x
ad
Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാട്സാപ്പിൽ പുതിയ ഫീച്ചർ: ഓൺലൈൻ സ്റ്റാറ്റസ് കാണിക്കാൻ 'ഗ്രീൻ ഇൻഡിക്കേറ്റർ' വരുന്നു

ടെക് ഡെസ്ക്
Published: July 6, 2026 09:56 AM IST | Updated: July 6, 2026 09:56 AM IST

വാട്സ്ആപ്പ് ലോഗോ

പു​തി​യ ഫീ​ച്ച​ർ പ​രീ​ക്ഷി​ച്ച് വാ​ട്സ്ആ​പ്പ്, ഉ​പ​യോ​ക്താ​ക്ക​ളു​ടെ ചാ​റ്റിം​ഗ് അ​നു​ഭ​വം കൂ​ടു​ത​ൽ എ​ളു​പ്പ​മാ​ക്കു​ന്ന​തി​നാ​യാ​ണ് ഈ ​പു​തി​യ പ​രീ​ക്ഷ​ണം. കോ​ൺ​ടാ​ക്റ്റി​ലു​ള്ള​വ​ർ ഓ​ൺ​ലൈ​നി​ലാ​ണോ എ​ന്ന് എ​ളു​പ്പ​ത്തി​ൽ തി​രി​ച്ച​റി​യാ​ൻ സ​ഹാ​യി​ക്കു​ന്ന പു​തി​യ 'ഗ്രീ​ൻ ഡോ​ട്ട്' ഇ​ൻ​ഡി​ക്കേ​റ്റ​റാ​ണ് വാ​ട്സാ​പ്പ് പ​രീ​ക്ഷി​ക്കു​ന്ന​ത്.

ആ​ൻ​ഡ്രോ​യി​ഡ് പ​തി​പ്പു​ക​ളി​ൽ ഈ ​ഫീ​ച്ച​ർ നേ​ര​ത്തെ പ​രീ​ക്ഷ​ണ​ഘ​ട്ട​ത്തി​ലാ​യി​രു​ന്നു​വെ​ങ്കി​ൽ, ഇ​പ്പോ​ൾ ഐ​ഒ​എ​സ് ബീ​റ്റാ പ​തി​പ്പു​ക​ളി​ലും ഇ​ത് ല​ഭ്യ​മാ​ക്കി​ത്തു​ട​ങ്ങി​യ​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. വാ​ട്സ്ആ​പ്പി​ന്‍റെ പു​തി​യ അ​പ്‌​ഡേ​റ്റു​ക​ളെ​ക്കു​റി​ച്ച് വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ടു​ന്ന വാ​ബീ​റ്റാ​ഇ​ൻ​ഫോ ആ​ണ് ഈ ​വി​വ​രം പു​റ​ത്തു​വി​ട്ട​ത്. വാ​ട്സാ​പ്പ് ഐ​ഒ​എ​സ് ബീ​റ്റാ പ​തി​പ്പ് 26.26.19.72ൽ ​ഈ മാ​റ്റം ദൃ​ശ്യ​മാ​ണ്.

നി​ല​വി​ലെ പ​രീ​ക്ഷ​ണ​ങ്ങ​ൾ പ്ര​കാ​രം, ഒ​രു വ്യ​ക്തി ഓ​ൺ​ലൈ​നാ​ണെ​ങ്കി​ൽ അ​വ​രു​ടെ 'കോ​ൺ​ടാ​ക്റ്റ് ഇ​ൻ​ഫോ' പേ​ജി​ലെ പ്രൊ​ഫൈ​ൽ ചി​ത്ര​ത്തി​ന് താ​ഴെ വ​ല​തു​ഭാ​ഗ​ത്താ​യി​ട്ടാ​ണ് ഈ ​ചെ​റി​യ പ​ച്ച വ​ട്ടം കാ​ണാ​ൻ സാ​ധി​ക്കു​ക. ആ ​വ്യ​ക്തി ഓ​ഫ്‌​ലൈ​നാ​കു​ന്ന​തോ​ടെ ഈ ​അ​ട​യാ​ളം അ​പ്ര​ത്യ​ക്ഷ​മാ​കും. എ​ന്നാ​ൽ, ചാ​റ്റ് ലി​സ്റ്റി​ലോ പ്ര​ധാ​ന ചാ​റ്റ് വി​ൻ​ഡോ​യി​ലോ നി​ല​വി​ൽ ഈ ​ഇ​ൻ​ഡി​ക്കേ​റ്റ​ർ ല​ഭ്യ​മാ​ക്കി​യി​ട്ടി​ല്ല. പ്രൊ​ഫൈ​ൽ പേ​ജി​ൽ മാ​ത്രം ഒ​തു​ങ്ങി​നി​ൽ​ക്കു​ന്ന​തി​നാ​ൽ നി​ല​വി​ൽ ഇ​തി​ന്‍റെ ഉ​പ​യോ​ഗം പ​രി​മി​ത​മാ​ണെ​ന്നും വി​ല​യി​രു​ത്ത​ലു​ക​ളു​ണ്ട്.

ഉ​പ​യോ​ക്താ​ക്ക​ളു​ടെ സ്വ​കാ​ര്യ​ത​യ്ക്ക് ഈ ​ഫീ​ച്ച​ർ ഭീ​ഷ​ണി​യാ​കി​ല്ല. വാ​ട്സ്ആ​പ്പി​ൽ ത​ങ്ങ​ളു​ടെ ലാ​സ്റ്റ് സീ​ൻ, ഓ​ൺ​ലൈ​ൻ സ്റ്റാ​റ്റ​സ്' എ​ന്നി​വ മ​റ​ച്ചു​വെ​ച്ചി​ട്ടു​ള്ള ആ​ളു​ക​ളു​ടെ പ്രൊ​ഫൈ​ലി​ൽ ഈ ​പ​ച്ച​ക്കു​ത്ത് ദൃ​ശ്യ​മാ​കി​ല്ല. നി​ല​വി​ൽ പ​രി​മി​ത​മാ​യ ബീ​റ്റാ ടെ​സ്റ്റ​ർ​മാ​ർ​ക്ക് മാ​ത്ര​മാ​ണ് ഈ ​ഫീ​ച്ച​ർ ല​ഭ്യ​മാ​യി​ട്ടു​ള്ള​ത്. എ​ല്ലാ ഉ​പ​യോ​ക്താ​ക്ക​ൾ​ക്കു​മാ​യി ഇ​ത് എ​പ്പോ​ൾ ഔ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തി​റ​ക്കു​മെ​ന്ന കാ​ര്യ​ത്തി​ൽ ക​മ്പ​നി വ്യ​ക്ത​ത വ​രു​ത്തി​യി​ട്ടി​ല്ല.

ഫോ​ൺ ന​മ്പ​ർ കൈ​മാ​റാ​തെ ത​ന്നെ മ​റ്റു​ള്ള​വ​രു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ സ​ഹാ​യി​ക്കു​ന്ന 'യൂ​സ​ർ​നെ​യിം' ഫീ​ച്ച​ർ കൊ​ണ്ടു​വ​രാ​ൻ വാ​ട്സാ​പ്പ് അ​ടു​ത്തി​ടെ തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​ത് ഉ​പ​യോ​ക്താ​ക്ക​ളു​ടെ സ്വ​കാ​ര്യ​ത വ​ർ​ധി​പ്പി​ക്കു​മെ​ങ്കി​ലും, പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ​യു​ള്ള സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ളും വ്യാ​ജ ത​ട്ടി​പ്പു​ക​ളും വ​ർ​ദ്ധി​ക്കാ​ൻ ഇ​ത് കാ​ര​ണ​മാ​യേ​ക്കു​മെ​ന്ന് ആ​ശ​ങ്ക​യു​യ​ർ​ന്നി​ട്ടു​ണ്ട്.

ഈ ​സു​ര​ക്ഷാ​സാ​ഹ​ച​ര്യ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി, ഈ ​ഫീ​ച്ച​ർ എ​ല്ലാ​വ​രി​ലേ​ക്കും എ​ത്തി​ക്കു​ന്ന​തി​ന് മു​ൻ​പാ​യി ഇ​തി​ന്മേ​ൽ വി​ശ​ദ​മാ​യ ഒ​രു പു​ന​പ​രി​ശോ​ധ​ന ന​ട​ത്താ​ൻ സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​ര​ങ്ങ​ൾ.

Tags : tech whatsapp greenindicator newfeature

Recent News

Corehub Up