ചിത്രം
ന്യൂഡൽഹി: ഇലോൺ മസ്കിന്റെ ടെസ്ല തങ്ങളുടെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പുതിയ റോഡ്സ്റ്ററിന്റെ രൂപം പുറത്തുവിട്ടു. എയ്റോസ്പേസ് സാങ്കേതികവിദ്യയുടെ സഹായത്തോടെ വായുവിൽ അദ്ഭുതകരമായ അഭ്യാസപ്രകടനങ്ങൾ നടത്താൻ കഴിയുന്ന ഒരു സ്പോർട്സ് കാറാണ് ടെസ്ല അവതരിപ്പിച്ചിരിക്കുന്നത്.
ഒക്ടോബർ 15ന് ടെക്സസിലെ മഗ്രോറിലുള്ള സ്പേസ് എക്സ് പരീക്ഷണ കേന്ദ്രത്തിലായിരുന്നു ഈ പ്രകാശനം. "ഭാവിയിൽ പറക്കും കാറുകൾ ഉണ്ടെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുന്നു," എന്നാണ് ഇതിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് ഇലോൺ മസ്ക് എക്സിൽ കുറിച്ചത്.
പൂജ്യത്തിൽ നിന്ന് മണിക്കൂറിൽ 60 മൈൽ വേഗത കൈവരിക്കാൻ വെറും 0.81 സെക്കൻഡ് മാത്രം മതിയെന്ന് ടെസ്ല അവകാശപ്പെടുന്നു. സ്പേസ് എക്സിന്റെ സാങ്കേതികവിദ്യ ഉപയോഗിച്ച് റാമ്പിൽ നിന്ന് വായുവിൽ ഉയർന്ന് മരണം ഞൊടിയിടയിൽ മറിഞ്ഞ് സുരക്ഷിതമായി ലാൻഡ് ചെയ്യുന്ന 'കിക്ക് ഫ്ലിപ്പ്' അഭ്യാസം വാഹനത്തിൽ പ്രദർശിപ്പിച്ചു.
സജീവമായ എയ്റോഡൈനാമിക്സ്, മൾട്ടി-മോഡ് സക്ഷൻ സിസ്റ്റം, കോൾഡ്-ഗ്യാസ് ത്രസ്റ്ററുകൾ എന്നിവ പറക്കലിനും നിയന്ത്രണത്തിനും സഹായിക്കുന്നു.
കാറിന്റെ മുൻഭാഗത്ത് ലൈറ്റുകൾ മറച്ചുവെച്ചിരിക്കുന്ന രൂപകൽപ്പനയും, സൂപ്പർ ലൈറ്റ് വീലുകളും ഇതിന്റെ പ്രത്യേകതയാണ്. സ്പേസ് സ്യൂട്ടുകളിലെ കവർ പോലെയുള്ള 'ഗോൾഡ് ഗ്ലേസ്ഡ്' ടിന്റ്റഡ് ഗ്ലാസുകളും ഇതിലുണ്ട്.
കാർബൺ ഫൈബർ, ടൈറ്റാനിയം, മഗ്നീഷ്യം തുടങ്ങിയ അതിഭാരം കുറഞ്ഞ വസ്തുക്കളാണ് ഇന്റീരിയറിൽ ഉപയോഗിച്ചിരിക്കുന്നത്. 2017ൽ പ്രഖ്യാപിച്ച ഈ അടുത്ത തലമുറ റോഡ്സ്റ്ററിന്റെ ഉത്പാദനം 2028ഓടെ ആരംഭിക്കാനാണ് ടെസ്ല ലക്ഷ്യമിടുന്നത്.
Tags : elonmusk spacex tesla roadster sportscar