x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐ​ഫോ​ൺ 18 പ്രോ​യ്‌​ക്കൊ​പ്പം 'ഐ​ഫോ​ൺ ഫോ​ൾ​ഡും' എ​ത്തും; വി​വ​ര​ങ്ങ​ൾ പു​റ​ത്ത്

ടെക് ഡെസ്ക്
Published: September 2, 2026 04:42 PM IST | Updated: September 2, 2026 04:42 PM IST

ഐ​ഫോ​ൺ അ​ൾ​ട്രാ

ന്യൂ​ഡ​ൽ​ഹി: ഏ​റെ ആ​കാം​ഷ​യൊ​ടെ കാ​ത്തി​രി​ക്കു​ന്ന ആ​പ്പി​ളി​ന്‍റെ ആ​ദ്യ ഫ്ലെ​ക്സി​ബി​ൾ ഫോ​ൺ 'ഐ​ഫോ​ൺ അ​ൾ​ട്രാ' സെ​പ്റ്റം​ബ​ർ 9ന് ​ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ഐ​ഫോ​ൺ 18 പ്രോ ​സീ​രീ​സി​നൊ​പ്പം അ​വ​ത​രി​പ്പി​ച്ചേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. 

മു​ൻ​പ് നി​ർ​മാ​ണ ത​ട​സ്സ​ങ്ങ​ൾ കാ​ര​ണം ലോ​ഞ്ച് വൈ​കു​മെ​ന്ന് ക​രു​തി​യി​രു​ന്നെ​ങ്കി​ലും, പ്രോ ​മോ​ഡ​ലു​ക​ൾ​ക്കൊ​പ്പം ത​ന്നെ ഫോ​ൺ വി​ൽ​പ്പ​ന​യ്‌​ക്കെ​ത്തു​മെ​ന്നാ​ണ് പു​തി​യ റി​പ്പോ​ർ​ട്ടു​ക​ൾ ന​ൽ​കു​ന്ന സൂ​ച​ന.

പു​സ്ത​കം പോ​ലെ മ​ട​ക്കാ​വു​ന്ന ഡി​സൈ​നി​ലാ​ണ് ഈ ​ആ​പ്പി​ൾ ഫോ​ൺ രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. മ​ട​ക്കി വെ​ച്ചി​രി​ക്കു​മ്പോ​ൾ 5.5 ഇ​ഞ്ചും, തു​റ​ക്കു​മ്പോ​ൾ 7.8 ഇ​ഞ്ച് ഐ​പാ​ഡി​ന് സ​മാ​ന​മാ​യ വ​ലി​യ സ്ക്രീ​നു​മാ​ണ് ഇ​തി​ൽ ഉ​ണ്ടാ​കു​ക. മ​ട​ക്കു​മ്പോ​ഴു​ണ്ടാ​കു​ന്ന ക്രീ​സ് പ​ര​മാ​വ​ധി കു​റ​യ്ക്കാ​നു​ള്ള സാ​ങ്കേ​തി​ക​വി​ദ്യ​യാ​ണ് ആ​പ്പി​ൾ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.

ഫോ​ണി​ന്‍റെ ഉ​റ​പ്പി​നാ​യി ലി​ക്വി​ഡ്-​മെ​റ്റ​ൽ സാ​ങ്കേ​തി​ക​വി​ദ്യ​യി​ലു​ള്ള ഹി​ഞ്ചാ​ണ് ആ​പ്പി​ൾ വി​ക​സി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. സാ​ധാ​ര​ണ ഐ​ഫോ​ണു​ക​ളു​ടെ അ​തേ ക​രു​ത്ത് ഇ​തി​നും ഉ​റ​പ്പു​ന​ൽ​കു​ന്നു. സ്ലിം ​ഡി​സൈ​ൻ ആ​യ​തി​നാ​ൽ മാ​ഗ്‌​സേ​ഫ് ഒ​ഴി​വാ​ക്കു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ ത​ള്ളി, പു​തി​യ ഫോ​ണി​ലും മാ​ഗ്‌​സേ​ഫ് സൗ​ക​ര്യം ല​ഭ്യ​മാ​കു​മെ​ന്ന് ഗു​ർ​മാ​ൻ ഉ​റ​പ്പു​ന​ൽ​കു​ന്നു.

പു​തി​യ ഐ​ഒ​എ​സ് 27 സോ​ഫ്റ്റ്‌​വെ​യ​റി​ലൂ​ടെ വ​ലി​യ സ്ക്രീ​നി​ൽ ഐ​പാ​ഡി​ലേ​ത് പോ​ലെ ഒ​രേ​സ​മ​യം ര​ണ്ട് ആ​പ്പു​ക​ൾ ഉ​പ​യോ​ഗി​ക്കാ​നും, ആ​പ്പു​ക​ൾ​ക്കി​ട​യി​ൽ വി​വ​ര​ങ്ങ​ൾ 'ഡ്രാ​ഗ് ആ​ൻ​ഡ് ഡ്രോ​പ്പ്' ചെ​യ്യാ​നു​മു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഉ​ണ്ടാ​കും.

ക​രു​ത്തു​റ്റ നി​ർ​മാ​ണ​വും പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ​യും ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​ൽ ഏ​ക​ദേ​ശം 2,000 ഡോ​ള​റി​ൽ അ​ധി​കം (ഇ​ന്ത്യ​യി​ൽ ബാ​ങ്ക് ഓ​ഫ​റു​ക​ൾ​ക്ക് പു​റ​മെ 1.7-1.8 ല​ക്ഷം രൂ​പ​യ്ക്ക് മു​ക​ളി​ൽ) വി​ല വ​രു​ന്ന ആ​പ്പി​ളി​ന്‍റെ ഏ​റ്റ​വും വി​ല​കൂ​ടി​യ ഫോ​ണാ​യി​രി​ക്കും ഇ​ത്.

Tags : technology iphone iphonefold iphoneultra

Recent News

Corehub Up