x
ad
Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ൻ​സ്റ്റാ​ഗ്രാം പെ​ൺ​കു​ട്ടി​ക​ൾ​ക്കു​ള്ള ആ​പ്പ്: വീ​ണ്ടും വി​വാ​ദ പ​രാ​മ​ർ​ശ​വു​മാ​യി ഇ​ലോ​ൺ മ​സ്‌​ക്

ടെക് ഡെസ്ക്
Published: October 2, 2026 11:43 AM IST | Updated: October 2, 2026 11:43 AM IST

ഇലോൺ മസ്ക്

ശ​ത​കോ​ടീ​ശ്വ​ര​നും എ​ക്സ് ഉ​ട​മ​യു​മാ​യ ഇ​ലോ​ൺ മ​സ്‌​ക് വീ​ണ്ടും ഓ​ൺ​ലൈ​ൻ ലോ​ക​ത്ത് വി​വാ​ദം സൃ​ഷ്ടി​ച്ചി​രി​ക്കു​ന്നു. സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മാ​യ ഇ​ൻ​സ്റ്റാ​ഗ്രാം "പെ​ൺ​കു​ട്ടി​ക​ൾ​ക്ക് മാ​ത്ര​മു​ള്ള​താ​ണ്" എ​ന്ന പ​രാ​മ​ർ​ശ​വു​മാ​യാ​ണ് മ​സ്‌​ക് ഇ​പ്പോ​ൾ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

ഇ​ൻ​സ്റ്റാ​ഗ്രാം ഒ​രു സ്ത്രീ​ക​ൾ​ക്ക് അ​നു​യോ​ജ്യ​മാ​യ ആ​പ്പാ​ണെ​ന്നും അ​വി​ടെ ഒ​രു പ്ര​യോ​ജ​ന​വു​മി​ല്ലെ​ന്നും ആ​രോ​പി​ച്ച് ഒ​രു ഉ​പ​യോ​ക്താ​വ് എ​ക്സി​ൽ പ​ങ്കു​വെ​ച്ച പോ​സ്റ്റി​ന് മ​റു​പ​ടി​യാ​യാ​ണ് മ​സ്‌​ക് "Instagram is for girls" എ​ന്ന് കു​റി​ച്ച​ത്.

ഇതിമു​ൻ​പും മ​സ്‌​ക് സ​മാ​ന​മാ​യ പ​രാ​മ​ർ​ശം ന​ട​ത്തി​യി​ട്ടു​ണ്ട്. മു​തി​ർ​ന്ന പു​രു​ഷ​ന്മാ​ർ ത​നി​ക്ക് ഇ​ൻ​സ്റ്റാ​ഗ്രാം പ്രൊ​ഫൈ​ലു​ക​ൾ അ​യ​ച്ചു​ത​രു​മ്പോ​ൾ അ​വ​ർ ജെ​ൻ​ഡ​ർ മാ​റ്റാ​ൻ ശ്ര​മി​ക്കു​ക​യാ​ണോ എ​ന്ന് തോ​ന്നാ​റു​ണ്ടെ​ന്ന് മ​സ്‌​ക് പ​രി​ഹ​സി​ച്ചി​രു​ന്നു.

മ​സ്‌​കി​ന്‍റെ അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ​ക്ക് വി​പ​രീ​ത​മാ​യി, സ്റ്റാ​റ്റി​സ്റ്റ​യു​ടെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം ആ​ഗോ​ള​ത​ല​ത്തി​ൽ ഇ​ൻ​സ്റ്റാ​ഗ്രാം ഉ​പ​യോ​ക്താ​ക്ക​ളി​ൽ 50.6% പു​രു​ഷ​ന്മാ​രും 49.4% സ്ത്രീ​ക​ളു​മാ​ണ്. (എ​ന്നാ​ൽ അ​മേ​രി​ക്ക​യി​ൽ 55.2% സ്ത്രീ​ക​ളും 44.8% പു​രു​ഷ​ന്മാ​രു​മാ​ണ്).

ഗു​രു​ത​ര​വും ഗൗ​ര​വ​മു​ള്ള​തു​മാ​യ ച​ർ​ച്ച​ക​ൾ​ക്ക് അ​നു​യോ​ജ്യ​മാ​യ ഏ​ക പ്ലാ​റ്റ്‌​ഫോം എക്സ് മാ​ത്ര​മാ​ണെ​ന്നും, മെ​റ്റ​യു​ടെ (Meta) ഇ​ൻ​സ്റ്റാ​ഗ്രാം പോ​ലു​ള്ള ആ​പ്പു​ക​ൾ ഉ​പ​യോ​ക്താ​ക്ക​ളെ തെ​റ്റി​ധരി​പ്പി​ക്കു​ക​യാ​ണെ​ന്നും മ​സ്‌​ക് വാ​ദി​ക്കു​ന്നു.

മ​സ്‌​കി​ന്‍റെ ഈ ​പ​രാ​മ​ർ​ശ​ങ്ങ​ൾ ലിം​ഗ​വി​വേ​ച​ന​പ​ര​വും സ്ത്രീ​വി​രു​ദ്ധ​വു​മാ​ണെ​ന്ന് ആ​രോ​പി​ച്ച് വ​ലി​യ രീ​തി​യി​ലു​ള്ള വി​മ​ർ​ശ​ന​ങ്ങ​ളാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഉ​യ​രു​ന്ന​ത്.

 

Elon Musk

Tags : technology elonmusk instagram app girls

Recent News

Corehub Up