ക്ലൗഡ് ഹൈകു 5.5
ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് പുതിയ മാറ്റങ്ങളുമായി ആന്ത്രോപിക്. വളരെ വേഗതയേറിയതും മുൻ പതിപ്പുകളേക്കാൾ 75 ശതമാനം വിലക്കുറവുള്ളതുമായ പുതിയ എഐ മോഡൽ ക്ലൗഡ് ഹൈകു 5.5 പുറത്തിറക്കി.
വലിയ എഐ മോഡലുകൾക്ക് പകരമായി, ആവർത്തിച്ചുള്ള ജോലികൾ വേഗത്തിൽ ചെയ്തുതീർക്കാനാണ് ഹൈകു 5.5 രൂപകൽപ്പന ചെയ്തിരിക്കുന്നത്. രേഖകൾ ചുരുക്കൽ, വിവരങ്ങൾ തരംതിരിക്കൽ, ഡാറ്റാബേസ് ക്വറികൾ, കസ്റ്റമർ സപ്പോർട്ട് തുടങ്ങിയ കാര്യങ്ങൾക്ക് ഇത് ഏറെ ഉപകാരപ്പെടും.
ആന്ത്രോപിക്കിന്റെ ഏറ്റവും വേഗതയേറിയ മോഡലാണിത്. തത്സമയ ഉപഭോക്തൃ സേവനം , ബ്രൗസർ അധിഷ്ഠിത എഐ ടൂളുകൾ എന്നിവയ്ക്ക് ഇത് മികച്ച അനുഭവം നൽകും.
പഴയ ഹൈകു 4.5 മോഡലുമായി താരതമ്യം ചെയ്യുമ്പോൾ ഇതിന്റെ പ്രവർത്തനച്ചെലവ് ഏകദേശം 75 ശതമാനം കുറവാണ്. വലിയ തോതിൽ എഐ ഉപയോഗിക്കുന്ന കമ്പനികൾക്ക് ഇത് സാമ്പത്തികമായി ഏറെ ലാഭകരമാകും.
ഹൈകു മോഡലുകളിൽ ആദ്യമായി അഡ്ജസ്റ്റബിൾ എഫർട്ട് ഫീച്ചർ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജോലിയുടെ സ്വഭാവമനുസരിച്ച് വേഗതയോ സ്മാർട്ട്നെസ്സോ ഡെവലപ്പർമാർക്ക് തെരഞ്ഞെടുക്കാം.
അമസോൺ വെബ് സർവീസസ്, ഗൂഗിൾ ക്ലൗഡ്, മൈക്രോസോഫ്റ്റ് അഷൂർ എന്നിവയിലൂടെയും ആന്ത്രോപിക്കിന്റെ പ്ലാറ്റ്ഫോമുകളിലും പുതിയ ക്ലൗഡ് ഹൈകു 5.5 ലഭ്യമാണ്. കൂടാതെ ക്ലൗഡ് സോനെറ്റ് 5.5 മോഡലിന്റെ കാഷെ റീഡ് വില പകുതിയായി കുറച്ചതായും കമ്പനി അറിയിച്ചിട്ടുണ്ട്.
Tags : technology claude anthropic claudehaiku5.5 cheapermodel