പ്രതീകാത്മക ചിത്രം
ന്യൂ ഡൽഹി: ഗൂഗിൾ ക്രോം ഉപയോക്താക്കൾക്കായി ചാറ്റ്ജിപിടിയിൽ വലിയൊരു അപ്ഡേറ്റുമായി ഓപ്പൺഎഐ . ഇനി മുതൽ ചാറ്റ്ജിപിടിക്ക് നിങ്ങളുടെ ബ്രൗസറിലെ ഓപ്പൺ ടാബുകൾ പരിശോധിക്കാനും, വിവരങ്ങൾ വായിച്ചെടുക്കാനും, ബ്രൗസറിനുള്ളിൽ വെച്ച് തന്നെ വിവിധ ജോലികൾ പൂർത്തിയാക്കാനും സാധിക്കും.
ഇതിനൊപ്പം ചാറ്റ്ജിപിടിയുടെ വോയ്സ് ഫീച്ചറിലും വൻ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഹിന്ദി ഉൾപ്പെടെയുള്ള പുതിയ ഭാഷകൾ ഇതിലേക്ക് ഉൾപ്പെടുത്തിയിട്ടുണ്ട്.
ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിന് പുറമെ, ഉപയോക്താക്കളുടെ ഒരു വ്യക്തിഗത അസിസ്റ്റന്റായി പ്രവർത്തിക്കാൻ ചാറ്റ്ജിപിടിക്ക് സാധിക്കും. 'ചാറ്റ് മോഡ്', 'വർക്ക് മോഡ്' എന്നീ രണ്ട് രീതികളിലാണ് ഇത് പ്രവർത്തിക്കുന്നത്. ചാറ്റ് മോഡിൽ, ഓപ്പൺ ചെയ്തിരിക്കുന്ന ടാബുകൾ നോക്കി ആവശ്യമായ വിവരങ്ങൾ ശേഖരിക്കാൻ ചാറ്റ്ജിപിടിക്ക് സാധിക്കും.
വർക്ക് മോഡിൽ, ജോലികൾ കൂടുതൽ വേഗത്തിലാക്കാൻ എഐ നിങ്ങളുടെ ടാബുകളുടെ നിയന്ത്രണം ഏറ്റെടുക്കും. ഓൺലൈൻ രജിസ്ട്രേഷൻ ഫോമുകൾ പൂരിപ്പിക്കുക, ഇമെയിലുകൾ തയ്യാറാക്കുക, സന്ദേശങ്ങൾ അയക്കുക, ഫയലുകൾ ഡൗൺലോഡ് ചെയ്യുക, ചിതറിക്കിടക്കുന്ന ടാബുകൾ ഗ്രൂപ്പുകളാക്കി മാറ്റുക തുടങ്ങിയ കാര്യങ്ങൾ ഇതിലൂടെ ചെയ്യാൻ കഴിയും. വിവിധ വെബ്സൈറ്റുകളിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ച് ലളിതമായ ഒരു താരതമ്യ ഷീറ്റാക്കി മാറ്റാനും ഇതിന് സാധിക്കും.
Tags : technology chatgpt googlechrome tasks manager