കൊച്ചി: വി.ഡി. സതീശനെ മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം ജില്ലയിലും വ്യാപകമായി പ്രകടനം. പെരുമ്പാവൂരിലും ആലുവയിലും അടക്കം പ്രകടനം നടന്നു.
പെരുമ്പാവൂരിൽ നടന്ന പ്രകടന ജാഥയിൽ നിരവധി പ്രവർത്തകർ അണിനിരന്നു. വൈകിട്ട് 5.30ന് പെരുമ്പാവൂർ യൂണിയൻ ബാങ്ക് പരിസരത്ത് നിന്നുമാണ് പ്രകടനം ആരംഭിച്ചത്.ഗാന്ധി സ്ക്വയർ വരെയാണ് പ്രകടനം നടന്നത്.
അതേസമയം, ചേരിതിരിഞ്ഞ് പ്രകടനങ്ങൾ നടത്തുന്നതും ഫ്ലക്സുകൾ സ്ഥാപിക്കുന്നതും ഒഴിവാക്കണമെന്ന് വി.ഡി. സതീശൻ പ്രസ്താവനയിൽ പറഞ്ഞു. കോൺഗ്രസ് നേടിയ ചരിത്ര വിജയത്തെ കുറിച്ച് പറഞ്ഞാണ് വി.ഡിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
Tags : vd satheesan street chief minister