ആപ്പിളിന്റെ ചരിത്രത്തിലെ ആദ്യത്തെ ഫോൾഡബിൾ സ്മാർട്ട്ഫോണായ 'ഐഫോൺ ഡ്യുവോ' വിപണിയിൽ തരംഗം സൃഷ്ടിക്കുന്നു. പ്രീ-ഓർഡർ ആരംഭിച്ച് മിനിറ്റുകൾക്കകം തന്നെ അമേരിക്കയിലും മറ്റ് പ്രമുഖ വിപണികളിലും ഫോണിന്റെ ആദ്യ ബാച്ച് പൂർണമായി വിറ്റുതീർന്നു.
വൻ ജനത്തിരക്ക് കാരണം ഫോണിന്റെ ഡെലിവറി തീയതി 2027 ജനുവരി 25 നീണ്ടിരിക്കുകയാണ്. ഔദ്യോഗികമായി ഒക്ടോബർ 23നാണ് ഫോൺ സ്റ്റോറുകളിൽ എത്തുന്നത്.
ആപ്പിളിന്റെ ഏറ്റവും വിലകൂടിയ ഫോണായ ഐഫോൺ ഡ്യുവോയ്ക്ക് ഇന്ത്യയിൽ വലിയ തുക നൽകേണ്ടി വരും. അടിസ്ഥാന മോഡൽ : ₹2,99,900, ഉയർന്ന സ്റ്റോറേജ് മോഡൽ :₹4,49,900. അമേരിക്കയിൽ അടിസ്ഥാന മോഡലിന് $1,999 ആണ് വില. സ്റ്റാർ വൈറ്റ് , നൈറ്റ് സ്കൈ എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ ഇത് ലഭ്യമാണ്.
പാസ്സ്പോർട്ട് മാതൃകയിലുള്ള ബുക്ക്-സ്റ്റൈൽ ഫോൾഡിംഗ് ഡിസൈനാണ് ഇതിലുള്ളത്. പുറത്ത് 5.4 ഇഞ്ച് കവർ സ്ക്രീനും, തുറക്കുമ്പോൾ 7.6 ഇഞ്ച് സൂപ്പർ റെറ്റിന എക്സ്ടിആർ ഇന്നർ ഡിസ്പ്ലേയും ലഭിക്കുന്നു. മടക്കുകൾ കുറയ്ക്കാനും പ്രതിഫലനം തടയാനും നാനോ-ടെക്സ്ചർ ഫിനിഷും നൽകിയിട്ടുണ്ട്.
മികച്ച പ്രവർത്തനക്ഷമതയ്ക്കായി എ20 പ്രോ ചിപ്സെറ്റാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ഐഒഎസ് 27 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഇത് പ്രവർത്തിക്കുന്നത്. ഫ്യൂഷൻ മെയിൻ ക്യാമറയും അൾട്രാ വൈഡ് ലെൻസും അടങ്ങിയ ഡ്യുവൽ 48 മെഗാപിക്സൽ പിൻക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്.
ഫിസിക്കൽ സിം ട്രേ ഒഴിവാക്കി പൂർണമായും ഇ-സിം മാത്രമായാണ് ഐഫോൺ ഡ്യുവോ പുറത്തിറക്കിയിരിക്കുന്നത്.