ന്യൂഡൽഹി: വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് ഏറെ ഉപകാരപ്രദമായ പുതിയ ഫീച്ചർ അവതരിപ്പിച്ച് അഡോബി. ഇനിമുതൽ വാട്സ്ആപ്പിലൂടെ ലഭിക്കുന്ന പിഡിഎഫ് ഫയലുകൾ കാണാനും തിരുത്തലുകൾ വരുത്താനും ആപ്പ് വിട്ടുപോകേണ്ടതില്ല.
വാട്സ്ആപ്പ് വെബ്, വിൻഡോസ് പതിപ്പുകളിലാണ് അഡോബി അക്രോബാറ്റിന്റെ ഈ പുതിയ ഇന്റഗ്രേഷൻ ലഭ്യമാകുന്നത്.നേരത്തെ വാട്സ്ആപ്പിൽ ലഭിക്കുന്ന പിഡഎഫുകൾ തുറക്കാനും തിരുത്താനുമായി മറ്റ് ആപ്പുകളെ ആശ്രയിക്കുകയോ ഡൗൺലോഡ് ചെയ്യുകയോ വേണ്ടിയിരുന്നു.
എന്നാൽ പുതിയ അപ്ഡേറ്റിലൂടെ ചാറ്റിനുള്ളിൽ വച്ച് തന്നെ രേഖകൾ കാണാനും, ടെക്സ്റ്റുകൾ ഹൈലൈറ്റ് ചെയ്യാനും, വരികൾ അടിവരയിടാനും, മാറ്റങ്ങൾ വരുത്താനും സാധിക്കും.
ചെറുകിട വ്യവസായികൾ, വിദ്യാർഥികൾ, പ്രൊഫഷണലുകൾ എന്നിവർക്ക് ഇൻവോയ്സുകളും കരാറുകളും അസൈൻമെന്റുകളും എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ ഇത് സഹായിക്കും.
സുരക്ഷയുടെ കാര്യത്തിലും അഡോബി പൂർണ ഉറപ്പ് നൽകുന്നുണ്ട്. വാട്സ്ആപ്പിന്റെ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ നിലനിൽക്കുന്നതിനാൽ പാസ്വേഡ് സംരക്ഷിത ഫയലുകളുടെ സുരക്ഷിതത്വത്തെ ബാധിക്കില്ലെന്നും അഡോബി വ്യക്തമാക്കി.