x
ad
Mon, 28 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ന്‍​സി​ബ ഹ‌​സ​ന്‍റെ പ​രാ​തി​യി​ൽ ല​ക്ഷ്മി പ്രി​യ​യ്ക്കെ​തി​രെ കേ​സെ​ടു​ത്തു

വെബ് ഡെസ്ക്
Published: September 27, 2026 11:31 PM IST | Updated: September 27, 2026 11:31 PM IST

ല​ക്ഷ്മി പ്രി​യ

കൊ​ച്ചി: ന​ടി അ​ന്‍​സി​ബ ഹ‌​സ​ൻ ന​ൽ​കി​യ പ​രാ​തി​യി​ല്‍ ന​ടി ല​ക്ഷ്മി പ്രി​യ​യ്ക്കെ​തി​രെ കേ​സെ​ടു​ത്തു. കോ​ട​തി നി​ര്‍​ദേ​ശ​പ്ര​കാ​രം പാ​ലാ​രി​വ​ട്ടം പൊ​ലി​സ് ആ​ണ് കേ​സെ‌​ടു​ത്ത​ത്. മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് പ്ര​കാ​ര​മാ​ണ് ന​ട​പ​ടി.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​പ​മാ​നി​ച്ചു എ​ന്ന പ​രാ​തി​യി​ലാ​ണ് കേ​സ്. നേ​ര​ത്തെ ഇ​തേ കേ​സി​ൽ അ​ൻ​സി​ബ പ​രാ​തി ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും കേ​സെ​ടു​ക്കാ​ൻ പൊ​ലി​സ് ത​യാ​റാ​യി​രു​ന്നി​ല്ല. തു​ട​ർ​ന്ന് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യെ സ​മീ​പി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. ‌‌

ഇ​തി​നു​പി​ന്നാ​ലെ അ​ൻ​സി​ബ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. പ​രാ​തി വീ​ണ്ടും പ​രി​ശോ​ധി​ക്കാ​ന്‍ ഹൈ​ക്കോ​ട​തി കീ​ഴ്‌​ക്കോ​ട​തി​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കു​ക​യാ​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നാ​ണ് പ​രാ​തി​യി​ൽ കേ​സെ​ടു​ക്കാ​ൻ മ​ജി​സ്ട്രേ​റ്റ് കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

 

 

 

 

 

 

 

 

 

Tags : AnsibaHassan LakshmiPriya Crime Police Investigation CaseFile FIR

Recent News

Corehub Up