District News
വിഴിഞ്ഞം: ജനങ്ങൾ ഏറ്റവും കൂടുതൽ തിങ്ങിപ്പാർക്കുന്ന തീരദേശമായ കരിംകുളത്തെ അനധികൃത തെരുവുനായ വളർത്തൽ കേന്ദ്രത്തിനെതിരേ നടപടിയെടുക്കാനുള്ള ശ്രമവുമായി പഞ്ചായത്ത്. ജനകീയ പ്രതിഷേധം ശക്തമാക്കാൻ തീരുമാനിച്ച് നാട്ടുകാർ.
പഞ്ചായത്തിന്റെയോ മൃഗസംരക്ഷണ വകുപ്പിന്റെയോ അനുമതിയില്ലാതെ സ്വകാര്യ വ്യക്തി നടത്തുന്ന നായ വളർത്തൽ കേന്ദ്രമാണ് ജനത്തിന് വിനയായത്. മൂന്നു വർഷമായി നടത്തിവരുന്ന കേന്ദ്രത്തിൽ നഗരസഭയിൽ നിന്നുള്ള തെരുവുനായകളെ കൂടി എത്തിക്കാൻ തുടങ്ങിയതോടെയാണ് പ്രശ് നം രൂക്ഷമായത്. അസഹ്യമായ കുരയും നായ്ക്കളുടെ കടിപിടിയും ദുർഗന്ധവും സഹിക്കവയ്യാതെ വന്നതോടെയാണു നാട്ടുകാർ വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ പ്രതിഷേധമായി രംഗത്തിറങ്ങിയത്.
പുറത്തുനിന്നു നാട്ടുകാരെ പോലും അകത്തു കടത്താതെ നടത്തുന്ന നായവളർത്തൽ കേന്ദ്രത്തിൽ കഴിഞ്ഞ ദിവസം കരിംകുളം പഞ്ചായത്ത് പ്രസിഡന്റ് പുഷ്പം വിൻസന്റും സെക്രട്ടറിയു മെത്തി പരിശോധന നടത്തിയപ്പോഴാണ് സ്ഥാപനം അനധികൃതമെന്നു തെളിഞ്ഞത്. ഇതോടെയാണ് നടപടിയെടുക്കാൻ പഞ്ചായത്ത് അധികൃതർ തീരുമാനമെടുത്തത്. വിവിധ സ്ഥലങ്ങളിൽനിന്ന് രാത്രികാലങ്ങളിൽ വാഹനങ്ങളിൽ എത്തിക്കുന്ന നായ്ക്കൾക്കുപരി വീട്ടുകാർ മറ്റി ടങ്ങളിലേക്ക് മാറിപ്പോകുമ്പോൾ സൂക്ഷിക്കാൻ ഏൽപ്പിക്കുന്ന വിലപിടിപ്പുള്ളതും ഏറെ അപകടകാരികളുമായ വളർത്തുനായ്ക്കളും ഇവിടെയുണ്ടെന്നും അധികൃതർ പറയുന്നു.
വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ ഇന്നലെ വൈകുന്നേരം നടന്ന പ്രതിഷേധസംഗമം ജില്ലാ പഞ്ചായത്ത് കാഞ്ഞിരംകുളം ഡിവിഷൻ അംഗം ഫ്രീഡ സൈമൺ ഉദ്ഘാടനം ചെയ്തു. അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം ഫ്രാൻസിസ് അധ്യക്ഷനായി. സിപിഎം കോവളം ഏരിയ സെക്രട്ടറി അഡ്വ. അജിത്ത്, സിപിഐ കോവളം മണ്ഡലം സെക്രട്ടറിയേറ്റ് അംഗം എം.എസ്. വിലാസൻ, ഡിസിസി മെമ്പർ പുഷ്പം സൈമൺ, സിഎംപി നേതാവ് വി. മുരുകൻ, കവി വിനോദ് വൈശാഖി, പഞ്ചായത്ത് അംഗങ്ങളായ അനിൽകുമാർ, ബിജോയ് ഫ്രാൻസിസ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് ചിഞ്ചു, കരുംകുളം വിജയകുമാർ തുടങ്ങിയവർ പ്രസം ഗിച്ചു. ഷെൽട്ടർ അടച്ചുപൂട്ടും വരെ സമരം തുടരുമെന്ന് ജനകീയ സമരസമിതി നേതാക്കളും പറയുന്നു.
NRI
ഹൂസ്റ്റൺ: സൗത്ത് ഈസ്റ്റ് ഹൂസ്റ്റണിലെ ജനവാസ മേഖലയിൽ തെരുവുനായ്ക്കളുടെ ആക്രമണം വർധിക്കുന്നത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തുന്നു. തെരുവുനായ്ക്കൾ വളർത്തുമൃഗങ്ങളെ ആക്രമിക്കുകയും ആളുകളെ ഓടിക്കുകയും ചെയ്യുന്നതായാണ് പരാതി.
സെലിൻസ്കി റോഡിന് സമീപം ആറോളം നായ്ക്കൾ ചേർന്ന് ഒരു നായക്കുട്ടിയെ ക്രൂരമായി ആക്രമിച്ചു. ഒരു സ്ത്രീ ഇടപെട്ട് നായ്ക്കളെ ഓടിച്ചതിനാലാണ് നായക്കുട്ടിയുടെ ജീവൻ രക്ഷിക്കാനായത്.
കഴിഞ്ഞ ഒന്നര വർഷമായി തെരുവ് നായ്ക്കൾ പ്രദേശത്ത് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. മുൻപ് പല വളർത്തുമൃഗങ്ങളെയും ഇവ കൊലപ്പെടുത്തിയിട്ടുണ്ട്. സ്റ്റെർലിംഗ് ഹൈസ്കൂളിന് സമീപമുള്ള അപ്പാർട്മെന്റ് പരിസരത്താണ് നായശല്യം രൂക്ഷമായിരിക്കുന്നത്.
വൈകുന്നേരങ്ങളിൽ സ്കൂൾ കഴിഞ്ഞ് നടന്നുപോകുന്ന കുട്ടികളെ നായ്ക്കൾ ആക്രമിക്കുമോ എന്ന ആശങ്കയിലാണ് രക്ഷിതാക്കൾ. നഗരസഭയുടെ മൃഗസംരക്ഷണ വിഭാഗം പ്രദേശത്ത് പരിശോധന ശക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ നാല് മാസത്തിനിടെ ഈ മേഖലയിൽ നിന്ന് 14 നായ്ക്കളെ പിടികൂടിയതായി അധികൃതർ അറിയിച്ചു.
National
കോൽക്കത്ത: വധഭീഷണി ലഭിച്ചതിന് പിന്നാലെ തെരുവിൽ ഇറങ്ങി ഭക്ഷണം കഴിച്ച് പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ്. പൊതുജനങ്ങൾക്കൊപ്പമാണ് അദ്ദേഹം ഭക്ഷണം കഴിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ലോക്ഭവനിൽ സ്ഫോടനം നടത്തുമെന്നായിരുന്നു വ്യാഴാഴ്ച രാത്രി മെയിൽ വഴി ലഭിച്ച ഭീഷണി സന്ദേശം. ഇതോടെ ലോക്ഭവന് സുരക്ഷ വർധിപ്പിച്ചു. ഭീഷണി വിവരം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ അറിയിച്ചു.
ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ സുരക്ഷാ അവലോകന യോഗം ചേർന്നിരുന്നു. സിആർപിഎഫും ബംഗാൾ പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
എന്നാൽ തനിക്ക് സുരക്ഷ വേണ്ടെന്നും വധഭീഷണി വകവയ്ക്കുന്നില്ലെന്നുമായിരുന്നു ആനന്ദബോസിന്റെ നിലപാട്.
District News
നെടമങ്ങാട്: മല്ലബ്രക്കോണം പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായി. കഴിഞ്ഞ ദിവസം ഏഴു പേരെ നായ കടിച്ചു. മല്ലബ്രക്കോണം സ്വദേശികളായ ബാബു, വിജയൻ, മോഹനൻ, അജീഷ്, മോളി എന്നിവരെയും രണ്ടു വഴിയാത്രക്കാരെയുമാണു നായ കടിച്ചത്. മിക്കവർക്കും കൈയിലും കാലിലുമാണു പരുക്കേറ്റത്. ഇവർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. പ്രദേശത്തെ നായ്ക്കളെയും നായ കടിച്ചു. ഇന്നലെ പ്രദേശത്തെ നായ്ക്കൾക്ക് വാക്സിൻ നൽകി.
District News
അങ്ങാടിപ്പുറം: അങ്ങാടിപ്പുറം ഐഎച്ച്ആർഡി സ്കൂൾ, മൗലാന നഴ്സിംഗ് കോളജ് എന്നിവ സ്ഥിതി ചെയ്യുന്ന ഗാന്ധിനഗർ കോളനിയിൽ തെരുവുനായ ശല്യം രൂക്ഷമായി. 40 ലധികം കുടുംബങ്ങൾ താമസിക്കുന്ന ഈ ഭാഗങ്ങളിൽ തെരുവുനായ്ക്കളെ ഭയന്ന് ആളുകൾക്ക് റോഡിലിറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥയാണ്.
ഐഎച്ച്ആർഡി സ്കൂളിലേക്കും മൗലാന നഴ്സിംഗ് കോളജിലേക്കും പോകുന്ന വിദ്യാർഥികൾ, തൊട്ടടുത്തുള്ള ജുമാ മസ്ജിദിലേക്ക് പോകുന്നവർ, കോളനിയിൽ താമസിക്കുന്നവർ തുടങ്ങി എല്ലാവരും തെരുവനായ ശല്യത്താൽ ബുദ്ധിമുട്ടുകയാണ്. സ്ഥലത്തെ റസിഡന്റ്സ് അസോസിയേഷൻ ഒട്ടേറെ പരാതികൾ പഞ്ചായത്ത് അധികൃതർക്ക് നേരത്തെ നൽകിയിരുന്നു. എന്നാൽ പരിഹാരം ഉണ്ടായിട്ടില്ല. കോടതിയുടെ നിർദേശം ഉണ്ടായിട്ടും തെരുവുനായ്ക്കളെ പിടികൂടാൻ സംവിധാനം ഉണ്ടായില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇതുസംബന്ധിച്ച് അധികൃതർക്ക് പരാതി നൽകാനാണ് തീരുമാനം.
National
കോൽക്കത്ത: നഗരത്തിലെ എസ്ര സ്ട്രീറ്റിൽ വൻ തീപിടിത്തം. മുന്നൂറോളം കടകൾ കത്തിനശിച്ചു. സമീപത്തെ കെട്ടിടങ്ങളിൽ താമസിച്ചിരുന്ന എല്ലാവരെയും ഒഴിപ്പിച്ചു.
23 ഫയർ എഞ്ചിനുകൾ സ്ഥലത്ത് തീയണക്കാൻ ശ്രമം തുടങ്ങി. ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തില്ലെന്ന് കൊൽക്കത്ത സെൻട്രൽ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ഇന്ദിരാ മുഖർജി പ്രതികരിച്ചു.
ഷോർട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്ന് പോലീസ് കരുതുന്നു. എസ്ര സ്ട്രീറ്റിലെ ഇടുങ്ങിയ പാതയോരത്ത് അടുത്തടുത്തായി സ്ഥിതി ചെയ്യുന്ന കടകളിലാണ് തീപിടിത്തം ഉണ്ടായത്. ഇന്ന് പുലർച്ചെ ഒരു കടയിൽ നിന്ന് തീ മറ്റിടങ്ങളിലേക്ക് വളരെ വേഗം പടർന്നുപിടിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ആദ്യം ആറ് എഞ്ചിനുകൾ തീയണക്കാൻ ശ്രമിച്ചെങ്കിലും തീ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിച്ചു. തുടർന്ന് കൂടുതൽ ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തിച്ചു.
കടകൾക്കുള്ളിൽ ധാരാളം കത്തുന്ന വസ്തുക്കൾ ഉണ്ടായിരുന്നുവെന്നും ഇത് തീ അതിവേഗം പടരാൻ കാരണമായെന്നും പോലീസ് അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ഫയർ ആൻഡ് എമർജൻസി സർവീസസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.