Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Layoffs

ആ​പ്പി​ളി​ൽ വീ​ണ്ടും പി​രി​ച്ചു​വി​ട​ൽ: ര​ണ്ടു​മാ​സ​ത്തി​നി​ടെ ഇ​ത് ര​ണ്ടാം ത​വ​ണ

 ന്യൂ​ഡ​ൽ​ഹി: ആ​ഗോ​ള സാ​ങ്കേ​തി​ക ഭീ​മ​നാ​യ ആ​പ്പി​ൾ ക​മ്പ​നി​യി​ൽ വീ​ണ്ടും പി​രി​ച്ചു​വി​ട​ൽ. ര​ണ്ടു​മാ​സ​ത്തി​നി​ടെ ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് ക​മ്പ​നി ജീ​വ​ന​ക്കാ​രെ ഒ​ഴി​വാ​ക്കു​ന്ന​ത്. ഫി​റ്റ്‌​ന​സ് പ്ല​സ് സേ​വ​ന​ത്തി​ന്‍റെ ഓ​ഡി​യോ വി​ഭാ​ഗ​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ചെ​റി​യൊ​രു വി​ഭാ​ഗം ജീ​വ​ന​ക്കാ​രെ​യാ​ണ് ഏ​റ്റ​വും ഒ​ടു​വി​ൽ ഒ​ഴി​വാ​ക്കി​യ​തെ​ന്ന് പു​തി​യ റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. 

നി​ർ​മി​ത ബു​ദ്ധി , ഓ​ട്ടോ​മേ​ഷ​ൻ എ​ന്നി​വ​യ്ക്ക് കൂ​ടു​ത​ൽ പ്രാ​ധാ​ന്യം ന​ൽ​കാ​നും ചെ​ല​വു​ക​ൾ ചു​രു​ക്കാ​നും ടെ​ക് ക​മ്പ​നി​ക​ൾ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ആ​പ്പി​ളി​ന്‍റെ നീ​ക്കം.

ആ​പ്പി​ൾ വാ​ച്ച് ഉ​പ​യോ​ക്താ​ക്ക​ൾ​ക്കാ​യി വീ​ഡി​യോ കാ​ണാ​തെ ത​ന്നെ വ്യാ​യാ​മ​ങ്ങ​ൾ ചെ​യ്യാ​ൻ സ​ഹാ​യി​ക്കു​ന്ന 'ടൈം ​ടു വാ​ക്ക്' , 'ടൈം ​ടു റ​ൺ' തു​ട​ങ്ങി​യ ഓ​ഡി​യോ ഫീ​ച്ച​റു​ക​ൾ നി​ർ​മിച്ചി​രു​ന്ന ടീ​മി​ലെ ജീ​വ​ന​ക്കാ​ർ​ക്കാ​ണ് ജോ​ലി ന​ഷ്ട​മാ​യ​ത്.

ഈ ​ന​ട​പ​ടി കാ​ര​ണം ആ​പ്പി​ൾ ഫി​റ്റ്‌​ന​സ്+ സേ​വ​നം പൂ​ർ​ണ​മാ​യി അ​വ​സാ​നി​പ്പി​ക്കി​ല്ല. എ​ന്നാ​ൽ ഇ​നി​മു​ത​ൽ പു​തി​യ ഓ​ഡി​യോ ഉ​ള്ള​ട​ക്ക​ങ്ങ​ൾ പു​റ​ത്തി​റ​ങ്ങു​ന്ന​തി​ന്‍റെ വേ​ഗ​ത കു​റ​യും. ഓ​ഗ​സ്റ്റ് മാ​സ​ത്തി​ൽ സി​രി, വി​ഷ​ൻ പ്രോ, ​സോ​ഫ്റ്റ്‌​വെ​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ഇ​രു​നൂ​റി​ല​ധി​കം ജീ​വ​ന​ക്കാ​രെ ആ​പ്പി​ൾ പി​രി​ച്ചു​വി​ട്ടി​രു​ന്നു.

തു​ട​ർ​ച്ച​യാ​യി പു​തി​യ ഉ​ള്ള​ട​ക്ക​ങ്ങ​ൾ നി​ർ​മി​ക്കേ​ണ്ടി വ​രു​ന്ന​ത് ഫി​റ്റ്‌​ന​സ് പ്ല​സി​ന്‍റെ ഉ​ൽ​പ്പാ​ദ​ന​ച്ചെ​ല​വ് കൂ​ട്ടു​ന്നു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഹെ​ൽ​ത്ത് ആ​പ്പു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി ഫി​റ്റ്‌​ന​സ് വി​ഭാ​ഗ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം പു​നഃ​സം​ഘ​ടി​പ്പി​ക്കാ​നാ​ണ് ആ​പ്പി​ൾ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഗ്ലോ​ബ​ൽ കാ​പ്പ​ബി​ലി​റ്റി സെ​ന്‍റ​റു​ക​ൾ, മ​ൾ​ട്ടി​നാ​ഷ​ണ​ൽ ക​മ്പ​നി​ക​ൾ, ഐ​ടി ഔ​ട്ട്‌​സോ​ഴ്‌​സിം​ഗ് സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യി​ലൂ​ടെ ഈ ​ആ​ഗോ​ള മാ​റ്റ​ങ്ങ​ൾ ഇ​ന്ത്യ​ൻ ഐ​ടി ജീ​വ​ന​ക്കാ​രെ​യും ബാ​ധി​ച്ചേ​ക്കാം.

പു​തി​യ​താ​യി കോ​ഴ്‌​സു​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യി​റ​ങ്ങു​ന്ന തു​ട​ക്ക​ക്കാ​ർ​ക്ക് ജോ​ലി ല​ഭി​ക്കു​ന്ന​ത് മു​ൻ​പ​ത്തേ​ക്കാ​ൾ പ്ര​യാ​സ​ക​ര​മാ​യേ​ക്കും. എ​ന്നാ​ൽ എ​ഐ എ​ൻ​ജി​നീ​യ​റി​ങ്, സൈ​ബ​ർ സെ​ക്യൂ​രി​റ്റി, ക്ലൗ​ഡ് ക​മ്പ്യൂ​ട്ടി​ങ്, ഡാ​റ്റാ അ​ന​ലി​റ്റി​ക്‌​സ് എ​ന്നീ മേ​ഖ​ല​ക​ളി​ൽ പു​തി​യ നൈ​പു​ണ്യ​മു​ള്ള​വ​ർ​ക്ക് വി​പ​ണി​യി​ൽ മി​ക​ച്ച അ​വ​സ​ര​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

 

Tech

ആ​ർ​ട്ടി​ഫി​ഷ്യ​ൽ ജ​ന​റ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ടീ​മി​ലെ ജീ​വ​ന​ക്കാ​രെ പി​രി​ച്ച്‌​വി​ട്ട് ആ​മ​സോ​ൺ

ന്യൂ​ഡ​ൽ​ഹി: ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് പ​ദ്ധ​തി​ക​ളി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ത​ങ്ങ​ളു​ടെ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ജ​ന​റ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ട്ട് ആ​മ​സോ​ൺ. ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ വ​ൻ തോ​തി​ലു​ള്ള പി​രി​ച്ചു​വി​ട​ലു​ക​ൾ​ക്ക് ശേ​ഷം ക​മ്പ​നി​യി​ൽ ന​ട​ക്കു​ന്ന തു​ട​ർ​ച്ച​യാ​യ ചെ​റി​യ വെ​ട്ടി​ക്കു​റ​യ്ക്ക​ലു​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഈ ​ന​ട​പ​ടി​യും.

മ​നു​ഷ്യ​ബു​ദ്ധി​യെ വെ​ല്ലു​ന്ന രീ​തി​യി​ൽ സ്വ​യം പ​ഠി​ക്കാ​നും ചി​ന്തി​ക്കാ​നും പ്ര​വ​ർ​ത്തി​ക്കാ​നും ശേ​ഷി​യു​ള്ള സ​ങ്കീ​ർ​ണ​മാ​യ എ​ഐ സം​വി​ധാ​ന​ങ്ങ​ളെ​യാ​ണ് 'ആ​ർ​ട്ടി​ഫി​ഷ്യ​ൽ ജ​ന​റ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് എ​ന്ന് വി​ളി​ക്കു​ന്ന​ത്. നി​ല​വി​ൽ ലോ​ക​ത്തി​ലെ പ്ര​ധാ​ന​പ്പെ​ട്ട വ​ലി​യ എ​ഐ ക​മ്പ​നി​ക​ളെ​ല്ലാം ത​ന്നെ ഇ​ത്ത​രം സാ​ങ്കേ​തി​ക​വി​ദ്യ വി​ക​സി​പ്പി​ക്കു​ന്ന​തി​ൽ മു​ന്നി​ലാ​ണ്.

വ​ലി​യ എ​ഐ മോ​ഡ​ലു​ക​ൾ വി​ക​സി​പ്പി​ക്കു​ന്ന​ത് ത​ങ്ങ​ളു​ടെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട മു​ൻ​ഗ​ണ​ന​ക​ളി​ൽ ഒ​ന്നാ​ണെ​ന്നും, എ​ന്നാ​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് കൂ​ടു​ത​ൽ ഉ​പ​കാ​ര​പ്ര​ദ​മാ​യ പ​ദ്ധ​തി​ക​ളി​ലേ​ക്ക് കൂ​ടു​ത​ൽ ശ്ര​ദ്ധ പ​തി​പ്പി​ക്കു​ന്ന​തി​നാ​ണ് ചി​ല ത​സ്തി​ക​ക​ൾ റ​ദ്ദാ​ക്കാ​ൻ ക​ഠി​ന​മാ​യ തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്നും ആ​മ​സോ​ൺ വ​ക്താ​വ് വ്യ​ക്ത​മാ​ക്കി. എ​ജി​ഐ വി​ഭാ​ഗ​ത്തി​ലെ എ​ത്ര പേ​രെ​യാ​ണ് പി​രി​ച്ചു​വി​ട​ൽ ബാ​ധി​ച്ച​തെ​ന്ന് ക​മ്പ​നി വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.

Kerala

കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍;അ​​​​​ട​​​​​ച്ചു​​​​​പൂട്ടും,‍ ഉ​​​​​റ​​​​​ച്ച് ക​​​​​മ്പ​​​​​നി

​​​​​കൊ​​​​​ച്ചി: കോ​​​​​റോ ഹെ​​​​​ല്‍ത്തി​​​​​ന്‍റെ കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ ഓ​​​​​ഫീ​​​​​സു​​​​​ക​​​​​ള്‍ അ​​​​​ട​​​​​ച്ചു​​​​​പൂ​​​​​ട്ടാ​​​​​നു​​​​​ള്ള തീ​​​​​രു​​​​​മാ​​​​​ന​​​​​ത്തി​​​​​ല്‍ ഉ​​​​​റ​​​​​ച്ച് ക​​​​​മ്പ​​​​​നി.

കൊ​​​​​ച്ചി​​​​​യി​​​​​ലും കോ​​​​​ഴി​​​​​ക്കോട്ടുമാ​​​​​യി 830 ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​രെ മു​​​​​ന്ന​​​​​റി​​​​​യി​​​​​പ്പി​​​​​ല്ലാ​​​​​തെ പി​​​​​രി​​​​​ച്ചു​​​​​വി​​​​​ട്ട സം​​​​​ഭ​​​​​വ​​​​​ത്തി​​​​​ല്‍ മ​​​​​ന്ത്രി ബി​​​​​ന്ദു കൃ​​​​​ഷ്ണ​​​​​യു​​​​​ടെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ല്‍ ഇ​​​​​ന്ന​​​​​ലെ എ​​​​​റ​​​​​ണാ​​​​​കു​​​​​ളം ക​​​​​ള​​​​​ക്‌​​​ട​​​​​റേ​​​​​റ്റി​​​​​ല്‍ ന​​​​​ട​​​​​ത്തി​​​​​യ ച​​​​​ര്‍ച്ച​​​​​യി​​​​​ലാ​​​​​ണ് ക​​​​​മ്പ​​​​​നി നി​​​​​ല​​​​​പാ​​​​​ട് വ്യ​​​​​ക്ത​​​​​മാ​​​​​ക്കി​​​​​യ​​​​​ത്. തീ​​​​​രു​​​​​മാ​​​​​ന​​​​​ത്തി​​​​​ല്‍നി​​​​​ന്നു പി​​​​​ന്മാ​​​​​റ​​​​​ണ​​​​​മെ​​​​​ന്ന് അ​​​​​ഭ്യ​​​​​ർ​​​​​ഥി​​​​​ച്ച സ​​​​​ര്‍ക്കാ​​​​​ര്‍, ക​​​​​മ്പ​​​​​നി​​​​​യു​​​​​ടെ തു​​​​​ട​​​​​ര്‍പ്ര​​​​​വ​​​​​ര്‍ത്ത​​​​​ന​​​​​ങ്ങ​​​​​ള്‍ക്ക് എ​​​​​ല്ലാ​​​​​വി​​​​​ധ സ​​​​​ഹാ​​​​​യ​​​​​ങ്ങ​​​​​ളും വാ​​​​​ഗ്ദാ​​​​​നം ചെ​​​​​യ്തു.

ച​​​​​ര്‍ച്ച​​​​​യി​​​​​ല്‍ അ​​​​​ന്തി​​​​​മ തീ​​​​​രു​​​​​മാ​​​​​ന​​​​​മാ​​​​​കാ​​​​​തെ വ​​​​​ന്ന​​​​​തോ​​​​​ടെ 20ന് ​​​​​ച​​​​​ര്‍ച്ച വീ​​​​​ണ്ടും തു​​​​​ട​​​​​രും. കോ​​​​​റോ ഹെ​​​​​ല്‍ത്ത് ക​​​​​മ്പ​​​​​നി അ​​​​​ധി​​​​​കൃ​​​​​ത​​​​​ര്‍ ഈ ​​​​​ച​​​​​ര്‍ച്ച​​​​​യി​​​​​ല്‍ നേ​​​​​രി​​​​​ട്ടു പ​​​​​ങ്കെ​​​​​ടു​​​​​ക്കും. അ​​​​​തേ​​​​​സ​​​​​മ​​​​​യം, വി​​​​​ഷ​​​​​യ​​​​​ത്തി​​​​​ല്‍ കേ​​​​​ന്ദ്ര​​​​​സ​​​​​ര്‍ക്കാ​​​​​രി​​​​​ന്‍റെ ഇ​​​​​ട​​​​​പെ​​​​​ട​​​​​ലി​​​​​നു​​​​​ള്ള ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ളി​​​​​ലേ​​​​​ക്കു ക​​​​​ട​​​​​ക്കു​​​​​ക​​​​​യാ​​​​​ണ് സ​​​​​ര്‍ക്കാ​​​​​ര്‍. ഇ​​​​​തി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യി മ​​​​​ന്ത്രി ബി​​​​​ന്ദു കൃ​​​​​ഷ്ണ 13ന് ​​​​​കേ​​​​​ന്ദ്ര തൊ​​​​​ഴി​​​​​ല്‍വ​​​​​കു​​​​​പ്പ് മ​​​​​ന്ത്രി​​​​​യു​​​​​മാ​​​​​യി ച​​​​​ര്‍ച്ച ന​​​​​ട​​​​​ത്തും.

സാ​​​​​മ്പ​​​​​ത്തി​​​​​ക പ്ര​​​​​തി​​​​​സ​​​​​ന്ധി, ഓ​​​​​ര്‍ഡ​​​​​റു​​​​​ക​​​​​ള്‍ ല​​​​​ഭി​​​​​ക്കു​​​​​ന്നി​​​​​ല്ല തു​​​​​ട​​​​​ങ്ങി​​​​​യ കാ​​​​​ര​​​​​ണ​​​​​ങ്ങ​​​​​ളാ​​​​​ണ് അ​​​​​ട​​​​​ച്ചു​​​​​പൂ​​​​​ട്ട​​​​​ലി​​​​​നു കാ​​​​​ര​​​​​ണ​​​​​മാ​​​​​യി ച​​​​​ര്‍ച്ച​​​​​യി​​​​​ല്‍ ക​​​​​മ്പ​​​​​നി ഉ​​​​​ന്ന​​​​​യി​​​​​ച്ച​​​​​ത്. എ​​​​​ന്നാ​​​​​ല്‍, രേ​​​​​ഖ​​​​​ക​​​​​ളി​​​​​ല്‍ ക​​​​​മ്പ​​​​​നി ലാ​​​​​ഭ​​​​​ത്തി​​​​​ലാ​​​​​ണെ​​​​​ന്ന​​​​​തും ഇ​​​​​ന്ത്യ​​​​​യി​​​​​ലെ മ​​​​​റ്റു കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ളി​​​​​ലെ പ്ര​​​​​വ​​​​​ര്‍ത്ത​​​​​ന​​​​​വും ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടി വാ​​​​​ദ​​​​​ങ്ങ​​​​​ളെ സ​​​​​ര്‍ക്കാ​​​​​ര്‍ ത​​​​​ള്ളി. മു​​​​​മ്പ് ന​​​​​ട​​​​​ന്ന ച​​​​​ര്‍ച്ച​​​​​ക​​​​​ളി​​​​​ലെ ധാ​​​​​ര​​​​​ണ​​​​​ക​​​​​ളെ​​​​​ല്ലാം ലം​​​​​ഘി​​​​​ക്കു​​​​​ന്ന സ​​​​​മീ​​​​​പ​​​​​മാ​​​​​ണു ക​​​​​മ്പ​​​​​നി സ്വീ​​​​​ക​​​​​രി​​​​​ച്ചി​​​​​രു​​​​​ന്ന​​​​​തെ​​​​​ന്നാ​​​​​ണ് സ​​​​​ര്‍ക്കാ​​​​​ര്‍ നി​​​​​ല​​​​​പാ​​​​​ട്.

ഹൈ​​​​​ബി ഈ​​​​​ഡ​​​​​ന്‍ എം​​​​​പി, ഉ​​​​​മ തോ​​​​​മ​​​​​സ് എം​​​​​എ​​​​​ല്‍എ, ജി​​​​​ല്ലാ ക​​​​​ള​​​​​ക്ട​​​​​ര്‍ ജി. ​​​​​പ്രി​​​​​യ​​​​​ങ്ക, ലേ​​​​​ബ​​​​​ര്‍ ക​​​​​മ്മീ​​​​​ഷ​​​​​ണ​​​​​ര്‍ സ​​​​​ഫ്‌​​​​​ന ന​​​​​സ​​​​​റു​​​​​ദ്ദീ​​​​​ന്‍, കോ​​​​​റോ ഹെ​​​​​ല്‍ത്ത് ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​രു​​​​​ടെ പ്ര​​​​​തി​​​​​നി​​​​​ധി​​​​​ക​​​​​ള്‍, വി​​​​​വി​​​​​ധ ട്രേ​​​​​ഡ് യൂ​​​​​ണി​​​​​യ​​​​​ന്‍ നേ​​​​​താ​​​​​ക്ക​​​​​ള്‍, കോ​​​​​റോ ഹെ​​​​​ല്‍ത്ത് മാ​​​​​നേ​​​​​ജ്‌​​​​​മെ​​​​​ന്‍റ് പ്ര​​​​​തി​​​​​നി​​​​​ധി​​​​​ക​​​​​ള്‍ തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​രു​​​​​ടെ സാ​​​​​ന്നി​​​​​ധ്യ​​​​​ത്തി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു ച​​​​​ര്‍ച്ച.

ച​​​​​ട്ട​​​​​ങ്ങ​​​​​ള്‍ പാ​​​​​ലി​​​​​ക്ക​​​​​പ്പെ​​​​​ട്ടി​​​​​ല്ല: മ​​​​​ന്തി

രാ​​​​​ജ്യ​​​​​ത്തെ നി​​​​​ല​​​​​വി​​​​​ലു​​​​​ള്ള തൊ​​​​​ഴി​​​​​ലാ​​​​​ളി നി​​​​​യ​​​​​മ​​​​​പ്ര​​​​​കാ​​​​​രം വ​​​​​ന്‍തോ​​​​​തി​​​​​ലു​​​​​ള്ള പി​​​​​രി​​​​​ച്ചു​​​​​വി​​​​​ട​​​​​ലു​​​​​ക​​​​​ള്‍ക്ക് 60 ദി​​​​​വ​​​​​സം മു​​​​​മ്പ് ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​ര്‍ക്കു നോ​​​​​ട്ടീ​​​​​സ് ന​​​​​ല്‍കേ​​​​​ണ്ട​​​​​തു​​​​​ണ്ട്. അ​​​​​വ​​​​​സാ​​​​​നം വ​​​​​ന്ന​​​​​വ​​​​​ര്‍ ആ​​​​​ദ്യം പു​​​​​റ​​​​​ത്തേ​​​​​ക്ക് എ​​​​​ന്ന സീ​​​​​നി​​​​​യോ​​​​​റി​​​​​റ്റി മാ​​​​​ന​​​​​ദ​​​​​ണ്ഡ​​​​​വും പാ​​​​​ലി​​​​​ക്ക​​​​​ണം.

എ​​​​​ന്നാ​​​​​ല്‍, കോ​​​​​റോ ഹെ​​​​​ല്‍ത്തി​​​​​ന്‍റെ കാ​​​​​ര്യ​​​​​ത്തി​​​​​ല്‍ ഈ ​​​​​ച​​​​​ട്ട​​​​​ങ്ങ​​​​​ളൊ​​​​​ന്നും പാ​​​​​ലി​​​​​ക്ക​​​​​പ്പെ​​​​​ട്ടി​​​​​ട്ടി​​​​​ല്ല. പ​​​​​ര​​​​​മാ​​​​​വ​​​​​ധി ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​രെ കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ ഓ​​​​​ഫീ​​​​​സു​​​​​ക​​​​​ളി​​​​​ല്‍ത്ത​​​​​ന്നെ നി​​​​​ല​​​​​നി​​​​​ര്‍ത്തി ബാ​​​​​ക്കി​​​​​യു​​​​​ള്ള​​​​​വ​​​​​രെ രാ​​​​​ജ്യ​​​​​ത്തെ മ​​​​​റ്റ് ഓ​​​​​ഫീ​​​​​സു​​​​​ക​​​​​ളി​​​​​ലേ​​​​​ക്കു മാ​​​​​റ്റാ​​​​​ന്‍ ക​​​​​മ്പ​​​​​നി ത​​​​​യാ​​​​​റാ​​​​​ക​​​​​ണ​​​​​മെ​​​​​ന്ന് മ​​​​​ന്ത്രി അ​​​​​ഭ്യ​​​​​ർ​​​​​ഥി​​​​​ച്ചു.

ക​​​​​മ്പ​​​​​നി പ​​​​​റ​​​​​യു​​​​​ന്ന​​​​​ത്

അ​​​​​മേ​​​​​രി​​​​​ക്ക​​​​​യി​​​​​ലെ ഭ​​​​​ര​​​​​ണ​​​​​മാ​​​​​റ്റ​​​​​ത്തെ​​​​​ത്തു​​​​​ട​​​​​ര്‍ന്ന് മെ​​​​​ഡി​​​​​ക്ക​​​​​ല്‍ കോ​​​​​ഡിം​​​​​ഗ് മേ​​​​​ഖ​​​​​ല​​​​​യി​​​​​ല്‍ കൂ​​​​​ടു​​​​​ത​​​​​ല്‍ വ​​​​​ര്‍ക്കു​​​​​ക​​​​​ള്‍ ല​​​​​ഭി​​​​​ക്കു​​​​​ന്നി​​​​​ല്ല. ഇ​​​​​തി​​​​​നാ​​​​​ല്‍ മു​​​​​ന്നോ​​​​​ട്ടു​​​​​ പോ​​​​​കാ​​​​​ന്‍ സാ​​​​​ധി​​​​​ക്കു​​​​​ന്നി​​​​​ല്ല.

Tech

ടെ​ക് ലോ​ക​ത്തെ ഞെ​ട്ടി​ച്ച് മൈ​ക്രോ​സോ​ഫ്റ്റ്; ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ടു​ന്ന​തി​നു​പി​ന്നാ​ലെ വ​മ്പ​ൻ സെ​വ​റ​ൻ​സ് പാ​ക്കേ​ജ്

ന്യൂ​ഡ​ൽ​ഹി: മൈ​ക്രോ​സോ​ഫ്റ്റ് ത​ങ്ങ​ളു​ടെ ക​മ്പ​നി​യി​ൽ വീ​ണ്ടു​മൊ​രു പി​രി​ച്ചു​വി​ട​ൽ പ്ര​ക്രി​യ​യ്ക്ക് തു​ട​ക്കം കു​റി​ച്ചി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ ഇ​തോ​ടൊ​പ്പം ത​ന്നെ, ടെ​ക് വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ ഇ​തു​വ​രെ ക​ണ്ടി​ട്ടു​ള്ള​തി​ൽ വെ​ച്ച് ഏ​റ്റ​വും മി​ക​ച്ച ആ​ശ്വാ​സ പാ​ക്കേ​ജു​ക​ളി​ൽ ഒ​ന്നാ​ണ് ക​മ്പ​നി ഇ​ത്ത​വ​ണ പു​റ​ത്താ​ക്ക​പ്പെ​ടു​ന്ന ജീ​വ​ന​ക്കാ​ർ​ക്കാ​യി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം, യു​എ​സി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജീ​വ​ന​ക്കാ​ർ​ക്ക് അ​വ​രു​ടെ ത​സ്തി​ക​യും ക​മ്പ​നി​യി​ലെ സേ​വ​ന​കാ​ല​യ​ള​വും ക​ണ​ക്കി​ലെ​ടു​ത്ത് 39 ആ​ഴ്ച വ​രെ​യു​ള്ള അ​ടി​സ്ഥാ​ന ശ​മ്പ​ളം (ഏ​ക​ദേ​ശം 9 മാ​സ​ത്തെ ശ​മ്പ​ളം) ക​മ്പ​നി ന​ൽ​കും.

മൈ​ക്രോ​സോ​ഫ്റ്റി​ന്‍റെ ആ​കെ ജീ​വ​ന​ക്കാ​രു​ടെ 2.1 ശ​ത​മാ​ന​ത്തെ അ​ഥ​വാ ലോ​ക​മെ​മ്പാ​ടു​മു​ള്ള ഏ​ക​ദേ​ശം 4,800 ജീ​വ​ന​ക്കാ​രെ​യാ​ണ് ഈ ​പി​രി​ച്ചു​വി​ട​ൽ ബാ​ധി​ക്കു​ന്ന​ത്. യു​എ​സി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് ക​മ്പ​നി​യു​ടെ പേ​റോ​ളി​ൽ തു​ട​രു​മ്പോ​ൾ ത​ന്നെ കു​റ​ഞ്ഞ​ത് 60 ദി​വ​സ​ത്തെ അ​ടി​സ്ഥാ​ന ശ​മ്പ​ളം ഉ​റ​പ്പാ​യും ല​ഭി​ക്കും. അ​തി​നു​ശേ​ഷം, അ​വ​രു​ടെ സീ​നി​യോ​റി​റ്റി​യും മു​ൻ​കാ​ല സേ​വ​ന​വും പ​രി​ഗ​ണി​ച്ച് കൂ​ടു​ത​ൽ തു​ക ന​ൽ​കും. ഇ​ത് ഭൂ​രി​ഭാ​ഗം ജീ​വ​ന​ക്കാ​ർ​ക്കും പ​ര​മാ​വ​ധി 39 ആ​ഴ്ച​ത്തെ ശ​മ്പ​ളം വ​രെ ല​ഭി​ക്കാ​ൻ സ​ഹാ​യി​ക്കും.

ജീ​വ​ന​ക്കാ​രു​ടെ ഇ​ന്‍റേ​ണ​ൽ ലെ​വ​ലു​ക​ൾ അ​നു​സ​രി​ച്ചാ​യി​രി​ക്കും തു​ക നി​ശ്ച​യി​ക്കു​ക. 'ലെ​വ​ൽ 64 ഉം ​അ​തി​നു താ​ഴെ​യു​മു​ള്ള' ജീ​വ​ന​ക്കാ​ർ​ക്ക് മൈ​ക്രോ​സോ​ഫ്റ്റി​ൽ ജോ​ലി ചെ​യ്ത ഓ​രോ ആ​റ് മാ​സ​ത്തി​നും ഒ​രു ആ​ഴ്ച​ത്തെ അ​ടി​സ്ഥാ​ന ശ​മ്പ​ളം വീ​തം അ​ധി​ക​മാ​യി ല​ഭി​ക്കും. ലെ​വ​ൽ 65 മു​ത​ൽ 67 വ​രെ​യു​ള്ള​വ​ർ​ക്ക് ഓ​രോ ആ​റ് മാ​സ​ത്തെ സേ​വ​ന​ത്തി​നും ര​ണ്ട് ആ​ഴ്ച​ത്തെ അ​ടി​സ്ഥാ​ന ശ​മ്പ​ളം വീ​തം ല​ഭി​ക്കും. ഉ​യ​ർ​ന്ന ത​സ്തി​ക​ക​ളി​ലു​ള്ള എ​ക്സി​ക്യൂ​ട്ടീ​വു​ക​ൾ​ക്കാ​യി മ​റ്റൊ​രു പ്ര​ത്യേ​ക പാ​ക്കേ​ജാ​ണ് ക​മ്പ​നി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

വെ​റും ശ​മ്പ​ളം മാ​ത്ര​മ​ല്ല മൈ​ക്രോ​സോ​ഫ്റ്റ് ന​ൽ​കു​ന്ന​ത്. യോ​ഗ്യ​രാ​യ ജീ​വ​ന​ക്കാ​ർ​ക്ക് അ​വ​രു​ടെ കാ​ലാ​വ​ധി അ​നു​സ​രി​ച്ച് 6 അ​ല്ലെ​ങ്കി​ൽ 12 മാ​സ​ത്തേ​ക്ക് സ്റ്റോ​ക്ക് വെ​സ്റ്റിം​ഗ് ആ​നു​കൂ​ല്യ​ങ്ങ​ൾ തു​ട​രും. കൂ​ടാ​തെ, ഇ​വ​ർ​ക്ക് 6 മാ​സ​ത്തെ സൗ​ജ​ന്യ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സും ക​മ്പ​നി ന​ൽ​കും. ആ​വ​ശ്യ​മെ​ങ്കി​ൽ സ്വ​ന്തം ചി​ല​വി​ൽ ഒ​രു വ​ർ​ഷ​ത്തേ​ക്ക് കൂ​ടി കോ​ബ്ര വ​ഴി ഹെ​ൽ​ത്ത് കെ​യ​ർ ക​വ​റേ​ജ് നീ​ട്ടാ​നു​ള്ള അ​വ​സ​ര​വു​മു​ണ്ട്.

മ​റ്റ് ടെ​ക് ക​മ്പ​നി​ക​ളു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ മൈ​ക്രോ​സോ​ഫ്റ്റി​ന്‍റെ പാ​ക്കേ​ജ് വ​ള​രെ മി​ക​ച്ച​താ​ണ്. സെ​യി​ൽ​സ്ഫോ​ഴ്സ് സാ​ധാ​ര​ണ​യാ​യി 9 മു​ത​ൽ 30 ആ​ഴ്ച വ​രെ​യു​ള്ള ശ​മ്പ​ള​മാ​ണ് ന​ൽ​കാ​റു​ള്ള​ത്, ഒ​റാ​ക്കി​ൾ പ​ര​മാ​വ​ധി 26 ആ​ഴ്ച​ത്തെ ശ​മ്പ​ളം ന​ൽ​കു​മ്പോ​ൾ, മെ​റ്റാ 16 ആ​ഴ്ച​ത്തെ അ​ടി​സ്ഥാ​ന ശ​മ്പ​ള​മാ​ണ് ജീ​വ​ന​ക്കാ​ർ​ക്ക് ന​ൽ​കി​യ​ത്.

Tech

എക്സ്ബോക്സിന്‍റെ വൻ അഴിച്ചുപണി; 3,200 ജീ​വ​ന​ക്കാ​രെ ഒ​ഴി​വാ​ക്കു​ന്നു, 1,600 പേ​ർ​ക്ക് ഉ​ട​ന​ടി ജോ​ലി ന​ഷ്ട​മാ​കും

ന്യൂ​ഡ​ൽ​ഹി: ഗെ​യി​മിം​ഗ് ഭീ​മ​ന്മാ​രാ​യ എ​ക്സ്ബോ​ക്സ് ത​ങ്ങ​ളു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പു​നഃ​സം​ഘ​ട​ന​യി​ലേ​ക്ക് ക​ട​ക്കു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി 2027 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തോ​ടെ ഏ​ക​ദേ​ശം 3,200 തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ക​മ്പ​നി വെ​ട്ടി​ക്കു​റ​യ്ക്കും. ഇ​തി​ൽ 1,600 ജീ​വ​ന​ക്കാ​രെ ഉ​ട​ന​ടി ക​മ്പ​നി​യി​ൽ നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. ബാ​ക്കി​യു​ള്ള പി​രി​ച്ചു​വി​ട​ലു​ക​ൾ ഈ ​വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഘ​ട്ട​ങ്ങ​ളാ​യി ന​ട​പ്പി​ലാ​ക്കു​മെ​ന്നും ക​മ്പ​നി അ​റി​യി​ച്ചു.

എ​ക്സ്ബോ​ക്സ് ഡി​വി​ഷ​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പു​നഃ​സം​ഘ​ട​ന​യാ​ണി​തെ​ന്ന് എ​ക്സ്ബോ​ക്സ് സി​ഇ​ഒ ആ​ശാ ശ​ർ​മ ജീ​വ​ന​ക്കാ​ർ​ക്ക​യ​ച്ച ഔ​ദ്യോ​ഗി​ക സ​ന്ദേ​ശ​ത്തി​ൽ വ്യ​ക്ത​മാ​ക്കി. ക​മ്പ​നി​യു​ടെ നി​ല​വി​ലെ ബി​സി​ന​സ് സാ​ഹ​ച​ര്യം അ​ത്ര ആ​രോ​ഗ്യ​ക​ര​മ​ല്ല എ​ന്ന് ആ​ശാ ശ​ർ​മ ജീ​വ​ന​ക്കാ​രെ അ​റി​യി​ച്ചു. മ​റ്റ് സ​മാ​ന പ്ലാ​റ്റ്‌​ഫോ​മു​ക​ളെ അ​പേ​ക്ഷി​ച്ച് എ​ക്സ്ബോ​ക്സി​ന്‍റെ പ്ര​വ​ർ​ത്ത​ന ലാ​ഭം മൂ​ന്ന് മു​ത​ൽ പ​ത്ത് മ​ട​ങ്ങ് വ​രെ കു​റ​വാ​ണ്. മ​ത്സ​ര​രം​ഗ​ത്തു​ള്ള മ​റ്റ് ക​മ്പ​നി​ക​ളെ അ​പേ​ക്ഷി​ച്ച് ഉ​യ​ർ​ന്ന നി​ർ​മാ​ണ​ചെ​ല​വാ​ണ് എ​ക്സ്ബോ​ക്സി​നു​ള്ള​ത്.

ക​മ്പ​നി​യു​ടെ പ്ര​ധാ​ന സേ​വ​ന​ങ്ങ​ളാ​യ ഗെ​യിം പാ​സ്, മ​ൾ​ട്ടി-​പ്ലാ​റ്റ്‌​ഫോം വി​പു​ലീ​ക​ര​ണം എ​ന്നി​വ​യി​ലൂ​ടെ പ്ര​തീ​ക്ഷി​ച്ച വ​ള​ർ​ച്ച കൈ​വ​രി​ക്കാ​ൻ സാ​ധി​ച്ചി​ല്ല."​ഇ​ത് തി​ക​ച്ചും വേ​ദ​നാ​ജ​ന​ക​മാ​യ തീ​രു​മാ​ന​മാ​ണെ​ന്ന് എ​നി​ക്ക​റി​യാം," ക​മ്പ​നി​യി​ൽ ക​രി​യ​ർ കെ​ട്ടി​പ്പ​ടു​ത്ത നി​ര​വ​ധി ജീ​വ​ന​ക്കാ​രെ ഈ ​തീ​രു​മാ​നം ബാ​ധി​ക്കു​മെ​ന്ന​ത് ഖേ​ദ​ക​ര​മാ​ണെ​ന്നും ആ​ശാ ശ​ർ​മ കൂ​ട്ടി​ച്ചേ​ർ​ത്തു.

ആ​ക്ടി​വി​ഷ​ൻ , ബെ​ഥെ​സ്ഡ, ബ്ലി​സാ​ർ​ഡ്, കിം​ഗ്, മോ​ജാ​ങ് , എ​ക്സ്ബോ​ക്സ് ഗെ​യിം സ്റ്റു​ഡി​യോ​സ് എ​ന്നി​വ​യെ​ല്ലാം ഈ ​വെ​ട്ടി​ക്കു​റ​യ്ക്ക​ലി​ന്‍റെ പ​രി​ധി​യി​ൽ വ​രും. എ​ന്നാ​ൽ, നി​ല​വി​ൽ പ്ര​ഖ്യാ​പി​ച്ച പ്രൊ​ജ​ക്ടു​ക​ളോ ഗെ​യി​മു​ക​ളോ ഒ​ന്നും ത​ന്നെ റ​ദാ​ക്കി​ല്ലെ​ന്ന് ക​മ്പ​നി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

നാ​ല് പ്ര​മു​ഖ ഗെ​യി​മിം​ഗ് സ്റ്റു​ഡി​യോ​ക​ൾ എ​ക്സ്ബോ​ക്സി​ന് കീ​ഴി​ൽ നി​ന്ന് പു​റ​ത്തു​പോ​കും. കോം​പ​ൽ​ഷ​ൻ ഗെ​യിം​സ്, ഡ​ബി​ൾ ഫൈ​ൻ പ്രൊ​ഡ​ക്ഷ​ൻ​സ് എ​ന്നി​വ വീ​ണ്ടും സ്വ​ത​ന്ത്ര മാ​നേ​ജ്‌​മെ​ന്‍റു​ക​ളാ​യി മാ​റും. നി​ഞ്ച തി​യ​റി, അ​ൺ​ഡെ​ഡ് ലാ​ബ്സ് എ​ന്നി​വ പു​തി​യ ഉ​ട​മ​സ്ഥ​രി​ലേ​ക്ക് മാ​റും.

ഇ​തോ​ടൊ​പ്പം ക​മ്പ​നി​യു​ടെ ആ​ഭ്യ​ന്ത​ര മാ​നേ​ജ്‌​മെ​ന്‍റ് ഘ​ട​ന​യി​ലും വ​ലി​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്തും. നി​ല​വി​ൽ ചി​ല വി​ഭാ​ഗ​ങ്ങ​ളി​ൽ 14 ലെ​വ​ലു​ക​ൾ വ​രെ​യു​ള്ള മാ​നേ​ജ്‌​മെ​ന്‍റ് ത​സ്തി​ക​ക​ൾ ഉ​ള്ള​ത് പ​ര​മാ​വ​ധി അ​ഞ്ചോ മൂ​ന്നോ ആ​യി ചു​രു​ക്കും. കൂ​ടാ​തെ വി​ത​ര​ണ​ക്കാ​ർ​ക്കാ​യു​ള്ള ചെ​ല​വ് പ​കു​തി​യാ​യി കു​റ​യ്ക്കാ​നും ക​മ്പ​നി തീ​രു​മാ​നി​ച്ചു.

പു​നഃ​സം​ഘ​ട​ന​യു​ടെ ഭാ​ഗ​മാ​യി ഹെ​ല​ൻ ചി​യാ​ങ്ങി​നെ എ​ക്സ്ബോ​ക്സി​ന്‍റെ ആ​ദ്യ ചീ​ഫ് ഓ​പ്പ​റേ​റ്റിം​ഗ് ഓ​ഫീ​സ​റാ​യി നി​യ​മി​ച്ചു. ഉ​ള്ള​ട​ക്കം, ഹാ​ർ​ഡ്‌​വെ​യ​ർ, പ്ലാ​റ്റ്‌​ഫോം, സേ​വ​ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ പൂ​ർ​ണ ചു​മ​ത​ല ഇ​നി ഹെ​ല​നാ​യി​രി​ക്കും. അ​തേ​സ​മ​യം, 17 വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​ന് ശേ​ഷം ഡേ​വ് മ​ക്കാ​ർ​ത്തി ക​മ്പ​നി​യി​ൽ നി​ന്ന് വി​ര​മി​ക്കു​ക​യാ​ണ്.

Tech

ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സി​ലേ​ക്ക് കൂ​ടു​ത​ൽ നി​ക്ഷേ​പം: മൈ​ക്രോ​സോ​ഫ്റ്റി​ൽ വീ​ണ്ടും പി​രി​ച്ചു​വി​ട​ലി​ന് സാ​ധ്യ​ത​യെ​ന്ന് റി​പ്പോ​ർ​ട്ട്

ന്യൂ​യോ​ർ​ക്ക്: ചെ​ല​വ് ചു​രു​ക്ക​ലി​ന്‍റെ ഭാ​ഗ​മാ​യി ആ​ഗോ​ള സാ​ങ്കേ​തി​ക​വി​ദ്യാ ഭീ​മ​നാ​യ മൈ​ക്രോ​സോ​ഫ്റ്റ് വീ​ണ്ടും വ​ൻ​തോ​തി​ൽ ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ടാ​ൻ ഒ​രു​ങ്ങു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. സെ​യി​ൽ​സ്, ക​ൺ​സ​ൾ​ട്ടി​ങ്, എ​ക്സ്ബോ​ക്സ് ഗെ​യി​മി​ങ് വി​ഭാ​ഗ​ങ്ങ​ളി​ലെ ആ​യി​ര​ക്ക​ണ​ക്കി​ന് ജീ​വ​ന​ക്കാ​രെ ഈ ​പു​തി​യ പ​രി​ഷ്കാ​രം ബാ​ധി​ക്കു​മെ​ന്നാ​ണ് പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്.

ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് സാ​ങ്കേ​തി​ക​വി​ദ്യ​യി​ലേ​ക്ക് കൂ​ടു​ത​ൽ തു​ക നി​ക്ഷേ​പി​ക്കു​ന്ന​തി​നാ​യി ക​മ്പ​നി മ​റ്റ് മേ​ഖ​ല​ക​ളി​ലെ ചെ​ല​വു​ക​ൾ ക​ർ​ശ​ന​മാ​യി നി​യ​ന്ത്രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​ന​ട​പ​ടി. വ​രും ദി​വ​സ​ങ്ങ​ളി​ൽ ത​ന്നെ പി​രി​ച്ചു​വി​ട​ൽ സം​ബ​ന്ധി​ച്ച ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​യേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

ക​മ്പ​നി​യു​ടെ ആ​കെ ജീ​വ​ന​ക്കാ​രാ​യ 2,20,000 പേ​രി​ൽ 2.5 ശ​ത​മാ​ന​ത്തി​ൽ താ​ഴെ ആ​ളു​ക​ളെ മാ​ത്ര​മാ​യി​രി​ക്കും പു​തി​യ ന​ട​പ​ടി ബാ​ധി​ക്കു​ക. ക​ഴി​ഞ്ഞ വ​ർ​ഷം ക​മ്പ​നി ന​ട​ത്തി​യ പി​രി​ച്ചു​വി​ട​ലു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ ഇ​തി​ന്‍റെ വ്യാ​പ്തി കു​റ​വാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം മേ​യ്, ജൂ​ലൈ മാ​സ​ങ്ങ​ളി​ലാ​യി ഏ​ക​ദേ​ശം 15,000ത്തി​ന​ടു​ത്ത് ജീ​വ​ന​ക്കാ​രെ മൈ​ക്രോ​സോ​ഫ്റ്റ് പി​രി​ച്ചു​വി​ട്ടി​രു​ന്നു.

ബാ​ധി​ക്ക​പ്പെ​ടു​ന്ന ചി​ല ജീ​വ​ന​ക്കാ​ർ​ക്ക് ക​മ്പ​നി​ക്കു​ള്ളി​ൽ ത​ന്നെ മ​റ്റ് ഒ​ഴി​വു​ക​ളി​ലേ​ക്ക് മാ​റാ​നു​ള്ള അ​വ​സ​രം ന​ൽ​കി​യേ​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. നി​ല​വി​ൽ ല​ഭ്യ​മാ​യ വി​വ​ര​ങ്ങ​ൾ അ​നു​സ​രി​ച്ച് ക​മ്പ​നി​യു​ടെ ഓ​ഹ​രി മൂ​ല്യ​ത്തി​ൽ ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നി​ടെ 17 ശ​ത​മാ​ന​ത്തോ​ളം ഇ​ടി​വ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഹാ​ർ​ഡ്‌​വെ​യ​ർ നി​ർ​മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ സാ​മ​ഗ്രി​ക​ളു​ടെ വി​ല​വ​ർ​ധ​ന​വ് മൂ​ലം മൈ​ക്രോ​സോ​ഫ്റ്റി​ന്‍റെ ഗെ​യി​മി​ങ് വി​ഭാ​ഗം ക​ടു​ത്ത പ്ര​തി​സ​ന്ധി നേ​രി​ടു​ക​യാ​ണ്. ആ​ഗോ​ള​ത​ല​ത്തി​ൽ മെ​മ്മ​റി, സ്റ്റോ​റേ​ജ് ചി​പ്പു​ക​ൾ​ക്ക് വി​ല ഉ​യ​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് വ​രു​ന്ന ഓ​ഗ​സ്റ്റ് 1 മു​ത​ൽ എ​ക്സ്ബോ​ക്സ് ഗെ​യി​മി​ങ് ക​ൺ​സോ​ളു​ക​ളു​ടെ വി​ല വ​ർ​ധി​പ്പി​ക്കാ​ൻ ക​മ്പ​നി തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഈ ​പി​രി​ച്ചു​വി​ട​ൽ വാ​ർ​ത്ത​ക​ളോ​ട് മൈ​ക്രോ​സോ​ഫ്റ്റ് ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

Tech

8,000 ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ട്ട​തി​ന് പി​ന്നാ​ലെ, എ​ഐ ന​വീ​ക​ര​ണ​ത്തി​ൽ പാ​ളി​ച്ച​ക​ൾ പ​റ്റി​യ​താ​യി മെ​റ്റ​യു​ടെ സി​ഇ​ഒ മാ​ർ​ക്ക് സ​ക്ക​ർ​ബ​ർ​ഗി​ന്‍റെ സ​മ്മ​തം

സാ​ൻ​ഫ്രാ​ൻ​സി​സ്കോ: ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് സാ​ങ്കേ​തി​ക​വി​ദ്യ​യി​ലേ​ക്ക് പൂ​ർ​ണ​മാ​യി മാ​റാ​നു​ള്ള മെ​റ്റ​യു​ടെ നീ​ക്കം വ​ൻ പ്ര​തി​സ​ന്ധി​യി​ലെ​ന്ന് റി​പ്പോ​ർ​ട്ട്. ഈ ​പ​രി​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​മ്പ​നി​യി​ൽ വ​ലി​യ തോ​തി​ലു​ള്ള ജീ​വ​ന​ക്കാ​രു​ടെ വെ​ട്ടി​ക്കു​റ​യ്ക്ക​ലും പു​നഃ​ക്ര​മീ​ക​ര​ണ​വു​മാ​ണ് ന​ട​ക്കു​ന്ന​ത്. ഈ ​പ്ര​ക്രി​യ സു​ഗ​മ​മാ​യി​രു​ന്നി​ല്ലെ​ന്നും നി​ര​വ​ധി പാ​ളി​ച്ച​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്നും മെ​റ്റാ ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് മാ​ർ​ക്ക് സ​ക്ക​ർ​ബ​ർ​ഗ് വ്യ​ക്ത​മാ​ക്കി.

ക​ടു​ത്ത മ​ത്സ​ര​മു​ള്ള എ​ഐ മേ​ഖ​ല​യി​ൽ മു​ൻ​പ​ന്തി​യി​ലെ​ത്താ​നു​ള്ള മെ​റ്റ​യു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പു​നഃ​സം​ഘ​ട​ന​യാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ കു​റ​ച്ചു മാ​സ​ങ്ങ​ളാ​യി എ​ഐ വി​ഭാ​ഗ​ത്തി​ന് മു​ൻ​ഗ​ണ​ന ന​ൽ​കി​ക്കൊ​ണ്ട് മെ​റ്റ ത​ങ്ങ​ളു​ടെ ജീ​വ​ന​ക്കാ​രു​ടെ ഘ​ട​ന​യി​ൽ വ​ലി​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​വ​രി​ക​യാ​യി​രു​ന്നു. മേ​യ് മാ​സ​ത്തി​ൽ ക​മ്പ​നി​യു​ടെ ആ​കെ ജീ​വ​ന​ക്കാ​രു​ടെ 10 ശ​ത​മാ​ന​ത്തോ​ളം (ഏ​ക​ദേ​ശം 8,000 പേ​രെ) മെ​റ്റ പി​രി​ച്ചു​വി​ട്ടു. മാ​ർ​ച്ചി​ലെ ക​ണ​ക്ക​നു​സ​രി​ച്ച് 78,000 ജീ​വ​ന​ക്കാ​രാ​യി​രു​ന്നു ക​മ്പ​നി​യി​ലു​ണ്ടാ​യി​രു​ന്ന​ത്.

പി​രി​ച്ചു​വി​ട​ലി​നൊ​പ്പം ത​ന്നെ ഏ​ഴാ​യി​ര​ത്തോ​ളം ജീ​വ​ന​ക്കാ​രെ എ​ഐ സം​ബ​ന്ധ​മാ​യ പു​തി​യ ടീ​മു​ക​ളി​ലേ​ക്ക് മാ​റ്റി നി​യ​മി​ക്കു​ക​യും ചെ​യ്തു. നി​ല​വി​ലെ പു​നഃ​സം​ഘ​ട​ന​ക​ൾ വി​ല​യി​രു​ത്തു​മ്പോ​ൾ മെ​റ്റ​യി​ലെ അ​ഞ്ചി​ൽ ഒ​രാ​ളെ വീ​തം ഈ ​മാ​റ്റ​ങ്ങ​ൾ ബാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. എ​ഐ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ​ക്കും, പ്ര​തി​ഭ​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നും, പു​തി​യ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കു​മാ​യി ക​മ്പ​നി കോ​ടി​ക്ക​ണ​ക്കി​ന് ഡോ​ള​റാ​ണ് നി​ക്ഷേ​പി​ച്ചി​രി​ക്കു​ന്ന​ത്. കൂ​ടാ​തെ, മ​നു​ഷ്യ​ർ ചെ​യ്തി​രു​ന്ന പ​ല ജോ​ലി​ക​ളും എ​ഐ ഏ​ജ‌​ന്‍റു​ക​ളെ ഉ​പ​യോ​ഗി​ച്ച് ഓ​ട്ടോ​മേ​റ്റ് ചെ​യ്യാ​നു​ള്ള ശ്ര​മ​ങ്ങ​ളും ന​ട​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ, ഈ ​മാ​റ്റ​ങ്ങ​ൾ വി​ചാ​രി​ച്ച​ത്ര എ​ളു​പ്പ​മാ​യി​രു​ന്നി​ല്ലെ​ന്ന് സ​ക്ക​ർ​ബ​ർ​ഗ് വ്യ​ക്ത​മാ​ക്കു​ന്നു.

"ഈ ​മാ​റ്റ​ങ്ങ​ളു​ടെ സ​ങ്കീ​ർ​ണ​ത ക​ണ​ക്കി​ലെ​ടു​ക്കു​മ്പോ​ൾ, ഞ​ങ്ങ​ൾ​ക്ക് ചി​ല തെ​റ്റു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്, ഇ​നി​യും തെ​റ്റു​ക​ൾ ഉ​ണ്ടാ​യേ​ക്കാം," സ​ക്ക​ർ​ബ​ർ​ഗ് മെ​മ്മോ​യി​ൽ കു​റി​ച്ചു.

കൂ​ടു​ത​ൽ ജോ​ലി​ന​ഷ്ടം ഉ​ണ്ടാ​കു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ജീ​വ​ന​ക്കാ​ർ എ​ന്നാ​ൽ ഈ ​വ​ർ​ഷം ഇ​നി ക​മ്പ​നി​യി​ലു​ട​നീ​ളം ഒ​രു പി​രി​ച്ചു​വി​ട​ൽ പ്ര​തീ​ക്ഷി​ക്കു​ന്നി​ല്ലെ​ന്ന് പ​റ​ഞ്ഞ് സ​ക്ക​ർ​ബ​ർ​ഗ് ജീ​വ​ന​ക്കാ​ർ​ക്ക് ഉ​റ​പ്പ് ന​ൽ​കി. എ​ങ്കി​ലും മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി പൂ​ർ​ണ​മാ​യ ഒ​രു ഗ്യാ​ര​ണ്ടി ന​ൽ​കാ​ൻ അ​ദ്ദേ​ഹം ത​യ്യാ​റാ​യി​ട്ടി​ല്ല. എ​ഐ പ​രി​ശീ​ല​ന​ത്തി​ലേ​ക്കും വി​ക​സ​ന​ത്തി​ലേ​ക്കും മാ​റ്റ​പ്പെ​ട്ട ജീ​വ​ന​ക്കാ​ർ​ക്ക്, ക​മ്പ​നി​യു​ടെ മു​ൻ​ഗ​ണ​ന​ക​ൾ മാ​റു​ന്ന​തി​ന​നു​സ​രി​ച്ച് ഭാ​വി​യി​ൽ മ​റ്റ് വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് മാ​റാ​ൻ അ​വ​സ​ര​മു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

 

Tech

മെറ്റയിലെ കൂട്ടപിരിച്ചുവിടൽ ഇന്ന്, 8000 പേർക്ക് ജോലി നഷ്ടമാകും!

ന്യൂ​യോ​ര്‍​ക്ക്: ഇന്നാണത്, മെറ്റയിലെ കൂട്ടപിരിച്ചുവിടൽ. ഏ​ക​ദേ​ശം 8,000 പേ​രെ പി​രി​ച്ചു​വി​ടാ​നാ​ണ് മെ​റ്റ ത​യ്യാ​റെ​ടു​ക്കു​ന്ന​ത്. ഏ​ക​ദേ​ശം 10 ശ​ത​മാ​നം ജീ​വ​ന​ക്കാ​രെ​യാ​ണ് പി​രി​ച്ചു​വി​ടു​ന്ന​ത്. ക​മ്പ​നി ഇ​തു​വ​രെ നി​യ​മ​നം ന​ട​ത്തി​വ​ന്ന 6,000 ഒ​ഴി​വു​ക​ള്‍ നി​ര്‍​ത്ത​ലാ​ക്കു​ക​യും ചെ​യ്യും.

പി​രി​ച്ചു​വി​ട​ല്‍ ന​ട​പ​ടി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​മെ​യി​ലു​ക​ള്‍ പ്രാ​ദേ​ശി​ക സ​മ​യം രാ​വി​ലെ നാ​ലി​ന് എ​ത്തു​മെ​ന്നും ജോ​ലി​യി​ല്‍ തു​ട​രു​ന്ന ഏ​ക​ദേ​ശം 7,000 ജീ​വ​ന​ക്കാ​രെ നാ​ല് പു​തി​യ എ​ഐ കേ​ന്ദ്രീ​കൃ​ത സം​വി​ധാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റ്റു​മെ​ന്നും അറിയിപ്പുകൾ ലഭിച്ചതായി റിപ്പോട്ടുകളുയരുന്നു.

പി​രി​ച്ചു​വി​ട​ല്‍ ചെ​ല​വ് ചു​രു​ക്ക​ലി​ന​ല്ല പ​ക​രം ഉ​ത്പാ​ദ​ന​ക്ഷ​മ​ത വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണെ​ന്നാണ് റിപ്പോർട്ടുകൾ.പ​ല ടീ​മു​ക​ള്‍​ക്കും നി​ല​വി​ല്‍ ചെ​റി​യ ഗ്രൂ​പ്പു​ക​ളാ​യും കു​റ​ഞ്ഞ മാ​നേ​ജ്‌​മെന്‍റ് ത​ല​ങ്ങ​ളോ​ടും കൂ​ടി പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ക​ഴി​യും. പ​ല സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും ല​ളി​ത​മാ​യ ഘ​ട​ന​യോ​ടെ പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ക​ഴി​യു​ന്ന ഘ​ട്ട​മാ​ണി​ത്. പു​ന​ര്‍​വി​ന്യാ​സി​ക്കു​ന്ന 7000 ജീ​വ​ന​ക്കാ​രെ ഉ​ള്‍​ക്കൊ​ള്ളു​ന്ന നാ​ല് പു​തി​യ സം​വി​ധാ​ന​ങ്ങ​ളും എ​ഐ​യെ അ​ടി​സ്ഥാ​ന​മാ​ക്കി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ ആ​യി​രി​ക്കു​മെ​ന്നും മെ​മ്മോ​യി​ല്‍ പ​റ​യു​ന്നു.

യു​എ​സി​ല്‍ പി​രി​ച്ചു​വി​ട​പ്പെ​ടു​ന്ന​വ​ര്‍​ക്ക് 16 ആ​ഴ്ച​ത്തെ അ​ടി​സ്ഥാ​ന ശ​മ്പ​ളം ആ​നു​കൂ​ല്യ​മാ​യി ല​ഭി​ക്കും. കൂ​ടാ​തെ മെ​റ്റ​യി​ല്‍ ജോ​ലി ചെ​യ്ത ഓ​രോ വ​ര്‍​ഷ​വും ക​ണ​ക്കി​ലെ​ടു​ത്ത് അ​ധി​ക ആ​നു​കൂ​ല്യ​ങ്ങ​ളും ല​ഭി​ക്കും. ഹെ​ല്‍​ത്ത് കെ​യ​റും ക​രി​യ​ര്‍ പി​ന്തു​ണ​യും മെ​റ്റ വാ​ഗ്ദാ​നം ചെ​യ്യു​ന്നു​ണ്ട്. യു​എ​സി​ന് പു​റ​ത്തു​ള്ള ജീ​വ​ന​ക്കാ​ര്‍​ക്ക് വ്യ​ത്യ​സ്ത​മാ​യ പാ​ക്കേ​ജു​ക​ള്‍ ല​ഭി​ക്കും.

Tech

കോ​ഗ്നി​സെ​ന്‍റ് 12,000 മു​ത​ൽ 15,000 വ​രെ ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ടാ​ൻ ഒരുങ്ങുന്നു, ഇന്ത്യയിലുള്ളവരെയും ബാധിച്ചേക്കും

ന്യൂ​ഡ​ൽ​ഹി: ആ​ഗോ​ള ഐ​ടി സേ​വ​ന ദാ​താ​ക്ക​ളാ​യ കോ​ഗ്നി​സെ​ന്‍റ് 12,000 മു​ത​ൽ 15,000 വ​രെ ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ടാ​ൻ ഒ​രു​ങ്ങു​ന്നു. ക​മ്പ​നി​യു​ടെ ചി​ല​വ് കു​റ​യ്ക്കു​ന്ന​തി​നാ​യു​ള്ള ‘പ്രൊ​ജ​ക്ട് ലീ​പ്’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ഈ ​ന​ട​പ​ടി. ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള ജീ​വ​ന​ക്കാ​രെ​യാ​ണ് ഈ ​തീ​രു​മാ​നം ഏ​റ്റ​വു​മ​ധി​കം ബാ​ധി​ക്കു​ക​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​ര​മു​ള്ള സൂ​ച​ന. ഐ​ടി ലോ​ക​ത്തെ പ്ര​മു​ഖ ക​മ്പ​നി​ക​ളി​ലൊ​ന്നാ​യ കോ​ഗ്നി​സ​ന്റി​ന്റെ ഈ ​നീ​ക്കം ഇ​ന്ത്യ​ൻ ഐ​ടി മേ​ഖ​ല​യി​ൽ വ​ലി​യ ആ​ശ​ങ്ക​യ്ക്കാ​ണ് വ​ഴി​തെ​ളി​ച്ചി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ഏ​പ്രി​ൽ 29-നാ​ണ് ക​മ്പ​നി ത​ങ്ങ​ളു​ടെ ലാ​ഭ​വി​ഹി​തം വ​ർ​ദ്ധി​പ്പി​ക്കു​ന്ന​തി​നും ചി​ല​വ് കു​റ​യ്ക്കു​ന്ന​തി​നു​മാ​യി ‘പ്രൊ​ജ​ക്ട് ലീ​പ്’ പ്ര​ഖ്യാ​പി​ച്ച​ത്. പി​രി​ച്ചു​വി​ട​ൽ ഉ​ണ്ടാ​കു​മെ​ന്ന് അ​ന്ന് സൂ​ച​ന ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും എ​ത്ര പേ​ർ​ക്ക് തൊ​ഴി​ൽ ന​ഷ്ട​പ്പെ​ടു​മെ​ന്ന് ക​മ്പ​നി വ്യ​ക്ത​മാ​ക്കി​യി​രു​ന്നി​ല്ല. കോ​ഗ്നി​സെ​ന്‍റ് ക​മ്പ​നി​ക്ക് നി​ല​വി​ൽ ആ​ഗോ​ള​ത​ല​ത്തി​ൽ 3,57,000 ജീ​വ​ന​ക്കാ​രാ​ണു​ള്ള​ത്. ഇ​തി​ൽ 2,50,000 പേ​രും ഇ​ന്ത്യ​യി​ലാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്.

ഇ​ന്ത്യ​യി​ൽ മാ​ത്രം പ​തി​നാ​യി​ര​ത്തി​ലേ​റെ പേ​ർ​ക്ക് തൊ​ഴി​ൽ ന​ഷ്ട​പ്പെ​ട്ടേ​ക്കാം. ഇ​ന്ത്യ​യി​ലെ ഒ​രു ജീ​വ​ന​ക്കാ​ര​ന്‍റെ ശ​രാ​ശ​രി വാ​ർ​ഷി​ക ശ​മ്പ​ളം 15 ല​ക്ഷം രൂ​പ​യാ​യാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. പി​രി​ച്ചു​വി​ട​പ്പെ​ടു​ന്ന​വ​ർ​ക്ക് ആ​റ് മാ​സ​ത്തെ ശ​മ്പ​ള​മാ​യ ഏ​ക​ദേ​ശം 7.5 ല​ക്ഷം രൂ​പ വീ​തം ന​ൽ​കാ​നാ​ണ് ക​മ്പ​നി​യു​ടെ പ​ദ്ധ​തി​യെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

അ​മേ​രി​ക്ക​യി​ലെ ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ടു​ന്ന​ത് ഇ​ന്ത്യ​യെ അ​പേ​ക്ഷി​ച്ച് ക​മ്പ​നി​ക്ക് വ​ലി​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യു​ണ്ടാ​ക്കും. അ​തു​കൊ​ണ്ടു​ത​ന്നെ അ​മേ​രി​ക്ക​യി​ൽ പി​രി​ച്ചു​വി​ട​ൽ കു​റ​വാ​യി​രി​ക്കാ​നാ​ണ് സാ​ധ്യ​ത​ക​ൾ. ശ​മ്പ​ളം, പ്രാ​ദേ​ശി​ക നി​യ​മ​ങ്ങ​ൾ എ​ന്നി​വ പ​രി​ഗ​ണി​ച്ച് ഓ​രോ രാ​ജ്യ​ത്തെ​യും പി​രി​ച്ചു​വി​ട​ൽ തോ​തി​നെ​കു​റി​ച്ച് ക​മ്പ​നി അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കും.

Business

ഇ​ന്ത്യ​യി​ൽ ഏ​ക​ദേ​ശം 12,000 ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ട്ടു, കൂടുതൽ വരും ദിവസങ്ങളിൽ ഉണ്ടായേക്കാം

ഐടി ക​മ്പ​നിയായ ഒ​റാ​ക്കി​ൾ, ഇ​ന്ത്യ​യി​ൽ ഏ​ക​ദേ​ശം 12,000 ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ട്ട​താ​യി റി​പ്പോ​ർ​ട്ട്.അ​ടു​ത്ത ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ മ​റ്റൊ​രു ഘ​ട്ടം പി​രി​ച്ചു​വി​ട​ൽ കൂ​ടി ഉ​ണ്ടാ​യേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു.യു.​എ​സ് ആ​സ്ഥാ​ന​മാ​യു​ള്ള ഐ​ടി ക​മ്പ​നി​യാ​യ ഒ​റാ​ക്കി​ൾ ആ​ഗോ​ള​ത​ല​ത്തി​ൽ ഏ​ക​ദേ​ശം 30,000 ജീ​വ​ന​ക്കാ​രെ​യാ​ണ് ഒ​ഴി​വാ​ക്കി​യ​ത്.

ഇ​ന്ത്യ​യി​ലാ​കെ 30,000 ജീ​വ​ന​ക്കാ​രു​ള്ള ഒ​റാ​ക്കി​ളി​ൽ നി​ല​വി​ൽ ന​ട​ന്ന പി​രി​ച്ചു​വി​ട​ലി​ന് പി​ന്നാ​ലെ മ​റ്റൊ​രു വ​ൻ​തോ​തി​ലു​ള്ള പി​രി​ച്ചു​വി​ട​ൽ കൂ​ടി വ​രാ​നി​രി​ക്കു​ക​യാ​ണെ​ന്ന് ക​മ്പ​നി​യി​ലെ എ​ച്ച്ആ​ർ വി​ഭാ​ഗ​ത്തി​ൽ നി​ന്നു​ള്ള​വ​ര​ട​ക്കം വ്യ​ക്ത​മാ​ക്കി. പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ചി​ല ത​സ്തി​ക​ക​ൾ ഒ​ഴി​വാ​ക്കേ​ണ്ടി വ​ന്ന​താ​യാ​ണ് ക​മ്പ​നി ജീ​വ​ന​ക്കാ​ർ​ക്ക് അ​യ​ച്ച ഇ​മെ​യി​ലി​ൽ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

ഇ​ന്ത്യ​യി​ൽ ഒ​രു വ​ർ​ഷ​ത്തെ സേ​വ​നം പൂ​ർ​ത്തി​യാ​ക്കി​യ ഓ​രോ ജീ​വ​ന​ക്കാ​ര​നും 15 ദി​വ​സ​ത്തെ ശ​മ്പ​ളം ക​മ്പ​നി വാ​ഗ്ദാ​നം ചെ​യ്തി​ട്ടു​ണ്ട്. ഇ​തി​നു​പു​റ​മെ, ജോ​ലി​യി​ൽ നി​ന്ന് പി​രി​ച്ചു​വി​ടു​ന്ന തീ​യ​തി വ​രെ​യു​ള്ള ഒ​രു മാ​സ​ത്തെ കു​ടി​ശ്ശി​ക ശ​മ്പ​ളം, ലീ​വ് എ​ൻ​കാ​ഷ്‌​മെ​ന്‍റ്, യോ​ഗ്യ​ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ഗ്രാ​റ്റു​വി​റ്റി, ഒ​രു മാ​സ​ത്തെ നോ​ട്ടീ​സ് പി​രീ​ഡ് ശ​മ്പ​ളം എ​ന്നി​വ​യും ല​ഭി​ക്കും. ഒ​റാ​ക്കി​ൾ ര​ണ്ട് മാ​സ​ത്തെ ശ​മ്പ​ളം അ​ധി​ക​മാ​യി ന​ൽ​കാ​നും വാ​ഗ്ദാ​നം ചെ​യ്തി​ട്ടു​ണ്ട്. എ​ന്നാ​ൽ, സ്വ​മേ​ധ​യാ​യും സൗ​ഹാ​ർ​ദ്ദ​പ​ര​മാ​യും ക​മ്പ​നി​യി​ൽ നി​ന്ന് രാ​ജി​വെ​ക്കു​ന്ന​വ​ർ​ക്ക് മാ​ത്ര​മാ​ണ് ഈ ​സെ​വ​റ​ൻ​സ് പാ​ക്കേ​ജ് കന്പനി ലഭ്യമാക്കുക. 

 

Latest News

Corehub Up