x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഡോ​ബി​യു​മാ​യി വാ​ട്സ്ആ​പ്പ് കൈ​കോ​ർ​ക്കു​ന്നു, പിഡിഎ​ഫ് എ​ഡി​റ്റ് ചെ​യ്യാ​ൻ ഇ​നി മ​റ്റ് ആ​പ്പു​ക​ൾ വേ​ണ്ട!

ടെക് ഡെസ്ക്
Published: July 23, 2026 03:44 PM IST | Updated: July 23, 2026 03:44 PM IST

അഡോബിയുടെ പുതിയ ഫീച്ചർ

ന്യൂ​ഡ​ൽ​ഹി: വാ​ട്സ്ആ​പ്പ് ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ഏ​റെ ഉ​പ​കാ​ര​പ്ര​ദ​മാ​യ പു​തി​യ ഫീ​ച്ച​ർ അ​വ​ത​രി​പ്പി​ച്ച് അ​ഡോ​ബി. ഇ​നി​മു​ത​ൽ വാ​ട്സ്ആ​പ്പി​ലൂ​ടെ ല​ഭി​ക്കു​ന്ന പി​ഡി​എ​ഫ് ഫ​യ​ലു​ക​ൾ കാ​ണാ​നും തി​രു​ത്ത​ലു​ക​ൾ വ​രു​ത്താ​നും ആ​പ്പ് വി​ട്ടു​പോ​കേ​ണ്ട​തി​ല്ല.

വാ​ട്സ്ആ​പ്പ് വെ​ബ്, വി​ൻ​ഡോ​സ് പ​തി​പ്പു​ക​ളി​ലാ​ണ് അ​ഡോ​ബി അ​ക്രോ​ബാ​റ്റി​ന്‍റെ ഈ ​പു​തി​യ ഇ​ന്‍റ​ഗ്രേ​ഷ​ൻ ല​ഭ്യ​മാ​കു​ന്ന​ത്.നേ​ര​ത്തെ വാ​ട്സ്ആ​പ്പി​ൽ ല​ഭി​ക്കു​ന്ന പി​ഡ​എ​ഫു​ക​ൾ തു​റ​ക്കാ​നും തി​രു​ത്താ​നു​മാ​യി മ​റ്റ് ആ​പ്പു​ക​ളെ ആ​ശ്ര​യി​ക്കു​ക​യോ ഡൗ​ൺ​ലോ​ഡ് ചെ​യ്യു​ക​യോ വേ​ണ്ടി​യി​രു​ന്നു.

എ​ന്നാ​ൽ പു​തി​യ അ​പ്‌​ഡേ​റ്റി​ലൂ​ടെ ചാ​റ്റി​നു​ള്ളി​ൽ വ​ച്ച് ത​ന്നെ രേ​ഖ​ക​ൾ കാ​ണാ​നും, ടെ​ക്സ്റ്റു​ക​ൾ ഹൈ​ലൈ​റ്റ് ചെ​യ്യാ​നും, വ​രി​ക​ൾ അ​ടി​വ​ര​യി​ടാ​നും, മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​നും സാ​ധി​ക്കും.

ചെ​റു​കി​ട വ്യ​വ​സാ​യി​ക​ൾ, വി​ദ്യാ​ർ​ഥി​ക​ൾ, പ്രൊ​ഫ​ഷ​ണ​ലു​ക​ൾ എ​ന്നി​വ​ർ​ക്ക് ഇ​ൻ​വോ​യ്സു​ക​ളും ക​രാ​റു​ക​ളും അ​സൈ​ൻ​മെന്‍റു​ക​ളും എ​ളു​പ്പ​ത്തി​ൽ കൈ​കാ​ര്യം ചെ​യ്യാ​ൻ ഇ​ത് സ​ഹാ​യി​ക്കും.

സു​ര​ക്ഷ​യു​ടെ കാ​ര്യ​ത്തി​ലും അ​ഡോ​ബി പൂ​ർ​ണ ഉ​റ​പ്പ് ന​ൽ​കു​ന്നു​ണ്ട്. വാ​ട്സ്ആ​പ്പി​ന്‍റെ എ​ൻ​ഡ്-​ടു-​എ​ൻ​ഡ് എ​ൻ​ക്രി​പ്ഷ​ൻ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ പാ​സ്‌​വേ​ഡ് സം​ര​ക്ഷി​ത ഫ​യ​ലു​ക​ളു​ടെ സു​ര​ക്ഷി​ത​ത്വ​ത്തെ ബാ​ധി​ക്കി​ല്ലെ​ന്നും അ​ഡോ​ബി വ്യ​ക്ത​മാ​ക്കി.

Tags : technology adobe adobeacrobat whatsapp pdf

Recent News

Corehub Up