x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​പ്പി​ളി​ന്‍റെ ആ​ദ്യ ഫോ​ൾ​ഡ​ബി​ൾ ഫോ​ൺ 'ഐ​ഫോ​ൺ ഡ്യു​വോ' വി​പ​ണി​യി​ലെ​ത്തി; മി​നി​റ്റു​ക​ൾ​ക്ക​കം വി​റ്റു​തീ​ർ​ന്നു,

ടെക് ഡെസ്ക്
Published: October 17, 2026 05:18 PM IST | Updated: October 17, 2026 05:18 PM IST

ഐഫോൺ ഡുവോ

ആ​പ്പി​ളി​ന്‍റെ ച​രി​ത്ര​ത്തി​ലെ ആ​ദ്യ​ത്തെ ഫോ​ൾ​ഡ​ബി​ൾ സ്മാ​ർ​ട്ട്‌​ഫോ​ണാ​യ 'ഐ​ഫോ​ൺ ഡ്യു​വോ' വി​പ​ണി​യി​ൽ ത​രം​ഗം സൃ​ഷ്ടി​ക്കു​ന്നു. പ്രീ-​ഓ​ർ​ഡ​ർ ആ​രം​ഭി​ച്ച് മി​നി​റ്റു​ക​ൾ​ക്ക​കം ത​ന്നെ അ​മേ​രി​ക്ക​യി​ലും മ​റ്റ് പ്ര​മു​ഖ വി​പ​ണി​ക​ളി​ലും ഫോ​ണി​ന്‍റെ ആ​ദ്യ ബാ​ച്ച് പൂ​ർ​ണ​മാ​യി വി​റ്റു​തീ​ർ​ന്നു.

വ​ൻ ജ​ന​ത്തി​ര​ക്ക് കാ​ര​ണം ഫോ​ണി​ന്‍റെ ഡെ​ലി​വ​റി തീ​യ​തി 2027 ജ​നു​വ​രി 25 നീ​ണ്ടി​രി​ക്കു​ക​യാ​ണ്. ഔ​ദ്യോ​ഗി​ക​മാ​യി ഒ​ക്ടോ​ബ​ർ 23നാ​ണ് ഫോ​ൺ സ്റ്റോ​റു​ക​ളി​ൽ എ​ത്തു​ന്ന​ത്.

ആ​പ്പി​ളി​ന്‍റെ ഏ​റ്റ​വും വി​ല​കൂ​ടി​യ ഫോ​ണാ​യ ഐ​ഫോ​ൺ ഡ്യു​വോ​യ്ക്ക് ഇ​ന്ത്യ​യി​ൽ വ​ലി​യ തു​ക ന​ൽ​കേ​ണ്ടി വ​രും. അ​ടി​സ്ഥാ​ന മോ​ഡ​ൽ : ₹2,99,900, ഉ​യ​ർ​ന്ന സ്റ്റോ​റേ​ജ് മോ​ഡ​ൽ :₹4,49,900. അ​മേ​രി​ക്ക​യി​ൽ അ​ടി​സ്ഥാ​ന മോ​ഡ​ലി​ന് $1,999 ആ​ണ് വി​ല. സ്റ്റാ​ർ വൈ​റ്റ് , നൈ​റ്റ് സ്കൈ ​എ​ന്നീ ര​ണ്ട് ക​ള​ർ ഓ​പ്ഷ​നു​ക​ളി​ൽ ഇ​ത് ല​ഭ്യ​മാ​ണ്.

പാ​സ്സ്‌​പോ​ർ​ട്ട് മാ​തൃ​ക​യി​ലു​ള്ള ബു​ക്ക്-​സ്റ്റൈ​ൽ ഫോ​ൾ​ഡിം​ഗ് ഡി​സൈ​നാ​ണ് ഇ​തി​ലു​ള്ള​ത്. പു​റ​ത്ത് 5.4 ഇ​ഞ്ച് ക​വ​ർ സ്ക്രീ​നും, തു​റ​ക്കു​മ്പോ​ൾ 7.6 ഇ​ഞ്ച് സൂ​പ്പ​ർ റെ​റ്റി​ന എ​ക്സ്ടി​ആ​ർ ഇ​ന്ന​ർ ഡി​സ്പ്ലേ​യും ല​ഭി​ക്കു​ന്നു. മ​ട​ക്കു​ക​ൾ കു​റ​യ്ക്കാ​നും പ്ര​തി​ഫ​ല​നം ത​ട​യാ​നും നാ​നോ-​ടെ​ക്സ്ച​ർ ഫി​നി​ഷും ന​ൽ​കി​യി​ട്ടു​ണ്ട്.

മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത​യ്ക്കാ​യി എ20 ​പ്രോ ചി​പ്‌​സെ​റ്റാ​ണ് ഇ​തി​ൽ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. ഐ​ഒ​എ​സ് 27 ഓ​പ്പ​റേ​റ്റിം​ഗ് സി​സ്റ്റ​ത്തി​ലാ​ണ് ഇ​ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഫ്യൂ​ഷ​ൻ മെ​യി​ൻ ക്യാ​മ​റ​യും അ​ൾ​ട്രാ വൈ​ഡ് ലെ​ൻ​സും അ​ട​ങ്ങി​യ ഡ്യു​വ​ൽ 48 മെ​ഗാ​പി​ക്സ​ൽ പി​ൻ​ക്യാ​മ​റ സ​ജ്ജീ​ക​ര​ണ​മാ​ണ് ഇ​തി​ലു​ള്ള​ത്.

ഫി​സി​ക്ക​ൽ സിം ​ട്രേ ഒ​ഴി​വാ​ക്കി പൂ​ർ​ണ​മാ​യും ഇ-​സിം മാ​ത്ര​മാ​യാ​ണ് ഐ​ഫോ​ൺ ഡ്യു​വോ പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്.

Tags : technology apple iphone india iphoneduo ios27

Recent News

Corehub Up