Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AnsibaHassan

അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണം: അന്‍സിബ വീണ്ടും കോടതിയില്‍

കൊച്ചി: സമൂഹമാധ്യമത്തിലൂടെ അപമാനിച്ചുവെന്ന കേസില്‍ നിലവിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന ആവശ്യവുമായി നടി അന്‍സിബ ഹസന്‍ എറണാകുളം മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചു.

അന്‍സിബയുടെ പരാതിയില്‍ മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരം പാലാരിവട്ടം പൊലിസ് ലക്ഷ്മിപ്രിയക്കെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി കേസ് എടുത്തിരുന്നു. ലക്ഷ്മിപ്രിയയും യുട്യൂബ് ചാനല്‍ ഉടമയും നടി ശ്വേത മേനോനും ചേര്‍ന്നുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് തനിക്കെതിരെ വ്യാജപ്രചാരണം നടത്തുന്നതെന്നായിരുന്നു അന്‍സിബയുടെ പരാതി.

ഇതില്‍ ലക്ഷ്മിപ്രിയക്കെതിരെ മാത്രമാണ് കേസ് എടുത്തത്, ബാക്കിയുള്ളവരെ പൊലിസ് മനപൂര്‍വം ഒഴിവാക്കി എന്നാണ് അന്‍സിബ ഹര്‍ജിയില്‍ പറയുന്നത്. അതിനാല്‍ നിലവിലുള്ള അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി പുതിയ ഉദ്യോഗസ്ഥന് ചുമതല നല്‍കണമെന്നാണ് അന്‍സിബയുടെ ആവശ്യം.

Kerala

'അമ്മ'യിലെ പോര്; ശ്വേതയുടെ ഹര്‍ജിയില്‍ കക്ഷിചേര്‍ക്കണമെന്ന് അന്‍സിബ, കോടതി തീരുമാനം ഇന്ന്

കൊച്ചി: അഡ്‌ഹോക് കമ്മിറ്റിക്കെതിരായ ശ്വേതാ മേനോന്‍റെ ഹര്‍ജിയില്‍ കക്ഷി ചേര്‍ക്കണമെന്ന നടി അന്‍സിബ ഹസന്‍റെ ആവശ്യത്തില്‍ എറണാകുളം മുന്‍സിഫ് കോടതി ഇന്ന് തീരുമാനമെടുക്കും. ശ്വേത നല്‍കിയ പരാതിയെ തുടര്‍ന്ന് അഡ്‌ഹോക് കമ്മിറ്റിയുടെ പ്രവര്‍ത്തനം കോടതി താത്കാലികമായി നിര്‍ത്തിവച്ചിരുന്നു.

ഇതിനു പിന്നാലെയാണ് അന്‍സിബ കേസില്‍ കക്ഷി ചേരാന്‍ നീക്കം ആരംഭിച്ചത്. അന്‍സിബ അഡ്ഹോക് കമ്മിറ്റിയുടെ ഭാഗമല്ലെന്നും വ്യക്തിപരമായ പ്രതികാരത്തെ തുടര്‍ന്നാണ് അന്‍സിബയുടെ നീക്കമെന്നും കേസില്‍ കക്ഷി ചേരാന്‍ അന്‍സിബയ്ക്ക് അവകാശമില്ലെന്നും ശ്വേത കോടതിയില്‍ നല്‍കിയ സത്യവാഗ്മൂലത്തില്‍ പറഞ്ഞിരുന്നു.

അതേസമയം, അഡ്ഹോക് കമ്മിറ്റിയുമായി ബന്ധപ്പെട്ട നിയമപോരാട്ടത്തില്‍ ഇനി മുന്നോട്ടു പോകാന്‍ താല്‍പര്യമില്ലെന്ന് രമേഷ് പിഷാരടിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു.

 

Kerala

ഹര്‍ജിയുമായി വീണ്ടും അന്‍സിബ

കൊ​​​ച്ചി: ഓ​​​ണ്‍ലൈ​​​ന്‍ ചാ​​​ന​​​ലി​​​ലൂ​​​ടെ ന​​​ടി ല​​​ക്ഷ്മി​​​പ്രി​​​യ ത​​​നി​​​ക്കെ​​​തി​​​രേ അ​​​ശ്ലീ​​​ല പ​​​രാ​​​മ​​​ര്‍ശ​​​ങ്ങ​​​ള്‍ ന​​​ട​​​ത്തു​​​ക​​​യും സ്ത്രീത്വ​​​ത്തെ അ​​​പ​​​കീ​​​ര്‍ത്തി​​​പ്പെ​​​ടു​​​ത്തു​​​ക​​​യും ചെ​​​യ്‌​​​തെ​​​ന്ന പ​​​രാ​​​തി​​​യി​​​ല്‍ എ​​​ഫ്‌​​​ഐ​​​ആ​​​ര്‍ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു ന​​​ടി അ​​​ന്‍സി​​​ബ ഹ​​​സ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ ഹ​​​ര്‍ജി ന​​​ല്‍കി.

ക്രി​​​മി​​​ന​​​ല്‍ കേ​​​സെ​​​ടു​​​ക്കാ​​​നു​​​ള്ള ആ​​​വ​​​ശ്യം അ​​​നു​​​വ​​​ദി​​​ക്കാ​​​തെ മാ​​​ന​​​ന​​​ഷ്‌​​​ട​​​ത്തി​​​നു കേ​​​സെ​​​ടു​​​ക്കാ​​​മെ​​​ന്ന എ​​​റ​​​ണാ​​​കു​​​ളം മ​​​ജി​​​സ്‌​​​ട്രേ​​​റ്റ് കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​നെ​​​തി​​​രേ​​​യാ​​​ണു ഹ​​​ര്‍ജി.

Movies

അ​ൻ​സി​ബ​യ്ക്ക് ക​ക്ഷി​ചേ​രാ​ൻ അ​വ​കാ​ശ​മി​ല്ലെ​ന്ന് ശ്വേ​ത മേ​നോ​ൻ

അ​ഡ്‌​ഹോ​ക് ക​മ്മി​റ്റി രൂ​പീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​പോ​രാ​ട്ട​ത്തി​ൽ ന​ടി അ​ൻ​സി​ബ ഹ​സ​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ശ്വേ​ത മേ​നോ​ൻ എ​റ​ണാ​കു​ളം മു​ൻ​സി​ഫ് കോ​ട​തി​യി​ൽ സ​ത്യ​വാം​ഗ്‌​മൂ​ലം സ​മ​ർ​പ്പി​ച്ചു. അ​ഡ്‌​ഹോ​ക് ക​മ്മി​റ്റി​യു​ടെ ഭാ​ഗ​മ​ല്ലാ​ത്ത​തി​നാ​ൽ കേ​സി​ൽ ക​ക്ഷി​ചേ​രാ​ൻ അ​ൻ​സി​ബ​യ്ക്ക് യാ​തൊ​രു അ​വ​കാ​ശ​വു​മി​ല്ലെ​ന്നും, വ്യ​ക്തി​പ​ര​മാ​യ പ്ര​തി​കാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് അ​ൻ​സി​ബ​യു​ടെ ഈ ​നീ​ക്ക​മെ​ന്നും ശ്വേ​ത വ്യ​ക്ത​മാ​ക്കി.

അ​ഡ്‌​ഹോ​ക് ക​മ്മി​റ്റി അം​ഗ​മ​ല്ലാ​ത്ത​തി​നാ​ൽ ക​ക്ഷി​ചേ​രാ​നു​ള്ള അ​ൻ​സി​ബ​യു​ടെ അ​പേ​ക്ഷ നി​യ​മ​പ​ര​മാ​യി നി​ല​നി​ൽ​ക്കി​ല്ലെ​ന്നും, കേ​സ് അ​നാ​വ​ശ്യ​മാ​യി വൈ​കി​പ്പി​ക്കാ​നാ​ണ് ഈ ​ശ്ര​മ​മെ​ന്നും സ​ത്യ​വാംഗ്‌​മൂ​ല​ത്തി​ൽ പ​റ​യു​ന്നു. താ​ൻ തെ​റ്റാ​യ രേ​ഖ​ക​ൾ ന​ൽ​കി​യെ​ന്ന അ​ൻ​സി​ബ​യു​ടെ വാ​ദം ശ്വേ​ത ത​ള്ളി. അ​ഡ്‌​ഹോ​ക് ക​മ്മി​റ്റി ക​ൺ​വീ​ന​ർ ര​മേ​ഷ് പി​ഷാ​ര​ടി​ക്കും മ​റ്റ് ഭാ​ര​വാ​ഹി​ക​ൾ​ക്കു​മെ​തി​രെ​യാ​ണ് താ​ൻ പ​രാ​തി ന​ൽ​കി​യി​ട്ടു​ള്ള​തെ​ന്നും, 'അ​മ്മ' പ്ര​സി​ഡ​ന്‍റാ​യി തു​ട​രാ​നു​ള്ള ത​ന്‍റെ അ​വ​കാ​ശം സം​ര​ക്ഷി​ക്കാ​നാ​ണ് ഈ ​കേ​സ് എ​ന്നും ശ്വേ​ത കൂ​ട്ടി​ച്ചേ​ർ​ത്തു. അ​തി​നാ​ൽ അ​ൻ​സി​ബ​യു​ടെ അ​പേ​ക്ഷ ത​ള്ള​ണ​മെ​ന്നാ​ണ് ശ്വേ​ത​യു​ടെ പ്ര​ധാ​ന വാ​ദം.

അ​തേ​സ​മ​യം, അ​ഡ്‌​ഹോ​ക് ക​മ്മി​റ്റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​പോ​രാ​ട്ട​ത്തി​ൽ ഇ​നി മു​ന്നോ​ട്ടു​പോ​കാ​ൻ താ​ത്പ​ര്യ​മി​ല്ലെ​ന്ന് ര​മേ​ഷ് പി​ഷാ​ര​ടി​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യെ അ​റി​യി​ച്ചു. എ​ന്നാ​ൽ, ശ്വേ​ത മേ​നോ​ന് കേ​സി​ൽ വ്യ​ക്ത​മാ​യ രാ​ഷ്ട്രീ​യ ല​ക്ഷ്യ​ങ്ങ​ളു​ണ്ടെ​ന്ന് ആ​രോ​പി​ച്ച് ര​മേ​ഷ് പി​ഷാ​ര​ടി​യും കോ​ട​തി​യി​ൽ സ​ത്യ​വാം​ഗ്മൂ​ലം സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.

Kerala

'അന്‍സിബയുടെ ശ്രമം കേസ് വൈകിപ്പിക്കല്‍, ഇടപെടല്‍ വ്യക്തിവൈരാഗ്യത്തെ തുടര്‍ന്ന്': ശ്വേത മേനോന്‍ കോടതിയില്‍

കൊച്ചി: അഡ്‌ഹോക് കമ്മിറ്റി കേസില്‍ കക്ഷിചേരാന്‍ നടി അന്‍സിബ ഹസന് അവകാശമില്ലെന്ന് ശ്വേത മേനോന്‍. അന്‍സിബ അഡ്‌ഹോക് കമ്മിറ്റിയുടെ ഭാഗമല്ല, വ്യക്തിപരമായ പ്രതികാരത്തെ തുടര്‍ന്നാണ് അന്‍സിബയുടെ നീക്കമെന്നും ശ്വേത എറണാകുളം മുന്‍സിഫ് കോടതിയില്‍ നല്‍കിയ സത്യവാംഗ്മൂലത്തില്‍ പറഞ്ഞു.

അഡ്‌ഹോക് കമ്മിറ്റി അംഗമല്ലാത്തതിനാല്‍ കക്ഷിചേരാനുള്ള അന്‍സിബയുടെ അപേക്ഷ നിയമപരമായി നിലനില്‍ക്കില്ല. അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ രമേഷ് പിഷാരടിക്കെതിരെ മാത്രമാണ് തന്‍റെ പരാതി. 'അമ്മ' പ്രസിഡന്‍റ് ആയി തുടരാനുള്ള അവകാശം സംരക്ഷിക്കാനായാണ് താന്‍ ഈ കേസ് നല്‍കിയത്.

കേസ് അനാവശ്യമായി വൈകിപ്പിക്കാനാണ് അന്‍സിബയുടെ ശ്രമം എന്നാണ് സത്യവാഗ്മൂലത്തില്‍ പറയുന്നത്. അതിനാല്‍ കക്ഷിചേരാനുള്ള അന്‍സിബയുടെ അപേക്ഷ തള്ളണമെന്നാണ് ശ്വേതയുടെ വാദം. ശ്വേത തെറ്റായ രേഖകള്‍ നല്‍കിയെന്നാണ് കക്ഷിചേരാനുള്ള അന്‍സിബയുടെ അപേക്ഷയില്‍ പറയുന്നത്.

എന്നാല്‍ തെറ്റായ യാതൊരു രേഖകളും താന്‍ നല്‍കിയിട്ടില്ലെന്നും ശ്വേത വ്യക്തമാക്കി. അതേസമയം, അഡ്‌ഹോക് കമ്മിറ്റിയുമായി ബന്ധപ്പെട്ട നിയമപോരാട്ടത്തില്‍ ഇനി മുന്നോട്ടു പോകാന്‍ താത്പര്യമില്ലെന്ന് രമേഷ് പിഷാരടിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. കേസില്‍ ശ്വേത മേനോന് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് ആരോപിച്ച് സത്യവാംഗ്മൂലവും രമേഷ് പിഷാരടി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

Kerala

ലക്ഷ്മിപ്രിയക്കെതിരായ പരാതി: അന്‍സിബ നേരിട്ടെത്തി മൊഴി നല്‍കണം

കൊച്ചി: നടി ലക്ഷ്മിപ്രിയക്കെതിരായ പരാതിയില്‍ മൊഴിയെടുക്കാന്‍ അന്‍സിബ ഹസന്‍ നേരിട്ട് ഹാജരാകണമെന്ന് എറണാകുളം മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദേശം. അടുത്ത മാസം 29ന് ഹാജരാകണമെന്നാണ് അന്‍സിബയോട് കോടതി നിര്‍ദേശിച്ചിട്ടുള്ളത്.

ലക്ഷ്മിപ്രിയ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന് പാലാരിവട്ടം പോലീസില്‍ നല്‍കിയ പരാതിയില്‍ കേസ് എടുക്കാന്‍ ആവില്ലെന്ന് ചൂണ്ടിക്കാണിച്ച് പോലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതോടെയാണ് അന്‍സിബ മജിസ്‌ട്രേറ്റ് കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തത്.

അന്‍സിബയുടെ പരാതി മാനനഷ്ടത്തിന്റെ പരിധിയില്‍ വരുന്നതാണെന്നും കേസെടുക്കാന്‍ ആവില്ലെന്നുമായിരുന്നു പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്. എന്നാല്‍ തന്‍റെ പരാതി മാനനഷ്ടത്തിന്റെ പരിധിയില്‍ വരുന്നതല്ലെന്നും സ്ത്രീത്വത്തെ അപമാനിച്ചതിന് കേസ് എടുക്കണണെന്നും അന്‍സിബ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

പരാതി നല്‍കിയിട്ടും കേസ് എടുക്കാന്‍ തയാറായില്ലെന്ന് ആരോപിച്ച് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും അന്‍സിബ നിയമ പോരാട്ടം തുടങ്ങിയിട്ടുണ്ട്. കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ക്കും പാലാരിവട്ടം എസ്എച്ച്ഒയ്ക്കുമെതിരെയാണ് അന്‍സിബ എറണാകുളം ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്.

ലക്ഷ്മിപ്രിയ സ്ത്രീത്വത്തെ അപമാനിച്ചെന്നുകാട്ടി പരാതി നല്‍കിയിട്ടും പോലീസ് ഇടപെട്ടില്ലെന്നാണ് ആരോപണം. ലക്ഷ്മിപ്രിയയ്ക്കും ഒരു യുട്യൂബ് ചാനലിനുമെതിരെ ജൂണ്‍ 26ന് ആണ് അന്‍സിബ പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ചാനലിലൂടെ വ്യാജപ്രചാരണങ്ങള്‍ നടത്തിയെന്നായിരുന്നു ആരോപണം.

Kerala

അന്‍സിബയുടെ പരാതി: എഫ്‌ഐആര്‍ ഇടാനാവില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍

കൊച്ചി: ലക്ഷമിപ്രിയക്കെതിരെ അന്‍സിബ ഹസന്‍ നല്‍കിയ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് എടുക്കാനാവില്ലെന്ന നിലപാടില്‍ പ്രോസിക്യൂഷന്‍. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിച്ചത്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാനുള്ള തെളിവുകളൊന്നും കേസില്‍ ഇല്ല എന്നാണ് പ്രോസിക്യൂഷന്‍റെ വാദം.

ഈ പരാതി ഒരു ക്രിമിനല്‍ കേസ് എന്നതിലുപരി അപകീര്‍ത്തി കേസ് ആയി മാത്രമേ പരിഗണിക്കാന്‍ സാധിക്കുകയുളളു എന്നാണ് പ്രോസിക്യൂഷന്‍റെ നിലപാട്. കേസില്‍ വിധി പറയുന്നത് ഈ മാസം 27ലേക്ക് മാറ്റി.

ലക്ഷ്മിപ്രിയ, കാന്‍ മീഡിയ ചാനല്‍ ഉടമ, ശ്വേത മേനോന്‍ എന്നിവര്‍ക്കെതിരെ അന്‍സിബ പാലാരിവട്ടം പോലീസില്‍ നല്‍കിയ പരാതി പ്രഥമദൃഷ്ട്യാ തെളിവുകള്‍ ഇല്ലെന്ന് പറഞ്ഞ് കേസ് പോലീസ് തള്ളിയിരുന്നു. ഇതേത്തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കേസില്‍ ജില്ലാ പോലീസ് മേധാവിയെ അന്‍സിബ സമീപിച്ചു.

പിന്നാലെ ആഭ്യന്തര മന്ത്രിക്കും പരാതി നല്‍കിയിരുന്നു. രമേശ് ചെന്നിത്തല ഒരു വാര്‍ത്താസമ്മേളനത്തിനിടെ അന്‍സിബയുടെ പരാതിയില്‍ എഫ്‌ഐആര്‍ ഇട്ട് അന്വേഷണം ആരംഭിച്ചുവെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ആഭ്യന്തരമന്ത്രിയുടെ പരസ്യ നിലപാടിന് തികച്ചും വിരുദ്ധമായ സമീപനമാണ് പ്രോസിക്യൂഷന്‍ ഇപ്പോള്‍ കോടതിയില്‍ സ്വീകരിച്ചിരിക്കുന്നത്

പോലീസ് മന്ത്രിയെ പറഞ്ഞു പറ്റിക്കുകയാണെന്നും കേസില്‍ എഫ്‌ഐആര്‍ ഇട്ടിട്ടില്ലെന്ന് വ്യക്തമാക്കി അന്‍സിബയും സാമൂഹ്യമാധ്യമങ്ങളിലൂടെ നേരത്തെ പ്രതികരിച്ചിരുന്നു. എന്നാല്‍ ആ കേസില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് ചെന്നിത്തല മറ്റൊരു വാര്‍ത്താസമ്മേളനത്തിലും പറഞ്ഞിരുന്നു.

Kerala

'അമ്മ' ഇനിയാര് ഭരിക്കും; അധികാര തര്‍ക്കത്തില്‍ ഹര്‍ജി ഇന്ന് പരിഗണിക്കും

കൊച്ചി: താരസംഘടനയായ "അമ്മ' ഇനിയാര് ഭരിക്കും എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനം. അഡ്‌ഹോക് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രസിഡന്‍റ് ശ്വേതാ മേനോന്‍ നല്‍കിയ ഹര്‍ജി ഇന്ന് എറണാകുളം മുന്‍സിഫ് കോടതി വീണ്ടും പരിഗണിക്കും. നേരത്തെ കേസ് പരിഗണിച്ച കോടതി അഡ്‌ഹോക് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

അമ്മയുടെ പ്രവര്‍ത്തനങ്ങള്‍ അഡ്‌ഹോക് കമ്മിറ്റിക്ക് നടത്താന്‍ അധികാരമില്ല എന്നാണ് ശ്വേതയുടെ വാദം. ശ്വേത മേനോന്‍ നല്‍കിയ ഹര്‍ജിയില്‍ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ ആയിരുന്ന രമേഷ് പിഷാരടി, നടി അന്‍സിബ ഹസന്‍ എന്നിവര്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്.

കഴിഞ്ഞ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേത മേനോന്‍ രാജി പ്രഖ്യാപിച്ച് ഇറങ്ങിപ്പോയതിന് പിന്നാലെ ആയിരുന്നു രമേഷ് പിഷാരടിയുടെ നേതൃത്വത്തില്‍ അഡ്‌ഹോക് കമ്മിറ്റി അധികാരത്തില്‍ വന്നത്. ശ്വേത രേഖമൂലം രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് കമ്മിറ്റിയംഗങ്ങള്‍ വെളിപ്പെടുത്തയതോടെയാണ് തന്‍റെ നിരപരാധിത്വം തെളിയിക്കാതെ രാജിവയ്ക്കില്ലെന്ന് വ്യക്തമാക്കി ശ്വേത കോടതിയെ സമീപിച്ചത്.

അമ്മയുടെ ബൈലോ പ്രകാരം ഒരു കമ്മിറ്റിയേ പാടുള്ളൂ. അത് തങ്ങളുടെ കമ്മിറ്റിയാണ്. ജനറല്‍ ബോഡിയുടെ തീരുമാന പ്രകാരം അടുത്ത തെരഞ്ഞെടുപ്പ് നടക്കുന്നതു വരെ അതാവും തുടരുക. അതിനാല്‍ അഡ്‌ഹോക് കമ്മിറ്റി എന്ന് പ്രഖ്യാപിക്കുന്നവര്‍ക്ക് നിയമസാധുതയില്ല എന്നാണ് ശ്വേതയുടെ വാദം.

കോടതി അഡ്‌ഹോക് കമ്മിറ്റിക്ക് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ കണ്‍വീനര്‍ സ്ഥാനത്തു നിന്നും പിഷാരടി രാജി വച്ചിരുന്നു. എന്നാല്‍ ശ്വേത മേനോന്‍റെ ഭരണസമിതിയെ എതിര്‍ക്കുന്നവര്‍ അഡ്‌ഹോക് കമ്മിറ്റിയെ പിന്തുണച്ചതോടെയാണ് പിഷാരടി കേസില്‍ കക്ഷി ചേര്‍ന്നത്.

എല്ലാ കക്ഷികളുടെ ഹിയറിംഗ് കേട്ട ശേഷം സംഘടന ആരു ഭരിക്കും എന്നതില്‍ എറണാകുളം മുന്‍സിഫ് കോടതി വിധി പറയും. അതേസമംയ, സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളെ തുടര്‍ന്നായിരുന്നു ശ്വേതയുടെ ഇറങ്ങിപ്പോക്ക്. ശ്വേതയ്‌ക്കെതിരെ അന്‍സിബ പാലാരിവട്ടം പോലീസില്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടക്കുന്നുണ്ട്. പിആര്‍ ഏജന്‍സികളെ കൂട്ടുപിടിച്ച് തനിക്കെതിരെ പ്രവര്‍ത്തിക്കുന്നുവെന്നാണ് അന്‍സിബയുടെ ആരോപണം.

Latest News

Corehub Up