പ്രതീകാത്മക ചിത്രം
ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി വാട്സ്ആപ്പിൽ പുതിയ ഫീച്ചറുകൾ വരുന്നു. ഏറെ നാളുകളായി ഉപയോക്താക്കൾ കാത്തിരുന്ന മെസേജ് ഷെഡ്യൂളിംഗ് ഫീച്ചറാണ് ഇപ്പോൾ ആൻഡ്രോയിഡ് ബീറ്റാ ടെസ്റ്റിംഗ് ഉപയോക്താക്കൾക്കായി മെറ്റ അവതരിപ്പിച്ചത്.
വാട്സ്ആപ്പിൽ എങ്ങനെ മെസേജുകൾ ഷെഡ്യൂൾ ചെയ്യാം?
പുതിയ ഫീച്ചർ ലഭ്യമായ ഉപയോക്താക്കൾക്ക് സാധാരണപോലെ മെസേജ് ടൈപ്പ് ചെയ്ത ശേഷം, 'സെൻഡ്' ബട്ടൺ സാധാരണ പോലെ അമർത്തുന്നതിന് പകരം അത് ലോങ് പ്രസ് ചെയ്യണം.
തുടർന്ന് വരുന്ന ഓപ്ഷനിൽ നിന്ന് മെസേജ് അയക്കേണ്ട തീയതിയും സമയവും തിരഞ്ഞെടുക്കാം. കുറഞ്ഞത് 10 മിനിറ്റ് മുതൽ പരമാവധി രണ്ട് ആഴ്ച വരെയുള്ള സമയത്തേക്ക് മെസേജുകൾ ഇങ്ങനെ ഷെഡ്യൂൾ ചെയ്യാം.
ഫോട്ടോകളും വീഡിയോകളും അയക്കാനും സമാനമായ രീതിയിൽ സെൻഡ് ബട്ടൺ ലോങ് പ്രസ്സ് ചെയ്താൽ മതിയാകും. എന്നാൽ ഒന്നിലധികം ഫോട്ടോകളോ വീഡിയോകളോ ഉണ്ടെങ്കിൽ ഓരോന്നായി വേണം ഷെഡ്യൂൾ ചെയ്യാൻ.
ഈ ഫീച്ചർ ഉടൻ തന്നെ എല്ലാ ഉപയോക്താക്കൾക്കുമായി ലഭ്യമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഉപയോക്താക്കളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി പ്രധാനപ്പെട്ട മൂന്ന് അപ്ഡേറ്റുകളും വാട്സ്ആപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.
പിൻ നമ്പറുകൾക്ക് പകരം ഫിംഗർപ്രിന്റ്, ഫേസ് ഐഡി അല്ലെങ്കിൽ സ്ക്രീൻ ലോക്ക് കോഡ് എന്നിവ ഉപയോഗിച്ച് അക്കൗണ്ട് ലോഗിൻ ചെയ്യാനുള്ള സംവിധാനം. ഇതിനായി Settings > Account > Passkeys വഴി പാസ്കികൾ സെറ്റ് ചെയ്യാം.
ടൂ-സ്റ്റെപ്പ് വെരിഫിക്കേഷനിലെ പുതിയ മെച്ചപ്പെടുത്തലുകൾ.
പുതിയ ഫോൺ സ്ക്രീനിംഗ് ഫീച്ചർ, എന്നിവയാണ് വാട്സ്ആപ്പ് പ്രഖ്യാപിച്ച മൂന്ന് പുതിയ അപ്ഡേറ്റുകൾ.
Tags : technology whatsapp newfeature android