x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ട്സ്ആ​പ്പ് ഇ​ന്ത്യ​യി​ൽ പു​തി​യ ബി​ല്ലി​ങ് ഫീ​ച്ച​ർ അ​വ​ത​രി​പ്പി​ച്ചു; ഇ​നി ആ​പ്പി​ലൂ​ടെ ത​ന്നെ യൂ​ട്ടി​ലി​റ്റി ബി​ല്ലു​ക​ൾ അ​ട​യ്ക്കാം

ടെക് ഡെസ്ക്
Published: September 3, 2026 05:14 PM IST | Updated: September 3, 2026 05:14 PM IST

പ്രതീകാത്മക ചിത്രം

ന്യൂ​ഡ​ൽ​ഹി: സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ക്കാ​നു​ള്ള ഒ​രു ആ​പ്പ് എ​ന്ന നി​ല​യി​ൽ നി​ന്ന് വാ​ട്സ്ആ​പ്പ് കൂ​ടു​ത​ൽ സേ​വ​ന​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്കു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ത്യ​യി​ലെ ഉ​പ​യോ​ക്താ​ക്ക​ൾ​ക്കാ​യി വാ​ട്സ്ആ​പ്പ് പു​തി​യ 'ബി​ൽ പേ​യ്മെ​ന്‍റ്സ്' ഫീ​ച്ച​ർ അ​വ​ത​രി​പ്പി​ച്ചു.

ഇ​നി മു​ത​ൽ വാ​ട്സ്ആ​പ്പ് ആ​പ്പ് വി​ട്ടു​പോ​കാ​തെ ത​ന്നെ വൈ​ദ്യു​തി, ഗ്യാ​സ്, ജ​ലം, ഫാ​സ്ടാ​ഗ്, ഇ​ൻ​ഷു​റ​ൻ​സ്, ക്രെ​ഡി​റ്റ് കാ​ർ​ഡ് കു​ടി​ശ്ശി​ക​ക​ൾ, വാ​യ്പ തി​രി​ച്ച​ട​വു​ക​ൾ തു​ട​ങ്ങി​യ​വ​യെ​ല്ലാം ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് അ​ട​യ്ക്കാ​ൻ സാ​ധി​ക്കും. ഭാ​ര​ത് ക​ണ​ക്ട് അ​ഥ​വാ ബി​ബി​പി​എ​സ് നെ​റ്റ്വ​ർ​ക്കി​ന്‍റെ പി​ന്തു​ണ​യോ​ടെ​യാ​ണ് ഈ ​ഫീ​ച്ച​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​തി​ലൂ​ടെ 30 വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 22,700ല​ധി​കം ബി​ല്ല​റു​ക​ളു​ടെ സേ​വ​നം ല​ഭ്യ​മാ​കും.

ഫോ​ൺ​പേ, ഗൂ​ഗി​ൾ പേ ​തു​ട​ങ്ങി​യ മു​ൻ​നി​ര ഡി​ജി​റ്റ​ൽ പ്ലാ​റ്റ്‌​ഫോ​മു​ക​ളു​മാ​യി നേ​രി​ട്ടു​ള്ള മ​ത്സ​ര​ത്തി​നാ​ണ് ഈ ​പു​തി​യ ഫീ​ച്ച​റി​ലൂ​ടെ വാ​ട്സ്ആ​പ്പ് തു​ട​ക്ക​മി​ട്ടി​രി​ക്കു​ന്ന​ത്. എ​ൻ​പി​സി​ഐ ഡാ​റ്റ പ്ര​കാ​രം നി​ല​വി​ൽ ഇ​ന്ത്യ​യി​ലെ യു​പി​ഐ, ഡി​ജി​റ്റ​ൽ യൂ​ട്ടി​ലി​റ്റി പേ​യ്മെ​ന്‍റ് വി​പ​ണി​യു​ടെ 80 ശ​ത​മാ​ന​ത്തി​ല​ധി​കം നി​യ​ന്ത്രി​ക്കു​ന്ന​ത് ഫോ​ൺ​പേ​യും ഗൂ​ഗി​ൾ പേ​യു​മാ​ണ്. ഈ ​വി​പ​ണി​യി​ൽ സ്വ​ന്ത​മാ​യൊ​രു ഇ​ടം ക​ണ്ടെ​ത്താ​നാ​ണ് വാ​ട്സ്ആ​പ്പ് ഇ​പ്പോ​ൾ രം​ഗ​ത്തി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്.

വാ​ട്സ്ആ​പ്പ് ഹോം ​സ്ക്രീ​നി​ന്റെ മു​ക​ളി​ലു​ള്ള രൂ​പ​യു​ടെ ചി​ഹ്ന​ത്തി​ൽ ടാ​പ്പ് ചെ​യ്യു​ക. ആ​വ​ശ്യ​മാ​യ ബി​ൽ വി​ഭാ​ഗ​വും ബി​ല്ല​റും തെ​ര​ഞ്ഞെ​ടു​ക്കു​ക. അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ൾ ന​ൽ​കി സ്ഥി​രീ​ക​രി​ച്ച ശേ​ഷം യു​പി​ഐ , ഡെ​ബി​റ്റ് കാ​ർ​ഡ് അ​ല്ലെ​ങ്കി​ൽ ക്രെ​ഡി​റ്റ് കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് പ​ണം ന​ൽ​കാം.​ഒ​രി​ക്ക​ൽ ബി​ൽ അ​ട​ച്ചു ക​ഴി​ഞ്ഞാ​ൽ, അ​ടു​ത്ത ത​വ​ണ എ​ളു​പ്പ​ത്തി​ൽ പ​ണ​മ​ട​യ്ക്കു​ന്ന​തി​നാ​യി ആ ​ബി​ല്ല​ർ പേ​യ്മെ​ന്‍റ്സ് ഹോം ​സ്ക്രീ​നി​ൽ കാ​ണി​ക്കും.

ഒ​രേ ബി​ല്ല​റി​ന് കീ​ഴി​ൽ ഒ​ന്നി​ല​ധി​കം അ​ക്കൗ​ണ്ടു​ക​ൾ കൈ​കാ​ര്യം ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​വും ഈ ​ഫീ​ച്ച​റി​ലു​ണ്ട്. ഇ​തി​ലൂ​ടെ വീ​ട്, ഓ​ഫീ​സ്, കു​ടും​ബാം​ഗ​ങ്ങ​ൾ എ​ന്നി​വ​രു​ടെ​യെ​ല്ലാം ബി​ല്ലു​ക​ൾ വെ​വ്വേ​റെ ആ​പ്പു​ക​ൾ മാ​റാ​തെ ഒ​രി​ട​ത്തു​നി​ന്ന് ത​ന്നെ ട്രാ​ക്ക് ചെ​യ്യാ​നും അ​ട​യ്ക്കാ​നും സാ​ധി​ക്കും. കൂ​ടു​ത​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ബി​ൽ വി​ഭാ​ഗ​ങ്ങ​ൾ പേ​യ്മെ​ന്‍റ്സ് ഹോം ​സ്ക്രീ​നി​ൽ സ്വ​യം പ്ര​ത്യ​ക്ഷ​പ്പെ​ടും. കൂ​ടാ​തെ, 20ല​ധി​കം വി​ഭാ​ഗ​ങ്ങ​ളു​ടെ മു​ഴു​വ​ൻ ലി​സ്റ്റും പ​രി​ശോ​ധി​ക്കാ​ൻ സീ ​ഓ​ൾ ഓ​പ്ഷ​നും ല​ഭ്യ​മാ​ണ്.

ഇ​ന്ത്യ​യി​ൽ വാ​ട്സ്ആ​പ്പ് ഒ​രു സാ​ധാ​ര​ണ ചാ​റ്റി​ങ് ആ​പ്പി​നേ​ക്കാ​ൾ ഉ​പ​രി​യാ​യി ദൈ​നം​ദി​ന സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നു​ള്ള വ​ലി​യൊ​രു ചു​വ​ടു​വെ​പ്പാ​ണ് ഈ ​പു​തി​യ ഫീ​ച്ച​ർ. മൊ​ബൈ​ൽ റീ​ചാ​ർ​ജ് ചെ​യ്യാ​നും, വി​വി​ധ ന​ഗ​ര​ങ്ങ​ളി​ൽ മെ​ട്രോ ടി​ക്ക​റ്റു​ക​ൾ ബു​ക്ക് ചെ​യ്യാ​നും, ഔ​ദ്യോ​ഗി​ക ചാ​റ്റ്ബോ​ട്ടു​ക​ൾ വ​ഴി സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ൾ തേ​ടാ​നും ഉ​പ​യോ​ക്താ​ക്ക​ൾ ഇ​തി​നോ​ട​കം ത​ന്നെ വാ​ട്സ്ആ​പ്പ് ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. ഈ ​നി​ര​യി​ലേ​ക്കാ​ണ് ഇ​പ്പോ​ൾ യൂ​ട്ടി​ലി​റ്റി ബി​ൽ പേ​യ്മെ​ന്‍റു​ക​ളും എ​ത്തി​യി​രി​ക്കു​ന്ന​ത്.

ഈ ​പു​തി​യ ഫീ​ച്ച​ർ ഇ​ന്ത്യ​യി​ലു​ട​നീ​ളം ഘ​ട്ടം ഘ​ട്ട​മാ​യി ന​ട​പ്പി​ലാ​ക്കി​വ​രി​ക​യാ​ണെ​ന്നും, വ​രു​ന്ന ആ​ഴ്ച​ക​ളി​ൽ എ​ല്ലാ ആ​ൻ​ഡ്രോ​യി​ഡ്, ഐ​ഒഎ​സ് ഉ​പ​യോ​ക്താ​ക്ക​ൾ​ക്കും ഇ​ത് ല​ഭ്യ​മാ​കു​മെ​ന്നും വാ​ട്സ്ആ​പ്പ് അ​റി​യി​ച്ചു.

Tags : technology whatsapp billpayment india utilitybills

Recent News

Corehub Up