x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​എ​സ്ആ​ർ​ടി​സി കൊ​റി​യ​ർ സ​ർ​വീ​സ് ഇ​ന്ന് പു​നഃ​രാ​രം​ഭി​ക്കും; ടി​ക്ക​റ്റു​ക​ൾ ഇ​നി വാ​ട്സാ​പ്പി​ലൂ​ടെ​യും

വെബ് ഡെസ്‌ക്
Published: August 6, 2026 11:57 AM IST | Updated: August 6, 2026 11:57 AM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി കൊ​റി​യ​ർ സ​ർ​വീ​സ് ഇ​ന്ന് മു​ത​ൽ പു​നഃ​രാ​രം​ഭി​ക്കും. സ്വ​കാ​ര്യ ഏ​ജ​ൻ​സി​യെ ഒ​ഴി​വാ​ക്കി​യ ശേ​ഷം കെ​എ​സ്ആ​ർ​ടി​സി സ്വ​ന്തം നി​ല​യ്ക്കാ​ണ് കൊ​റി​യ​ർ സ​ർ​വീ​സ് പു​നഃ​രാ​രം​ഭി​ക്കാ​ൻ പ​ദ്ധ​തി​യി​ടു​ന്ന​ത്.

സ്വ​കാ​ര്യ ഏ​ജ​ൻ​സി​യെ ഒ​ഴി​വാ​ക്കി​യ​തി​ന് പി​ന്നാ​ലെ കെ​എ​സ്ആ​ർ​ടി​സി കൊ​റി​യ​ർ സ​ർ​വീ​സ് താ​ത്കാ​ലി​ക​മാ​യി അ​വ​സാ​നി​പ്പി​ച്ചി​രു​ന്നു. സേ​വ​നം മ​തി​യാ​ക്കാ​ൻ സ്വ​കാ​ര്യ ഏ​ജ​ൻ​സി​ക്ക് കെ​എ​സ്ആ​ർ​ടി​സി നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു.

സ​ർ​വീ​സ് മോ​ശ​മെ​ന്ന് വ്യാ​പ​ക പ​രാ​തി ഉ​യ​ർ​ന്ന​തി​ന് പി​ന്നാ​ലെ ആ​യി​രു​ന്നു ന​ട​പ​ടി. കൊ​റി​യ​ർ സ​ർ​വീ​സി​ന്‍റെ ചു​മ​ത​ല ആ​ദ്യ​ഘ​ട്ട​ത്തി​ൽ കെ​എ​സ്ആ​ർ​ടി​സി​ക്ക് നേ​രി​ട്ടാ​യി​രു​ന്നു. കൂ​ടു​ത​ൽ മി​ക​ച്ച രീ​തി​യി​ൽ മു​ന്നോ​ട്ട് പോ​കു​ന്ന​തി​നാ​യി​രു​ന്നു സ്വ​കാ​ര്യ ഏ​ജ​ൻ​സി​യെ ഏ​ൽ​പ്പി​ച്ച​ത്.

എ​ന്നാ​ൽ സ്വ​കാ​ര്യ ഏ​ജ​ൻ​സി സ​ർ​വീ​സ് ആ​രം​ഭി​ച്ച​തി​ന് പി​ന്നാ​ലെ വ്യാ​പ​ക പ​രാ​തി ഉ​യ​രു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം കെ​എ​സ്ആ​ർ​ടി​സി ടി​ക്ക​റ്റ് ഇ​നി വാ​ട്സാ​പ്പി​ലൂ​ടെ​യും ല​ഭ്യ​മാ​ക്കു​ന്ന സം​വി​ധാ​ന​ത്തി​ന് ഇ​ന്ന് തു​ട​ക്ക​മാ​കും.

Tags : KSRTC CourierService WhatsApp CPJohn NewsUpdate Headlines

Recent News

Corehub Up