ഭാരോദ്വഹനത്തില്‍ സര്‍ണമെഡല്‍ നേടിയ മീരാബായ് ചാനു
ഗ്ലാസ്ഗോ: 23-ാമത് കോമണ്‍വെൽത്ത് ഗെയിംസ് മൂന്നാം ദിനം ഇന്ത്യക്ക് അഭിമാന ദിനം. 48 കിലോഗ്രാം വനിതാ വിഭാഗം ഭാരോദ്വഹനത്തില്‍ മീരാബായ് ഇന്ത്യക്ക് ആദ്യ സ്വര്‍ണ മെഡല്‍ നേട്ടം സമ്മാനിച്ചു.
മീരാബായിയുടെ ഹാട്രിക് നേട്ടമാണിത്. കൂടാതെ പുരുഷ ഭാരോദ്വഹന വിഭാഗത്തില്‍ ഋഷികാന്ത സിംഗ് വെള്ളി മെഡലും നേടി ഇരട്ടി മധുരം പകര്‍ന്നു. പുരുഷന് മാരുടെ 4x200 മീറ്റര്‍ ഫ്രസ്റ്റൈല്‍ റിലേ ഇന ത്തില്‍ ഇന്ത്യ ഫൈനലില്‍ കടന്നു.അതേസമയം വനിതാ ടീം ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സിൽ മെഡൽനേട്ടമില്ലാതെ മടങ്ങി.
രണ്ടാം മെഡൽ ഋഷികാന്ത സിംഗിന്
ഇന്ത്യക്ക് രണ്ടാം മെഡൽ പുരുഷ 60 കിലോ വെയ്റ്റ്ലിഫ്റ്റിംഗിൽ ഋഷികാന്ത സിംഗ് ആണ് സമ്മാനിച്ചത്. രണ്ടു റൗണ്ടുകളിലായി ആകെ 264 കിലോഗ്രാം ഭാരം ഉയർത്തിയാണ് ഋഷികാന്ത വെള്ളി മെഡൽ നേടിയത്.
സ്നാച്ച് വിഭാഗത്തിൽ 121 കിലോഗ്രാം ഉയർത്തി ഗെയിംസ് റിക്കാാർഡ് തിരുത്തിയ ഋഷികാന്ത ക്ലീൻ ആൻഡ് ജെർക്കിലെ വിജയകരമായ ഏക ശ്രമത്തിൽ 143 കിലോഗ്രാം ഭാരവും ഉയർത്തി.
ജിംനാസ്റ്റിക്സ്: ഇന്ത്യ പുറത്ത്
വനിതകളുടെ ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സ് ടീം ഇനത്തിൽ ഇന്ത്യക്ക് മെഡൽ നഷ്ടം. ഇന്ത്യ നാല് റൊട്ടേഷനുകളും പൂർത്തിയാക്കി ആകെ 123.000 സ്കോർ നേടി അഞ്ചാം സ്ഥാനത്തെത്തി. വെയിൽസ് 153.400 പോയിന്റുമായി ഒന്നാം സ്ഥാനം നേടി.
തന്റെ രണ്ട് വോൾട്ടുകളിൽ നിന്നായി 13.025 ശരാശരി സ്കോർ നേടി പ്രതിഷ്ഠ സമന്ത ഇന്ത്യക്കായി മികച്ച പ്രകടനം കാഴ്ചവച്ചു. തന്റെ രണ്ട് ശ്രമങ്ങളിൽനിന്ന് പ്രണതി നായക് 12.575 ശരാശരി പോയിന്റും നേടി.
ഭാരോദ്വഹനം, ബോക്സിംഗ്, നീന്തൽ, ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സ് എന്നീ മത്സരങ്ങൾ തുടരുന്നതിനൊപ്പം ഇന്ത്യ അത്ലറ്റിക്സിലെ തങ്ങളുടെ മത്സരങ്ങൾക്ക് ഇന്ന് തുടക്കം കുറിക്കും.

2:40 പിഎം: അത്ലറ്റിക്സ്- പുരുഷന്മാരുടെ 100 മീറ്റർ ഹീറ്റ്സിൽ ഗുരിന്ദർവീർ സിംഗ്.
3 പിഎം: അത്ലറ്റിക്സ്- പുരുഷന്മാരുടെ ലോംഗ് ജന്പ് യോഗ്യതാ റൗണ്ടിൽ മുരളി ശ്രീശങ്കറും ലോകേഷ് സത്യനാഥനും.
3 പിഎം: നീന്തൽ- പുരുഷന്മാരുടെ 200 മീറ്റർ ബട്ടർഫ്ലൈ ഹീറ്റ്സിൽ സജൻ പ്രകാശ്.
3:55 പിഎം: അത്ലറ്റിക്സ്- പുരുഷന്മാരുടെ 110 മീറ്റർ ഹർഡിൽസ് ഹീറ്റ്സിൽ തേജസ് ഷിർസെ.
4:45 പിഎം: ബോക്സിംഗ്- പുരുഷന്മാരുടെ 60 കിലോഗ്രാം വിഭാഗം പ്രീ-ക്വാർട്ടറിൽ (റൗണ്ട് ഓഫ് 16) സച്ചിൻ സിവാച്ച്.
5:30 പിഎം: ഭാരോദ്വഹനം- വനിതകളുടെ 53 കി.ഗ്രാം വിഭാഗം ഫൈനലിൽ (മെഡൽ മത്സരം) ജ്ഞാനേശ്വരി യാദവ്.
6 പിഎം: ബോക്സിംഗ്- പുരുഷന്മാരുടെ 80 കി.ഗ്രാം വിഭാഗം ‘റൗണ്ട് ഓഫ് 16’ൽ അങ്കുഷ്.
6:15 പിഎം: ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സ്- വനിതാ വോൾട്ട് ഫൈനലിൽ പ്രതിഷ്ഠ സാമന്ത (മെഡൽ മത്സരം).
7:30 പിഎം: വനിതാ വീൽചെയർ 3x3 ബാസകറ്റ്ബോൾ- ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ- നൈജീരിയ.
8:00 പിഎം: ഭാരോദ്വഹനം- വനിതകളുടെ 58 കിലോഗ്രാം വിഭാഗം ഫൈനൽ (മെഡൽ മത്സരം) ബിന്ദ്യറാണി ദേവി.
10:05 പിഎം: ബോൾസ്- പുരുഷന്മാരുടെ സിംഗിൾസ് പ്രാഥമിക റൗണ്ട്, പുതുൽ സോനോവാൾ.
10:30 പിഎം: ബോക്സിംഗ്- വനിതകളുടെ 51 കിലോഗ്രാം വിഭാഗം റൗണ്ട് ഓഫ് 16ൽ സാക്ഷി ചൗധരി.
11:35 പിഎം: പാരാ അത്ലറ്റിക്സ്- വനിതകളുടെ ഷോട്ട് പുട്ട് എഫ്57 വിഭാഗം ഫൈനലിൽ (മെഡൽ മത്സരം) ഷർമിള ധങ്കറും ശിൽപ കെ. ഷൈലയും മത്സരിക്കും.
11:40 പിഎം: അത്ലറ്റിക്സ്- പുരുഷന്മാരുടെ ഹൈജന്പ് ഫൈനലിൽ സർവേഷ് അനിൽ കുഷാരെ, തേജസ്വിൻ ശങ്കർ, ജെ. ആദർശ് റാം (മെഡൽ ഇവന്റ്)
12:30 എഎം: ഭാരോദ്വഹനം- പുരുഷന്മാരുടെ 79 കിലോഗ്രാം ഫൈനലിൽ വി. അജയ ബാബു (മെഡൽ ഇവന്റ്).

റിക്കാർഡിട്ട് ചാഡ് ലെ ക്ലോ
ഗ്ലാസ്ഗോ: കോമണ്‍വെൽത്ത് ഗെയിംസ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ മെഡലുകൾ (19) നേടിയ പുരുഷ അത്ലറ്റായി ദക്ഷിണാഫ്രിക്കൻ നീന്തൽ താരം ചാഡ് ലെ ക്ലോ. പുരുഷന്മാരുടെ 4x100 മീറ്റർ ഫ്രീസ്റ്റൈൽ റിലേ നീന്തലിൽ വെങ്കല മെഡൽ നേടിയാണ് ചാഡ് റിക്കാർഡിട്ടത്.
Tags : CommonwealthGames Glasgow India Sports medals