്. സമീപകാലത്ത് ഏറെ അപ്ഡേറ്റുകള് കൊണ്ടുവന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്.
ഇപ്പോള്‍ ചാറ്റ് തീമുകളും പശ്ചാത്തലവും മാറ്റാന്‍ കഴിയുന്ന ഫീച്ചറും വാട്സ്ആപിലേക്ക് വന്നിരിക്കുകയാണ്. നേരത്തെ ഡാര്‍ക്ക് ലൈറ്റ് എന്നീ രണ്ട് തീമുകള്‍ മാത്രമേ സെറ്റ് ചെയ്യാന്‍ സാധിക്കുമായിരുന്നൊള്ളൂ.
പ്രീ-സെറ്റ് തീമുകള്‍ക്കും പശ്ചാത്തലങ്ങള്‍ക്കും പുറമെ കാമറ റോളില്‍നിന്ന് ഒരു ബാക്ക്ഗ്രൗണ്ട് തെരഞ്ഞെടുത്ത് ചേര്‍ക്കുകയുമാകാം. വ്യത്യസ്ത ചാറ്റുകള്‍ക്ക് വ്യത്യസ്ത വാള്‍പേപ്പറും വേണമെങ്കില്‍ സെറ്റ് ചെയ്യാന്‍ കഴിയും.
30 വാള്‍പേപ്പറുകളും വാട്സ്ആപ് തന്നെ സെറ്റ് ചെയ്തിട്ടുണ്ട്. പോരാത്തതിന് ഗാലറിയില്‍ നിന്ന് സ്വന്തം ഇഷ്ടപ്രകാരമുള്ള ചിത്രങ്ങളും വാള്‍പേപ്പര്‍ ആക്കാന്‍ കഴിയും. വാട്സ്ആപ് നല്കുന്ന പ്രീ-സെറ്റ് കളര്‍ തീമുകള്‍ക്ക് പുറമെ ഉപയോക്താക്കളുടെ ആവശ്യമനുസരിച്ച് കസ്റ്റമൈസ്ഡ് കളര്‍തീമുകള്‍ നല്‍കാനും സാധിക്കും.
വാട്സ്ആപ് ചാറ്റ് തീം മാറ്റാനായി വാട്സ്ആപ് തുറന്നതിന് ശേഷം സെറ്റിംഗില്‍ പ്രവേശിച്ച് ചാറ്റ്സ് എന്ന ഓപ്ഷന് തെരഞ്ഞെടുക്കുക. ഇതിന് ശേഷം ഡിഫോള്‍ട്ട് ചാറ്റ് തീമില്‍ പ്രവേശിക്കുക. ഇനി നിങ്ങളുടെ ആവശ്യമനുസരിച്ച് ചാറ്റ് തീം കസ്റ്റമൈസ് ചെയ്യാവുന്നതാണ്.
ബില്ലുകള്‍ നേരിട്ട് അടയ്ക്കുന്നതിനുള്ള സൗകര്യം കൂടി വാട്സ്ആപില് ഉള്‍പ്പെടുത്തുമെന്നും നേരത്തെ റിപ്പോര്ട്ടുകളുണ്ടിരുന്നു. ഈ ഫീച്ചര്‍ യാഥാര്‍ഥ്യമായാല്‍ ഇലക്ട്രിസിറ്റി ബില്ല്, വാട്ടര്‍ ബില്ല്, മൊബൈല്‍ പ്രീപെയ്ഡ് റീചാര്‍ജ്, എല്‍പിജി ഗ്യാസ് ബില്ല്, ലാന്‍ഡ് ലൈന്‍-പോസ്റ്റ് പെയ്ഡ് ബില്ല്, റെന്റ് പേയ്മെന്റ് എന്നിവയെല്ലാം വാട്സ്ആപ് വഴി അടയ്ക്കാന്‍ സാധിക്കും.
Kerala
കാസര്‍ഗോഡ്: വാട്സ്ആപ്പിലൂടെ മുത്തലാഖ് ചൊല്ലിയതായി പരാതി. ദേലംപാടി സ്വദേശിനിയായ ഇരുപത്തെട്ടുകാരിയുടെ പരാതിയില്‍ ഭര്‍ത്താവ് കുംബഡാജെ ബെളിഞ്ചയിലെ ലത്തീഫിനെതിരേ (31) ആദൂര്‍ പോലീസ് കേസെടുത്തു.
2018 മാര്‍ച്ച് 18നാണ് ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹസമയത്ത് 25 പവന് സ്വര്‍ണം നല്‍കിയിരുന്നു. പിന്നീട് കൂടുതല്‍ സ്വര്ണമാവശ്യപ്പെട്ട് മാനസികമായി പീഡിപ്പിച്ചുവെന്ന് കേസില്‍ പറയുന്നു.
ജൂണ്‍ 13നു രാത്രി 11.30നു ഭര്‍ത്താവ് അബുദാബിയില്‍നിന്നു വാട്സ്ആപ്പിലൂടെ ശബ്ദസന്ദേശം വഴി മൂന്നു തവണ തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തിയതായി അറിയിക്കുകയായിരുന്നു.