x
ad
Mon, 27 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൊ​ഴി​ലാ​ളി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന യൂ​ണി​യ​നാ​യി സി​ഐ​ടി​യു മാ​റ​ണം: ടി.​പി. രാ​മ​കൃ​ഷ്ണ​ൻ

വെബ് ഡെസ്‌ക്
Published: July 27, 2026 12:57 AM IST | Updated: July 27, 2026 12:57 AM IST

ടി.​പി. രാ​മ​കൃ​ഷ്ണ​ൻ

ക​ണ്ണൂ​ർ: തൊ​ഴി​ലാ​ളി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന യൂ​ണി​യ​നാ​യി സി​ഐ​ടി​യു മാ​റ​ണ​മെ​ന്ന് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി.​പി. രാ​മ​കൃ​ഷ്ണ​ൻ. ക​ൺ​സ്യൂ​മ​ർ​ഫെ​ഡ് വ​ർ​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പ്ര​തി​നി​ധി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ശി​ക്ഷ​ക് സ​ദ​നി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ പി. ​ന​ന്ദ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ ക​വ​ർ​ന്നെ​ടു​ക്കു​ന്ന ലേ​ബ​ർ​കോ​ഡ് പി​ൻ​വ​ലി​ക്കു​ക, തൊ​ഴി​ലാ​ളി​ക​ൾ​ക്ക് തൊ​ഴി​ൽ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കു​ക, ക​ൺ​സ്യു​മ​ർ​ഫെ​ഡി​നെ കാ​ല​ത്തി​ന​നു​സ​രി​ച്ച് മാ​റ്റു​ന്ന​തി​നാ​യു​ള്ള സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ സ​മ്മേ​ള​നം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.

കെ.​ജെ. ജി​ജു, വി. ​ര​ഞ്ജി​ത്ത്, കെ. ​ചെ​ന്താ​മ​രാ​ക്ഷ​ൻ, ടി.​എ​സ്. ഷീ​ബ, എം. ​സു​രേ​ന്ദ്ര​ൻ, കെ.​എ​ൻ. ഗോ​പി​നാ​ഥ്, കെ. ​സു​നി​ൽ കു​മാ​ർ, ഒ.​സി. ബി​ന്ദു, കെ. ​മ​നോ​ഹ​ര​ൻ, ടി. ​കൃ​ഷ്ണ​ൻ, അ​ര​ക്ക​ൽ ബാ​ല​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​വി​ധ ജി​ല്ല​ക​ളി​ൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​ത്ത 170 പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു.

Tags : CITU CPM TPRamakrishnan NewsUpdate Headlines Deepika

Recent News

Corehub Up