Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tesla

വാ​​യു​​വി​​ൽ പ​​റ​​ന്നു​​യ​​ർ​​ന്ന് ടെ​​സ്​​ല​​യു​​ടെ പു​​തി​​യ റോ​​ഡ്സ്റ്റ​​ർ

ടെ​​ക്സ​​സ്:​​ സി​​നി​​മ​​ക​​ളി​​ൽ മാ​​ത്രം ക​​ണ്ടു​​പ​​രി​​ച​​യ​​മു​​ള്ള ഒ​​രു കാ​​ഴ്ച​​യാ​​യി​​രു​​ന്നു ഇ​​ന്ന​​ലെ അ​​മേ​​രി​​ക്ക​​യി​​ലെ ടെ​​ക്സ​​സി​​ലു​​ള്ള മ​​ക്ഗ്രെ​​ഗ​​റി​​ലെ സ്പേ​​സ്എ​​ക്സ് പ​​രീ​​ക്ഷ​​ണ​​കേ​​ന്ദ്ര​​ത്തി​​ൽ അ​​ര​​ങ്ങേ​​റി​​യ​​ത്.

വ​​ള​​ഞ്ഞ റാം​​പി​​ലൂ​​ടെ മു​​ക​​ളി​​ലേ​​ക്ക് കു​​തി​​ക്കു​​ക​​യും ത​​ല​​കീ​​ഴാ​​യി വാ​​യു​​വി​​ൽ സ​​ഞ്ച​​രി​​ച്ച് വീ​​ണ്ടും ച​​ക്ര​​ങ്ങ​​ളി​​ൽ സു​​ര​​ക്ഷി​​ത​​മാ​​യി നി​​ല​​ത്തി​​റ​​ങ്ങു​​ക​​യും ചെ​​യ്യു​​ന്ന കാ​​ർ! നി​​ര​​ത്തി​​യി​​ട്ടി​​രി​​ക്കു​​ന്ന വാ​​ഹ​​ന​​ങ്ങ​​ൾ​​ക്ക് മു​​ക​​ളി​​ലൂ​​ടെ പ​​റ​​ന്നു​​യ​​രു​​ക​​യും വായുവിൽ ത​​ല​​കീ​​ഴാ​​യി മറിഞ്ഞ ശേ​​ഷം സു​​ര​​ക്ഷി​​ത​​മാ​​യി നി​​ല​​ത്തി​​റ​​ങ്ങു​​ക​​യും ചെ​​യ്യു​​ന്ന മ​​റ്റൊ​​രു കാ​​ർ!

സ്പേ​​സ്എ​​ക്സി​​ന്‍റെ സാ​​ങ്കേ​​തി​​ക​​വി​​ദ്യ​​യി​​ൽ​​നി​​ന്ന് പ്ര​​ചോ​​ദ​​നം ഉ​​ൾ​​ക്കൊ​​ണ്ട ത്ര​​സ്റ്റ​​റു​​ക​​ൾ ഘ​​ടി​​പ്പി​​ച്ച ര​​ണ്ടാം ത​​ല​​മു​​റ ടെ​​സ‌്‌​​ല റോ​​ഡ്സ്റ്റ​​റി​​ന്‍റെ ഈ ​​പ്ര​​ക​​ട​​നം ഇ​​പ്പോ​​ൾ വാ​​ഹ​​ന​​ലോ​​ക​​ത്തി​​ന്‍റെ ശ്ര​​ദ്ധ​​യാ​​ക​​ർ​​ഷി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്. ടെ​​സ‌്‌​​ല​​യും സ്പേ​​സ്എ​​ക്സും ത​​മ്മി​​ലു​​ള്ള സാ​​ങ്കേ​​തി​​ക സ​​ഹ​​ക​​ര​​ണ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യാ​​ണ് പു​​തി​​യ റോ​​ഡ്സ്റ്റ​​റി​​ന്‍റെ പ്ര​​ത്യേ​​ക പ​​തി​​പ്പ് അ​​വ​​ത​​രി​​പ്പി​​ച്ച​​ത്.

റോ​​ക്ക​​റ്റ് സാ​​ങ്കേ​​തി​​ക​​വി​​ദ്യ

പു​​തി​​യ റോ​​ഡ്സ്റ്റ​​റി​​ന്‍റെ പ്ര​​ധാ​​ന ആ​​ക​​ർ​​ഷ​​ണം സ്പേ​​സ്എ​​ക്സ് സാ​​ങ്കേ​​തി​​ക​​വി​​ദ്യ​​യി​​ൽ​​നി​​ന്ന് പ്ര​​ചോ​​ദ​​നം ഉ​​ൾ​​ക്കൊ​​ണ്ട കോ​​ൾ​​ഡ്-​​ഗ്യാ​​സ് ത്ര​​സ്റ്റ​​റു​​ക​​ളാ​​ണ്. ഉ​​യ​​ർ​​ന്ന മ​​ർ​​ദ​​ത്തി​​ൽ സം​​ഭ​​രി​​ച്ചി​​രി​​ക്കു​​ന്ന വാ​​ത​​കം പു​​റ​​ത്തേ​​ക്ക് വി​​ടു​​ന്ന​​തി​​ലൂ​​ടെ ബ​​ലം സൃ​​ഷ്ടി​​ക്കു​​ന്ന സം​​വി​​ധാ​​ന​​മാ​​ണി​​ത്. റോ​​ക്ക​​റ്റു​​ക​​ളി​​ലും ബ​​ഹി​​രാ​​കാ​​ശ വാ​​ഹ​​ന​​ങ്ങ​​ളി​​ലും ദി​​ശ​​യും നി​​ല​​യും നി​​യ​​ന്ത്രി​​ക്കാ​​ൻ സ​​മാ​​ന​​മാ​​യ സാ​​ങ്കേ​​തി​​ക​​വി​​ദ്യ ഉ​​പ​​യോ​​ഗി​​ക്കാ​​റു​​ണ്ട്.

വാ​​ഹ​​ന​​ത്തെ വാ​​യു​​വി​​ലേ​​ക്ക് ഉ​​യ​​ർ​​ത്തു​​ന്ന​​തി​​നും തി​​രി​​ക്കു​​ന്ന​​തി​​നും ത്ര​​സ്റ്റ​​റു​​ക​​ൾ സ​​ഹാ​​യി​​ക്കു​​ന്നു. വാ​​ഹ​​ന​​ത്തി​​ന്‍റെ അ​​ടി​​ഭാ​​ഗ​​ത്ത് ഘ​​ടി​​പ്പി​​ച്ചി​​രി​​ക്കു​​ന്ന സ​​ക്ഷ​​ൻ ഫാ​​നു​​ക​​ളും പ്ര​​ക​​ട​​ന​​ത്തി​​ൽ പ​​ങ്കു​​വ​​ഹി​​ക്കു​​ന്നു​​ണ്ട്. വ​​ള​​ഞ്ഞ പ്ര​​ത​​ല​​ത്തി​​ൽ വാ​​ഹ​​നം പി​​ടി​​ച്ചു​​നി​​ർ​​ത്താ​​ൻ ഈ ​​സം​​വി​​ധാ​​നം സ​​ഹാ​​യി​​ക്കു​​ന്ന​​താ​​യാ​​ണ് പ്ര​​ദ​​ർ​​ശ​​ന​​ത്തി​​ൽ കാ​​ണി​​ച്ച​​ത്. എ​​ന്നാ​​ൽ, സാ​​ധാ​​ര​​ണ വി​​മാ​​ന​​ത്തെ​​പ്പോ​​ലെ ദീ​​ർ​​ഘ​​ദൂ​​രം ആ​​കാ​​ശ​​ത്തി​​ലൂ​​ടെ സ​​ഞ്ച​​രി​​ക്കു​​ന്ന വാ​​ഹ​​ന​​മ​​ല്ല റോ​​ഡ്സ്റ്റ​​ർ.
100 കി​​ലോ​​മീ​​റ്റ​​ർ വേ​​ഗം കൈവരിക്കാൻ 0.81 സെ​​ക്ക​​ൻ​​ഡ്

കാ​​റി​​ന്‍റെ പ്ര​​ധാ​​ന പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​ന് ഇ​​ല​​ക്‌​​ട്രി​​ക് മോ​​ട്ടോ​​റും ബാ​​റ്റ​​റി​​യു​​മാ​​ണ് ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​ത്. ത്ര​​സ്റ്റ​​റു​​ക​​ൾ​​ക്കാ​​യി പ്ര​​ത്യേ​​കം സം​​ഭ​​രി​​ച്ച ഉ​​യ​​ർ​​ന്ന മ​​ർ​​ദ​​ത്തി​​ലു​​ള്ള വാ​​ത​​ക​​മാ​​ണ് ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​ത്. അ​​താ​​യ​​ത്, വാ​​ഹ​​ന​​ത്തി​​ന്‍റെ പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​ന് വൈ​​ദ്യു​​തി​​യും പ്ര​​ത്യേ​​ക അ​​ഭ്യാ​​സ​​ങ്ങ​​ൾ​​ക്ക് ത്ര​​സ്റ്റ​​ർ സം​​വി​​ധാ​​ന​​വു​​മാ​​ണ് ആ​​ശ്ര​​യം.

വേ​​ഗ​​ത്തി​​ന്‍റെ കാ​​ര്യ​​ത്തി​​ലും വ​​ലി​​യ അ​​വ​​കാ​​ശ​​വാ​​ദ​​ങ്ങ​​ളാ​​ണ് ടെ​​സ‌്‌​​ല മു​​ന്നോ​​ട്ടു​​വ​​യ്ക്കു​​ന്ന​​ത്. നി​​ശ്ച​​ലാ​​വ​​സ്ഥ​​യി​​ൽ​​നി​​ന്ന് മ​​ണി​​ക്കൂ​​റി​​ൽ 97 കി​​ലോ​​മീ​​റ്റ​​ർ വേ​​ഗ​​ത്തി​​ലെ​​ത്താ​​ൻ ഒ​​രു സെ​​ക്ക​​ൻ​​ഡി​​ൽ താ​​ഴെ സ​​മ​​യം മ​​തി​​യാ​​കു​​മെ​​ന്നാ​​ണ് പ​​റ​​യു​​ന്ന​​ത്. പ്ര​​ദ​​ർ​​ശ​​ന​​ത്തി​​നി​​ടെ 0.81 സെ​​ക്ക​​ൻ​​ഡ് എ​​ന്ന ക​​ണ​​ക്കും ശ്ര​​ദ്ധ നേ​​ടി.

എ​​ന്നാ​​ൽ ത്ര​​സ്റ്റ​​റു​​ക​​ൾ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്പോ​​ൾ ഉ​​ണ്ടാ​​കു​​ന്ന ശ​​ബ്ദ​​വും വൈ​​ബ്രേ​​ഷ​​നും കാ​​ര​​ണം പ്ര​​ദ​​ർ​​ശ​​ന​​ത്തി​​ൽ വാ​​ഹ​​നം നേ​​രി​​ട്ട് ഡ്രൈ​​വ് ചെ​​യ്യാ​​തെ റി​​മോ​​ട്ട് ക​​ണ്‍​ട്രോ​​ൾ വ​​ഴി​​യാ​​ണ് നി​​യ​​ന്ത്രി​​ച്ച​​ത്.

ര​​ണ്ട് പേ​​ർ​​ക്ക് യാ​​ത്ര ചെ​​യ്യാം

പു​​തി​​യ റോ​​ഡ്സ്റ്റ​​റി​​ന്‍റെ എ​​ല്ലാ പ​​തി​​പ്പു​​ക​​ൾ​​ക്കും ഒ​​രേ സ​​വി​​ശേ​​ഷ​​ത​​ക​​ളാ​​യി​​രി​​ക്കി​​ല്ല. സാ​​ധാ​​ര​​ണ റോ​​ഡ് ഉ​​പ​​യോ​​ഗ​​ത്തി​​നാ​​യി രൂ​​പ​​ക​​ല്പ​​ന ചെ​​യ്യു​​ന്ന പ​​തി​​പ്പും കൂ​​ടു​​ത​​ൽ തീ​​വ്ര​​മാ​​യ ത്ര​​സ്റ്റ​​ർ സം​​വി​​ധാ​​ന​​ങ്ങ​​ളു​​ള്ള പ്ര​​ത്യേ​​ക പ​​തി​​പ്പും ത​​മ്മി​​ൽ വ്യ​​ത്യാ​​സ​​മു​​ണ്ടാ​​കും.

ര​​ണ്ടുപേ​​ർ​​ക്ക് യാ​​ത്ര ചെ​​യ്യാ​​വു​​ന്ന പെ​​ർ​​ഫോ​​മ​​ൻ​​സ് പ​​തി​​പ്പാ​​ണ് റോ​​ഡി​​ലെ ഉ​​പ​​യോ​​ഗ​​ത്തി​​നാ​​യി പു​​റ​​ത്തി​​റ​​ക്കു​​ക. എ​​ന്നാ​​ൽ വാ​​യു​​വി​​ലേ​​ക്ക് ഉ​​യ​​രാ​​നും പ്ര​​ത്യേ​​ക അ​​ഭ്യാ​​സ​​ങ്ങ​​ൾ ന​​ട​​ത്താ​​നു​​മു​​ള്ള റോ​​ക്ക​​റ്റ് പ​​തി​​പ്പി​​ന് പൊ​​തു​​നി​​ര​​ത്തി​​ലെ ഉ​​പ​​യോ​​ഗ​​ത്തി​​ന് അ​​നു​​മ​​തി​​യി​​ല്ലെ​​ന്നാ​​ണ് റി​​പ്പോ​​ർ​​ട്ടു​​ക​​ൾ.

വേ​​രി​​യ​​ന്‍റു​​ക​​ൾ

റോ​​ഡ്‌​​സ്റ്റ​​റി​​ന്‍റെ യ​​ഥാ​​ർ​​ത്ഥ വി​​ല എ​​ത്ര​​യെ​​ന്ന് ടെ​​സ്‌​​ല വ്യ​​ക്ത​​മാ​​ക്കി​​യി​​ട്ടി​​ല്ലെ​​ങ്കി​​ലും, കാ​​റി​​ന്‍റെ പ്രീ-​​ബു​​ക്കിം​​ഗ് ഡി​​പ്പോ​​സി​​റ്റ് തു​​ക​​ക​​ൾ പു​​റ​​ത്തു​​വ​​ന്ന​​ത് വാ​​ഹ​​ന വി​​പ​​ണി​​യി​​ൽ വ​​ലി​​യ ച​​ർ​​ച്ച​​യാ​​യി​​ട്ടു​​ണ്ട്. റോ​​യി​​ട്ടേ​​ഴ്സ് റി​​പ്പോ​​ർ​​ട്ട് പ്ര​​കാ​​രം റോ​​ഡ്‌​​സ്റ്റ​​റി​​ന്‍റെ "പെ​​ർ​​ഫോ​​മ​​ൻ​​സ്' വേ​​രി​​യ​​ന്‍റി​​ന് 50,000 ഡോ​​ള​​റും (ഏ​​ക​​ദേ​​ശം 45 ല​​ക്ഷം രൂ​​പ), റോ​​ക്ക​​റ്റ് ത്ര​​സ്റ്റ​​റു​​ക​​ളു​​ള്ള "ത്ര​​സ്റ്റ്' വേ​​രി​​യ​​ന്‍റി​​ന് 2,50,000 ഡോ​​ള​​റു​​മാ​​ണ് (ഏ​​ക​​ദേ​​ശം 2.25 കോ​​ടി രൂ​​പ) ബു​​ക്കിം​​ഗ് തു​​ക​​യാ​​യി നി​​ശ്ച​​യി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

ഇ​​ന്ത്യ​​യി​​ൽ എ​​ത്തു​​മോ?

ടെ​​സ‌്‌​​ല​​യു​​ടെ അ​​ടു​​ത്ത ത​​ല​​മു​​റ റോ​​ഡ്സ്റ്റ​​ർ ആ​​ദ്യ​​മാ​​യി പ്ര​​ഖ്യാ​​പി​​ച്ച​​ത് 2017ലാ​​ണ്. നേ​​ര​​ത്തേ അ​​വ​​ത​​രി​​പ്പി​​ച്ച ആ​​ശ​​യ​​ത്തി​​ൽ​​നി​​ന്ന് കൂ​​ടു​​ത​​ൽ മാ​​റ്റ​​ങ്ങ​​ളോ​​ടെ​​യാ​​ണ് ഇ​​പ്പോ​​ഴ​​ത്തെ പ​​തി​​പ്പ് എ​​ത്തു​​ന്ന​​ത്. റോ​​ഡ്സ്റ്റ​​റി​​ന്‍റെ ഉ​​ത്പാ​​ദ​​നം 2028ൽ ​​ആ​​രം​​ഭി​​ക്കാ​​നാ​​ണ് ടെ​​സ്‌ല ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്. മു​​ൻ​​പ് പ്ര​​ഖ്യാ​​പി​​ച്ച സ​​മ​​യ​​ക്ര​​മ​​ങ്ങ​​ൾ പ​​ല​​ത​​വ​​ണ നീ​​ണ്ടു​​പോ​​യ​​തി​​നാ​​ൽ ഇ​​ത്ത​​വ​​ണ​​ത്തെ ല​​ക്ഷ്യം യാ​​ഥാ​​ർ​​ഥ്യ​​മാ​​കു​​മോ എ​​ന്ന​​തും ശ്ര​​ദ്ധേ​​യ​​മാ​​ണ്. അ​​ന്തി​​മ വി​​ല, മൈ​​ലേ​​ജ്, ബാ​​റ്റ​​റി ശേ​​ഷി, ഇ​​ന്ത്യ​​യി​​ലേ​​ക്കു​​ള്ള വി​​പ​​ണി​​പ്ര​​വേ​​ശ​​നം എ​​ന്നി​​വ​​യെ​​ക്കു​​റി​​ച്ചു​​ള്ള വി​​വ​​ര​​ങ്ങ​​ൾ ടെ​​സ്‌ല ഇ​​തു​​വ​​രെ പു​​റ​​ത്തു​​വി​​ട്ടി​​ട്ടി​​ല്ല.

Viral

സൈബർ ട്രക്ക് ബോട്ടല്ല സുഹൃത്തേ! വേഡ് മോഡ് പരീക്ഷിക്കാനിറങ്ങിയ ഉടമ ഒടുവിൽ ജയിലിൽ!

അ​മേ​രി​ക്ക​യി​ലെ ടെ​ക്സ​സി​ൽ സ്വ​ന്തം ടെ​സ്‌​ല സൈ​ബ​ർ ട്ര​ക്കി​ന്‍റെ ക​രു​ത്ത് പ​രീ​ക്ഷി​ക്കാ​നി​റ​ങ്ങി​യ യു​വാ​വ് ഒ​ടു​വി​ൽ ജ​യി​ലി​ലാ​യി. ഗ്രേ​പ്‌​വൈ​ൻ ത​ടാ​ക​ത്തി​ലേ​ക്ക് ത​ന്‍റെ ഇ​ല​ക്ട്രി​ക് പി​ക്ക​പ്പ് ട്ര​ക്ക് ഓ​ടി​ച്ചി​റ​ക്കി​യ​തി​നെ തു​ട​ർ​ന്നാ​ണ് ഇ​യാ​ൾ​ക്കെ​തി​രെ പോ​ലീ​സ് ന​ട​പ​ടി​യെ​ടു​ത്ത​ത്.

വാ​ഹ​ന​ത്തി​ലെ പ്ര​ത്യേ​ക ഫീ​ച്ച​റാ​യ 'വേ​ഡ് മോ​ഡ്' എ​ത്ര​ത്തോ​ളം ഫ​ല​പ്ര​ദ​മാ​ണെ​ന്ന് നേ​രി​ട്ട​റി​യാ​നാ​യി​രു​ന്നു ഉ​ട​മ​യു​ടെ ശ്ര​മം. തി​ങ്ക​ളാ​ഴ്ച രാ​ത്രി എ​ട്ട് മ​ണി​യോ​ടെ കേ​റ്റി​സ് വു​ഡ്സ് ബോ​ട്ട് റാ​മ്പി​ന് സ​മീ​പ​മാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

വെ​ള്ള​ത്തി​ലൂ​ടെ സു​ഗ​മ​മാ​യി ഓ​ടി​ക്കാ​ൻ സ​ഹാ​യി​ക്കു​മെ​ന്ന് ക​മ്പ​നി അ​വ​കാ​ശ​പ്പെ​ടു​ന്ന സാ​ങ്കേ​തി​ക​വി​ദ്യ പ​രീ​ക്ഷി​ക്കാ​നാ​യി ത​ടാ​ക​ത്തി​ലേ​ക്ക് ഇ​റ​ക്കി​യ വാ​ഹ​നം നി​മി​ഷ​ങ്ങ​ൾ​ക്ക​കം നി​യ​ന്ത്ര​ണം വി​ട്ട് വെ​ള്ള​ത്തി​ൽ താ​ഴു​ക​യാ​യി​രു​ന്നു.

വാ​ഹ​നം മു​ങ്ങു​ന്ന​ത് ക​ണ്ട് ത​ടി​ച്ചു​കൂ​ടി​യ നാ​ട്ടു​കാ​ർ ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ലി​ൽ പ​ക​ർ​ത്തു​ക​യും ഉ​ട​ൻ ത​ന്നെ പോ​ലീ​സി​നെ​യും അ​ഗ്നി​ശ​മ​ന സേ​ന​യെ​യും വി​വ​ര​മ​റി​യി​ക്കു​ക​യും ചെ​യ്തു. ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ എ​ത്തു​മ്പോ​ഴേ​ക്കും ട്ര​ക്കി​നു​ള്ളി​ൽ വെ​ള്ളം ക​യ​റി വാ​ഹ​നം പൂ​ർ​ണ​മാ​യും പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി​ക്ക​ഴി​ഞ്ഞി​രു​ന്നു.

അ​പ​ക​ടം തി​രി​ച്ച​റി​ഞ്ഞ ഡ്രൈ​വ​റും കൂ​ടെ​യു​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​രും ഉ​ട​ൻ ത​ന്നെ പു​റ​ത്തി​റ​ങ്ങി​യ​തി​നാ​ൽ വ​ലി​യൊ​രു ദു​ര​ന്തം ഒ​ഴി​വാ​യി. ഗ്രേ​പ്‌​വൈ​ൻ ഫ​യ​ർ ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റി​ലെ വാ​ട്ട​ർ റെ​സ്ക്യൂ ടീം ​ഏ​റെ പ​രി​ശ്ര​മി​ച്ചാ​ണ് ത​ടാ​ക​ത്തി​ൽ മു​ങ്ങി​യ ട്ര​ക്ക് ക​ര​യ്ക്കെ​ത്തി​ച്ച​ത്.

ആ​ഴ​മി​ല്ലാ​ത്ത വെ​ള്ള​ക്കെ​ട്ടു​ക​ൾ മു​റി​ച്ചു​ക​ട​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി വാ​ഹ​ന​ത്തി​ന്‍റെ ഉ​യ​രം കൂ​ട്ടു​ന്ന സം​വി​ധാ​ന​മാ​ണ് ടെ​സ്‌​ല​യു​ടെ 'വേ​ഡ് മോ​ഡ്'. എ​ന്നാ​ൽ ഇ​ത് ഡ്രൈ​വ​ർ നേ​രി​ട്ട് പ്ര​വ​ർ​ത്തി​പ്പി​ക്കേ​ണ്ട​താ​ണെ​ന്നും ആ​ഴ​മു​ള്ള ജ​ലാ​ശ​യ​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടു​ള്ള​ത​ല്ലെ​ന്നും ക​മ്പ​നി നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്.

ഇ​ത്ത​രം സു​ര​ക്ഷാ നി​ർ​ദ്ദേ​ശ​ങ്ങ​ൾ അ​വ​ഗ​ണി​ച്ച് അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ വാ​ഹ​ന​മോ​ടി​ച്ച​തി​നാ​ണ് ഉ​ട​മ​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​മി​ത​മാ​യ ആ​ത്മ​വി​ശ്വാ​സ​വും വാ​ഹ​ന​ത്തി​ന്‍റെ ഫീ​ച്ച​റു​ക​ളെ​ക്കു​റി​ച്ചു​ള്ള തെ​റ്റാ​യ ധാ​ര​ണ​യു​മാ​ണ് ല​ക്ഷ​ങ്ങ​ൾ വി​ല​മ​തി​ക്കു​ന്ന വാ​ഹ​നം ത​ക​രാ​റി​ലാ​കാ​നും ഉ​ട​മ ജ​യി​ലി​ലാ​കാ​നും കാ​ര​ണ​മാ​യ​ത്.

 

Business

ആ​​റു സീ​​റ്റു​​ള്ള കാ​​റു​​മാ​​യി ടെ​​സ്‌​​ല ഇ​​ന്ത്യ​​ൻ വി​​പ​​ണി​​യി​​ലേ​​ക്ക്

മുംബൈ: യു​​എ​​സ് ഇ​​ല​​ക്ട്രി​​ക് കാ​​ർ നി​​ർ​​മാ​​ണ ക​​ന്പ​​നി​​യാ​​യ ടെ​​സ്‌​​ല, ഇ​​ന്ത്യ​​ൻ വി​​പ​​ണി​​യി​​ൽ ത​​ങ്ങ​​ളു​​ടെ സാ​​ന്നി​​ധ്യം ശ​​ക്തി​​പ്പെ​​ടു​​ത്തു​​ന്ന​​തി​​നാ​​യി ഒ​​രു പ്ര​​ധാ​​ന നീ​​ക്കം ന​​ട​​ത്തു​​ന്നു. ഇ​​ലോ​​ണ്‍ മ​​സ്കി​​ന്‍റെ ക​​ന്പ​​നി അ​​ടു​​ത്ത​​യാ​​ഴ്ച ഇ​​ന്ത്യ​​യി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ വി​​റ്റ​​ഴി​​ക്ക​​പ്പെ​​ടു​​ന്ന എ​​സ‌്‌​​യു​​വി​​യു​​ടെ പു​​തി​​യ​​തും വ​​ലു​​തു​​മാ​​യ ഒ​​രു പ​​തി​​പ്പ് പു​​റ​​ത്തി​​റ​​ക്കാ​​ൻ ഒ​​രു​​ങ്ങു​​ക​​യാ​​ണ്.

ടെ​സ്‌ല​യു​ടെ ജ​ന​പ്രി​യ മോ​ഡ​ലാ​യ മോ​ഡ​ൽ വൈ​എ​ൽ ആ​ണ് ഇ​ന്ത്യ​യി​ലെ​ത്തു​ന്ന​ത്. ആ​​റ് സീ​​റ്റ​​ർ, ലോം​​ഗ് വീ​​ൽ​​ബേ​​സ് എ​​സ്‌​​യു​​വി​​യാ​​ണി​​ത്. ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഈ ​​കാ​​ർ ആ​​ഗോ​​ള​​ത​​ല​​ത്തി​​ൽ ചൈ​​ന​​യി​​ൽ അ​​ര​​ങ്ങേ​​റ്റം കു​​റി​​ച്ചു. ഇ​​ന്ത്യ​​ൻ വി​​പ​​ണി​​യി​​ൽ സ്റ്റാ​​ൻ​​ഡേ​​ർ​​ഡ് അ​​ഞ്ച് സീ​​റ്റ് മോ​​ഡ​​ലു​​മാ​​യെ​​ത്തി​​യ ടെ​​സ്‌​​ല​​യ്ക്ക് പ്ര​​തീ​​ക്ഷി​​ച്ച ഒ​​രു വി​​പ​​ണി ഇ​​ന്ത്യ​​യി​​ൽ നേ​​ടാ​​നാ​​യി​​ല്ല. ഈ ​​വി​​ല്പ​​ന​​ക്കു​​റ​​വി​​നെ മ​​റി​​ക​​ട​​ക്കാ​​നാ​​ണ് ടെ​​സ്‌​​ല ഇ​​പ്പോ​​ൾ കു​​ടും​​ബ​​ങ്ങ​​ളെ ആ​​ക​​ർ​​ഷി​​ക്കാ​​ൻ ആ​​റ് സീ​​റ്റു​​ള്ള ഈ ​​വ​​ലി​​യ മോ​​ഡ​​ലു​​മായി എത്തുന്നത്.

ഈ ​​പു​​തി​​യ മോ​​ഡ​​ൽ ചൈ​​ന​​യി​​ലെ ഷാ​​ങ്ഹാ​​യ് ഗി​​ഗാ​​ഫാ​​ക്ട​​റി​​യി​​ൽ നി​​ർ​​മി​​ച്ച് ഇ​​ന്ത്യ​​യി​​ലേ​​ക്ക് അ​​യ​​യ്ക്കും. നി​​ല​​വി​​ൽ, മോ​​ഡ​​ൽ വൈഎ​​ൽ നി​​ർ​​മി​​ക്കു​​ന്ന ലോ​​ക​​ത്തി​​ലെ ഏ​​ക ഫാ​​ക്ട​​റി​​യാ​​ണി​​ത്. നി​​ല​​വി​​ൽ ഇ​​ന്ത്യ​​യി​​ൽ വി​​ൽ​​ക്കു​​ന്ന ടെ​​സ്‌ല കാ​​റു​​ക​​ളും അ​​വി​​ടെ നി​​ന്നാ​​ണ് ഇ​​റ​​ക്കു​​മ​​തി ചെ​​യ്യു​​ന്ന​​ത്. ഇ​​ന്ത്യ​​യി​​ൽ സ്ഥി​​ര​​മാ​​യി വാ​​ഹ​​ന​​ങ്ങ​​ൾ നി​​ർ​​മി​​ക്കു​​ക എ​​ന്ന​​ത് ടെ​​സ്‌ലയ്ക്ക് ബു​​ദ്ധി​​മു​​ട്ടു​​ള്ള കാ​​ര്യ​​മാ​​ണ്. ഇ​​വി​​ടെ ഇ​​റ​​ക്കു​​മ​​തി ചെ​​യ്യു​​ന്ന കാ​​റു​​ക​​ൾ​​ക്ക് 70 മു​​ത​​ൽ 110 ശ​​ത​​മാ​​നം വ​​രെ ഉ​​യ​​ർ​​ന്ന നി​​കു​​തി​​യാ​​ണ് ഈ​​ടാ​​ക്കു​​ന്ന​​ത്.

ഇ​​ന്ത്യ​​യി​​ലെ ടെ​​സ്‌​​ല​​യു​​ടെ യാ​​ത്ര ഇ​​തു​​വ​​രെ അ​​ല്പം മ​​ന്ദ​​ഗ​​തി​​യി​​ലാ​​യി​​രു​​ന്നു. സ​​ർ​​ക്കാ​​ർ ക​​ണ​​ക്കു​​ക​​ൾ പ്ര​​കാ​​രം, 2025ൽ ​​ടെ​​സ്‌​​ല 227 കാ​​റു​​ക​​ൾ മാ​​ത്ര​​മേ ര​​ജി​​സ്റ്റ​​ർ ചെ​​യ്തി​​ട്ടു​​ള്ളൂ. കു​​റ​​ഞ്ഞ ഡി​​മാ​​ൻ​​ഡ് കാ​​ര​​ണം, സ്റ്റോ​​ക്ക് ക്ലി​​യ​​ർ ചെ​​യ്യു​​ന്ന​​തി​​ന് ക​​ന്പ​​നി​​ക്ക് ര​​ണ്ട് ല​​ക്ഷം വ​​രെ കി​​ഴി​​വ് വാ​​ഗ്ദാ​​നം ചെ​​യ്യേ​​ണ്ടി​​വ​​ന്നു. തു​​ട​​ക്ക​​ത്തി​​ൽ ക​​ന്പ​​നി പ്ര​​തി​​വ​​ർ​​ഷം 2,500 കാ​​റു​​ക​​ൾ വി​​ൽ​​ക്കു​​ക എ​​ന്ന ല​​ക്ഷ്യ​​മാ​​യി​​രു​​ന്നു നി​​ശ്ച​​യി​​ച്ചി​​രു​​ന്ന​​ത്.

ആ​​ഗോ​​ള ഇലക്‌ട്രിക് കാർ വി​​പ​​ണി​​യി​​ലും ടെ​​സ‌്‌ല ക​​ടു​​ത്ത മ​​ത്സ​​രം നേ​​രി​​ടു​​ക​​യാ​​ണ്. 2025 ൽ ​​ലോ​​ക​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലി​​യ ഇ​​ല​​ക്‌ട്രി​​ക് കാ​​ർ നി​​ർ​​മാ​​താ​​ക്ക​​ളെ​​ന്ന പ​​ദ​​വി ചൈ​​ന​​യി​​ലെ ബി​​വൈ​​ഡി സ്വ​​ന്ത​​മാ​​ക്കി. ഇ​​ല​​ക്‌ട്രി​​ക് വാ​​ഹ​​ന വി​​പ​​ണി​​യി​​ൽ പി​​ടി​​ച്ചു​​നി​​ൽ​​ക്കാ​​ൻ മോ​​ഡ​​ൽ വൈഎ​​ൽ പോ​​ലു​​ള്ള പു​​തി​​യ പ​​തി​​പ്പു​​ക​​ളി​​ലും ചെ​​റി​​യ മാ​​റ്റ​​ങ്ങ​​ളും പു​​തി​​യ സ​​വി​​ശേ​​ഷ​​ത​​ക​​ളും ഉ​​പ​​യോ​​ഗി​​ച്ച് ഇ​​പ്പോ​​ൾ വി​​ല്പ​​ന വ​​ർ​​ധി​​പ്പി​​ക്കാ​​ൻ ശ്ര​​മി​​ക്കു​​ക​​യാ​​ണ് ടെ​​സ്‌ല.

ചൈ​​ന​​യി​​ൽ ഓ​​ഗ​​സ്റ്റി​​ൽ അ​​വ​​ത​​രി​​പ്പി​​ച്ച മോ​​ഡ​​ൽ വൈഎ​​ല്ലി​​ന്‍റെ വി​​ല 339,00 യു​​വാ​​ൻ (45.97 ല​​ക്ഷം രൂ​​പ) മു​​ത​​ൽ ആ​​രം​​ഭി​​ക്കു​​ന്നു.

Business

ടെ​സ്‌​ല​യു​ടെ വാ​യ്പാപ​ങ്കാ​ളി​യാ​യി ആ​ക്സി​സ് ബാ​ങ്ക്

കൊ​​​​ച്ചി: ടെ​​​​സ്‌​​​​ല​​​​യു​​​​ടെ വൈ​​​​ദ്യു​​​​ത വാ​​​​ഹ​​​​ന​​​​ങ്ങ​​​​ള്‍​ക്കു​​​​ള്ള മു​​​​ന്‍​ഗ​​​​ണ​​​​നാ വാ​​​​യ്പാ​​​പ​​​​ങ്കാ​​​​ളി​​​​യാ​​​​യി ആ​​​​ക്സി​​​​സ് ബാ​​​​ങ്ക് പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കും.

ടെ​​​​സ്‌​​​​ല ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ള്‍​ക്കു മി​​​​ക​​​​ച്ച അ​​​​നു​​​​ഭ​​​​വ​​​​ങ്ങ​​​​ളും സ​​​​വി​​​​ശേ​​​​ഷ​​​​മാ​​​​യ വാ​​​​യ്പാ​​​പ​​​​ദ്ധ​​​​തി​​​​ക​​​​ളും ഇ​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കും.

Tech

ടെസ്‌ല കാർ പ്ലാന്‍റിൽ ഇനി മുതൽ ഹ്യുമൻ റോബോട്ട് നിർമാണം

കലിഫോർണിയ: വാർഷിക വരുമാനത്തിൽ ആദ്യമായി ഇടിവ് രേഖപ്പെടുത്തിയതായി ആഗോള കാർനിർമാതാക്കളായ ടെസ്‌ല. ഇലക്‌ട്രിക് വാഹന നിർമാണത്തിൽനിന്ന് ആർട്ടിഫിഷൽ ഇന്‍റലിജൻസ്, റോബോട്ടിക്സ് എന്നീ മേഖലകളിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഈ മാറ്റത്തിനു കാരണമെന്നും കമ്പനി അറിയിച്ചു.
ഇലോൺ മസ്കിന്‍റെ ഉടമസ്ഥതയിലുള്ള കന്പനിക്ക് 2025ൽ മാത്രം വാർഷിക വരുമാനത്തിൽ മൂന്നു ശതമാനം കുറവുണ്ടായതായും വർഷത്തിന്‍റെ അവസാന മൂന്നു മാസങ്ങളിൽ ലാഭത്തിൽ 61 ശതമാനം ഇടിവുണ്ടായതായും റിപ്പോർട്ട് പറയുന്നു. മോഡൽ എസ്, മോഡൽ എക്സ് എന്നീ വാഹനങ്ങളുടെ ഉത്പാദനം നിർത്തലാക്കിയെന്നും ഈ കാറുകൾ നിർമിച്ചിരുന്ന കലിഫോർണിയയിലെ പ്ലാന്‍റ് ഇനി മുതൽ ഒപ്റ്റിമസ് ഹ്യൂമനോയിഡ് റോബോട്ടുകളുടെ (മനുഷ്യരൂപത്തിലുള്ള റോബോട്ടുകൾ) നിർമാണത്തിനായി ഉപയോഗിക്കുമെന്നും ടെസ്‌ല പ്രഖ്യാപിച്ചു.

റോബോടാക്സി

ലോകത്തിലെ ഏറ്റവും വലിയ ഇലക്‌ട്രിക് വാഹന നിർമാതാക്കളെന്ന പദവി ടെസ്‌ലയെ മറികടന്ന് ജനുവരിയിൽ ചൈനീസ് കമ്പനിയായ ബിവൈഡി സ്വന്തമാക്കിയിരുന്നു. മസ്‌കിന്‍റെ ആർട്ടിഫിഷൽ ഇന്‍റലിജൻസ് x-എഐ സംരംഭത്തിൽ ടെസ്‌ല രണ്ടു ബില്യൺ ഡോളറിന്‍റെ നിക്ഷേപം പ്രഖ്യാപിച്ചിട്ടുണ്ട്. വരുന്ന വർഷങ്ങളിൽ കമ്പനിയുടെ മൂലധനനിക്ഷേപം ഏകദേശം 20 ബില്യൺ ഡോളറായി ഉയർത്താനാണ് ടെസ്‌ല ലക്ഷ്യമിടുന്നത്.

റോബോടാക്സി പോലുള്ള പുതിയ മേഖലകളിലേക്കു കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ലക്ഷ്യം. അതേസമയം, കമ്പനിയുടെ നിലവിലുള്ള ഇലക്‌ട്രിക് വാഹന മോഡലുകൾ കാലഹരണപ്പെട്ടതാണെന്നു വിദഗ്ധർ പറയുന്നു. മോഡൽ S, മോഡൽ X എന്നീ വാഹനങ്ങളുടെ വിൽപനയിൽ വലിയ ഇടിവുണ്ടായിട്ടുണ്ടെന്ന് എഡ്മണ്ട്‌സിലെ ഇൻസൈറ്റ്സ് വിഭാഗം മേധാവി ജെസീക്ക കാൾഡ്‌വെൽ ചൂണ്ടിക്കാണ്ടി.

Business

ടെസ്‌ലയെ മറികടന്ന് ബിവൈഡി ഒന്നാമത്

ന്യൂ​യോ​ർ​ക്ക്: ലോ​ക​ത്ത് ഏ​റ്റ​വു​മ​ധി​കം വി​റ്റ​ഴി​ക്ക​പ്പെ​ടു​ന്ന ഇ​ല​ക്്‌ട്രി​ക് കാ​ർ എ​ന്ന പേ​ര് അ​മേ​രി​ക്ക​ൻ ശ​ത​കോ​ടീ​ശ്വ​ര​ൻ ഇ​ലോ​ണ്‍ മ​സ്കി​ന്‍റെ ടെ​സ്‌​ല​യെ മ​റി​ക​ട​ന്ന് ചൈ​നീ​സ് ക​ന്പ​നി​യാ​യി ബി​വൈ​ഡി സ്വ​ന്ത​മാ​ക്കി.

വാ​ർ​ഷി​ക വി​ല്പ​ന​യി​ൽ ടെ​സ്‌​ല​യെ പി​ന്നി​ലാ​ക്കി ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ബി​വൈ​ഡി​ക്ക് ഒ​ന്നാ​മ​തെ​ത്തു​ന്ന​ത്.

2025ൽ ​കാ​ർ വി​ല്പ​ന​യി​ൽ വ​ലി​യ ഇ​ടി​വാ​ണ് ടെ​സ്‌​ല​യ്ക്കു​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം വി​ല്പ​ന​യി​ൽ ഒന്പത് ശ​ത​മാ​ന​ത്തി​ന്‍റെ കു​റ​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ആ​കെ വി​റ്റ ഇ​വി​ക​ളു​ടെ എ​ണ്ണം 16.4 ല​ക്ഷം ആ​ണ്. തു​ട​ർ​ച്ച​യാ​യ ര​ണ്ടാം വ​ർ​ഷ​മാ​ണ് വി​ല്പ​ന​യി​ൽ കു​റ​വു​ണ്ടാ​കു​ന്ന​ത്.

2025ൽ ​ബി​വൈ​ഡി​ക്ക് കൂ​ടി​യ വി​ല്പ​ന ന​ട​ന്നു. വി​ല്പ​ന​യി​ൽ 28 ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന​യു​ണ്ടാ​യി. ആ​കെ 22.5 ല​ക്ഷം വാ​ഹ​ന​ങ്ങ​ളാ​ണ് ലോ​ക​വ്യാ​പ​ക​മാ​യി വി​റ്റ​ത്. ടെ​സ്‌‌ലയെ അ​പേ​ക്ഷി​ച്ച് വി​ല കു​റ​വാ​ണെ​ന്ന​ത് ചൈ​നീ​സ് ക​ന്പ​നി​ക്ക് അ​നു​കൂ​ല​മാ​യി. പ്രീ​മി​യം ഉ​പ​യോ​ക്താ​ക്ക​ൾ മാ​ത്രം ടെ​സ്‌​ല കാ​റു​ക​ളി​ലേ​ക്ക് തി​രി​യു​ന്പോ​ൾ എ​ല്ലാ​ത്ത​രം വാ​ഹ​ന​പ്രേ​മി​ക​ളെ​യും ആ​ക​ർ​ഷി​ക്കാ​ൻ ബി​വൈ​ഡി​ക്ക് സാ​ധി​ക്കു​ന്നു.

2025ലെ ​അ​വ​സാ​ന മൂ​ന്നു മാ​സ​ങ്ങ​ളി​ൽ ടെ​സ്‌ല​യു​ടെ വി​ല്പ​ന​യി​ലു​ള്ള കു​റ​വ് 16 ശ​ത​മാ​ന​മാ​ണ്. 2026ൽ ​ടെ​സ്‌​ല​യു​ടെ വി​ല്പ​ന കു​റ​യു​മെ​ന്നാ​ണ് വാ​ൾ​സ്ട്രീ​റ്റ് അ​ന​ലി​സ്റ്റു​ക​ളു​ടെ നി​ഗ​മ​നം.

ചൈ​നീ​സ് ക​ന്പ​നി​ക​ളാ​യ ഗി​ലി, എം​ജി, ബി​വൈ​ഡി എ​ന്നി​വ കാ​റു​ക​ൾ​ക്ക് വി​ല കു​റ​ച്ചു​കൊ​ണ്ട് ടെ​സ്‌ല ​ഉ​ൾ​പ്പെ​ടെ​യു​ള്ള പാ​ശ്ചാ​ത്യ ക​ന്പ​നി​ക​ൾ​ക്കു വെ​ല്ലു​വി​ളി ഉ​യ​ർ​ത്തി. ഇ​തു ത​ട​യാ​ൻ ഒ​ക്ടോ​ബ​റി​ൽ യു​എ​സി​ൽ കൂ​ടു​ത​ൽ വി​റ്റ​ഴി​ക്ക​പ്പെ​ട്ട ര​ണ്ടു മോ​ഡ​ലു​ക​ളു​ടെ കു​റ​ഞ്ഞ വി​ല​യി​ലു​ള്ള മോ​ഡ​ലു​ക​ളും വി​പ​ണി​യി​ലി​റ​ക്കി​യി​രു​ന്നു. ഇ​വ​യ്ക്കും വി​ല്പ​ന​യി​ൽ മെ​ച്ച​മു​ണ്ടാ​ക്കാ​നാ​യി​ല്ല.

Business

ടെ​​സ്‌​​ല​​യ്ക്കു വി​​ല്പ​​നയിൽ ഇടിവ്

സാ​​ൻ ഫ്രാ​​ൻ​​സി​​സ്കോ: ഇ​​ലോ​​ണ്‍ മ​​സ്കി​​ന്‍റെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള ടെ​​സ‌‌്‌​​ല​​യ്ക്ക് വ​​ലി​​യ തി​​രി​​ച്ച​​ടി. യു​​എ​​സി​​ൽ ന​​വം​​ബ​​റി​​ലെ വി​​ല്പ​​ന നാ​​ലു വ​​ർ​​ഷ​​ത്തെ ഏ​​റ്റ​​വും കു​​റ​​ഞ്ഞ നി​​ര​​ക്കി​​ലെ​​ത്തി. ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ വി​​റ്റ​​ഴി​​ക്ക​​പ്പെ​​ടു​​ന്ന ഇ​​ല​​ക്‌​​ട്രി​​ക് വാ​​ഹ​​ന​​ങ്ങ​​ളു​​ടെ വി​​ല കു​​റ​​ഞ്ഞ​​തും പു​​തി​​യ​​തു​​മാ​​യി മോ​​ഡ​​ലു​​ക​​ൾ പു​​റ​​ത്തി​​റ​​ക്കി​​യി​​ട്ടും വി​​ല്പ​​ന കു​​റ​​ഞ്ഞു.

പു​​തി​​യ സ്റ്റാ​​ൻ​​ഡേ​​ർ​​ഡ് മോ​​ഡ​​ൽ ക​​ന്പ​​നി അ​​ടു​​ത്തി​​ടെ പു​​റ​​ത്തി​​റ​​ക്കി​​യി​​രു​​ന്നു. വി​​ല കു​​റ​​ഞ്ഞ ഈ ​​മോ​​ഡ​​ലി​​ലൂ​​ടെ ന​​വം​​ബ​​റി​​ൽ വി​​ല്പ​​ന ഉ​​യ​​ർ​​ത്താ​​മെ​​ന്നാ​​യി​​രു​​ന്നു ക​​ന്പ​​നി പ്ര​​തീ​​ക്ഷി​​ച്ച​​ത്. എ​​ന്നാ​​ൽ, വി​​ല്പ​​ന​​യി​​ൽ 23 ശ​​ത​​മാ​​നം ഇ​​ടി​​വാ​​ണു​​ണ്ടാ​​യ​​ത്. മു​​ൻ​​വ​​ർ​​ഷം ന​​വം​​ബ​​റി​​ൽ 51,513 വാ​​ഹ​​ന​​ങ്ങ​​ൾ വി​​റ്റി​​ട​​ത്ത് ഇ​​ത്ത​​വ​​ണ 39,800 ലേ​​ക്ക് താ​​ഴ്ന്നു. 2022 ജ​​നു​​വ​​രി​​ക്കു​​ശേ​​ഷ​​മു​​ള്ള താ​​ഴ്ന്ന വി​​ല്പ​​ന​​യാ​​ണി​​ത്.

ടെ​​സ്‌​​ല​​യ്ക്ക് മാ​​ത്ര​​മ​​ല്ല, യു​​എ​​സി​​ൽ മ​​റ്റ് ക​​ന്പ​​നി​​ക​​ൾ​​ക്കും ഇ​​വി വി​​ല്പ​​ന​​യി​​ൽ തി​​രി​​ച്ച​​ടി നേ​​രി​​ടേ​​ണ്ടിവ​​ന്നി​​ട്ടു​​ണ്ട്. ന​​വം​​ബ​​റി​​ൽ മൊ​​ത്തം വി​​ല്പ​​ന​​യി​​ൽ 41 ശ​​ത​​മാ​​നം ഇ​​ടി​​വാ​​ണ് ഇ​​വി​​ക​​ൾ​​ക്ക് നേ​​രി​​ടേ​​ണ്ടി വ​​ന്ന​​ത്. ടെ​​സ്‌​​ല​​യു​​ടെ വി​​പ​​ണിവി​​ഹി​​തം യു​​എ​​സി​​ൽ ഉ​​യ​​ർ​​ന്നി​​ട്ടു​​ണ്ട്. മു​​ൻ വ​​ർ​​ഷ​​ത്തെ 43.1 ശ​​ത​​മാ​​ന​​ത്തി​​ൽനി​​ന്ന് 56.7 ശ​​ത​​മാ​​ന​​മാ​​യി.

യൂ​​റോ​​പ്പി​​ൽ​​നി​​ന്നും ചൈ​​ന​​യി​​ൽ​​നി​​ന്നും കു​​റ​​ഞ്ഞ വി​​ല​​യി​​ൽ പു​​തി​​യ മോ​​ഡ​​ലു​​ക​​ൾ പു​​റ​​ത്തി​​റ​​ക്കു​​ന്ന​​ത് മ​​സ്കി​​ന്‍റെ ക​​ന്പ​​നി​​ക്ക് വ​​ലി​​യ വെ​​ല്ലു​​വി​​ളി​​യാ​​കു​​ന്നു​​ണ്ട്. പു​​തി​​യ മോ​​ഡ​​ലു​​ക​​ൾ കാ​​ര്യ​​മാ​​യി പു​​റ​​ത്തി​​റ​​ക്കാ​​ത്ത​​തും ടെ​​സ്‌ലയ്ക്ക് ആ​​ഗോ​​ള വി​​പ​​ണി​​യി​​ൽ ക്ഷീ​​ണം സം​​ഭ​​വി​​ക്കു​​ന്ന​​തി​​ന് കാ​​ര​​ണ​​മാ​​കു​​ന്നു​​ണ്ട്.

ഇ​​ന്ത്യ​​യി​​ലും വി​​ല്പ​​ന മോ​​ശം

വ​​ള​​രെ പ്ര​​തീ​​ക്ഷ​​യോ​​ടെ ഇ​​ന്ത്യ​​യി​​ലേ​​ക്ക് ഈ ​​വ​​ർ​​ഷ​​മെ​​ത്തി​​യ ടെ​​സ്‌​​ല​​യ്ക്ക് ക്ഷീ​​ണ​​മാ​​ണ്. പു​​റ​​ത്തി​​റ​​ങ്ങി​​യ​​ശേ​​ഷം വി​​പ​​ണി​​യി​​ൽ​​നി​​ന്ന് ത​​ണു​​ത്ത പ്ര​​തി​​ക​​ര​​ണ​​മാ​​ണ് ല​​ഭി​​ക്കു​​ന്ന​​ത്. വി​​ല്പ​​ന മ​​ന്ദ​​ഗ​​തി​​യി​​ലാ​​യി. സെ​​പ്റ്റം​​ബ​​റി​​ൽ ഡെ​​ലി​​വ​​റി ആ​​രം​​ഭി​​ച്ച​​തു മു​​ത​​ൽ ഇ​​തു​​വ​​രെ രാ​​ജ്യ​​ത്ത് ഏ​​ക​​ദേ​​ശം 157 കാ​​റു​​ക​​ൾ മാ​​ത്ര​​മേ വി​​റ്റ​​ഴി​​ച്ചി​​ട്ടു​​ള്ളൂ.

ന​​വം​​ബ​​റി​​ൽ 48 കാ​​റു​​ക​​ൾ മാ​​ത്ര​​മേ വി​​ത​​ര​​ണം ചെ​​യ്തി​​ട്ടു​​ള്ളൂ. സ​​മ​​യം വി​​യ​​റ്റ്നാ​​മീ​​സ് ഇ​​വി നി​​ർ​​മാ​​താ​​ക്ക​​ളാ​​യ വി​​ൻ​​ഫാ​​സ്റ്റ് ന​​വം​​ബ​​റി​​ൽ 291 കാ​​റു​​ക​​ൾ വി​​റ്റു. കാ​​റു​​ക​​ൾ വി​​റ്റു. ടെ​​സ്‌​​ല​​യു​​ടെ പ്ര​​ധാ​​ന എ​​തി​​രാ​​ളി​​യാ​​യ ബി​​വൈ​​ഡി​​യും പ്ര​​തി​​മാ​​സം 500ല​​ധി​​കം വാ​​ഹ​​ന​​ങ്ങ​​ൾ വി​​റ്റി​​ട്ടു​​ണ്ട്.

ഇ​​ന്ത്യ​​യി​​ലെ ഇ​​ല​​ക്‌​​ട്രി​​ക് കാ​​ർ വി​​ല്പ​​ന​​യി​​ൽ നി​​ല​​വി​​ൽ ടെ​​സ്‌​​ല പ​​ത്താം സ്ഥാ​​ന​​ത്താ​​ണ്. ടാ​​റ്റ മോ​​ട്ടോ​​ഴ്സ് പാ​​സ​​ഞ്ച​​ർ വെ​​ഹി​​ക്കി​​ൾ ആ​​ണ് മു​​ന്നി​​ൽ.

NRI

ടെ​സ്‌ല​യു​ടെ ബ്രൂ​ക്ക്ഷ​യ​ർ നി​ർ​മാ​ണ​ശാ​ല​യി​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ

ടെ​ക്സ​സ്: ടെ​സ്‌ല 200 മി​ല്യ​ൺ ഡോ​ള​ർ ചെ​ല​വി​ൽ നി​ർ​മി​ക്കു​ന്ന പു​തി​യ നി​ർ​മാ​ണ​ശാ​ല​യി​ൽ വ​ൻ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ. ബ്രൂ​ക്ക്ഷെ​യ​റി​ലെ ഈ ​നി​ർ​മാ​ണ ശാ​ല​യി​ൽ 41 ത​സ്തി​ക​ക​ളി​ലേ​ക്കു​ള്ള ഒ​ഴി​വു​ക​ൾ ക​മ്പ​നി വെ​ബ്സൈ​റ്റി​ൽ പോ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.

സീ​നി​യ​ർ മാ​നു​ഫാ​ക്ച​റിംഗ് എ​ൻ​ജി​നി​യ​ർ, വെ​ൽ​ഡ​ർ, ടെ​ക്നി​ക്ക​ൽ റൈ​റ്റ​ർ, മാ​നേ​ജ​ർ​മാ​ർ തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ലാ​ണ് അ​വ​സ​ര​ങ്ങ​ൾ.

ടെ​സ്‌ലയ്ക്ക് വേ​ണ്ടി 2026ഓ​ടെ 375 പേ​ർ, 2027ഓ​ടെ 750 പേ​ർ, 2028ഓ​ടെ 1500 പേ​ർ ജോ​ലി ചെ​യ്യു​മെ​ന്നാ​ണ് ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​ത്.

നവംബർ 10 മുതൽ ജോ​ബ് ഫെ​യ​ർ ആരംഭിച്ചതായി പ​ദ്ധ​തി​യു​ടെ സാ​മ്പ​ത്തി​ക വി​ക​സ​ന വി​ഭാ​ഗ​ത്തി​ലെ പ്രോ​ജ​ക്ട് മാ​നേ​ജ​ർ റാ​മി​റോ ബൗ​ട്ടി​സ്ത അ​റി​യി​ച്ചു.

Business

ടെ​സ്‌‌ല ഇ​ന്ത്യ​യിലേക്ക്


മും​ബൈ: ഇ​ലോ​ണ്‍ മ​സ്കി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള അ​മേ​രി​ക്ക​ൻ ഇ​ല​ക്‌ട്രി​ക് വാ​ഹ​ന നി​ർ​മാ​ണ ക​ന്പ​നി​യാ​യ ടെ​സ്‌‌ല ഇ​ന്ത്യ​യി​ലെ ആ​ദ്യ ഷോ​റൂം അ​ടു​ത്ത മാ​സം മും​ബൈ​യി​ൽ തു​റ​ക്കും. യൂ​റോ​പ്പ്, ചൈ​ന വി​പ​ണി​ക​ളി​ൽ വാ​ഹ​ന വി​ൽ​പ്പ​ന കു​റ​യു​ന്ന​തി​നി​ടെ​യാ​ണ് ടെ​സ്‌ലയു​ടെ ഇ​ന്ത്യ​ൻ പ്ര​വേ​ശ​നം. അ​മേ​രി​ക്ക​യും ചൈ​ന​യും ക​ഴി​ഞ്ഞാ​ൽ ലോ​ക​ത്തി​ലെ മൂ​ന്നാ​മ​ത്തെ കാ​ർ വി​പ​ണി​യാ​ണ് ഇ​ന്ത്യ. ചൈ​ന​യി​ലും യൂ​റോ​പ്പി​ലും വി​ൽ​പ്പ​ന മാ​ന്ദ്യം നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ത്യ​ൻ വി​പ​ണി​യെ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് ടെ​സ്‌ല കാ​ണു​ന്ന​ത്.
ചൈ​ന​യി​ൽ നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന കാ​റു​ക​ളാ​ണ് ആ​ദ്യം ഷോ​റൂ​മി​ൽ വി​ൽ​പ്പ​ന​യ്ക്ക് എ​ത്തി​ക്കു​ക. ആ​ദ്യ സെ​റ്റ് കാ​റു​ക​ൾ ഇ​ന്ത്യ​യി​ൽ എ​ത്തി​യ​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ടെ​സ്‌ലയു​ടെ മോ​ഡ​ൽ-​വൈ റി​യ​ർ വീ​ൽ ഡ്രൈ​വ് എ​സ്യു​വി കാ​റു​ക​ളാ​യി​രി​ക്കും ആ​ദ്യം ഇ​ന്ത്യ​ൻ നി​ര​ത്തി​ലേ​ക്ക് എ​ത്തി​ക്കു​ക. ലോ​ക​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ വി​റ്റ​ഴി​യു​ന്ന ഇ​ല​ക്‌ട്രിക് കാ​റാ​ണ് മോ​ഡ​ൽ വൈ.
​കാ​റി​നൊ​പ്പം സൂ​പ്പ​ർ ചാ​ർ​ജ​ർ ഘ​ട​ക​ങ്ങ​ൾ, കാ​ർ ആ​ക്സ​സ​റി​ക​ൾ, ഉ​ത്പ​ന്ന​ങ്ങ​ൾ, സ്പെ​യ​റു​ക​ൾ എ​ന്നി​വ​യും യു​എ​സ്, ചൈ​ന, നെ​ത​ർ​ല​ൻ​ഡ്സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്ക് ഇ​റ​ക്കു​മ​തി ചെ​യ്തി​ട്ടു​ണ്ട്.
ജൂ​ലൈ പ​കു​തി​യോ​ടെ മും​ബൈ​യി​ൽ ആ​ദ്യ ഷോ​റൂം തു​റ​ന്ന​ശേ​ഷം ന്യൂ​ഡ​ൽ​ഹി​യി​ലും ടെ​സ് ല ​ഷോ​റൂം ആ​രം​ഭി​ക്കും.
ടെ​സ്‌ലയു​ടെ ഇ​ന്ത്യ​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന് വ​ർ​ഷ​ങ്ങ​ളാ​യു​ള്ള കാ​ത്തി​രി​പ്പാ​ണ് അ​വ​സാ​നി​ക്കു​ക. താ​രി​ഫു​ക​ളും പ്രാ​ദേ​ശി​ക ഉ​ത്പാ​ദ​ന​വും സം​ബ​ന്ധി​ച്ച് മ​സ്കും കേ​ന്ദ്ര സ​ർ​ക്കാ​രും ത​മ്മി​ലു​ള്ള അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ളാ​ണ് ടെ​സ്‌ല​യു​ടെ വ​ര​വ് നീ​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. ഫെ​ബ്രു​വ​രി​യി​ൽ യു​എ​സി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും മ​സ്കും ത​മ്മി​ൽ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​താ​ണ് ടെ​സ്‌ലയു​ടെ ഇ​ന്ത്യ​യി​ലേ​ക്കു​ള്ള വ​ഴി​തു​റ​ന്ന​ത്.

Latest News

Corehub Up