x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ട്‌​സ്ആ​പ്പ് വെ​ബി​ലും ഇ​നി വോ​യ്‌​സ്, വീ​ഡി​യോ കോ​ളു​ക​ൾ ചെ​യ്യാം; കോ​ൾ ട്രാ​ൻ​സ്ഫ​ർ ഫീ​ച്ച​റും അ​വ​ത​രി​പ്പി​ച്ചു!

ടെക് ഡെസ്ക്
Published: July 29, 2026 04:03 PM IST | Updated: July 29, 2026 04:03 PM IST

വാ​ട്‌​സ്ആ​പ്പ് വെ​ബ് ​വോ​യ്‌​സ് കോൾ

ഇ​നി ക​മ്പ്യൂ​ട്ട​റു​ക​ളി​ൽ വാ​ട്‌​സ്ആ​പ്പ് കോ​ൾ ചെ​യ്യാ​ൻ ഡെ​സ്‌​ക്‌​ടോ​പ്പ് ആ​പ്പ് ഡൗ​ൺ​ലോ​ഡ് ചെ​യ്യ​ണ​മെ​ന്നി​ല്ല. വാ​ട്‌​സ്ആ​പ്പ് വെ​ബി​ൽ നേ​രി​ട്ട് സൗ​ജ​ന്യ​മാ​യി വോ​യ്‌​സ്, വീ​ഡി​യോ കോ​ളു​ക​ൾ ചെ​യ്യാ​നു​ള്ള സൗ​ക​ര്യം വാ​ട്‌​സ്ആ​പ്പ് അ​വ​ത​രി​പ്പി​ച്ചു. ആ​പ്പ് ഇ​ൻ​സ്റ്റാ​ൾ ചെ​യ്യാ​ൻ അ​നു​വാ​ദ​മി​ല്ലാ​ത്ത ഓ​ഫീ​സ് ലാ​പ്ടോ​പ്പു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്കും സ്റ്റു​ഡ​ന്‍റ​സി​നും പു​തി​യ ഫീ​ച്ച​ർ ഏ​റെ ഉ​പ​കാ​ര​പ്പെ​ടും.

വാ​ട്‌​സ്ആ​പ്പ് ഗ്ലോ​ബ​ൽ മേ​ധാ​വി കു​നാ​ൽ ഷാ​യാ​ണ് ഈ ​വി​വ​രം സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മാ​യ എ​ക്‌​സി​ലൂ​ടെ പ​ങ്കു​വെ​ച്ച​ത്. മെ​റ്റാ സി​ഇ​ഓ മാ​ർ​ക്ക് സ​ക്ക​ർ​ബ​ർ​ഗു​മാ​യി വാ​ട്‌​സ്ആ​പ്പ് വെ​ബ് വ​ഴി ന​ട​ത്തി​യ വീ​ഡി​യോ കോ​ളി​ന്‍റെ സ്ക്രീ​ൻ​ഷോ​ട്ട് പ​ങ്കു​വെ​ച്ചു​കൊ​ണ്ട് ത​മാ​ശ രൂ​പേ​ണ​യാ​ണ് അ​ദ്ദേ​ഹം ഈ ​പു​തി​യ അ​പ്‌​ഡേ​റ്റ് അ​റി​യി​ച്ച​ത്.

വാ​ട്‌​സ്ആ​പ്പ് കോ​ളു​ക​ൾ ഇ​നി നി​ങ്ങ​ളു​ടെ ബ്രൗ​സ​റി​ൽ ല​ഭ്യ​മാ​ണ്. നി​ങ്ങ​ളു​ടെ ബ്രൗ​സ​റി​ൽ തു​റ​ന്നു​വെ​ച്ചി​രി​ക്കു​ന്ന 47 ക്രോം ​ടാ​ബു​ക​ൾ​ക്ക് ഒ​ടു​വി​ൽ ശ​രി​ക്കും ഉ​പ​കാ​ര​പ്ര​ദ​മാ​യ ഒ​രു കൂ​ട്ടാ​ളി​യെ ല​ഭി​ച്ചി​രി​ക്കു​ന്നു- കു​നാ​ൽ ഷാ

​ഗൂ​ഗി​ൾ ക്രോം ​ഉ​ൾ​പ്പെ​ടെ​യു​ള്ള വെ​ബ് ബ്രൗ​സ​റു​ക​ളി​ൽ നേ​രി​ട്ട് ലോ​ഗി​ൻ ചെ​യ്ത് കോ​ൾ ചെ​യ്യാം. മൊ​ബൈ​ൽ ആ​പ്പു​ക​ളി​ലേ​ത് പോ​ലെ ത​ന്നെ വെ​ബ്ബ് വ​ഴി​യു​ള്ള കോ​ളു​ക​ൾ​ക്കും പൂ​ർ​ണ സു​ര​ക്ഷ ല​ഭ്യ​മാ​ണ്. കോ​ളു​ക​ളി​ലി​രി​ക്കെ സ്ക്രീ​ൻ ഷെ​യ​ർ ചെ​യ്യാ​നും ഇ​മോ​ജി റി​യാ​ക്ഷ​നു​ക​ൾ അ​യ​ക്കാ​നും സാ​ധി​ക്കും. മു​ൻ​പ് വി​ളി​ച്ച വി​വ​ര​ങ്ങ​ൾ അ​റി​യാ​നും ഫേ​വ​റി​റ്റ് കോ​ൺ​ടാ​ക്റ്റു​ക​ൾ ക്ര​മീ​ക​രി​ക്കാ​നും പ്ര​ത്യേ​ക കോ​ൾ​സ് ടാ​ബ് ബ്രൗ​സ​റി​ൽ കാ​ണാം.

വെ​ബ് കോ​ളിം​ഗി​നൊ​പ്പം 'കോ​ൾ ട്രാ​ൻ​സ്ഫ​ർ' എ​ന്ന പു​ത്ത​ൻ സൗ​ക​ര്യ​വും വാ​ട്‌​സ്ആ​പ്പ് പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. ഫോ​ണി​ൽ സം​സാ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ഒ​രു ഗ്രൂ​പ്പ് കോ​ൾ വെ​യ്റ്റിം​ഗ് ഇ​ല്ലാ​തെ ത​ന്നെ ലാ​പ്ടോ​പ്പി​ലേ​ക്കോ ബ്രൗ​സ​റി​ലേ​ക്കോ മാ​റ്റാ​ൻ ഇ​തി​ലൂ​ടെ സാ​ധി​ക്കും.

യാ​ത്ര​യി​ലാ​യി​രി​ക്കു​മ്പോ​ൾ ഫോ​ണി​ൽ ആ​രം​ഭി​ക്കു​ന്ന കോ​ളു​ക​ൾ വീ​ട്ടി​ലോ ഓ​ഫീ​സി​ലോ എ​ത്തി​യ ശേ​ഷം ബ്രൗ​സ​റി​ലെ വ​ലി​യ സ്ക്രീ​നി​ലേ​ക്ക് മാ​റ്റി സം​സാ​രി​ക്കു​ന്ന​ത് തു​ട​രാം.​വ​രും ദി​വ​സ​ങ്ങ​ളി​ൽ ഘ​ട്ടം​ഘ​ട്ട​മാ​യി ലോ​ക​മെ​മ്പാ​ടു​മു​ള്ള എ​ല്ലാ വാ​ട്‌​സ്ആ​പ്പ് ഉ​പ​യോ​ക്താ​ക്ക​ളി​ലേ​ക്കും ഈ ​പു​തി​യ ഫീ​ച്ച​റു​ക​ൾ എ​ത്തി​ച്ചേ​രും.

Tags : technology whatsapp kunalshah whatsappweb voicecall

Recent News

Corehub Up