Mon, 27 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sabha

തെരുവിൽനിന്ന് സഭയിലേക്ക്

ന്യൂ​ഡ​ൽ​ഹി: ജ​ന്ത​ർ മ​ന്ത​റി​ലെ വ​ൻ വി​ജ​യ​ത്തി​നു പി​ന്നാ​ലെ കേ​ന്ദ്ര സ​ർ​ക്കാ​രി​നെ പാ​ർ​ല​മെ​ന്‍റി​ൽ നേ​രി​ടാ​ൻ പ്ര​തി​പ​ക്ഷം പ​ട​യൊ​രു​ക്കം തു​ട​ങ്ങി.

ജൂ​ലൈ 20ന് ​വി​ദ്യാ​ർ​ഥി​ക​ൾ ന​ട​ത്തി​യ പാ​ർ​ല​മെ​ന്‍റ് മാ​ർ​ച്ചി​നി​ടെ ഡ​ൽ​ഹി പോ​ലീ​സും കേ​ന്ദ്ര സേ​ന​യും ന​ട​ത്തി​യ ക്രൂ​ര ന​ട​പ​ടി​യി​ൽ ഉ​ത്ത​ര​വാ​ദി​ക​ളെ ശി​ക്ഷി​ക്ക​ണ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി മാ​പ്പു പ​റ​യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് പു​തി​യ സ​മ്മ​ർ​ദ​ത​ന്ത്രം.

ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് രാ​ജ്യ​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യു​ടെ പാ​ർ​ല​മെ​ന്‍റി​ലെ ഓ​ഫീസി​ൽ ചേ​രു​ന്ന ഇ​ന്ത്യ മു​ന്ന​ണി നേ​താ​ക്ക​ളു​ടെ യോ​ഗ​ത്തി​ൽ വ​രും​ദി​വ​സ​ങ്ങ​ളി​ലെ ആ​ക്‌​ഷ​ൻ പ്ലാ​ൻ ഉ​രു​ത്തി​രി​യും.

പൊ​തു​പ​രീ​ക്ഷ​ക​ളി​ലെ ക്ര​മ​ക്കേ​ടു​ക​ൾ​ക്കും പ​രീ​ക്ഷാ ത​ട്ടി​പ്പു​ക​ൾ​ക്കു​മെ​തി​രേ നി​ല​വി​ലു​ള്ള നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കാ​ൻ 2024ലെ ​പ​ബ്ലി​ക് എ​ക്സാ​മി​നേ​ഷ​ൻ​സ് (പ്രി​വെ​ൻ​ഷ​ൻ ഓ​ഫ് അ​ൺ​ഫെ​യ​ർ മീ​ൻ​സ്) നി​യ​മ ഭേ​ദ​ഗ​തി ബി​ൽ കേ​ന്ദ്ര​മ​ന്ത്രി ജി​തേ​ന്ദ്ര സിം​ഗ് ഇ​ന്ന് ലോ​ക്സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കും.

എ​ന്നാ​ൽ, ഈ ​ബി​ല്ലി​നോ​ട് സ​ഹ​ക​രി​ക്ക​ണോ എ​ന്ന കാ​ര്യ​വും ഇ​ന്ന​ത്തെ യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ക്കും. ബി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​തും ച​ർ​ച്ച ചെ​യ്യു​ന്ന​തും പാ​സാ​ക്കു​ന്ന​തും ഒ​രേ ദി​വ​സം​ത​ന്നെ ലി​സ്റ്റ് ചെ​യ്ത​ത് ചോ​ദ്യം ചെ​യ്തും പ്ര​തി​പ​ക്ഷം രം​ഗ​ത്തു വ​ന്നി​ട്ടു​ണ്ട്. പാ​ർ​ല​മെ​ന്‍റി​ന്‍റെ വ​ർ​ഷ​കാ​ല സ​മ്മേ​ള​ന​ത്തി​ന്‍റെ ആ​ദ്യ ആ​ഴ്ച പൂ​ർ​ണ​മാ​യും ത​ട​സ​പ്പെ​ട്ടി​രു​ന്നു.

പെ​ല്ല​റ്റ് ഗ​ൺ ഉ​ൾ​പ്പെ​ടെ മാ​ര​കാ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​ൻ ആ​രാ​ണ് അ​നു​മ​തി ന​ൽ​കി​യ​തെ​ന്ന് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി​ക്ക് ക​ത്ത് എ​ഴു​തി​യി​ട്ടു​ണ്ട്.

സാ​ധാ​ര​ണ വേ​ഷ​ത്തി​ലെ​ത്തി ലാ​ത്തി​കൊ​ണ്ട് വി​ദ്യാ​ർ​ഥി​ക​ളെ മ​ർ​ദി​ച്ച വ്യ​ക്തി​ക​ൾ പോ​ലീ​സു​കാ​രാ​ണോ അ​തോ മ​റ്റാ​രെ​ങ്കി​ലു​മാ​ണോ എ​ന്നും അ​വ​രെ നി​യോ​ഗി​ക്കാ​ൻ ആ​രാ​ണ് അ​നു​മ​തി ന​ൽ​കി​യ​തെ​ന്ന് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും രാ​ഹു​ൽ ക​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. പോ​ലീ​സ് അ​തി​ക്ര​മ​ത്തി​നെ​തിരേ രാ​ജ്യ​സ​ഭ​യി​ൽ ച​ർ​ച്ച ആ​വ​ശ്യ​പ്പെ​ട്ട് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് അ​ട​ക്ക​മു​ള്ള മ​റ്റ് പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളും നോ​ട്ടീ​സ് ന​ൽ​കി.

വി​ദ്യാ​ർ​ഥി പ്ര​ശ്‌​നം കൂ​ടാ​തെ അ​യോ​ധ്യ സം​ഭാ​വ​ന​ക്കൊ ള്ള, എ​ഥ​നോ​ൾ വി​ഷ​യം, നീ​റ്റ് പ​രീ​ക്ഷ​യി​ലെ തു​ട​ർ ന​ട​പ​ടി​ക​ൾ, വി​ദേ​ശ​കാ​ര്യ ന​യം തു​ട​ങ്ങി നി​ര​വ​ധി ആ​യു​ധ​ങ്ങ​ൾ പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ പ​ക്ക​ലു​ണ്ട്.

ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ രാ​ജി​വ​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഇ​തു​വ​രെ മു​ങ്ങി​നി​ന്ന അ​യോ​ധ്യ സം​ഭാ​വ​ന​ക്കൊ​ള്ള പ്ര​തി​പ​ക്ഷം വൈ​കാ​തെ സ​ർ​ക്കാ​രി​നെ​തി​രേ ഉ​പ​യോ​ഗി​ച്ചേ​ക്കും. വി​ദേ​ശ സം​ഭാ​വ​ന നി​യ​ന്ത്ര​ണ നി​യ​മ (എ​ഫ്സി​ആ​ർ​എ) ഭേ​ദ​ഗ​തി ഉ​ൾ​പ്പെ​ടെ വി​വാ​ദ ബി​ല്ലു​ക​ൾ വ​രും​ദി​വ​സ​ങ്ങ​ളി​ൽ പാ​ർ​ല​മെ​ന്‍റി​ന്‍റെ പ​രി​ഗ​ണ​നയി​ൽ എ​ത്തി​യേ​ക്കും. വി​വാ​ദ ബി​ല്ലു​ക​ളി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രേ ഒ​ന്നി​ച്ചു​നി​ൽ​ക്കാ​ൻ​ത​ന്നെ​യാ​ണ് പ്ര​തി​പ​ക്ഷ​തീ​രു​മാ​നം.

Latest News

Corehub Up