Fri, 9 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Claudehaiku5.5

വേ​ഗ​ത​യേ​റി​യ​തും ചെ​ല​വ് കു​റ​ഞ്ഞ​തു​മാ​യ " ക്ലൗഡ് ഹൈകു 5.5' എ​ഐ മോ​ഡ​ൽ പു​റ​ത്തി​റ​ക്കി ആ​ന്ത്രോ​പി​ക്

ന്യൂ​ഡ​ൽ​ഹി: ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റലിജൻസ് രം​ഗ​ത്ത് പു​തി​യ മാ​റ്റ​ങ്ങ​ളു​മാ​യി ആ​ന്ത്രോ​പി​ക്. വ​ള​രെ വേ​ഗ​ത​യേ​റി​യ​തും മു​ൻ പ​തി​പ്പു​ക​ളേ​ക്കാ​ൾ 75 ശ​ത​മാ​നം വി​ല​ക്കു​റ​വു​ള്ള​തു​മാ​യ പു​തി​യ എ​ഐ മോ​ഡ​ൽ ‌ക്ലൗഡ് ഹൈകു 5.5 പു​റ​ത്തി​റ​ക്കി.

വ​ലി​യ എ​ഐ മോ​ഡ​ലു​ക​ൾ​ക്ക് പ​ക​ര​മാ​യി, ആ​വ​ർ​ത്തി​ച്ചു​ള്ള ജോ​ലി​ക​ൾ വേ​ഗ​ത്തി​ൽ ചെ​യ്തു​തീ​ർ​ക്കാ​നാ​ണ് ഹൈ​കു 5.5 രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. രേ​ഖ​ക​ൾ ചു​രു​ക്ക​ൽ, വി​വ​ര​ങ്ങ​ൾ ത​രം​തി​രി​ക്ക​ൽ, ഡാ​റ്റാ​ബേ​സ് ക്വ​റി​ക​ൾ, ക​സ്റ്റ​മ​ർ സ​പ്പോ​ർ​ട്ട് തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ​ക്ക് ഇ​ത് ഏ​റെ ഉ​പ​കാ​ര​പ്പെ​ടും.‌

ആ​ന്ത്രോ​പി​ക്കി​ന്‍റെ ഏ​റ്റ​വും വേ​ഗ​ത​യേ​റി​യ മോ​ഡ​ലാ​ണി​ത്. ത​ത്സ​മ​യ ഉ​പ​ഭോ​ക്തൃ സേ​വ​നം , ബ്രൗ​സ​ർ അ​ധി​ഷ്ഠി​ത എ​ഐ ടൂ​ളു​ക​ൾ എ​ന്നി​വ​യ്ക്ക് ഇ​ത് മി​ക​ച്ച അ​നു​ഭ​വം ന​ൽ​കും.
പ​ഴ​യ ഹൈ​കു 4.5 മോ​ഡ​ലു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ ഇ​തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ച്ചെ​ല​വ് ഏ​ക​ദേ​ശം 75 ശ​ത​മാ​നം കു​റ​വാ​ണ്. വ​ലി​യ തോ​തി​ൽ എ​ഐ ഉ​പ​യോ​ഗി​ക്കു​ന്ന ക​മ്പ​നി​ക​ൾ​ക്ക് ഇ​ത് സാ​മ്പ​ത്തി​ക​മാ​യി ഏ​റെ ലാ​ഭ​ക​ര​മാ​കും.

ഹൈ​കു മോ​ഡ​ലു​ക​ളി​ൽ ആ​ദ്യ​മാ​യി അ​ഡ്ജ​സ്റ്റ​ബി​ൾ എ​ഫ​ർ​ട്ട് ഫീ​ച്ച​ർ ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ജോ​ലി​യു​ടെ സ്വ​ഭാ​വ​മ​നു​സ​രി​ച്ച് വേ​ഗ​ത​യോ സ്മാ​ർ​ട്ട്‌​നെ​സ്സോ ഡെ​വ​ല​പ്പ​ർ​മാ​ർ​ക്ക് തെര​ഞ്ഞെ​ടു​ക്കാം.

അ​മ​സോ​ൺ വെ​ബ് സ​ർ​വീ​സ​സ്, ഗൂ​ഗി​ൾ ക്ലൗ​ഡ്, മൈ​ക്രോ​സോ​ഫ്റ്റ് അ​ഷൂ​ർ എ​ന്നി​വ​യി​ലൂ​ടെ​യും ആ​ന്ത്രോ​പി​ക്കി​ന്‍റെ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലും പു​തി​യ ക്ലൗഡ് ഹൈകു 5.5 ല​ഭ്യ​മാ​ണ്. കൂ​ടാ​തെ ‌ക്ലൗഡ് സോനെറ്റ് 5.5 മോഡലിന്‍റെ കാ​ഷെ റീ​ഡ് വി​ല പ​കു​തി​യാ​യി കു​റ​ച്ച​താ​യും ക​മ്പ​നി അ​റി​യി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up