x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​തി​സ​ന്ധി​യെ​തു​ട​ർ​ന്ന് 3,300 പേ​രെ പി​രി​ച്ചു​വി​ട്ട് ഊ​ബ​ർ; നൈ​ജീ​രി​യ​യി​ലെ​യും ഉ​ഗാ​ണ്ട​യി​ലെ​യും സേ​വ​ന​ങ്ങ​ൾ അ​വ​സാ​നി​പ്പി​ച്ചു

ടെക് ഡെസ്ക്
Published: September 3, 2026 09:55 AM IST | Updated: September 3, 2026 09:55 AM IST

പ്രതീകാത്മക ചിത്രം

ന്യൂ​ഡ​ൽ​ഹി: ടാ​ക്സി സേ​വ​ന ദാ​താ​ക്ക​ളാ​യ ഊ​ബ​ർ 3,300 ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ട്ടു. ആ​ഗോ​ള ത​ല​ത്തി​ൽ പു​നഃ​സം​ഘ​ട​ന​യു​ടെ ഭാ​ഗ​മാ​യാ​ണ് ഈ ​നീ​ക്കം. പി​രി​ച്ചു​വി​ട്ട​തി​ന് പി​ന്നാ​ലെ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളാ​യ നൈ​ജീ​രി​യ​യി​ലെ​യും ഉ​ഗാ​ണ്ട​യി​ലെ​യും പ്ര​വ​ർ​ത്ത​നം ക​മ്പ​നി പൂ​ർ​ണ​മാ​യും അ​വ​സാ​നി​പ്പി​ച്ചു.

ക​മ്പ​നി​യു​ടെ ആ​കെ ജീ​വ​ന​ക്കാ​രു​ടെ 10 ശ​ത​മാ​ന​ത്തോ​ള​മാ​ണ് ഈ ​പി​രി​ച്ചു​വി​ട​ലി​ലൂ​ടെ ഒ​ഴി​വാ​ക്ക​പ്പെ​ട്ട​ത്. സെ​പ്റ്റം​ബ​ർ 2 മു​ത​ൽ ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ​യും സേ​വ​ന​ങ്ങ​ൾ നി​റു​ത്തി​വെ​ച്ച​താ​യി ഊ​ബ​ർ ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചു. 2014ൽ ​നൈ​ജീ​രി​യ​യി​ലും 2016ൽ ​ഉ​ഗാ​ണ്ട​യി​ലും പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച ക​മ്പ​നി, ഒ​രു പ​തി​റ്റാ​ണ്ടോ​ളം നീ​ണ്ട സേ​വ​ന​ത്തി​ന് ശേ​ഷ​മാ​ണ് ഇ​പ്പോ​ൾ വി​പ​ണി വി​ടു​ന്ന​ത്.

ഇ​തി​നു​മു​മ്പ് ഐ​വ​റി കോ​സ്റ്റ്, ടാ​ൻ​സാ​നി​യ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും ഊ​ബ​ർ പി​ന്മാ​റി​യി​രു​ന്നു. എ​ന്നാ​ൽ ഈ​ജി​പ്ത്, ഘാ​ന, കെ​നി​യ, ദ​ക്ഷി​ണാ​ഫ്രി​ക്ക എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്ത​നം തു​ട​രു​മെ​ന്ന് ക​മ്പ​നി വ്യ​ക്ത​മാ​ക്കി.

ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​വി​ന് ആ​നു​പാ​തി​ക​മാ​യി യാ​ത്രാ​ക്കൂ​ലി ല​ഭി​ക്കു​ന്നി​ല്ലെ​ന്ന ഡ്രൈ​വ​ർ​മാ​രു​ടെ പ​രാ​തി​ക​ളും, ബോ​ൾ​ട്ട് , ഇ​ൻ​ഡ്രൈ​വ് തു​ട​ങ്ങി​യ എ​തി​രാ​ളി​ക​ളി​ൽ നി​ന്നു​ള്ള ശ​ക്ത​മാ​യ മ​ത്സ​ര​വു​മാ​ണ് നൈ​ജീ​രി​യ​യി​ൽ ഊ​ബ​റി​ന് തി​രി​ച്ച​ടി​യാ​യ​ത്.

കോ​വി​ഡി​നു​ശേ​ഷ​മു​ള്ള ഏ​റ്റ​വും വ​ലി​യ പി​രി​ച്ചു​വി​ട​ലാ​ണി​തെ​ന്ന് ഊ​ബ​ർ സി​ഇ​ഒ ദാ​രാ ഖോ​സ്രോ​ഷാ​ഹി ജീ​വ​ന​ക്കാ​ർ​ക്ക് അ​യ​ച്ച സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു. സ്ഥാ​പ​ന​ത്തി‌​ന്‍റെ പ്ര​വ​ർ​ത്ത​ന​ച്ചെ​ല​വ് കു​റ​യ്ക്കാ​നും സ്വ​യം നി​യ​ന്ത്രി​ത ടാ​ക്സി​ക​ൾ, ഡ്രൈ​വ​ർ​ര​ഹി​ത സാ​ങ്കേ​തി​ക​വി​ദ്യ തു​ട​ങ്ങി​യ പു​തി​യ മേ​ഖ​ല​ക​ളി​ൽ കൂ​ടു​ത​ൽ നി​ക്ഷേ​പം ന​ട​ത്താ​നും വേ​ണ്ടി​യാ​ണ് ഈ ​ന​ട​പ​ടി​യെ​ന്ന് ക​മ്പ​നി വി​ശ​ദീ​ക​രി​ക്കു​ന്നു.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി യു​കെ ആ​സ്ഥാ​ന​മാ​യു​ള്ള 'വെ​യ്ൻ' എ​ന്ന സ്റ്റാ​ർ​ട്ട​പ്പു​മാ​യി ചേ​ർ​ന്ന് ല​ണ്ട​നി​ൽ ഊ​ബ​ർ ത​ങ്ങ​ളു​ടെ ആ​ദ്യ റോ​ബോ​ടാ​ക്സി സേ​വ​ന​ത്തി​ന് തു​ട​ക്ക​മി​ട്ടി​ട്ടു​ണ്ട്.

Tags : technology layoffs uber nigeria uganda artificialintelligence

Recent News

Corehub Up